seven queens 52
Seven Queen\'s
Part 52
✍️jifni
\"സുലൈഖത്താ... ന്റുമ്മ....\"
പെട്ടന്നാണ് ജിയ എണീറ്റ് കൊണ്ട് വീണ്ടും പൊട്ടികരഞ്ഞത്. എന്തൊക്കെയോ പഴയ ഓർമകൾ അവളെ തേടിയെത്തിയതായിരിന്നു അവളുടെ ആ പൊട്ടികരച്ചിൽ.
അവളെ നിയന്ത്രിച്ചു നിർത്താൻ അവർ നന്നേ പാട് പെട്ടു.അവിടെ കൂടിയവർ എല്ലാവരും അവളുടെ അവസ്ഥ കണ്ട് പേടിക്കാനും സങ്കടപെടാനും തുടങ്ങി.
ആ നീലടാർപായിക്ക് ചുവട്ടിലിരുന്ന് പലരും ശുദ്ധി വരുത്തി മരിച്ചു പോയവർക്ക് വേണ്ടി ഖുർഹാൻ ഓതാനും ദുഹാ ചെയ്യാനും തുടങ്ങി.(ഇസ്ലാമിക് വിശ്വാസം ) അതിന് തുടക്കം കുറിച്ചതും ജിയയുടെ കൂട്ടുകാർ ആയിരിന്നു.
നേരം ഉച്ചയോടെ അടുക്കെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞു കൊണ്ട് വന്നു. ശരീരം എന്ന് പറയാൻ ഒന്നും ഇല്ലായിരുന്നു. വെന്ത് തീർന്ന എല്ലിന്റെ കഷ്ണങ്ങൾ മാത്രം. ഫ്രീസറിൽ കൊണ്ട് വെച്ച ആ രണ്ട് ശരീരത്തെ ഒരു നോക്ക് അവസാനമായി കാണാൻ വേണ്ടി നാട്ടുകാർ തിങ്ങികൂടിയിരുന്നു.
നോവിന്റെ കനൽ താണ്ടി ജിയയുടെ മാനസിക അവസ്ഥ എന്താകുമെന്ന് ഓർത്തു പലർക്കും ഭീതിയായി.. എല്ലാവരും കൂടി അവളെ പിടിച്ചു താങ്ങി മൃതദേഹങ്ങൾ കാണിച്ചു കൊടുത്ത്. അത് വരെ പൊട്ടിക്കരഞ്ഞിരുന്ന അവളിൽ നിന്ന് കുറച്ചു നേരമായി ഒരു പ്രതികരണവും ഇല്ല. ഒരു ശില പേലെ അവൾ അവിടെ നിന്നു..അനക്കമില്ലാതെ കിടക്കുന്ന ആ രണ്ട് ശരീരത്തെ അവൾ മതിവരോളം നോക്കി നിന്ന്.ആരൊക്കെ എണീപ്പിക്കുമ്പോൾ എണീക്കുന്നു. ഇരുത്തുമ്പോൾ ഇരിക്കുന്നു എന്നല്ലാതെ അവളിൽ നിന്ന് സ്വയമായി ഒരു അനക്കവും ഇല്ലായിരുന്നു.
കാണാനുള്ളവർ എല്ലാം കണ്ട് കഴിഞ്ഞതും മറ്റു ചടങ്ങുകൾക്കായ് മയ്യിത്ത് പള്ളിയിലേക്ക് എടുക്കാൻ സമയമായി എന്ന് മുതിർന്ന ഒരാൾ പറഞ്ഞു. എല്ലാവരുടേയും കണ്ണുകൾ അപ്പൊ ചെന്ന് പതിഞ്ഞത് ജിയയിൽ തന്നെ ആയിരുന്നു. പക്ഷെ ;അപ്പോഴും അവളിൽ മാറ്റമൊന്നും ഉണ്ടായില്ല.
ആൾക്കൂട്ടത്തിൽ നിന്ന് റാഷി അവളുടെ അടുത്തേക്ക് വന്നു.
