Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part-37

അവൾ പെട്ടെന്ന് കെട്ടിപ്പിടിച്ചിരിക്കുന്ന വ്യക്തിയുടെ മുഖത്തേക്ക് നോക്കി.... ഒരു നിമിഷം ഞെട്ടി...

\"സിദ്ധു.... ചേ... ട്ട.... ൻ...\"

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അവൾ കരയുന്നത് കണ്ട് നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അതുകൊണ്ടാണ് ഒന്ന് ആശ്വസിപ്പിക്കാൻ അവളുടെ അടുത്തേക്ക് പോയത്. എന്നാൽ അവിടെ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു..അവൾ എന്നെ കെട്ടിപ്പിടിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.... പക്ഷേ അത് ഉണ്ടായി... ജഗ്ഗു വിളിച്ചപ്പോൾ ശരിക്കും വളൊന്നു ഞെട്ടി പക്ഷേ പുറത്തുകാട്ടാതെ പെട്ടെന്ന് തന്നെ മാറി നിന്നു.....

പിന്നെ അവിടെ അധികം ആർക്കും വേണ്ടിയും കാത്തുനിൽക്കാതെ നേരെ ഞങ്ങൾ വീട്ടിലേക്ക് പോയി... ആരെയും അറിയിക്കാതെ രണ്ടു വീട്ടുകാരും മാത്രമായി ചെറിയ രീതിയിൽ രജിസ്റ്റർ ഓഫീസിൽ വച്ച്  നടന്ന കല്യാണം ആയതിനാൽ ഞങ്ങളെ വരവേൽക്കാൻ വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.....

ഈ സംഭവിച്ചതിനെല്ലാം എങ്ങനെയെങ്കിലും അവളോട് ഒന്ന് സോറി ചോദിക്കണം.... അവൾക്ക് ഇത്രയും വലിയ നഷ്ടമുണ്ടാക്കിയത് ഞാനാണ്..... അവളുടെ വീട്ടുകാർ നഷ്ടപ്പെട്ടു.... അവളുടെ ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെട്ടു....ഇതിനെല്ലാം കാരണക്കാരൻ ഞാൻ മാത്രമാണ് എന്തായാലും ഇനി അവൾ നിൽക്കാൻ പോകുന്നത് എന്റെ കൂടെ ആണല്ലോ....ഇന്ന് രാത്രി എന്തായാലും അവളോട് സോറി ചോദിക്കണം... നടന്ന എല്ലാ കാര്യങ്ങൾക്കും അവളോട് മാപ്പ് പറയണം....പതിയെ അവൾ എന്നെ അംഗീകരിക്കും.....

അധികം വൈകാതെ തന്നെ ഞങ്ങൾ വീട്ടിലേക്ക് എത്തി... അവളുടെ മുഖം തീർത്തും അപരിചിതമായിരുന്നു... എന്നും ചിരിച്ചും കളിച്ചുo മാത്രം കണ്ടിട്ടുള്ള അവളിൽ നിറഞ്ഞ് നിന്നത് അപരിചിതമായ വേറൊരാലായിരുന്നു എന്ന് എനിക്ക് തോന്നി. ആ പ്രസരിപ്പും കുട്ടിക്കളിയും പൊട്ടത്തരവും ഒന്നുമല്ല..... തീർത്തും നിസ്സംഗ ഭാവം..... എല്ലാം ശരിയാക്കണം.... കാലത്തിനു മായ്ക്കാൻ പറ്റാത്ത മുറിവ് ഇല്ല എന്നല്ലേ....

വീടെത്തി അകത്തേക്ക് കയറുന്നതിന് പകരം അവൾ  നേരെ ഗസ്റ്റ് ഹൌസിലോട്ടാണ് പോയത്.... ഞങ്ങളെല്ലാവരും കരുതിയത് എല്ലാരെയും ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതു കൊണ്ടായിരിക്കും അവൾ അങ്ങിനെ ചെയ്യ്തത് എന്നാണ്.....വിഷമം മാറുമ്പോൾ അവൾ തനിയെ വന്നോളും എന്ന് കരുതി പിന്നെ ആരും അവളോട് ഒന്നും ചോദിച്ചില്ല..... . പക്ഷേ സംഭവിച്ചത് വേറൊന്നായിരുന്നു അവൾ അവളുടെ ബാഗ് ഉം മറ്റ് സാധനങ്ങളും എടുത്ത്  ഒരു യാത്ര പോലും പറയാതെ വീടിനു മുന്നിൽ നിർത്തിയിട്ട auto ലക്ഷ്യം വച്ച് പോകുന്നു....

