Aksharathalukal

ഒരു യാത്രാമൊഴി 02

ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന സ്വാതി ചുറ്റും കണ്ണോടിച്ചു...

താൻ കണ്ടത് സ്വപ്നം തന്നെയാണോ അതോ അമ്മു തനിക് അരികിൽ വന്നിരുന്നോ ?

ഒന്നും മനസിലാകുന്നില്ല .. സമയം 2.AM. ആയിരിക്കുന്നു 

ഇനിയും ഒട്ടേറെ സമയം ഉണ്ട് നേരം പുലരാൻ

സ്വാതി ഉറക്കം വരാതെ സ്വപ്നത്തിൽ കണ്ടതൊക്കെ ഓർത്തു എടുക്കാൻ തുടങ്ങി 

അവൾ ഫോൺ കൈയിൽ എടുത്തു അതിൽ അമ്മുവിൻറെ നമ്പർ നോക്കി കാൾ ചെയ്തു.

ആരും കാൾ എടുക്കുന്നില്ല.. സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു 

മുറിയിൽ നിന്ന് വെളിച്ചം കണ്ടു രാമേട്ടനും സാവിത്രിയമ്മും സ്വാതിയുടെ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചു..

അവൾ വാതിൽ തുറന്നു... എന്താ കുട്ടിയെ ഉറങ്ങിയില്ലായിരുന്നോ? രാമേട്ടനെന്നാണ് ചോദിച്ചത് 

ഞാൻ പറഞ്ഞതല്ലേ കാലത്ത്‌ നമുക് സ്റ്റേഷനിൽ പോയി പരാതി കൊടുകാം എന്ന്...

സമാധാനമായി കിടക്കു കുഞ്ഞേ സാവിത്രിയമ്മ അവളെ ചേർത്ത് നിർത്തി മുടിയിൽ തഴുകി

അവൾക് മനസ്സിൽ നിറയെ എന്തൊക്കെയോ പേടി നിറഞ്ഞിരുന്നു 

ആരോടും ഒന്നും പറയാൻ പറ്റുന്നില്ല

അവൾ ആകെ നിശബ്ദയായി നിന്ന് കണ്ണീർ പൊഴിക്കുകയായിരുന്നു 

കുട്ടി മുറി അടച്ചു കിടന്നോളു.. രാമേട്ടനും ഭാര്യയും അവരുടെ മുറിയിലേക്ക് പോയി

സ്വാതി മേശയിൽ ഇരിക്കുന്ന അമ്മുവിൻറെ ഫോട്ടോ നോക്കി കസേരയിൽ ഇരുന്നു 

അമ്മുവിനെ മുല്ലപ്പൂവിന്റെ ഗന്ധം ഒരുപാട് ഇഷ്ടമായിരുന്നു അതാകും അവളെ അന്വേഷിച്ചു ഈ ഗന്ധം ഇപ്പോൾ ഈ മുറിയിൽ നിറയുന്നത്..

സ്വാതി ഏതൊക്കെയോ ആലോചിച്ചു കസേരയിൽ തന്നേയ് ഇരുന്നു മയങ്ങി പോയി 

സ്വാതിയുടെ മുറിയുടെ വാതിലിൽ ആരോ മുട്ടി വിളിക്കുന്നത് കേട്ടിട്ടാണ് അവൾ ഉണർന്നത് 

അവൾ സമയം നോക്കിയപ്പോൾ 7AM. ഒരുപാട് വൈകി ഇരിക്കുന്നു

അവൾ വാതിൽ തുറന്നപ്പോൾ സാവിത്രിയമ്മ ആയിരുന്നു വാതിൽ നിന്നത് 

മോളെ എഴുന്നേറ്റു കുളിച്ചു വാ.. ഒരു അമ്മയുടെ സ്നേഹത്തോടെ പറഞ്ഞു 

അവൾ ഒന്ന് മൂളി

അവൾ റെഡി ആയി താഴെ വിശാലമായമുറിയിലേക്ക് വന്നു രാമേട്ടൻ അവിടെ അവളെ കാത്തു ഇരിക്കുന്നുണ്ടായിരുന്നു..

