Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:12)

ടേബിളിൽ നിന്ന് ഒരു കവർ അവളുടെ കൈയിൽ കൊടുത്തിട്ട് ശിവ പറയാൻ തുടങ്ങി.

\"ദാ ഇതിൽ ദാവണിയാണ് നാളെ രാവിലെ ഫ്രഷ് ആയിട്ട് ഇത് ഉടുത്താൽ മതി\"അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ ശിവ എന്തോ ഓർത്തപോലെ നിന്നു എന്നിട്ട് ആമിക്ക് നേരെ തിരിഞ്ഞു.

\"നിനക്ക് അമ്പലത്തിൽ പോവാൻ പറ്റായിക ഒന്നും ഇല്ലാലോ?\" ശിവ ചോദിച്ചത് കേട്ടതും ആമി അറിയാതെ തന്നെ ഇല്ല എന്ന് തലയനക്കി. അത്‌ കണ്ടതും ശിവ വേഗം തന്നെ ഹാളിലെ സോഫയിലേക്ക്  കിടന്നു.ആമി അവനെ ഒന്ന് നോക്കിയിട്ട് കവറുകളുമായി റൂമിലേക്ക് പോയി.

പെട്ടെന്ന് ശിവ എന്തോ ഓർത്തുകൊണ്ട് സോഫയിൽ നിന്ന് എഴുനേറ്റ് റൂമിലേക്ക് ചെന്നു.

ആമി അപ്പോൾ കവറുകൾ എല്ലാം ബെഡിൽ വെച്ചിട്ട് അതിനടുത്തായി ഇരുന്നുകൊണ്ട് എന്തോ ആലോജിക്കുകയായിരുന്നു. ശിവ റൂമിൽ വന്നതൊന്നും ആമി അറിഞ്ഞിരുന്നില്ല.

\"നിന്റെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് വെച്ചേക്ക്\"ശിവയുടെ ശബ്‌ദം കേട്ടയും ആമി ഞെട്ടികൊണ്ട് തിരിഞ്ഞ് അവനെ നോക്കി.

\"എ..എന്ത?\"ആമി അവൻ പറഞ്ഞത് കെട്ടിരുന്നില്ല എന്ന് അവളുടെ ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലായിരുന്നു.

\"നിന്റെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് എടുത്ത് വെക്കാൻ രാവിലെ ഇറങ്ങുമ്പോൾ അതും കൈയിൽ ഉണ്ടായിരിക്കണം\"ശിവ ഗൗരവത്തോടെ പറഞ്ഞു.

\"അ...അതെന്തിനാ\"ആമി സംശയത്തോടെ ചോദിച്ചു.

\"ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതി\"ശിവ അതും പറഞ്ഞ് റൂമിൽ നിന്നും ഇറങ്ങി പോയി.

എന്നാൽ അന്ന് രാത്രി ആമിക്ക് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.അവൾ ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിക്കും അവളുടെ മനസ്സ് അവളോട് നാളെ എന്തോ തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോവുന്നു എന്ന് പറയുന്നതുപോലെ ആമിക്ക് തോന്നി.

രാവിലെ 4:30 എന്തോ ആയപ്പോഴാണ് ആമി പതിയെ ഒന്ന് മയങ്ങിയത്.5:30 ആയതും ശിവയുടെ ഫോണിൽ അലാറം അടിച്ചതും അവൻ വേഗം തന്നെ എഴുനേറ്റ് ആമി കിടക്കുന്ന റൂമിലേക്ക് ചെന്ന് ഡോറിൽ മുട്ടൻ തുടങ്ങി.ആരോ ശക്തമായി ഡോറിൽ മുട്ടുന്ന ശബ്‌ദം കേട്ടതും ആമി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു.ശിവ ആമിയെ പുറത്ത് നിന്ന് വിളിച്ചതും അവൾ വേഗം തന്നെ എഴുനേറ്റ് ചെന്ന് ഡോർ തുറന്നു.

\"വേഗം പോയി ഫ്രഷ് ആയി റെഡി ആകാൻ നോക്ക്\"ശിവ അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.

ആമി അവൻ പോയ വഴിയേ ഒന്ന് നോക്കിയിട്ട് ഡോർ അടച്ചുകൊണ്ട് ശിവ ഇന്നലെ തന്ന കവറിൽ ഉണ്ടായിരുന്ന ദാവണി എടുത്ത് നോക്കി. ഇന്നലെ അവൻ കൊണ്ട് കൊടുത്തെങ്കിലും ആമി അത്‌ നോക്കിയിരുന്നില്ല.എന്തുകൊണ്ടോ ആ ദാവണി കണ്ടതും ആമിയുടെ കണ്ണുകൾ നിറഞ്ഞു.

