Aksharathalukal

ഭാഗം 19

ഭാഗം. 19 വൃത്തവിചാരം 

തരംഗിണി
------------

പ്രചുരപ്രചാരമുള്ള ഒരു ഭാഷാവൃത്തമാണ് തരംഗിണി. രണ്ടുമാത്ര വീതമുള്ള എട്ടുഗണങ്ങൾ ചേർന്നതാണ് തരംഗിണിയെന്ന് വൃത്തമഞ്ജരി. പാദമദ്ധ്യമായ നാലാം ഗണത്തിന്റെ അവസാനത്തിൽ യതിവേണം. തുള്ളൽകൃതികളിൽ പ്രായേണ ഉപയോഗിച്ചുവരുന്നതിനാൽ ഇതിനെ തുള്ളൽവൃത്തമെന്നും പറയാറുണ്ട്. തരംഗിണിവൃത്തത്തിന്റെ ദ്രുതഗതിയിലുള്ള ചെൽവടിവ് വീരരൗദ്രഹാസ്യരസങ്ങൾ പ്രതിഫലിപ്പിക്കാൻ ഈ വൃത്തത്തെ പ്രാപ്തമാക്കുന്നു. അതുപോലെ ശൃംഗാരകരുണശാന്തരസങ്ങൾക്ക് ഈവൃത്തം തീരെ അനുയോജ്യവുമല്ല.

 ലക്ഷണം:
 
ദ്വിമാത്രം ഗണമെട്ടെണ്ണം
യതിമദ്ധ്യം തരംഗിണി

ഒരു വരിയിൽ 2 മാത്ര വീതമുള്ള 8 ഗണങ്ങളും മദ്ധ്യത്തിൽ (നാല
മത്തെ ഗണത്തിനു ശേഷം) യതിയും വരുന്ന വൃത്തമാണ് തരംഗിണി.

ഉദാ: അണിമതികല/യും/സുരവാഹിനിയും
ഫണി/പതി/ഗണ/ണ/മണികളുമണിയും

മനുകുലതിലകമണിപ്പൂൺ/പേ/നീ
നി/മയ/സീതാചരിതമി/ദാനീം
കൊ/ണ്ടാ/ല/ക്ഷ/വി/ല്ലും/ശര/വും
ക/ണ്ടി/ല്ല/തും/വരുണമി/ദാനീം

നതോന്നത (വഞ്ചിപ്പാട്ട്)
 -----------------------------

ഒരു ഭാഷാവൃത്തമാണ്‌ നതോന്നത.ഈ വൃത്തത്തിൽ ഒന്നാം പാദത്തിൽ രണ്ട് അക്ഷരം വരുന്ന 8 ഗണങ്ങളുംരണ്ടാം പാദത്തിൽ രണ്ട് അക്ഷരം വരുന്ന 6 ഗണവും ഒരു അക്ഷരം വരുന്ന ഒരു ഗണവും രണ്ട് പാദങ്ങളിലും 8അക്ഷരങ്ങൾ കഴിഞ്ഞ് യതിയും വരുന്നതാണ്. ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്.

രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. കുമാരനാശാന്റെ കരുണ എന്ന കാവ്യവും അർണ്ണോസ് പാതിരിയുടെ പുത്തൻ പാന എന്ന കാവ്യത്തി പന്ത്രണ്ടാം പാദവും നതോന്നത വൃത്തത്തിലെ മറ്റ് കൃതികളാണ്.
ഗണം ദ്യക്ഷരമെട്ടെണ്ണമൊന്നാം പാദത്തിൽ, മറ്റതിൽ
ഗണമാറര, നില്ക്കേണം രണ്ടുമെട്ടാമതക്ഷരേ
ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻ പേർ നതോന്നത