മോളെ കാപ്പി കുടിച്ചിട്ട് നമുക് ഇറങ്ങാം. അയാൾ പറഞ്ഞു 

സാവിത്രിയമ്മയും സരസ്വതിയും ചേർന്ന് മേശയിൽ  പ്രഭാത ഭക്ഷണം വെച്ചിരുന്നു 

മറ്റുകുട്ടികൾ വന്നു ഭക്ഷണം കഴിച്ചു പോയി 

സ്വാതി ഒരു ദോശ എടുത്ത് അല്പം കറിയും ഒഴിച്ച് കഴിച്ചു എന്ന് വരുത്തി 

എന്നിട്ട് പെട്ടന്ന് രാമേട്ടൻറ്റെ അടുത്തേക്ക് പോയി 

അപ്പോഴേക്കും രാമേട്ടനും ഡ്രൈവർ അപ്പുവും കൂടി വണ്ടിയുടെ അടുത്തേക്ക് വന്നിരുന്നു 

മോളെ കഴിച്ചോ അയാൾ ചോദിച്ചു ? കഴിച്ചു രാമേട്ടാ  അവൾ മറുപിടി പറഞ്ഞു 

അവർ വണ്ടിയിൽ കയറി അടുത്ത ഉള്ള പോലീസ് റ്റേഷൻ ലക്ഷ്യമാക്കി പോയി

ടൗൺ സ്റ്റേഷൻ 

വണ്ടി സ്റ്റേഷൻ മുറ്റത്തേക്ക് കടന്നു 

വണ്ടിയിൽ നിന്ന് സ്വാതിയും രാമേട്ടനും പുറത്തേക്കു ഇറങ്ങി 

സർ ഉണ്ടോ രാമേട്ടൻ പുറത്തു നിന്ന കോൺസ്റ്റബിളിനോടു  ചോദിച്ചു

ഉണ്ട് അകത്തേയ്ക്കു പൊക്കൊളു..

വിശാലമായ ഹാൾ അവിടെ രണ്ടു ലേഡീസ് പോലീസ് കോൺസ്റ്റബ്ൾസ് നിന്ന് സംസാരിക്കുന്നത് രാമേട്ടൻ ഒന്ന്  നോക്കിയശേഷം അവരുടെ അടുത്തേക്ക് ചെന്ന്  സാറിനെ ഒന്ന് കാണണം ആയിരുന്നു അവരോടായി പറഞ്ഞു 

ഓക്കേ അവിടെ ഇരുന്നോളു അവര് ഒരു ബെഞ്ച് ചൂണ്ടി കാണിച്ചു 

എന്നിട്ട് അവർ SI. യുടെ മുറിയിലേക്ക് പോയി 

അല്പനിമിഷം കഴിഞ്ഞു അവര് തിരികെ വന്നു സർ വിളിക്കുന്നുണ്ട് അകത്തേയ്ക്കു പൊയ്ക്കോളൂ 

അവർ തിരികെ കസേരയിൽ ഇരുന്നു 

രാമേട്ടനും സ്വാതിയും കൂടി SI. യുടെ  മുറിയിലേക്ക് പോയി 

നമസ്കാരം സർ രാമേട്ടൻ തൊഴുത് കൊണ്ട് പറഞ്ഞു 

നമസ്കാരം ഇരുന്നോളു 

സ്വാതി SI. യുടെ നെയിം ബോർഡ് നോക്കി SI. കിരൺ കുമാർ

എന്താണ് പ്രശ്നം പറയൂ SI. ചോദിച്ചു 

സർ ഞങ്ങൾ മുല്ലച്ചേരിയിൽ  നിന്ന് വരുന്നു, ഞാൻ ഒരു ചെറിയ ലേഡീസ് ഹോസ്റ്റൽ നടത്തുന്നു 
അവിടുത്തെ കുട്ടിയാണ് ഇത് പേര് സ്വാതി.

എന്റെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അമൃത എന്ന കുട്ടിയെ കഴിഞ്ഞ 4.ദിവസം ആയി കാണാതെ ആയിട്ടു..