\"ജിയാ....\"
\"ജിയാ....\"
\"ജിയാ....\"
ആദ്യത്തെ രണ്ട് വിളിയിലും അവളിൽ ഒരു പ്രതികരണവും കാണാതെയായപ്പോൾ അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവൻ ഒന്നൂടെ വിളിച്ചു. ആ നേരം അവൾ ഒന്ന് തലയുയർത്തി അവനെ നോക്കി.
\"നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് കൊണ്ട് പോകുകയാണ്. നിനക്ക് ഒന്നൂടെ കാണണോ..\"
\"വേണ്ട....\"
അത് പറയുമ്പോൾ അവളുടെ ഉള്ളിൽ സങ്കടവും അതിലപ്പുറം ഒരു ഭാണ്ഡകെട്ടിന്റെ ശക്തിയുള്ള ഓർമകളും ഉണ്ടായിരുന്നു.
അവൾ അടുത്തേക്ക് വരുമ്പോൾ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് അവളെ വാത്സല്യത്തോടെ മാത്രം നോക്കുന്ന ഉപ്പൂപ്പന്റെ മുഖവും കപട ദേഷ്യം നടിച്ചു ചോറ് വാരി തരുന്ന ഉമ്മയുടെ മുഖവും. അസുഖം വന്നാൽ അരികിൽ നിന്ന് എണീക്കാതെ തന്നെ താലോലിച്ചു രണ്ട് ഭാഗത്തായി രണ്ട് പേരും ഉണ്ടാകുമായിരുന്നു. തനിക്കൊരു കോറൽ പോലും സംഭവിക്കാതിരിക്കാൻ വേണ്ടി വേദനയോടെ തന്നെ ഹോസ്റ്റലിലേക്ക് മാറ്റിയതും ലീവിന് വരുമ്പോൾ തന്നെ കാത്ത് ഉമ്മറത്തു നിൽക്കുന്നതും പോകാൻ നേരം നെറ്റിയിൽ ഒരുമ്മ തരുന്നതും എല്ലാം അവൾ ഇന്നലെ എന്ന പോലെ മനസ്സിന്റെ കണ്ണാടിയിൽ തെളിഞ്ഞു വന്നു. ഇതിനൊന്നും കഴിയാത്ത ആ വെന്തുരുകിയ ശരീരത്തെ കാണാനുള്ള ശക്തി അവൾക്കില്ലന്ന് അവൾ തന്നെ തിരിച്ചറിഞ്ഞിരുന്നു. അത് കൊണ്ടായിരിക്കാം അവൾ വേണ്ടെന്ന് പറഞ്ഞത്.
അത് മനസിലാക്കി റാഷി അവിടെ നിന്ന് പോയി.
പോയപ്പോൾ റാഷി അനൂനെ വിളിച്ചു.
\"അനൂ.. ഒന്നിവിടെ വാ.\"
\"ആ..\"
രണ്ടാളും കുറച്ചു അപ്പുറത്തേക്ക് മാറി. കൂടെ നിഷും ഉണ്ടായിരുന്നു.. \"
\"എന്തെ..\"(അനു )
\"ഞങ്ങൾ പള്ളിയിലേക്ക് പോകുകയാണ്. അഭിയും മിഥുനും ഇവിടെ ഉണ്ടാകും.പിന്നെ ഇപ്പൊ തന്നെ ആളുകൾ ഒക്കെ പോയി. ഒന്ന് കേറി ഇരിക്കാൻ പോലും ഇവിടെ പറ്റില്ല. എത്രെ എന്ന് വെച്ചാ നിങ്ങൾ ഈ വെയിൽ കൊണ്ട് നിൽക്കുക. \"
\"അതെ.. പക്ഷെ... വേറെന്ത് ചെയ്യും.\"
\"അതന്നെ ഈ പറഞ്ഞു വരുന്നേ.. ഈ നിൽക്കുന്ന ആണുങ്ങൾ ഫുള്ളും ഇപ്പൊ പള്ളിയിൽ പോകും. അപ്പൊ പിന്നെ നിങ്ങൾ ജിയയെ കൂട്ടി ഇവന്റെ വീട്ടിലേക്ക് പോയിക്കോ.\"(റാഷി നിഷൂനെ ചൂണ്ടി കൊണ്ട് പറഞ്ഞു )
\"നിന്റെ വീട് ഇവിടെ അടുത്താണോ.\" അനു നിഷുവിനെ നോക്കി ചോദിച്ചു.
