Aksharathalukal

തന്മിഴി

തനുവിന് തന്റെ സുഹൃത്തിനെ കാണാൻ പോകണമെന്ന് നേരത്തെ പറഞ്ഞിരുന്നതിനാൽ അവിടേക്ക് പോകുവാൻ ready ആവുകയായിരുന്നു അവൾ

മോളെ

എന്താ my dear ദേവി

അടി കിട്ടുട്ടോ പെണ്ണിന്

ഓ നമ്മളൊക്കെ വിളിച്ച ഓഹോ സ്വന്തം പതിദേവ് വിളിച്ചാൽ ആഹാ കൊള്ളാല്ലോ ഭാരതി കൊച്ചേ

ഒന്ന് പോടീ പെണ്ണെ

ദേ നാൺ വന്നു ഭാരതി കൊച്ചിന് നാൺ വന്നു

അത് പറഞ്ഞു കൊണ്ട് തനു ഭാരതിയെ വട്ടം ചുറ്റിപ്പിടിച്ചിരുന്നു

ആ അമ്മ മനസ്സപ്പോൾ സന്തോഷിക്കുകയായിരുന്നപ്പോൾ
തന്റെ മകളെ തിരിച്ചു കിട്ടിയതിൽ

മോളെ ഇന്ന് തന്നെ പോണോ
അജുവിനെയോ കണ്ണനെയോ കൂട്ടി പിന്നീടൊരു ദിവസം പോയ പോരെ

എന്റെ ഭാരതി കൊച്ചേ ഞാൻ നാട് വിട്ടു പോവൊന്നുമല്ലന്നെ
പെട്ടന്നിങ്ങു വരില്ലേ

അമ്മയേം കൂട്ടി ബാഗുമെടുത്തു കൊണ്ട് തനു താഴെക്കിറങ്ങിയിരുന്നു

എല്ലാവർക്കും അവൾ പോവുന്നതിൽ താൽപ്പര്യമില്ലെങ്കിലും അവളുടെ വാശിക്ക് മുന്നിൽ അവർക്കെല്ലാം സമ്മതിക്കേണ്ടി വന്നിരുന്നു

എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ടവൾ വണ്ടിയിൽ കയറിയിരുന്നു

മിഴി...

എന്താ ആദി

ഞാൻ കൂടെ വരട്ടെ നിന്റെ കൂടെ

ഒന്ന് പോയെ ആദി ഞാൻ കുഞ്ഞി വാവ ഒന്നുമല്ല

പിന്നെയാരാ

അതെ എനിക്ക് 19 വയസ്സായിട്ടോ

ഓ വല്യമ്മ വന്നിരിക്കുന്നു

അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവൾ പോവുന്നതിൽ അവനു വിഷമമുണ്ടായിരുന്നു

അജു കൂടെ വന്നിരുന്നില്ല
തനുവിനോട് താനും കൂടെ വരാമെന്ന് പറഞ്ഞെങ്കിലും അവളുടെ വാശിക്ക് മുന്നിൽ അജു തോറ്റു പോയിരുന്നു
അതിന്റെ പിണക്കമുള്ളതിനാൽ അജു മുറിയിൽ തന്നെയിരിക്കുകയാണ് ചെയ്തത്

|||||||****-**||||||

മിഴി പോയതിനാൽ ആർക്കും വല്യ ഉത്സാഹം ഒന്നും തന്നെയില്ലായിരുന്നു

ഏറ്റവുമധികം അത് ബാധിച്ചത് ആദിയെയായിരുന്നു

തനുവില്ലാത്തതിനാൽ കണ്ണാനൊന്നിനും വലിയ താൽപ്പര്യമില്ലായിരുന്നു
എല്ലാം മറ്റേതോ ലോകത്തെന്ന പോലെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്

