Aksharathalukal

തന്മിഴി

പുതിയ കേസ് ഫയൽ നോക്കുമ്പോഴാണ് പരിചയമില്ലാത്തൊരു നമ്പറിൽ നിന്നുമെനിക്ക് കാൾ വരുന്നത്

അന്നത്തെ ദിവസത്തേക്ക് കാശിയുടെ ഓർമ്മകൾ സഞ്ചരിച്ചു

ഹലോ...
Who is this ?

നാഥെട്ടാ

ഒരുവേള കാശിയുടെ ശ്വാസം നിലച്ചത് പോലെയവന് തോന്നി
നാവിനാരോ കൊളുത്തിട്ടു മുറുക്കിയ പോലെ

മഹി

വർഷങ്ങൾക്ക് ശേഷമവളുടെ ശബ്ദം കേട്ടതും കാശിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു

ഏട്ടാ...
നമ്മുക്ക് നാളെയൊന്ന് മീറ്റ് ചെയ്യണം ഏട്ടൻ വരില്ലേ

ഞാൻ... ഞാൻ വരാം മോളെ
നീ ലൊക്കേഷൻ അയച്ചേക്ക്
I\'ll be there for you

Ok ഏട്ടാ
നാളെ കാണാം

അവൾ കാൾ കട്ട്‌ ചെയ്തിട്ടും കാശി ഫോൺ തന്റെ ചെവിയോട് ചേർത്തു തന്നെ വെച്ചിരുന്നു കുറെ നേരത്തേക്ക്
അവനിൽ സന്തോഷമായിരുന്നു തന്റെ മഹിയെ കാണുന്നതിലുള്ള ആകാംഷ..
ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴുമവനിൽ പതിവിലും കൂടുതൽ ഉത്സാഹമായിരുന്നു
ചുറ്റുമുള്ളവർ തന്നെ നോക്കുന്നതോ പറയുന്നതോ ഒന്നും അവൻ കണ്ടിരുന്നുമില്ല കേട്ടതുമില്ല

എത്രയും വേഗം അടുത്ത ദിവസമാകുവാൻ വേണ്ടിയവൻ ധൃതി കൂട്ടിയിരുന്നു
സമയമൊന്നും പോവാത്ത പോലെയവന് തോന്നി
എപ്പോഴോ അവന്റെ കണ്ണുകളടഞ്ഞു പോയിരുന്നു

രാവിലെ alarm അടിക്കുന്ന സൗണ്ട് കേട്ടതും പതിവിലും ഉത്സാഹത്തോടെ അവൻ ഉണർന്നിരുന്നു
ഓഫീസിൽ വിളിച്ചു താൻ ഇന്ന് വരില്ലെന്ന് നേരത്തെ തന്നെയവൻ അറിയിച്ചിരുന്നു

തനു കൊടുത്ത ലൊക്കേഷൻ അനുസരിച്ചു അവിടെക്കവൻ
പായുകയായിരുന്നു

അവിടെയെത്തിയതും അവൻ തന്റെ ബൈക്ക് സൈഡിലായി ഒതുക്കി വെച്ചതിനു ശേഷം മുന്നോട്ട് നടന്നു

ഒരു നാലുകെട്ട് തറവാടായിരുന്നു അത്
അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞിരുന്ന കാശിക്കറിയാമായിരുന്നു നാലുകെട്ടിനോടുള്ള അവളുടെ ഇഷ്ടത്തെ

അവൾക്ക് വേണ്ടിയവനവിടെ
കാത്തിരുന്നു മറ്റാരും തന്നെയവിടെ ഇല്ലായിരുന്നു

കുറച്ചു നിമിഷങ്ങൾക്ക് ശേഷം തനിക്ക് പുറകിൽ ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടതുമവൻ തിരിഞ്ഞു നോക്കി