\"അതെ.. ഇവിടെ നിന്ന് കുറച്ചൊള്ളൂ.. നിങ്ങളെ മിഥുൻ കൊണ്ട് ആക്കിക്കോളും.ഈ അവസ്ഥയിൽ എങ്ങനെ വെയിൽ കൊണ്ട് നിന്നിട്ട് എന്താ കാര്യം. ജിയ അല്ലെങ്കിൽ തന്നെ തളർന്നിട്ടുണ്ട്. ഞങ്ങൾ പള്ളിയിൽ നിന്ന് വന്നു ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് റെഡി ആകട്ടെ. ഹോസ്പിറ്റലിലും ഈ പന്തലിന്റെ ഒക്കെ കുറച്ചു ഫോർമാലിറ്റിസ് ഉണ്ട്. അതൊക്കെ കഴിഞ്ഞിട്ട് ഞങ്ങളും അങ്ങോട്ട് വര.എന്നിട്ട് തീരുമാനിക്കാം ഇന്ന് പോണോ വേണ്ടയോ എന്നൊക്കെ.\"( നിഷു )
\"ആ.. ഇവന്റെ വീട്ടിൽ ചെന്ന് ആദ്യം ജിയക്ക് എന്തെങ്കിലും ഒന്ന് കഴിക്കാൻ കൊടുക്ക്. അല്ലെങ്കിൽ അവൾ ആകെ തകർന്ന് വീഴും.\" (റാഷി )
\"നിങ്ങൾ എല്ലാവരും എന്തെങ്കിലും കഴിച്ചു ഫ്രഷ് ആയിക്കോളി ട്ടാ...\" (നിഷു )
\"മം.. വീട്ടുകാർക്ക് ഒരു ബുദ്ധിമുട്ട്..\"
\"ഏയ് ഒരിക്കലും ഇല്ല.. നിങ്ങൾ എല്ലാവരും ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉമ്മയാണ് ആദ്യം എന്നോട് ഈ കാര്യം ഇങ്ങോട്ട് പറഞ്ഞെ.. നിങ്ങൾക്കുള്ള ഭക്ഷണവും മറ്റു എല്ലാം കാര്യവും ഉമ്മ നോക്കിക്കോളും. നിങ്ങൾ അങ്ങോട്ട് ചെന്ന മതി.\"
അനു പറയുന്നത് മുഴുവനാകും മുമ്പ് നിഷു പറഞ്ഞിരുന്നു.
\"അത് ശരിയാ.. നിഷുവിന്റെ ഉമ്മാനെ ശരിക്കും അറിയാതോണ്ടാ നീ ഇങ്ങനെ ചോദിച്ചേ... നല്ല സ്നേഹം ഉള്ള വീട്ടുകാരാണ്. ഇവൻ ഭാഗ്യം ചെയ്തവന. ഏതായാലും നിങ്ങൾ അങ്ങോട്ട് പോയിക്കോ. ആന്റിയോടും താത്തനോടും പറഞ്ഞേക്ക്.\"
\"മം... \"
പിന്നെ മയ്യിത്തിന് വേണ്ടിയുള്ള ദുഹാ ഒക്കെ കഴിഞ്ഞു. ആ രണ്ട് മൃദദേഹങ്ങളെ എന്നെന്നേക്കുമായി പള്ളിക്കാട്ടിലേക്ക് ചുമന്നു. അവരെ താങ്ങിപിടിക്കാൻ അവരുടെ മകൾ സമ്പാദിച്ച അവളുടെ സൗഹൃദങ്ങൾ തന്നെ ആയിരുന്നു. മറ്റു പുരുഷന്മാരും അവരെ അനുഗമിച്ചു.