കണ്ണാ എന്ത് പറ്റിയെടാ ഞാൻ കുറെയായി ശ്രദ്ധിക്കുന്നു

ഏയ് ഒന്നുല്ലടാ ചെറിയൊരു തലവേദന പോലെ ഞാനൊന്ന് വീട്ടിൽ പോവാ
നീയിതൊക്കെയൊന്ന് നോക്കിയേക്ക്
എന്തെങ്കിലുമുണ്ടെങ്കിൽ വിളിച്ച മതി

ശരി കണ്ണാ

അജു കണ്ണൻ പോകുന്ന വഴിയിലേക്ക് നോക്കി നിന്നു 
അജുവിലൊരു ചെറു ചിരി മൊട്ടിട്ടിരുന്നു

||||||******|||||
ഉത്സവത്തിനോടാനുബന്ധിച്ചു വഴിയരുകിൽ മുഴുവൻ ലൈറ്റുകൾ സ്‌ഥാപിച്ചിരുന്നു
അതും കടന്നു രാഹുൽ മുന്നോട്ട് നടന്നു

കുറച്ചെത്തിയതും
കാലങ്ങളായ് അടച്ചിട്ടിരുന്ന ചെറിയകോലോത്തെ തറവാട്ടിലൊരു വെളിച്ചമവൻ ശ്രദ്ധിച്ചു

ഇതാരാ ഈ സമയമവിടെ

അതുമാലോചിച്ചു കൊണ്ട് രാഹുൽ അവിടേക്ക് നടന്നെത്തിയിരുന്നു

തറവാടിന് പടിക്കൽ വന്നതും അവൻ കണ്ടിരുന്നു
വീടിനകത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത്

ഇവിടെയിപ്പോ ആരാ

കഞ്ചാവും കള്ളും മറ്റുമായി നടക്കുന്ന ചില കൂട്ടരുണ്ട് അവരായിരിക്കുമെന്ന വിചാരതാൽ രാഹുൽ വാതിലിനടുത്തേക്ക് നടന്നടുത്തു

അവിടെത്തിയതും കണ്ട കാഴ്ചയിൽ രാഹുൽ തറഞ്ഞു നിന്നു പോയിരുന്നു

ചുവന്ന വസ്ത്രം ധരിച്ചൊരാൾ
ഏകദേശമൊരു 15 വയസൊളം തോന്നിക്കുന്നൊരു പെൺകുട്ടിയെ പ്രാപിക്കുന്നതായിരുന്നു രാഹുലിന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ടത്

അതിലും അവനെ അതിശയിപ്പിച്ചത്
ആ പെൺകുട്ടി അയാൾക്ക് വിധേയമായി നിൽക്കുന്നുണ്ട് എന്നതായിരുന്നു
അതവനിൽ കൂടുതൽ ഞെട്ടലുളവാക്കി

അവർക്കിരുവർക്കും ചുറ്റുമായി തനു അന്ന് വരച്ചത് പോലെയുള്ള മന്ത്രവാദക്കളവും കാണാമായിരുന്നു
അഗ്നിയവർക്ക് ചുറ്റും വലയം തീർത്തിരുന്നു

അകത്തേക്ക് പോകുവാൻ തുനിഞ്ഞ രാഹുലിന്‌ മുന്നിൽ വാതിലുകൾ കൊട്ടിയടക്കപ്പെട്ടു

#############

എന്റെ പൊന്ന് കണ്ണാ നിനക്കും തുടങ്ങിയോ തനുവിനെ പോലെ
അതൊക്കെ നിന്റെ തോന്നലായിരിക്കുമെടാ

അല്ല അജു
ഞാൻ കണ്ടതാ
നിനക്കോർമ്മയില്ലേ തനു അന്ന് വരച്ച ആ ചിത്രം അത് പോലെ തന്നെയായിരുന്നെടാ അവിടെ നടന്നതും

രാഹുൽ പറയുന്ന ഓരോ കാര്യങ്ങൾ കേട്ടതും അജുവിനും അതിലെന്തൊക്കെയോ കാര്യമുണ്ടെന്ന് തോന്നിയിരുന്നു

