Aksharathalukal

ഭാഗം 20

തുള്ളൽ കൃതികളിലെ മുഖ്യ വൃത്തങ്ങൾ

1. തരംഗിണി. 
ദ്വിമാത്രം ഗണമെട്ടെണ്ണം
യതിമദ്ധ്യം തരംഗിണി.

രണ്ടു മാത്രകൾ വീതമുള്ള എട്ടു ഗണങ്ങൾ ചേർന്ന പാദങ്ങൾ. നാല് ഗണങ്ങൾ കഴിഞ്ഞ് യതി വേണം.

ഉദാ:
ല/ക്ഷം/ മാ/നുഷ/ർ, കൂ/ടമ്പോ/ളതി
ല/ക്ഷണ/മു/ള്ള/വരൊ/ന്നോ/,ര/ണ്ടോ.

പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പ/ണ്ടേ/പ്പോ/ലെ/ ഫലി/ക്കു/ന്നി/ല്ലാ

ലക്ഷണമൊത്തൊരു കവിത രചിക്കാൻ
ന/ന്നേ/ വിഷ/മം/, കവി/കൾ/ക്കെ/ല്ലാം. 

2.അർദ്ധകേക:

കേകാപാദത്തെയർദ്ധിച്ചാ
ലർദ്ധകേകയതായിടും.

കേകയുടെ ഒരുപാദം പകുതിയിൽ നിറുത്തുന്നതാണ് അർദ്ധകേക.

ഉദാ:
കേകതൻ പാദത്തെഞാൻ
രണ്ടായിപ്പകുക്കുമ്പോൾ,
അർദ്ധകേകയാം വൃത്തം
സ്പഷ്ടമായ് ഭവിച്ചിടും.

3. ഊനതരംഗിണി:
 
രണ്ടാം പാദേ ഗണം രണ്ടു
കുറഞ്ഞുനതരംഗിണി

തരംഗിണിയുടെ രണ്ടാം പാദത്തിൽ രണ്ടു ഗണങ്ങൾ കുറയുന്നത് ഊനതരംഗിണി.

ഉദാ: മഴ/യി/ല്ലാ/തീ/, ചൂ/ടുത/ടർ/ന്നാൽ
          പ/ച്ച/പ്പു/ല്ലും, /കരി/യും.

4. അജഗരഗമനം:
ലഘുപ്രായം ചതുർമ്മാത്ര
ഗണമാറൊരു ദീർഘവും
ചേർന്നു വന്നാലജഗര
ഗമനാഭിധവൃത്തമാം.

ഉദാ:

പാർത്ഥനു രണഭുവി മുരഹരിയേകിയ
നല്ലൊരു സാരമിതാ
കർമ്മപഥത്തിനു ദർശനമേകിയ
പുതിയൊരു ഗ്രന്ഥവുമായ്
പൂർവ്വികരോലയിൽ ലിപികളിലെഴുതിയ
പരമൊരു കവനരസം

സാജനു തരികിട പണിയുടെ ഫലമായ്
നല്ലൊരു ശിക്ഷയിതാ.

5. സർപ്പിണി

ദ്യക്ഷരം ഗണമൊന്നാദ്യം
ത്ര്യക്ഷരം മൂന്നതിൽപരം
ഗണങ്ങൾക്കാദിഗുരുവാം
വേറൊന്നും ത്ര്യക്ഷരങ്ങളിൽ
മറ്റേതും സർവഗുരുവായ്
വരാം കേളിതു സർപ്പിണി.

രണ്ടക്ഷരമുള്ളൊരു ഗണം ആദ്യം. അതിനുശേഷം മൂന്ന് അക്ഷരമുള്ള മൂന്നു ഗണങ്ങൾ. എല്ലാ ഗണങ്ങളുടെയും ആദ്യാക്ഷരം ഗുരു. മൂന്നക്ഷരമുള്ള ഗണങ്ങളിൽ രണ്ടക്ഷരമെങ്കിലും ഗുരു ആകണം. രണ്ടക്ഷരമുള്ള ഗണങ്ങളിൽ രണ്ടും ഗുരുവാകാം.
ഉദാ:

ഏഴു സിഗര മേഖലയാകുന്നോ-
രൂഴിതന്നിൽനിറയുന്ന ലോകരേ
ഏഴകോഴകൾക്കൂടാതെ രക്ഷിച്ചു
നാഴികതോറും രാജാവു ഗോവിന്ദാ.

 6. കല്യാണി
 
കല്യാണി തഗണം മൂന്നു
ഗുരു രണ്ടോടുചേരുകിൽ

മൂന്നു തഗണങ്ങളും അവസാനം രണ്ടു ഗുരുവും ഒരു വരിയിൽ വരുന്നതാണ് കല്യാണി എന്ന വൃത്തം.

ഉദാ:

കല്യാണ/രൂപി വ/നത്തിന്നു/ പോവാൻ
വില്ലും ശ/രം കൈപ്പി/ടിച്ചോരു /നേരം
മെല്ലെപ്പു/റപ്പെട്ടു/ പിന്നാലെ/ സീതാ
കല്യാണി/നീ ദേവി /ശ്രീരാമ/രാമ.

കരാറു തെറ്റാതെ പണിചെയ്തു നല്കീടു
മര്യാദ നൽകുന്ന വിനേഷു ചേട്ടാ!

ഇതുപോലെ മനോഹരവു. പ്രൗഢവുമായ സംസ്കൃത വൃത്ടങ്ങളുടം താളം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് കവിതകളെഴുതാം.

തുടരും...





ഭാഗം 21

ഭാഗം 21

0
322

ഭാഗം 21. സംസ്കൃതവൃത്തങ്ങളുടെ താളത്തിൽ നമുക്കെഴുതാം.1. അനുഷ്ടുപ്പ് (8 അക്ഷരം)വേനൽക്കാലം കഴിഞ്ഞാർത്തുവേഗമെത്തിയ കാർമുകിൽവിട്ടനീർത്തുള്ളി വന്നെന്നെവിളിച്ചു മധുരസ്വരംഉദാ:-പേടിച്ചോരോ ദിനങ്ങളുംപോരിനെന്നെ വിളിച്ചൊരാവാർഷികപ്പരീക്ഷക്കാലംവേഗമങ്ങു കഴിഞ്ഞുപോയ്!2.ഇന്ദ്രവജ്രകാർകൊണ്ടു മിണ്ടാത്തൊരു കൊണ്ടൽ പോലെകല്ലോലമില്ലാതെഴുമാഴിപോലെകാറ്റിൽ‌പ്പെടാദീപവുമെന്നപോലെനിഷ്പന്ദമായ് പ്രാണനടക്കിവെച്ചും - (കുമാരസംഭവം)നമുക്കു ശ്രമിച്ചാലോ...വായ്കൊണ്ടു മിണ്ടാത്തൊരു വാക്കു പോലെദു:ഖാർത്തമാകും മനസ്സുപോലെ!3. ഉപേന്ദ്രവജ്രഗമിക്ക നീ ചെന്നിഹ കണ്ടുപോന്നാൽനമുക്കു വേണ്ട