ഭാഗം 18
കേക
--------
\"മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ പതിന്നാലിന്നാറുഗണം, പാദം രണ്ടിലുമൊന്നുപോൽ,
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കുയതി, പാദാദി പൊരുത്തമിതു കേകയാം.\"
ഓരോ പാദത്തിലും ഉണ്ടായിരിക്കണം. ഈ ഗണങ്ങളിൽ എല്ലാം ഒരു
3, 2, 2, 3, 2, 2 എന്ന ക്രമത്തിൽ ആറു ഗണങ്ങളിലായി പതിന്നാലക്ഷരം
അക്ഷരമെങ്കിലും ഗുരു ആയിരിക്കണം.
എല്ലാം ഗുരുവായാലും തെറ്റില്ല. ഒരു
പാദത്തിൽ കുറഞ്ഞത് 6 ഗുരു എങ്കിലും വേണം മാതയുടെ എണ്ണം 20
ആദ്യത്തെ 3 ഗണങ്ങൾ കഴിഞ്ഞ് യതി ഉണ്ടായിരിക്കണം. പാദാദിപ്പൊരുത്തം
നും 28 നും മദ്ധ്യേ ആയിരിക്കും. പാദത്തിന്റെ മദ്ധ്യത്തിൽ. അതായത്
രുത്തം (ഒന്നാം പാദത്തിലെ ആദ്യക്ഷരം ലഘു എങ്കിൽ രണ്ടാം പാദത്തി
മും ലഘുതന്നെ ആയിരിക്കണം മറിച്ച് ഗുരു അണെങ്കിൽ രണ്ടും ഗുരു
ആയിരിക്കണം). ഇതാണ് കേകയുടെ ലക്ഷണം.
ഉദാ: ഭാരത/മിതാ/ണിതാം/ഭാരത/വിദ്യാ/പീഠം
ഭാവനാ ദൃഷ്ടിയൊന്നു തുറക്കൂ യുവാക്കളേ
2. ഞാനിരി/ക്കുന്നു/മ്ലാനൻ/ താടിക്കു കൈയും /കുത്തി
പ്രാണനീ/ പ്രപ/ഞ്ചത്തെ /പുല്കുന്നു ചുംബി/ക്കുന്നു.
3. ദീർഘമാം /തപ/സ്സിനാൽ /നേടിയ/ കരു/ത്തുണ്ടെൻ
വാക്കിനു/ നിന/ക്കുഞാ/നെന്തുചെ/യ്യേണ്ടു/ഭദ്രേ
4. നിയമം ലംഘിക്കുവാൻ പഠിച്ചു ചെറുപ്പത്തിൽ
നിയമംലംഘി/ക്കാ/ശീലമെ/ന്നായി പിന്നെ
5. ഞെട്ടിപ്പോ/യസ/ഹ്യമാം /നൊമ്പരം/കൊണ്ടെൻ/ നെഞ്ചു
പൊട്ടിപ്പോയ്/ കണ്ണീർ/ കണ്ണൊ/ന്നടച്ചു തുറ/ന്നു ഞാൻ
6. അറിയാൻ കഴിഞ്ഞീല തുഞ്ചനെ; ശ്രമിച്ചിതി
റിയാൻ; അറിഞ്ഞിട്ടു കാര്യം എന്തിരിക്കുന്നു?
കേകയിലുള്ള ചില പ്ശസ്ഥമായ കൃതികൾ:
a. എന്റെ ഗുരുനാഥൻ – വള്ളത്തോൾ
“ ലോകമേ തറവാട്, തനിക്കി ചെടികളും
പുൽകളും പുഴുക്കളും കൂടിതൻ കുടുംബക്കാർ\"
b. മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ
“ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ\"
c. കണ്ണീർപ്പാടം - വൈലോപ്പിള്ളി ശ്രീധരമേനോൻ
“ നിർദ്ദയലോകത്തിൽ നാ-
മിരുപേരൊറ്റപ്പെട്ടോർ
അത്രയുമല്ലാ തമ്മിൽ
തമ്മിലുമൊറ്റപ്പെട്ടോർ.