ഇന്നാണ് ഉത്സവത്തിന്റെ നാലാം നാൾ
കന്യകമാരായ യുവതികളുടെ തിരുവാതിരയും മറ്റു കർമങ്ങളുമാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ

അജു എന്ന ഞാനിറങ്ങുവാ
അമ്പലത്തിൽ വെച്ചു കാണാം

പോവാനായി രാഹുൽ ഇറങ്ങിയതും ഒരു പോലീസ് ജീപ്പും അതിനു പിറകിലായൊരു ആംബുലൻസും അവിടേക്കെത്തിയിരുന്നു

പോലീസ് ജീപ്പിൽ നിന്നും കാശിനാഥ്‌ ഐപിഎസ് ആ മണ്ണിൽ കാലു കുത്തി
അവന്റെ കാല്പാദത്തിന്റ ഭാരം താങ്ങാനാവാതെയെന്ന പോലെ ഒരിടിവാൾ അവിടമാകെ ഉയർന്നു കേട്ടു

തറവാടിനുള്ളിൽ നിന്നുമെല്ലാവരും പുറത്തേക്കെത്തിയിരുന്നു
എന്താണ് നടക്കുന്നതെന്നറിയാതെ എല്ലാവരും പരസ്പ്പരം നോക്കി

തന്മയി ചന്ദ്രശേഖറിന്റെ വീടല്ലേ

അതെ സർ

അജുവായിരുന്നു മറുപടി കൊടുത്തത്

തന്മയിയുടെ ബ്രദറാണ് സർ

അജു ആരെന്ന ഭാവത്തിൽ കാശി നോക്കിയതും അജു പറഞ്ഞിരുന്നു

See mr
എന്റെ കൂടെയൊന്ന് വരുമോ
താനും വാ

കൂടെ നിന്നിരുന്ന രാഹുലിനെയും കാശി വിളിച്ചിരുന്നു

സർ എന്താ കാര്യം

നിങ്ങളിത് എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല
പക്ഷെ..
പറയാതെയിരിക്കുവാനും സാധിക്കില്ല

ആംബുലൻസിന് അടുത്തു നിൽക്കുന്നവരെ കണ്ണ് കാണിച്ചതുമവർ അതിൽ നിന്നും വെള്ള തുണിയിൽ പൊതിഞ്ഞൊരു ശരീരം പുറത്തേക്കെടുത്തിരുന്നു

അർജുൻ അത്...
തന്മയി....
She is no more...

തുടരും....

തനുവിനെ മാറ്റി ഇനി കാശി ഇരിക്കട്ടെ 😌
എന്തേലും തെറ്റുണ്ടെൽ പറയണേ

By രുദ്


തന്മിഴി

തന്മിഴി

4.2
1081

ഉത്സവ പൂരിതമായിരുന്ന വീടിപ്പോൾ മരണവീടായി മാറിയിരുന്നുതനുവിന്റെ മരണ വാർത്ത കേട്ടതും മോളെയെന്ന് വിളിച്ചു കൊണ്ട് ബോധമറ്റ് വീണതാണ് ഭാരതിചന്ദ്രൻ ഒരക്ഷരം പോലുമുരിയാടാതെ വീടിനൊരു മൂലയിൽ ഒതുങ്ങിയിരുന്നുഅജു മറ്റേതോ ലോകത്തെന്ന പോൽ തനുവിനരുകിൽ തന്നെ എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നുകണ്ണന് തന്റെ ഹൃദയം പച്ചക്ക് കീറി മുറിച്ച പോലൊരു അവസ്ഥയായിരുന്നുതനുവിന്റെ തണുത്തു മരവിച്ച ശരീരം കാണുമ്പോൾമുഖമാകെ പരിക്കുകളുള്ളതിനാൽ അവ മറച്ചു വെച്ചിരുന്നുഅത്രയ്ക്കും പരിക്കുകൾ അവൾക്ക് സംഭവിച്ചിരുന്നുവെന്ന് കാശി അവരോടായി പറഞ്ഞിരുന്നുഅജുവിനെ കാണും തോറും കണ്ണന്