രണ്ടക്ഷരം വീതമുള്ള 8 ഗണങ്ങൾ ഒന്നാം പാദത്തിൽ (16 അക്ഷരങ്ങൾ)
- എട്ടാമത്തെ അക്ഷരത്തിനു ശേഷം യതി. എല്ലാ അക്ഷരങ്ങളും ഗുരു ആയിരിക്കണമെന്നാണ് നിയമം. ലഘുക്കളെ നീട്ടിപ്പാടി ഗുരുവാക്കാം.വഞ്ചിപ്പാട്ടുകൾ നതോന്നത വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്. അതുകൊണ്ട് നതോന്നതയ്ക്ക് വഞ്ചിപ്പാട്ടു വൃത്തം എന്നും പേരുണ്ട്. നതോന്നത വൃത്തത്തിലുള്ള ഒരു പ്രധാന കൃതിയാണ് രാമപുരത്തുവാര്യർ എഴുതിയ കുചേല
വൃത്തം വഞ്ചിപ്പാട്ട്. എല്ലാ അക്ഷരങ്ങളും നീട്ടിപ്പാടുന്നതുകൊണ്ട് എല്ലാ
ലഘുക്കളും ഗുരു ആയിത്തീരും.

ഉദാ: വിശേഷങ്ങളിനി/യുംപ/റഞ്ഞു കൊള്ളാം ബന്ധം/വിനാ
വിശക്കുന്നു നമുക്കതു സഹി/ച്ചുകൂടാ

ഒന്നാം വരിയിൽ 16 അക്ഷരങ്ങൾ. രണ്ടാം വരിയിൽ 13 അക്ഷരങ്ങൾ

ചിന്മയന്റെ/പുരിക്കുള്ളിൽ ഗൃഹ/മില്ലാ/ത്തി/മില്ല
പൊതു/യമ/ല്ലാതെ/യില്ല/ഗൃഹ/ത്തി/ലെങ്ങും
കുചേലവൃത്തം വഞ്ചിപ്പാട്ട്

അകലത്തൊരുമുലയിൽ കെടുക/നലിൽ നിന്നു
പുകവല്ലി പൊങ്ങിക്കാറ്റിൽ പടർന്നേറുന്നു
ചികഞ്ഞെടുത്തെന്തോ ചില/ദിക്കിൽ നിന്നു/ശാപ്പിടുന്നു.
പകലെന്നോർക്കാതെ കുറ്റൻ കുറുനരികൾ
കരുണ - കുമാരനാശാൻ

ഇപ്പാരിലി/ല്ലിന്നീ/വണ്ണ/മൊരു/രാജധാനി
മുപ്പാരിലുമില്ല/മ/മുകുന്ദപദം

പോരാ പോരാ നാളിൽ നാളിൽ ദൂര/ദൂരമുയ/രട്ടേ
ഭാരത്മാ ദേവിയുടെ തൃപ്പതാകകൾ


ഇവിടെ സൂചിപ്പിച്ച വൃത്തങ്ങളൊക്കെ ഭാഷാവൃത്തങ്ങളാണ്. ഇവ കൂടാടെ ധാരാളം സംസ്കൃത വൃത്തങ്ങളുമുണ്ട്.
അവയൊക്കെ ഏതാണെന്നും എങ്ങനെയാണെന്നും അറിഞ്ഞിരുന്നാൽ നല്ലത്. നമ്മുടെ ബുക്ക് സ്റ്റാളുകളിൽ വൃത്തമഞ്ജരി എന്ന ചെറിയ പുസ്തകം വാങ്ങിക്കാൻ കിട്ടും. അതൊരെണ്ണം കരുതിവെക്കുക. ആവശ്യം വരുമ്പോൾ മറിച്ചു നോക്കാമല്ലോ.

