Aksharathalukal

തന്മിഴി

പീലി...
എനിക്കൊരു ഉമ്മ താടി

അത് മാത്രം മതിയോ ചേട്ടാ

നീയൊന്ന് മനസ്സ് വെച്ചാൽ ആ മല മുകളിൽ നമ്മുക്കൊരു പൂന്തോട്ടം തന്നെ ഉണ്ടാക്കാം

അയ്യോ...
പീലി ഞാൻ കൊക്കയിൽ വീണേ
നീ നമ്മുടെ പിള്ളേരെ വിളിച്ചോണ്ട് വാടി ഞാൻ അവരെയൊന്ന് അവസാനമായിട്ട് കാണട്ടെടി

ഡാ അജു എണീക്കട

കാര്യമെന്താന്ന് മനസിലായില്ല ല്ലേ
ഞാൻ പറഞ്ഞു തരാം
അതായത് രമണി
നമ്മുടെ ഡോക്ടർ ചെക്കൻ അതായത് അജു മോൻ ഒരു സ്വപ്നം കണ്ടതാ
അജുവും ഭാവി ഭാര്യെടെ കൂടെയൊരു റൊമാന്റിക് രംഗമായിരുന്നു
അവരുടെ പൂന്തോട്ടത്തിലെ പുഷ്‌പ്പത്തെ വളർത്തിയെടുത്തു കൊണ്ടിരുന്ന സമയമാണ് രാഹുൽ അജുവിനെ വിളിക്കാനായി റൂമിലേക്ക് വന്നത് അപ്പോഴാണ് ഈ കാഴ്ച കണ്ടത്
വിളിച്ചിട്ടും എണീക്കാതിരുന്ന അജുവിന്റെ ഹെലൻ ഓഫ് സ്പാട്ടക്ക് തന്നെ രാഹുൽ കൊടുത്തു

എന്താ കണ്ണാ
ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ നീ

ഓ കുഞ്ഞുവാവ ഒങ്ങുവായിരുന്നോ
നിന്നോടല്ലേടാ ഞാൻ ഇന്നലെ പറഞ്ഞു വിട്ടത് അമ്പലത്തിലെ ആവശ്യത്തിന് വേണ്ടിട്ട് രാവിലെ പോകണമെന്ന്

ഓ ഞാൻ മറന്ന് പോയി കണ്ണാ ഇന്നലത്തെ അലച്ചിലിന്റെ ക്ഷീണം
അല്ലടാ നിന്റെ കൈയിലെന്താ

അതൊക്കെയുണ്ട് മോനെ അജുവേ
നീ പോയി കുളിച്ചൊരുങ്ങി വാ മോനെ ദിനേശാ

അതും പറഞ്ഞു കൊണ്ട് രാഹുൽ പുറത്തേക്കിറങ്ങിയിരുന്നു

###₹##₹####

രാധയില്ലെങ്കിലും തനു ഡാൻസ് പ്രാക്ടീസ് മുടക്കിയിരുന്നില്ല
രാവിലെ എണീറ്റത്തിന് ശേഷമുള്ള തനുവിന്റെ ദിനചര്യകളിൽ ഒന്നായി മാറിയിരുന്നത്

ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു എന്തൊക്കെയോ ആലോചിച്ചു കൊണ്ട് നടക്കുകയായിരുന്നു തനു

റൂമിലെത്തിയതൊന്നുമറിയാതെ തനു അകത്തേക്ക് കയറി

തനുവിന്റെ കൈകളിൽ പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്തിരുന്നു കണ്ണൻ അപ്പോഴേക്കും

അപ്പോഴായിരുന്നു തനു ചിന്തകളിൽ നിന്നുമുണർന്നത്

എന്താ ആദി

കണ്ണൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു
ഡാൻസ് കളിച്ചതിന്റെ ബാക്കിയെന്നോണം തനുവിൽ വിയർപ്പ് തുള്ളികൾ കാണപ്പെട്ടു
കരിമഷി കണ്ണുകളിൽ നിന്നും പടർന്നിരുന്നു
നെറ്റിയിലെ പൊട്ട് വിയർപ്പിനാൽ കുതിർന്നു പോയിരുന്നു
നെറ്റിയിൽ നിന്നുമൊഴുകിയിറങ്ങിയ വിയർപ്പ് തുള്ളി അവളുടെ അധരങ്ങൾക്കിടയിൽ പോയൊളിച്ചു
അവയിൽ തന്റെ അധരം ചേർക്കുവാൻ കണ്ണന് അതിയായ മോഹം തോന്നി

ആദി.....