ഓരോ കാലടി വെക്കുമ്പോഴും മെഹ്ഫിയുടെ മനസിലേക്ക് ഓടി വന്നത് കഴിഞ്ഞ വെക്കേഷനിൽ ആദ്യമായി റാബിയയെയും (ജിയയുടെ ഉമ്മ ) ഉപ്പൂപ്പനെയും കണ്ടതും അവരോടൊപ്പം ഇരുന്നതും ഭക്ഷണം കഴിച്ചതും സംസാരിച്ചതും പോകാൻ നേരം ഒരു മകനോട് എന്ന പോലെ മകളെ നോക്കാൻ പറഞ്ഞതും ഒരു ഉമ്മയുടെ സ്നേഹം തന്നതും ഒക്കെയായിരുന്നു.ഒരു ദിനം കൊണ്ട് തന്നെ ഒരു ജന്മം ഓർക്കാനുള്ളത് ആ ഉമ്മ അവന് നൽകിയിരുന്നു. അവന് സ്വന്തമായി ലഭിക്കാതെ പോയ മാതൃസ്നേഹം അവൻ അനുഭവിച്ചറിഞ്ഞത് ആ ഒരു ദിനം ആയിരുന്നു.
__________________
ഉമ്മയും ഉപ്പയും ഒരനിയനും ഒരനിയത്തിയും അടക്കുന്നതാണ് നിഷുവിന്റെ കുടുംബം. ഒരു ഇടത്തര കുടുംബം. ഉപ്പ ഗൾഫിൽ സ്വന്തമായി ഒരു കടയിൽ വർക്ക് ചെയ്യുന്നു. ഉമ്മ ഒരു സാധാരണ വീട്ടമ്മ. ഒരു സാധാരണ ഇരുനില വീട്. അവിടെ എല്ലാം നിശൂന്റെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചായിരുന്നു. എന്നാൽ അവന്റെ ഇഷ്ട്ടങ്ങൾ എന്നത് അവന്റെ പെങ്ങളുടെ ഇഷ്ട്ടങ്ങളായിരുന്നു.. ഒരുപാട് സന്തോഷം നിറഞ്ഞ ഒരു കുടുംബമായിരുന്നു ഇത്. നിഷുവിനെ പരിചയപെട്ട നാൾ മുതൽ നമ്മുടെ ബോയ്സിന് ഏറ്റവും പ്രിയപ്പെട്ട ഇടവും നിഷുവിന്റെ വീട് തന്നെയായിരുന്നു. വെക്കേഷനുകളും പാർട്ടികളും അവർ അടിച്ചു പൊളിക്കാൻ കൂടുന്നത് നിഷുവിന്റെ വീട്ടിലായിരുന്നു. ഒരു വർഷം മുമ്പാണ് ഈ വീടിന്റെ സന്തോഷത്തെ എല്ലാം തകർത്ത ആ ദുരന്തം. അന്ന് മുതൽ പിന്നെ ബോയ്സ് ആരും ഇങ്ങോട്ട് വന്നിട്ടില്ല. അറിഞ്ഞോ അറിയാതെയോ ആ ദുരന്തത്തിന്റെ ഉത്തരവാദികൾ അവരാണെന്ന ഒരു തോന്നൽ അവരുടെ മനസ്സിലുണ്ട്.. അവർ മാത്രമല്ല നിഷുവിന് പോലും ഇപ്പൊ വീട്ടിലേക്ക് വരുന്നതിൽ വല്യ താല്പര്യമില്ല. അവന്റെ ഉമ്മാന്റെ സങ്കടത്തെ ഓർത്തു മാത്രം എപ്പോഴെങ്കിലും വരും അവൻ.
എല്ലാവരും പള്ളിയിൽ പോയ ശേഷം മൂന്ന് വണ്ടിയിലായിട്ട് സെവൻസും ആന്റിയും താത്തയും മിഥുനും അഭിയും നിശൂന്റെ വീട്ടിലേക്ക് പോയി. ജിയയെ അനും ഷാലും നാദിയും കൂടി എണീപ്പിച്ചു നന്നായി മുഖം കഴുകി കൊടുത്ത് പാറിപറന്ന മുടിയെ ബൺ കൊണ്ട് കെട്ടിവെച്ചു മുണ്ട് നേരെയാക്കി കൊടുത്തു. അതിന് ശേഷമാണ് അവർ പോയത്.