4. ദിവസം ആയെങ്കിൽ ഇപ്പോഴാണോ നിങ്ങൾക് പരാതി തരാൻ തോന്നിയത് SI.ദേഷ്യപ്പെട്ടു 

അയ്യോ അതല്ല സർ സ്വാതി ഇടയിൽ കയറി പറഞ്ഞു 

അവൾ നാട്ടിൽ പോകുകയാണെന്ന് പറഞ്ഞിരുന്നു.. അവൾ നാട്ടിൽ പോയാൽ പിന്നെ വല്ലപ്പോഴും ഓകെയാ കാൾ ചെയ്‌യുന്നത്.. അതുകൊണ്ടു ഞങ്ങൾ വിചാരിച്ചു അവൾ അവിടെ എത്തിയിരിക്കും എന്ന്. ഇന്നലെ അവളുടെ \'അമ്മ എന്നെ വിളിച്ചപ്പോൾ മാത്രമാണ് ഞങ്ങൾ അറിയുന്നത് അവൾ നാട്ടിൽ എത്തിയിട്ടില്ല എന്നുള്ളത്.. സ്വാതിയുടെ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു..

ഓക്കേ 

അമൃതക്ക് ആരോടെങ്കിലും എന്തെങ്കിലും റിലേഷന്ഷിപ് ഉണ്ടായിരുന്നോ? SI. ചോദിച്ചു 

സ്വാതി ഒന്ന് മടിച്ചു എന്നിട്ട് പറഞ്ഞു അഭിറാം എന്നൊരു ഫ്രണ്ട് അവൾക് ഉണ്ടായിരുന്നു. ആ സുഹൃത്‌ബന്ധം വളർന്നു അത് കല്യാണം വരെ എത്തിയിരുന്നു.. പിന്നെ എന്തോ അത് മുടങ്ങി പോയി. അത്രയുമേ അറിയുള്ളു.. അതിനെ കുറിച്ച് കൂടുതൽ അവൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു അതുകൊണ്ടു ഞാനും ഒന്നും ചോദിച്ചില്ല പിന്നെ..

ഓക്കേ അഭിരാം എവിടെയാണ് വർക്ക് ചെയ്‌യുന്നത്‌?

ഇവിടെ തന്നേയ് ഒരു മൊബൈൽ ഷോപ് ആണ് അയാൾക്.. SYRA. മൊബൈൽസ് അങ്ങനെ ഏതോ ആണ് ഷോപ്പിന്റെ പേര്. മുല്ലച്ചേരിയിൽ തന്നെയാണ് അത് ..

ഓക്കേ സ്വാതി,നിങ്ങൾ പരാതി എന്തെങ്കിലു എഴുതി കൊണ്ട് വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ തന്നോളൂ 

രാമേട്ടൻ പരാതി കിരണിനു കൈമാറി..

ഓക്കേ ഞാൻ നിങ്ങളെ വിളിപ്പിക്കും എന്തെങ്കിലും കൂടുതൽ അറിയണം എങ്കിൽ.. 

നിങ്ങൾ വർക്ക് ചെയ്‌യുന്ന കമ്പനി യുടെ അഡ്രസ് ഇവിടെ കൊടുത്തേക്കു.. 

സ്വാതി എല്ലാം വിവരങ്ങളും എഴുതി അവിടെ കൊടുത്തു.. അവിടെ നിന്ന് ഇറങ്ങി 

മോളെ ഞാൻ ഓഫീസിൽ വിട്ടേക്കാം.. രാമേട്ടൻ പറഞ്ഞു 

സ്വാതിയെയും കൂട്ടി അവര് അവളുടെ ഓഫീസിൽ പോയി 

സ്വാതി ഓഫീസിൽ തന്റെ സീറ്റിൽ ഇരുന്നു അടുത്ത്‌ ഒഴിഞ്ഞു കിടക്കുന്ന അമ്മുവിൻറെ സീറ്റിൽ നോക്കി മൗനമായി..

