Aksharathalukal

കാർമേഘം പെയ്തപ്പോൾ.. part -36

പിന്നീടുള്ള കാര്യങ്ങൾക്കൊക്കെ സാക്ഷിയായി  നിൽക്കാൻ മാത്രമാണ് എനിക്ക് സാധിച്ചത്....

വീട്ടിൽ പ്ലാൻ ചെയ്തത് പോലെ തന്നെ കാര്യങ്ങളെല്ലാം നടന്നു..... ചെറിയ രീതിയിൽ രജിസ്റ്റർ ഓഫീസിൽ വച്ച് മാരേജ് അതായിരുന്നു അവരുടെ പ്ലാൻ..... എല്ലാവരും വീട്ടിൽ നിന്നും ഒരുമിച്ച് പുറപ്പെട്ടു... പക്ഷേ അവളുടെ മുഖത്ത് ദുഃഖം നിറഞ്ഞു നിന്നു.... എനിക്കതിന് ഒരു ആശ്വാസമാകാൻ കഴിയുമായിരുന്നില്ല.... എനിക്ക് കഴിഞ്ഞെങ്കിൽ തന്നെ അവൾ അവളുടെ വീട്ടുകാരെ എതിർക്കുമായിരുന്നില്ല..., അവളുടെ മനസ്സിൽ നിറയെ കുറ്റബോധമായിരുന്നു.... ഒരിക്കൽ താൻ കാരണം തലകുനിക്കാൻ ഇടയായവരെ ഇനി ഒരിക്കലും അങ്ങനെ നിൽക്കാൻ ഇടവരുത്തില്ല എന്ന തീരുമാനം... ഇനി ഒരു  തെറ്റും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു...

കുറച്ചുനേരത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങളെല്ലാവരും രജിസ്റ്റർ ഓഫീസിൽ എത്തി.... പിന്നീടുള്ള കാര്യങ്ങളെല്ലാം തികച്ച യാന്ത്രികമായി നടന്നു.... പണ്ടെങ്ങോ തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം..... ഞാൻ അവളെ ഏടത്തിയമ്മ എന്ന് വിളിക്കേണ്ടി വരും.... എന്നത്.....അതുതന്നെ സംഭവിച്ചു.... അന്ന് പറയുമ്പോൾ മനസ്സിൽ ഒരു സന്തോഷം ഉണ്ടായിരുന്നു... പക്ഷേ ഇന്ന്  എനിക്കത് ഒട്ടും തോന്നുന്നില്ല.... അതിന് ഒറ്റ കാരണം.... അത് അവൾ തന്നെയാണ്..... അവളുടെ മുഖത്ത് നിറഞ്ഞുനിൽക്കുന്ന ദുഃഖം.....മനസ്സിലെ കടൽ..... അവന്റെ നല്ല പാതിയാവാൻ അവൾക്ക് സാധിക്കുമോ..... അറിഞ്ഞുകൂടാ ഒന്നു അറിഞ്ഞുകൂടാ..... ചില സമയത്ത് ജീവിതം ഇങ്ങനെയാണ്..... ആരുടെയും കൈപ്പിടിയിൽ ഒതുങ്ങില്ല.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാവിലെ ഒരുങ്ങി ഇറങ്ങിയ എന്റെ മനസ് നിറയെ സന്തോഷം ആയിരുന്നു.... ഏതോ യുദ്ധം ജയിച്ച് രാജ്യം നേടിയെടുത്ത പ്രതീതി.... പക്ഷേ സ്റ്റെപ് ഇറങ്ങി വരുന്ന ഞാൻ കാണുന്നത് അവളുടെ ആ കരഞ്ഞു കലങ്ങിയ കണ്ണുകളും ഒന്നും പറയാൻ പറ്റാത്ത നിൽപ്പുമാണ്....മനസ്സിൽ വേദന തോന്നി പക്ഷേ മറ്റൊന്നിനു വേണ്ടിയും അവളെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല എന്ന് എന്റെ മനസ്സ് എന്നോട് തന്നെ ശാഠ്യം പിടിച്ചു...അവളെ ചേർത്തുപിടിച്ച് കരയരുതെന്നും നിനക്ക് ഞാൻ ഉണ്ടെന്നും പറയാൻ മനസ് വെമ്പൽ കൊണ്ടു..... പക്ഷേ.... സാധിക്കുന്നില്ല..... അവളുടെ കണ്ണുകളിലേക്ക് പോയിട്ട് മുഖത്തേക്ക് പോലും നിക്കാൻ സാധിക്കുന്നില്ല......

പിന്നീട് അവളെ നോക്കാൻ നിൽക്കാതെ കല്യാണത്തിനായുള്ള ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു.... ഇടയ്ക്കിടെ എന്റെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ടിരുന്നു.... എല്ലാരും ചേർന്ന് രജിസ്റ്റർ ഓഫീസിൽ എത്തി.... അങ്ങിനെ  അവളുടെ കഴുത്തിൽ എന്റെ മിന്ന് സ്ഥാനം പിടിച്ചു.... അവളുടെ കരഞ്ഞു വീർത്ത കണ്ണുകൾ തെല്ലൊന്നു എന്നെ ഉലച്ചെങ്കിലും ഇതിനുള്ള മരുന്ന് എന്നിൽതന്നെ ഉണ്ടല്ലോ സ്നേഹം..... അതുകൊണ്ട് ഞാൻ മാറ്റിയെടുത്തോളാം....ഞാൻ സ്വയം ആശ്വസിച്ചു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അങ്ങിനെ ജാൻവി,ജാൻവി സിദ്വിൻ ആയി.... എല്ലാർക്കും ഭാരമായി ....