മഹി

അവളെ കണ്ടതും അവൾക്കടുത്തേക്കവൻ ഓടിയടുത്തിരുന്നു
 
അവളൊരു പുഞ്ചിരിയോടെ അവനെ തിരികെ പുണർന്നിരുന്നു

എങ്ങനെ മനസിലായി ഏട്ടാ ഞാൻ ഏട്ടന്റെ മഹി ആണെന്ന്

നീ വലുതായാലും നിന്റെയീ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന കുസൃതി എനിക്ക് നിന്നെ കാണിച്ചു തരും മഹി

വാ ഏട്ടാ നമ്മുക്ക് അകത്തേക്ക് പോവാം

അന്ന് ആദ്യമായി തന്റെ കൈകളിലേക്ക് കുഞ്ഞി വിരൽ കോർത്തത് പോലെവൾ ഇന്നും അവന്റെ കൈകളിലേക്ക് ചേർത്തിരുന്നു

ഇതാരുടെ വീടാ മഹി

മുത്തശ്ശന്റെ വീടാ ഏട്ടാ

അകത്തു കയറിയതും കാശി കണ്ടു
ചാരുകസേരയിലിരിക്കുന്നൊരു വ്യക്തിയെ
70 വയസൊളം തോന്നിക്കുമെങ്കിലും പ്രായത്തിന്റെ കുറവുകൾ അദ്ദേഹത്തിൽ കണ്ടിരുന്നില്ല
കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന ആത്മവിശ്വാസവും ഗാഭീര്യവും അദ്ദേഹത്തിന്റെ തലയെടുപ്പ് കാണിച്ചിരുന്നു

ഇതാണെന്റെ മുത്തശ്ശൻ മഹാദേവ് വർമ

അദ്ദേഹം കാശിയെ നോക്കി മനസ്സ് നിറഞ്ഞൊരു പുഞ്ചിരി നൽകി

മോനെ വിളിപ്പിച്ചതെന്തിനാ എന്ന് വെച്ചാൽ
നിങ്ങൾ രണ്ടു പേരും കൂടെ
വല്യമ്പ്രാട്ടെ സത്യനാരായണ നമ്പൂതിരിയെ കാണാൻ പോകണം
മോന് എന്നാണ് ഒഴിവ് എന്ന് നോക്കി പോയാൽ മതി

നാളെ തന്നെ പോകാം മുത്തശ്ശ

നന്നായി...
എത്രയും വേഗം പോകാമോ അത്രയും നന്ന്

പിന്നെയും കാശി അവരോടൊപ്പം ചിലവഴിച്ചു
അവരോടൊപ്പമുള്ള ഓരോ നിമിഷവും അവനിൽ സന്തോഷത്തിന്റെ വിത്ത് പാകിയിരുന്നു
നാളെ വരാമെന്ന് പറഞ്ഞു കൊണ്ട് കാശി അവിടെ നിന്നും തിരിച്ചിരുന്നു
അവിടെ നില്കുവാൻ ഇരുവരും നിർബന്ധിച്ചെങ്കിലും അവൻ പിന്നെയൊരു ദിവസം തന്റെ മഹിയോടൊപ്പം നിൽക്കാമെന്ന് വാക്ക് നൽകിയാണ് തിരികെ പോന്നിരുന്നത്

പക്ഷെ...

അടുത്ത ദിവസം രാവിലെ എണീറ്റത്തും എനിക്ക് കിട്ടിയ വിവരം എന്റെ മഹിയുടെ മരണവാർത്ത ആയിരുന്നെടാ
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ടതാടാ ഞാനവളെ പക്ഷെ...