അവരുടെ വണ്ടി വീടിന്റെ മുറ്റത്തേക്ക് എത്തിയതും ഒരു സ്ത്രീ വന്നു ഡോർ തുറന്നു. ഒരു 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. അത് അവന്റെ ഉമ്മയാണെന്ന് അവർക്ക് പെട്ടന്ന് മനസ്സിലായി.
\"വാ മക്കളെ..., അകത്തേക്ക് കേറിക്കോളി \"
ഉമ്മ ആമിനയുടെ ക്ഷണം കിട്ടിയതും ഓരോരുത്തരായി അകത്തേക്ക് കയറി. ആമിനയുടെ കണ്ണുകൾ ചെന്ന് ഉടക്കിയത് ജിയയിൽ ആയിരുന്നു. അവളുടെ കോലം കണ്ട് അവരുടെ ഉള്ളിൽ ഒരു തീ ആളി. അവർ വേഗം അടുക്കളയിലേക്ക് പോയി. പോകും വഴി ഹാളിൽ നിന്ന് ഒരു റൂം ചൂണ്ടി കാണിച്ചു.
\"ഈ റൂമിലേക്ക് ഇരുന്നോളി നിങ്ങൾ. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്ക. രാവിലേ മുതൽ ഒന്നും കുടിക്കും കഴിക്കും ചെയ്തില്ലലോ ആരും.\"
എന്ന് പറഞ്ഞോണ്ട് അവർ അടുക്കളയിലേക്ക് പോയി. പിറകെ തന്നെ ആന്റിയും താത്തയും പോയി. മറ്റുള്ളവർ ആ റൂമിലേക്ക് കയറി.
എല്ലാവരും അകത്തേക്ക് കയറിയിട്ടും മിഥുനും അഭിയും മുറ്റത്തു തന്നെ നിൽക്കായിരുന്നു. അഭിയുടെ വീൽചെയറിൽ കൈ വെച്ച് കൊണ്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന മിഥുനെ നോക്കി കൊണ്ട് അഭി അവനെ ഒന്ന് തോണ്ടി.
\"എന്തെ...\"(മിഥുൻ )
\"പഴയതൊക്കെ മനസിലേക്ക് വരുന്നുണ്ടല്ലേ...\"(അഭി )
\"അതേടാ...\"(മിഥു )
\"എനിക്കും.... ഇപ്പൊ ആരും ഇങ്ങോട്ട് വാരാത്തതിന്റെ കാരണവും അതല്ലേ..\"
\"മ്മ്....\"
രണ്ട് പേരുടേയും മനസിലേക്ക് പഴയ കാര്യങ്ങൾ ഓടിയെത്തിയതും ഉള്ളിൽ ഒരു നോവ് പടർന്നു.
\"അഭിചേട്ടാ.....\"
അവർ മുറ്റത്തു നിന്ന് അകത്തേക്ക് കേറാൻ നിൽകുമ്പോഴാണ് നിശൂന്റെ ആറു വയസ്സ് പ്രായമുള്ള അനിയൻ കുക്കു ഓടി വന്നത്. അവന് ഒന്ന് ചിരിച്ചു കൊടുത്ത് അവന്റെ കയ്യും പിടിച്ചു കൊണ്ട് അഭിയെ പിടിച്ചു മിഥുൻ ഉമ്മറത്തേക്ക് കയറി ഇരുന്ന്.
\"മിഥുചേട്ടാ.... നിങ്ങൾ ആരും എന്താ ഇപ്പൊ ഇങ്ങോട്ട് വരാത്തെ.., ഈ കുക്കൂനോട് ചാച്ചു പിണങ്ങിയ പോലെ നിങ്ങൾ ചേട്ടന്മാർ എല്ലാരും പിണങ്ങിയോ... ചാച്ചു പിന്നെ എന്നെ കാണാനേ വന്നിട്ടില്ല. നിങ്ങളും വന്നില്ലല്ലോ...\"
ഒന്നുമറിയാത്ത നിഷ്കളങ്കമായ അവന്റെ ചോദ്യങ്ങൾ കേട്ട് നിൽക്കാനെ അവർക്ക് കഴിഞ്ഞോള്ളൂ..