തല്ലുകൊള്ളിയും തന്റെടിയും ആയ ഞാൻ എങ്ങിനെ.....അതേ വിധിയും ആഗ്രഹവും രാവും പകലും പോൽ വ്യത്യാസം ആണ്....നമ്മുടെ ആഗ്രഹ എല്ലാം നടന്നാൽ ജീവിക്കാൻ എന്താണ് പിന്നൊരു സുഖം....

എല്ലാം ഉള്ളതിൽ നിന്നു ഒന്നുമില്ലായ്മയിലേക്കുള്ള ദൂരം സെക്കന്റ്‌കൾ കൊണ്ട്.... ഇവിടെ എന്റെ വിധിക്ക് കാരണക്കാരി ഞാൻ തന്നെ ആണ്..... സിദ്ധുന്റെ കൈയ്യിൽ എന്റെ കൈ വച്ച് കൊടുക്കുമ്പോഴും ഈറനണിഞ്ഞ അച്ഛന്റെ കണ്ണുകൾ എന്നെ നോക്കാതെ മറ്റെങ്ങോ സ്ഥാനം പിടിച്ചിരുന്നു..... പോവാൻ നേരം എന്റെ കൈയിൽ പഠനത്തിനും മറ്റുമുള്ള തുക ഏൽപ്പിച്ച് അവർ പോയി..... ഞാൻ ഇനി എങ്ങോട്ടാണ് പോകേണ്ടത്..... പണം കൊണ്ട് എല്ലാം നേടാനാകുമോ....  തേങ്ങൽ ചീളുകൾ അറിയാതെ പുറത്തേക്കു വന്നു.... ഒരു സപ്പോർട്ടിനെന്നോണം അവിടെ കണ്ട ബെഞ്ചിൽ ഞാൻ സ്ഥാനം പിടിച്ചു....

കുറച്ച് കഴിഞ്ഞ് എന്റെ കൈയിൽ മറ്റൊരു കൈ തഴുകിയപ്പോൾ ഒരു ആശ്വാസത്തിനെന്നോണം ആ നെഞ്ചിൽ ചായാൻ എനിക്കും തോന്നി ജുന്നു ആയിരിക്കും എന്നത് കൊണ്ട് മുഖത്തേക്ക് നോക്കിയില്ല....... ആരുടേം മുഖത്തേക്ക് നോക്കാനുള്ള ഒരു മാനസികാവസ്ഥ ആയിരുന്നില്ല.... ഞാൻ പതിയെ എഴുന്നേറ്റു അവനും.... ആരെയും ശ്രദ്ധിക്കാതെ ഞാൻ അവനെ ഇറുക്കെ പുണർന്നു.... എന്റെ സങ്കടങ്ങൾ ആ നെഞ്ചിൽ ഇറക്കി വച്ചു... അവന്റെ കൈകൾ എന്റെ തലയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.....

\"മോളേ ബാക്കി വീട്ടിൽപോയിട്ടാവാം \"എന്ന ജുന്നൂന്റെ ശബ്ദമാണ് എന്നെ തല ഉയർത്താൻ പ്രേരിപ്പിച്ചത്.......

പക്ഷേ തലയുയർത്തി നോക്കിയ ഞാൻ ശെരിക്കും ഞെട്ടി😳😳.... ഞാൻ കെട്ടിപ്പിടിച്ച് നിൽക്കുന്നത് ജുന്നുവല്ല.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                   തുടരും........

നന്നായിട്ടുണ്ടേലും നന്നായിട്ടില്ലേലും പറയാവോ...... എന്റെ എഴുത്തിൽ എന്തേലും മാറ്റം വരുത്തണേൽ  അതും പറയാം..... ആരും ഒന്നും പറയാത്തത് കൊണ്ട് എഴുതാൻ നല്ല മടിയാ ഇപ്പോൾ.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.... നല്ലതായാലും ചീത്തയായാലും.... 🤗🤗



കാർമേഘം പെയ്യ്‌തപ്പോൾ part-37

കാർമേഘം പെയ്യ്‌തപ്പോൾ part-37

5
1013

അവൾ പെട്ടെന്ന് കെട്ടിപ്പിടിച്ചിരിക്കുന്ന വ്യക്തിയുടെ മുഖത്തേക്ക് നോക്കി.... ഒരു നിമിഷം ഞെട്ടി... \"സിദ്ധു.... ചേ... ട്ട.... ൻ...\" ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അവൾ കരയുന്നത് കണ്ട് നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അതുകൊണ്ടാണ് ഒന്ന് ആശ്വസിപ്പിക്കാൻ അവളുടെ അടുത്തേക്ക് പോയത്. എന്നാൽ അവിടെ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു..അവൾ എന്നെ കെട്ടിപ്പിടിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.... പക്ഷേ അത് ഉണ്ടായി... ജഗ്ഗു വിളിച്ചപ്പോൾ ശരിക്കും വളൊന്നു ഞെട്ടി പക്ഷേ പുറത്തുകാട്ടാതെ പെട്ടെന്ന് തന്നെ മാറി നിന്നു..... പിന്നെ അവിടെ അധികം ആർക്കും വേണ്ടി