അവൾ എവിടെയാകും ? അവൾക് എന്തുപറ്റിയിരിക്കും? ഒന്നും അറിയാൻ കഴിയുനില്ലല്ലോ ?

പെട്ടന്ന് അവളുടെ ടെലിഫോൺ ബെൽ അടിച്ചു 

സ്വാതി ക്യാബിനിലേക്കു വരൂ.. ആശാ  മാഡം ആയിരുന്നു അത് , ആശാ ആണ് സ്വാതിയുടെയും അമ്മുവിന്റെയും ടീം ഹെഡ് 

സ്വാതി ക്യാബിനിലേക്കു വന്നപ്പോൾ കസേര കാണിച്ചു ഇരിക്കാൻ പറഞ്ഞു ആശാ..

അവൾ ഇരുന്നു.. 

എന്താ സ്വാതി നീ ആകെ വിഷമിച്ചു ഇരിക്കുന്നത്? ആശ ചോദിച്ചു 

സ്വാതി കാര്യങ്ങളൊക്കെ അവരുടെ അടുത് പറഞ്ഞു

ഓക്കേ നീ ടെൻഷൻ ഒന്നും ആകേണ്ട അമൃത പെട്ടന്ന്  തിരികെ വരും.. അവൾ വേറെ എവിടെങ്കിലും കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയതാകും..

അവൾക് ഞാൻ അറിയാത്ത കൂട്ടുകാരൊന്നും ഇല്ല മാം സ്വാതി പറഞ്ഞു 

ശെരി സ്വാതി എന്തായാലും പരാതി കൊടുത്തിട്ടില്ലേ പോലീസിൽ അവര് അന്വേഷിക്കട്ടെ..

സ്വാതിക്ക് ലീവ് വേണോ ആശാ ചോദിച്ചു 

വേണ്ട മാം റൂമിൽ ഇരിക്കുമ്പോൾ എല്ലാം അമ്മുവിൻറെ കാര്യം ആലോചിച്ചു ഭ്രാന്ത് ആകുവാ 
സ്വാതി എഴുനേറ്റു അവളുടെ സീറ്റിൽ  വന്നിരുന്നു 

പെട്ടന്ന് സ്വാതിയുടെ മൊബൈൽ ബെൽ അടിച്ചു.

പരിചയവും ഇല്ലാത്ത ഒരു നമ്പർ

സ്വാതി കാൾ എടുത്തു, ഹലോ ആരാ ?

ഹലോ സ്വീറ്റ് ഹാർട്ട് മറന്നോ നീ എന്നെ ?

സ്വാതി ഒന്ന് പേടിച്ചു 

മഹി ......

ഒരു യാത്രാമൊഴി 03.

ഒരു യാത്രാമൊഴി 03.

4.8
551

ഹലോ സ്വീറ്റ് ഹാർട്ട് മറന്നോ എന്നെ നീ...സ്വാതി ഒന്ന് പേടിച്ചു...മഹി...എന്താ സ്വീറ്റ് ഹാർട്ട്  എന്നെ മനസിലായില്ലേ ? അവൻ ഉറക്കെ ചിരിച്ചു.. സ്വാതിക്ക് ആ ചിരി ഒരു അരോചകമായി തോന്നി..ഒന്ന് നിർത്തുമോ ഈ കൊലച്ചിരി അവൾ ദേഷ്യപ്പെട്ടു..ഓക്കേ നിർത്തി.. ഇനി പറ എന്താ നിന്റെ തീരുമാനം ..  ഞാൻ ഇനിയും എത്ര നാള് കാത്തിരിക്കണം സ്വാതി പെട്ടന്ന് ഇടയിൽ കയറി പറഞ്ഞു ഞാൻ പറഞ്ഞുവോ  എന്നെ കാത്തിരിക്കാൻ.. ഇല്ലാലോ പിന്നെയും എന്തിനാണ് എന്നെ  ശല്യം ചെയ്‌യുന്നു.. മഹി ഉറക്കെ ചിരിച്ചു എന്നിട്ട് പറഞ്ഞു സ്വാതി എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ നീ മാത്രം ആയിരിക്കും.. ഇല്ലെങ്കിൽ ആരും