തുടരും ❤️
അഭിപ്രായം അറിയിക്കണേ... പല ചോദ്യങ്ങളും നിങ്ങളെ മനസിലും ഉണ്ടാകും. വരും പാർട്ടിൽ എല്ലാം മനസിലാകും..ee പാർട്ടിന്റെ അഭിപ്രായങ്ങൾ എന്തായാലും പറയണേ.. നന്നായെങ്കിലും ഇല്ലെങ്കിലും... 🙏🙏
*വായനകാരോട് ഒരു കാര്യം ചോദിക്കട്ടെ.ഒരു പുതിയ കഥക്ക് വേണ്ടി നോക്കുന്നുണ്ട്. എന്തായാലുംസെവൻ ക്വീൻസ് കഴിഞ്ഞേപോസ്റ്റ് തുടങ്ങൂ.. എന്ന് വെച്ച്അതിപ്പോ തന്നെതീരില്ല. എന്നിരുന്നാലും ഒരു ന്യൂ സ്റ്റോറിക്ക് പറ്റിയ തീം ആണ് അന്വേഷിക്കുന്നത്. വെറൈറ്റി ഫീൽ ചെയ്യണം. പലരും എന്നോട് lyf സ്റ്റോറി ezhutho എന്നൊക്കെചോദിച്ചിരുന്നു. അന്നൊക്കെ പല കാരണങ്ങൾകൊണ്ട് ഞാൻ പറ്റില്ല എന്ന് പറഞ്ഞു. ഇപ്പൊആർകെങ്കിലും lyf സ്റ്റോറി എഴുതി തരണമെങ്കിൽ പറയണം ട്ടാ.. നല്ല തീം ആണെങ്കിൽ ഞാൻഎഴുതുന്നതാണ്.*
*പിന്നെ ഒരിക്കലും നടക്കാത്ത ഒരു കഥ* എഴുതുന്നതിനോട്നിങ്ങൾ യോജിക്കുന്നുണ്ടോ.. പ്രേതം, നാഗകന്യക, മത്സ്യകന്യക, രാജകുടുംബം...... അങ്ങനെ ഒക്കെ വെറൈറ്റി ആയി എഴുതുന്നതിനോട് നിങ്ങളുടെ പ്രതികരണം എന്താണെന്ന് ഒന്ന് അറിയിക്കോ. *
seven Queen\'s 53
Seven Queen\'sPart 53✍️jifni________________________\"മിഥുചേട്ടാ.... നിങ്ങൾ ആരും എന്താ ഇപ്പൊ ഇങ്ങോട്ട് വരാത്തെ.., ഈ കുക്കൂനോട് ചാച്ചു പിണങ്ങിയ പോലെ നിങ്ങൾ ചേട്ടന്മാർ എല്ലാരും പിണങ്ങിയോ... ചാച്ചു പിന്നെ എന്നെ കാണാനേ വന്നിട്ടില്ല. നിങ്ങളും വന്നില്ലല്ലോ...\"ഒന്നുമറിയാത്ത നിഷ്കളങ്കമായ അവന്റെ ചോദ്യങ്ങൾ കേട്ട് നിൽക്കാനെ അവർക്ക് കഴിഞ്ഞോള്ളൂ..ചാച്ചു ഇനി വരില്ലാ എന്ന സത്യം പറയാൻ അവർക്ക് കഴിഞ്ഞില്ല.\"മോനെ.. ആരും നിന്നോട് പിണകീട്ടില്ല അതോണ്ടല്ലേ മോനെ കാണാൻ വന്നേ..ഞങ്ങൾ മാത്രമല്ല കുറെ ഇതാത്തമാരും അതാ മോനെ കാണാൻ വന്നിട്ടുള്ളെ.\" (അഭി അവന്റെ മുടിയികളിൽ തലോടി കൊണ്ട് പറഞ്ഞു.\"അതിലൊന്നും എന്റെ ചാച്ചു ഇ