\"❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്:7)
\"നീ എന്താ പറയാൻ വന്നത്?\"ശിവ ചോദിച്ചു.\"അത്...ഞ... ഞാൻ ഒ....ഒന്നും\" ആമിക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.\"എന്താണെന്ന് പറയടി\"ശിവ ദേഷ്യത്തോടെ പറഞ്ഞതും ആമി പെട്ടെന്ന് ഒന്നുല്ലന്ന് പറഞ്ഞു.അത് കേട്ടതും ശിവ അവളെ ഒന്ന് രൂക്ഷമായി ഒന്നുകൂടെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.*****ശിവ പുറത്തേക്ക് പോയപ്പോഴാണ് ആമിക്ക് ആശ്വാസമായത്.ശിവയുടെ പ്രവർത്തി ആമിക്ക് ശെരിക്കും ഷോക്ക് ആയിരുന്നു.അവൾ പെട്ടെന്ന് തന്നെ വാതിൽ പടിയിൽ ചെന്ന് നിന്നുകൊണ്ട് ശിവയെ നോക്കി. അതെ സമയത്താണ് ശിവയും തിരിഞ്ഞ് നോക്കിയത്.അവനെ നോക്കി നിൽക്കുന്ന ആമിയെ കണ്ടതും അവൻ നെറ്റി ചുളിച്ചുകൊണ്ട്