പിന്നീട് അധികമാലോചിച്ചു നിൽക്കാതെ ഞാനും ആ ഓട്ടോക്ക് പിറകെ പോയി അതിനെ ഓവർടേക്ക് ചെയ്തു....അവൾ അതിൽ നിന്ന് ഇറങ്ങി വന്നു എന്നോട് ക്ഷമ ചോദിച്ചു.....നിങ്ങളുടെ ജീവിതം തകർത്തതിന്...ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു ഭാരമായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് ഞാൻ പോകുന്നു... എന്നൊക്കെ പറഞ്ഞു കൂടെ ഇനി ഹോസ്റ്റലിൽ നിന്ന് പഠിക്കാനാണ് എന്റെ തീരുമാനം.. എല്ലാവർക്കും ഭാരമായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല   എന്നും പറഞ്ഞ് അവൾ പോവാൻ തിരിഞ്ഞു.....

ഞാൻ അവളുടെ കൈയിൽ പിടിച്ചു

\"എന്നെ തടയരുത്..ഈ ശിക്ഷ ഞാൻ അർഹിക്കുന്നതാണ് ഞാൻ ചെയ്ത തെറ്റുകൾക്കുള്ളത്......\"

\"ഇവിടുത്തെ തെറ്റുകാരൻ ഞാനും കൂടെ അല്ലേ എനിക്ക് ശിക്ഷയാണുള്ളത്....\"

\"എല്ലാവരുടെയും മുമ്പിൽ ഒരു കോമാളിയെ പോലെ നിൽക്കേണ്ടി വന്നില്ലേ....അതിനേക്കാൾ വലിയ എന്ത് ശിക്ഷയാണ് നിങ്ങൾക്ക് കിട്ടാനുള്ളത്.... ആഗ്രഹിക്കാത്ത ഒരു പെണ്ണിനെ കല്യാണം കഴിക്കേണ്ടി വന്നില്ലേ അതിനേക്കാൾ എന്ത് ശിക്ഷയാണ് വേണ്ടത്......\"

\"നിങ്ങളുടെ ജീവിതത്തിൽ ഒരു ബാധ്യത ആയി ഞാൻ വരില്ല. ഇന്ന് നടന്ന ഈ സംഭവത്തിന് പരിഹാരം ഞാൻ തന്നെ ചെയ്ത തന്നിരിക്കും.... പക്ഷേ അതിനിപ്പോ എന്നെ കൊണ്ട് സാധിക്കില്ല.... പക്ഷേ ചെയ്യും ഞാൻ......\"

പറയുന്നതിനോടൊപ്പം അവളുടെ കണ്ണിൽ കാർമേഘം ഉരുണ്ട് കൂടി..... ആർക്കുവേണ്ടിയും കാക്കാതെ അത് പെയ്തുകൊണ്ടിരുന്നു.....

\"എല്ലാവരെയും വേദനിപ്പിച്ചു ഇനിയും വയ്യ ഇനി ഞാൻ അവിടെ നിൽക്കുന്ന അത്രയും കാലം എനിക്ക് വീണ്ടും അവരെ വേദനിപ്പിക്കേണ്ടിവരും... അല്ല സ്വയം വേദനിക്കേണ്ടി വരും മറ്റുള്ളവരുടെ മുമ്പിൽ പൊയ് മുഖം കാണിച്ച് അഭിനയിക്കാൻ എനിക്ക് അറിയില്ല... അതുകൊണ്ട് ഞാൻ പോവാ..... തടയരുത്.....\"

\"നിന്റെ ജീവിതാമാണ് നിനക്ക് തീരുമാനമെടുക്കാം പക്ഷേ ഇപ്പോൾ നിന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശി അത് ഞാനാണ്..... അത് നിന്റെ കഴുത്തിലുള്ള  കാലം വരെ നിന്നെ എവിടേക്കും പോവാൻ ഞാൻ അനുവദിക്കില്ല........\"

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                  തുടരും........



കാർമേഘം പെയ്യ്‌തപ്പോൾ.. part-38

കാർമേഘം പെയ്യ്‌തപ്പോൾ.. part-38

5
1058

അവളുടെ മറുപടിക്കായി കാത്തുനിൽക്കാതെ ഓട്ടോ ചേട്ടനുള്ള കാശും കൊടുത്ത് അവൻ അവളുടെ കൈയും പിടിച്ച് കാറിനടുത്തേക്ക് നടന്നു..... കാറിനകത്തു തികച്ചും മൗനം മാത്രമായിരുന്നു രണ്ടുപേർക്കും പരസ്പരം സംസാരിക്കാൻ ഒന്നും തന്നെ ഇല്ലാത്ത പോലെ.... പക്ഷേ അവന് അവളോട് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു ... വാക്കുകൾ പുറത്തേക്ക് വരാത്ത ഒരു അവസ്ഥ...,. എങ്ങിനെ തുടങ്ങണം എന്നറിയുന്നില്ല.....എങ്ങനെ അവളോട് മാപ്പ് പറയണം.....എന്നെല്ലാം അറിയാത്ത ഒരു താരം അവസ്ഥ..... പക്ഷേ ഒന്നിനുവേണ്ടിയും ഇനി എന്റെ ജീവിതത്തിൽ നിന്ന് അവളെ പടിയിറക്കാൻ ഞാൻ തയ്യാറല്ല.....എന്നവൻ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു......അവ