ഈ വൃത്തങ്ങൾ മുഴുവൻ കാണാതെ പഠിച്ച്, ഗുരുലഘു തിരിച്ച് ഗണങ്ങൾ കണ്ടെത്തിയൊന്നുമല്ല ആരും കവിതയെഴുതുന്നത്. ഒരു വൃത്തത്തിന്റെ താളം മനസ്സിൽ സൂക്ഷിക്കുക. അതിന് എളുപ്പമാർഗം ഇഷ്ടകവിതയുടെ നാലുവരിയെങ്കിലും പഠിച്ചു വെക്കുക. അത് മൂളിനോക്കുക. നിങ്ങൾ കവിതയെഴുതുമ്പോൾ മനസ്സിലിരിക്കുന്ന ഏതെങ്കിലും ഒരു താളത്തിലാവും വരികൾ പിറക്കുക. കവിതകൾ കേൾക്കുകയും വായിക്കുകയും ചെയ്താൽ ഇതെല്ലാം എളുപ്പമാവും.

പാലാ നാരായണൻ നായരുടെ കേരളം വളരുന്നു ഏന്നകവിതയിലെ,

\"കേരളം വളരുന്നു
                  പശ്ചിമ ഘട്ടങ്ങളെ
കേറിയും കടന്നുചെ-
                    ന്ന്യമാം രാജ്യങ്ങളിൽ\"
എന്നത് ആരുടെ മനസ്സിൽ നിന്ന് മറയാതെ നിലക്കും.
അതുപോലെ,

\" ഇവിടെക്കിടക്കുന്ന കാട്ടുകല്ലിനുമുണ്ട്
ഭംഗിയും സനാതന ചൈതന്യ പ്രതികങ്ങൾ!\"

ഇത് കേകയാണ്. ഇതേ താളത്തിൽ നമുക്കും എഴുതാമല്ലോ.

ടട്ടട/ടട/ടട, ടട്ടട/ടട/ടട
ടട്ടട/ടട/ടട, ടട്ടട/ടട/ടട. ഇതല്ലേ കേക.

അല്ലെങ്കിൽ
തത്തമ്മേ പൂച്ച പൂച്ച, തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച പൂച്ച, തത്തമ്മേ പൂച്ച പൂച്ച

കാര്യം നിസ്സാരം.

തങ്കമ്മേ നിന്നേ നിന്നേ, ഞാനൊരു കാര്യം ചൊല്ലാം
താഴത്തെ റോസപ്പെണ്ണ് എങ്ങോട്ടോ ഓടിപ്പോയി!

അപ്പോൾ വൃത്തത്തിൽ കവിതയെഴുതാൻ പ്രയാസമൊന്നുമില്ല.


തുടരും...








ഭാഗം 20

ഭാഗം 20

0
322

തുള്ളൽ കൃതികളിലെ മുഖ്യ വൃത്തങ്ങൾ1. തരംഗിണി. ദ്വിമാത്രം ഗണമെട്ടെണ്ണംയതിമദ്ധ്യം തരംഗിണി.രണ്ടു മാത്രകൾ വീതമുള്ള എട്ടു ഗണങ്ങൾ ചേർന്ന പാദങ്ങൾ. നാല് ഗണങ്ങൾ കഴിഞ്ഞ് യതി വേണം.ഉദാ:ല/ക്ഷം/ മാ/നുഷ/ർ, കൂ/ടമ്പോ/ളതില/ക്ഷണ/മു/ള്ള/വരൊ/ന്നോ/,ര/ണ്ടോ.പാണ്ടൻ നായുടെ പല്ലിനു ശൗര്യംപ/ണ്ടേ/പ്പോ/ലെ/ ഫലി/ക്കു/ന്നി/ല്ലാലക്ഷണമൊത്തൊരു കവിത രചിക്കാൻന/ന്നേ/ വിഷ/മം/, കവി/കൾ/ക്കെ/ല്ലാം. 2.അർദ്ധകേക:കേകാപാദത്തെയർദ്ധിച്ചാലർദ്ധകേകയതായിടും.കേകയുടെ ഒരുപാദം പകുതിയിൽ നിറുത്തുന്നതാണ് അർദ്ധകേക.ഉദാ:കേകതൻ പാദത്തെഞാൻരണ്ടായിപ്പകുക്കുമ്പോൾ,അർദ്ധകേകയാം വൃത്തംസ്പഷ്ടമായ് ഭവിച്ചിടും.3. ഊനതരംഗിണി: ര