വാക്കുകൾ പൂർത്തിയാക്കുവാൻ കഴിയാതെ കാശി വിതുമ്പി പോയിരുന്നു

അത് കേട്ടിരുന്ന രാഹുലിന്റെയും അജുവിന്റെയും കണ്ണുകൾ തനുവിന്റെയോർമയിൽ നിറഞ്ഞിരുന്നു

അജുവിലും കാശിയിലും തങ്ങൾക്ക് ഒരിക്കൽ കൈവിട്ട് പോയ തങ്കളുടെ കുഞ്ഞിപ്പെങ്ങളെ വീണ്ടും തട്ടിയെടുത്തത്തിലുള്ള വേദനയായിരുന്നെങ്കിൽ

കണ്ണന് തന്റെ പ്രണാനും പ്രണയവും ജീവശ്വാസവും തട്ടിയെടുത്തത്തിലുള്ള വേദനയായിരുന്നു

അവരുടെ അവസ്ഥ കാണെ കാശിക്ക് ഇതൊന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി

എടാ വാ നമ്മുക്ക് അകത്തു പോവാം നേരം ഒരുപാടായി എനിക്ക് നാളെ ഒന്ന് അവിടം വരെ പോകേണ്ട കാര്യം കൂടെയുണ്ട്

എന്തിനു

ഈ കേസിന്റെ ഫയൽസ് ഒന്നും അവിടെ വെക്കാൻ എനിക്ക് തോന്നുന്നില്ല ഇങ്ങോട്ട് കൊണ്ട് വരണം പിന്നെ കുറച്ചു കാര്യങ്ങൾ കൂടെ അന്വേഷിക്കാനുണ്ട്
അധികം വൈകാതെ ഇതിനു പിന്നിലുള്ളവരെ ഞാൻ കണ്ടെത്തിയിരിക്കും

അത് പറയുമ്പോഴുള്ള കാശിയുടെ കണ്ണുകളിൽ തെളിഞ്ഞ ഭാവം ആരെയുമൊന്ന് ഭയപ്പെടുത്തുമായിരുന്നു

കുളപ്പടവിൽ നിന്നുമെഴുനേറ്റു മൂവരും തിരികെ നടന്നിരുന്നു...

അവരെ ശ്രദ്ധിച്ചു നിന്നിരുന്ന വ്യക്തിയിൽ ക്രൂരമായൊരു ഭാവം ഉടലെടുത്തിരുന്നു

തുടരും...

നിങ്ങൾക്കും ഡോക്ടർ മായയുടെ അഭിപ്രായം തന്നെയാണോ
ഒന്ന് കമന്റ് ചെയ്യണേ

സ്റ്റോറി കുളമാകുന്ന് ഉണ്ടെന്നറിയാം എന്തെങ്കിലും തെറ്റുണ്ടെൽ പറയണേ

By രുദ്

തന്മിഴി

തന്മിഴി

4.3
1156

കണ്ണന്റെയും അജുവിന്റെയും മനസ്സിൽ മഹാദേവ് വർമ ആരെന്ന ചിന്തയായിരുന്നുഅത് പോലെ തന്നെ വല്യമ്പ്രാട്ടെ സത്യനാരായണ നമ്പൂതിരിയുംപുറമെ അവർ അത് പറഞ്ഞില്ലെങ്കിലും കാശിക്ക് മനസിലായിരുന്നു രണ്ടു പേരുടെ മനസിലുള്ള ചിന്തകളെന്തെന്ന്കാശി.. അജു എന്ന ഞാൻ വീട്ടിലേക്ക് പോയിട്ട് വരാംഅമ്പലത്തിൽ പോവാനുള്ളതല്ലേഎന്തോ ക്ഷീണം പോലെഒന്ന് കിടക്കണംശരി കണ്ണാ ഞങ്ങൾ അമ്പലത്തിലേക്ക് വന്നേക്കാംകണ്ണൻ വീട്ടിലേക്ക് പോയിരുന്നുഅവിടെയെത്തിയതും നേരെ ബെഡിലേക്ക് ചാഞ്ഞിരുന്നുഅവന്റെ ഓർമ്മകൾ അവന്റെ മിഴിയിൽ മാത്രം തങ്ങി നിന്നുകണ്ണ് കോണിലൂടെ ഒലിച്ചിറങ്ങുന്ന നീർത്തുള്ളിയെ സ്വതന്ത്