തനുവിന്റെ ഉറക്കെയുള്ള വിളിയായിരുന്നു അവനെ ബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്

കിടന്ന് അലറാതെടി കുട്ടിപിശാശ്ശെ

ഓ ഞാൻ ഒന്നും പറയുന്നില്ല

അത് കേട്ടതും കണ്ണന് ചിരി വന്നിരുന്നു

അങ്ങനെ പറയാതെ

എന്നിട്ടും തനുവിൽ നിന്നും മറുപടിയൊന്നും വന്നിരുന്നില്ല

തനുവിന് മുന്നിലേക്കായ് കൊത്തു പണികൾ ചെയ്തൊരു കുഞ്ഞി പെട്ടി നീട്ടി പിടിച്ചു
എന്തെന്ന ഭാവത്തിലവനെ നോക്കിയതും വാങ്ങെന്ന രീതിയിലവൻ കണ്ണ് കാണിച്ചു

അവനിൽ നിന്നുമടർന്നു മാറി തനു അത് തുറന്നു നോക്കി
തനുവിന്റെ കണ്ണുകളിൽ ആയിരം നക്ഷത്രങ്ങൾ പൂർണശോഭയോടെ മിന്നിത്തിളങ്ങി

തനുവിന്റെ കൈകൾ അതിലിരിക്കുന്ന ചിലങ്കയിൽ സ്പർശിച്ചു അതിന്റെ മണിനാദം അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ കൊണ്ട പോലെയവൾക്ക് അനുഭവപ്പെട്ടു

Happy birthday mizhi

തനുവിന് പുറകിലായി അവളിലേക്ക് ചേർന്നു നിന്നു കൊണ്ട് ചെവിക്കരുകിലായി അവൻ മൊഴിഞ്ഞു

തനുവിന്റെ കണ്ണുകൾ അതിശയത്താൽ വിടർന്നു
അവളുടെ കണ്ണുകൾ ചിലങ്കയിൽ തന്നെ തങ്ങി നിന്നു

കണ്ണൻ അവളിലെ മുല്ലപ്പൂ വാസനയിൽ കുരുങ്ങി കിടക്കുകയായിരുന്നു
അവളുടെ കഴുത്തിലായി പ്രത്യക്ഷപ്പെട്ട വിയർപ്പ് തുള്ളികളെ തന്റെ നാവിനാൽ ഒപ്പിയെടുക്കുവാൻ വെമ്പൽ കൊണ്ടു
അവളിലേക്ക് ഒഴിയിറങ്ങുന്ന അവന്റെ ചുടുശ്വാസമവളിൽ ചെറിയൊരു വിറയൽ ഉണ്ടാക്കിയെങ്കിലും തനുവിന്റെ ശ്രദ്ധ അപ്പോഴും അവൻ നൽകിയ ചിലങ്കയിൽ തന്നെയായിരുന്നു

ഡാ...

അജുവിന്റെ ഉറക്കെയുള്ള ശബ്ദമായിരുന്നു ഇരുവരെയും ബോധത്തിലേക്ക് കൊണ്ട് വന്നത്

തുടരും....

ഒരുപാട് സന്തോഷമുണ്ട്
തട്ടി കൂട്ട് കഥ ആണെങ്കിലും ...
വരുന്ന കമന്റ്‌സ് കാണുമ്പോൾ happy ആണ്
എനിക്ക് വേണ്ടപ്പെട്ടരാളുടെ നിർബന്ധത്തിൽ കുറിച്ച് തുടങ്ങിയ കഥയാണ്
എത്രത്തോളം നന്നാക്കാനാവുമെന്ന് അറിയില്ല
തെറ്റുകൾ ഉണ്ടെങ്കിൽ പറയാനും മടിക്കല്ലേ

By രുദ്

തന്മിഴി

തന്മിഴി

4.5
1362

ഡാഅജുവിന്റെ ഉറക്കെയുള്ള വിളിയായിരുന്നു കണ്ണന്റെ ശ്രദ്ധ അവളിൽ നിന്നും വ്യതിചലിപ്പിച്ചത്കണ്ണൻ അജുവിനെയോന്ന് കൂർപ്പിച്ചു നോക്കിയതുംഅങ്ങനെയിപ്പോ എന്റെ സ്വപ്നം തല്ലിക്കെടുത്തിട്ട് നീയിവിടെ നിന്ന് റൊമാൻസിക്കണ്ട മോനെ കണ്ണാപ്പിപോടാ ദുഷ്ടരണ്ട് പേരും കണ്ണും കണ്ണും നോക്കി കഥകളി കളിക്കുന്നത് നോക്കി നിൽക്കുകയാണ് തനുഎടാ അജുവേട്ടആ..എന്താടി കുട്ടിപിശാശ്ശെ നിനക്ക് എന്റെ തൊലി ഇപ്പൊ പറിഞ്ഞു വന്നേനെല്ലോവന്നെങ്കിലെ കണക്കായി പോയിഞാനെത്ര നേരം അജുവേട്ടനെ വിളിച്ചുഅപ്പൊ ദേ രണ്ടും നിന്ന് കണ്ണും കണ്ണും നോക്കി നിന്ന് കളിക്കുന്നുഎന്തിനാ തനു നീ വിളിച്ചത് അത് പറഇ