പിറക്കാതിരുന്നെങ്കിൽ-
പാരിൽ, നാം സ്നേഹിക്കുവാൻ,
വെറുക്കാൻ, തമ്മിൽക്കണ്ടു-
മുട്ടാതെയിരുന്നെങ്കിൽ!\"
d. ഊഞ്ഞാലിൽ - വൈലോപ്പിള്ളി
“ ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ -
യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം ?\"
e. മഴുവിന്റെ കഥ - ബാലാമണിയമ്മ
“ തിൻമയെത്തകർക്കുവാ-
നല്ലെങ്കിൽ കരാളമീ
വെൺമഴുവെനിക്കേകി
യെന്തിനു സദാശിവൻ\"
f. സൂര്യകാന്തി - ജി ശങ്കരക്കുറുപ്പ്
“ സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ;
സ്നേഹത്തിൻഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം.\"
g. എന്റെ വിദ്യാലയം - ഒളപ്പമണ്ണ
“ ആരെല്ലെൻ ഗുരുനാഥരാരെല്ലെൻ ഗുരുനാഥർ
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ\"
h. കൊച്ചുതൊമ്മൻ - എൻ. വി. കൃഷ്ണവാര്യർ
“ അവളുണ്ടെന്നാൽ തോട്ടം
സ്വർഗ്ഗമാവില്ലേ പണി
കളിയാവില്ലേ?സ്വപ്ന
മാവില്ലേ നഗ്നം സത്യം?\"
8. അന്നനട
ലഘു പൂർവ്വം ഗുരു പരമീമട്ടിൽ ദക്ഷരംഗണം,
ആറെണ്ണം, മദ്ധ്യയതിയാലർദ്ധിതം, മുറിരണ്ടിലും
ആരംഭ നിയമം നിത്യമിതന്നനടയെന്ന ശീൽ
ആദ്യം ലഘുവും, പിന്നീട് ഗുരുവുമായി രണ്ടക്ഷരം വീതമുള്ള ആ
ഗണം ഓരോ വരിയിലും വരണം. മദ്ധ്യത്തിൽ യതി കൊണ്ട് പാദം
രണ്ടായി തിരിക്കണം. രണ്ടു ഭാഗത്തിന്റെയും ആദ്യാക്ഷരം ലഘു പിന്നീട് ഗുരു എന്ന നിയമം കൃത്യമായി പാലിക്കണം.രണ്ടാം പാദത്തിന്റെയും ആദ്യാക്ഷരം ലഘുവായിരിക്കണം. മറ്റു ഗണങ്ങളിൽ മാറ്റം വന്നാലും തെറ്റില്ല. ഒന്നാമത്തെയും നാലാമത്തെയും ഗണത്തിലെ ആദ്യാക്ഷരം ലഘു തന്നെ ആയിരിക്കണം.
ഉദാ:
ഹരാ/ഹരാ/ഹരാ/ശിവാ/ശിവാ ശിവാ
പുര/ഹരാ/മുര/ഹരാ/നത/പദാ
(ലഘുക്കളെ പാടി നീട്ടി ഗുരു ആക്കാം)
വിവി/ധമി/ത്തരം/പറ/ഞ്ഞുകേഴുന്നോ
അരചനെ/ത്തൊഴുതുരചെയ്താൻ സുതൻ
(ലഘുക്കൾ പാടി നീട്ടി ഗുരു ആക്കണം)
ഭാഗം 19
ഭാഗം. 19 വൃത്തവിചാരം തരംഗിണി------------പ്രചുരപ്രചാരമുള്ള ഒരു ഭാഷാവൃത്തമാണ് തരംഗിണി. രണ്ടുമാത്ര വീതമുള്ള എട്ടുഗണങ്ങൾ ചേർന്നതാണ് തരംഗിണിയെന്ന് വൃത്തമഞ്ജരി. പാദമദ്ധ്യമായ നാലാം ഗണത്തിന്റെ അവസാനത്തിൽ യതിവേണം. തുള്ളൽകൃതികളിൽ പ്രായേണ ഉപയോഗിച്ചുവരുന്നതിനാൽ ഇതിനെ തുള്ളൽവൃത്തമെന്നും പറയാറുണ്ട്. തരംഗിണിവൃത്തത്തിന്റെ ദ്രുതഗതിയിലുള്ള ചെൽവടിവ് വീരരൗദ്രഹാസ്യരസങ്ങൾ പ്രതിഫലിപ്പിക്കാൻ ഈ വൃത്തത്തെ പ്രാപ്തമാക്കുന്നു. അതുപോലെ ശൃംഗാരകരുണശാന്തരസങ്ങൾക്ക് ഈവൃത്തം തീരെ അനുയോജ്യവുമല്ല. ലക്ഷണം: ദ്വിമാത്രം ഗണമെട്ടെണ്ണംയതിമദ്ധ്യം തരംഗിണിഒരു വരിയിൽ 2 മാത്ര വീതമുള