\"2 വർഷത്തോളം ആയി തനിക്ക് വേണ്ടി ആരെങ്കിലും ഒരു ഡ്രസ്സ്‌ വാങ്ങി തന്നിട്ടുണ്ടെങ്കിൽ.സ്വന്തമായി വാങ്ങാൻ കൈയിൽ പണം ഉണ്ടായിരുന്നില്ല.എങ്കിലും തനിക്കുള്ള ഡ്രെസ്സുകൾ തന്നിരുന്നത് പാറുവായിരുന്നു.അംബികമ്മ എല്ലാ വിശേഷ ദിവസങ്ങളിലും അവർക്കും അനന്ദുവിനും ഉള്ള പുതിയ ഡ്രെസ്സുകൾ വാങ്ങി കൊണ്ടുവരുമ്പോൾ എന്തോ മനസ്സിൽ വല്ലാതെ സങ്കടം വന്നിട്ടുണ്ട് ആമിക്ക് തന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒത്തിരി തവണ താൻ സ്വായം ആഗ്രഹിച്ചിട്ടുണ്ട്.\"പെട്ടെന്നാണ് ആമിക്ക് സമയം പോകുമെന്ന കാര്യം ഓർമ്മ വന്നത് അവൾ വേഗം തന്നെ തന്റെ ഒരു ചുരിദാറും എടുത്തുകൊണ്ട് കുളിക്കാനായി പോയി.

ആമി കുളികഴിഞ്ഞ് ഇറങ്ങി വന്നതും കാണുന്നത് ടേബിളിൽ ഇരിക്കുന്ന മുല്ലപ്പൂവ് ആയിരുന്നു. അത്‌ കണ്ടതും ആമി അതെടുത്തൊന്ന് മണത്തുനോക്കി. പണ്ടുമുതലേ ആമിക്ക് മുല്ലപ്പൂവ് ജീവനായിരുന്നു.ആമിക്ക്‌ ഇത് എല്ലാം കൂടെ കണ്ടതും എന്തൊക്കെയോ സംശയം തോന്നാൻ തുടങ്ങിയിരുന്നു എന്നാൽ അതൊന്നും അവൾ കാര്യമാക്കാതെ ശിവ കൊടുത്ത ദാവണിയും ഉടുത്ത് അവളുടെ നീണ്ട കോലൻ മുടി കുളിപ്പിന്നലിട്ട് അതിൽ അവൻ കൊണ്ടുവെച്ച മുല്ലപ്പൂവും ചൂടി തന്റെ കൈയിൽ ഉണ്ടായിരുന്ന കറുത്ത കുഞ്ഞിപ്പൊട്ടും തൊട്ട് കണ്ണിൽ കുറച്ച് കണ്മഷിയും എഴുതി അവൾ കണ്ണാടിയിൽ സ്വയം അവളെ ഒന്ന് നോക്കിനിന്നു.

ഉടനെ തന്നെ അവൾ തന്റെ സാധനങ്ങൾ എല്ലാം ബാഗിൽ ആക്കി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ശിവ റൂമിലേക്ക് കയറി വന്നത്.പെട്ടെന്ന് ആയതിനാൽ രണ്ട് പേരും പരസ്പരം കണ്ടിരുന്നില്ല രണ്ടും കൂടെ കൂട്ടി ഇടിച്ചതും ആമി പെട്ടെന്ന് അവന്റെ ഷർട്ടിലായി മുറുക്കെ പിടിച്ചു അവൾ വീഴാതെ ഇരിക്കാനായി.എന്നാൽ ശിവയും ആമിയുടെ ഇടുപ്പിലൂടെ പിടിച്ച് അവളെ തന്നിലേക്ക് ചേർത്ത് നിർത്തിയിരുന്നു.ഒരു നിമിഷം ശിവയുടെ കണ്ണുകൾ ആമിയുടെ മുഖത്തൂടെ ഓടി നടന്നു.അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നതുപോലെ അവന് തോന്നി.എന്നാൽ പെട്ടെന്ന് തന്നെ ആമി അവനിൽ നിന്നും വിട്ട് മാറിയപ്പോഴാണ് ശിവയും വേഗം അവളിലെ പിടി വിട്ട് മാറിയത്.

\"റെഡി ആയി കഴിഞ്ഞെങ്കിൽ ഇറങ്ങാം എല്ലാം എടുത്തില്ലേ?\"ശിവ ചോദിച്ചതും ആമി എടുതെന്ന രീതിയിൽ തലയാട്ടി.

\"എന്നാൽ വാ..\"അതും പറഞ്ഞ് ശിവ പുറത്തേക്ക് ഇറങ്ങി പോയതും ആമിയും വേഗം അവന് പിന്നാലെ ചെന്നു.

ആമി പുറത്തേക്ക് ഇറങ്ങിയതും ശിവ വീട് പുറത്തെന്ന് പൂട്ടികൊണ്ട് ബൈക്കിന് അടുത്തേക്ക് നടന്നു ആമിയും അവനൊപ്പം ചെന്നു.

ശിവ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും അവൻ തിരിഞ്ഞ് ആമിയെ ഒന്ന് നോക്കി. ശിവ നോക്കിയതിന്റെ അർത്ഥം മനസ്സിലായതും ആമി വേഗം ബൈക്കിലേക്ക് കയറാൻ തുടങ്ങിയതും ശിവ അവളെ തടഞ്ഞു.

\"ആ ബാഗ് ഇങ്ങ് താ എന്നിട്ട് കേറ്\"ശിവ പറഞ്ഞതും ആമി ബാഗിലെക്കും ശിവയെയും മാറി മാറി നോക്കി.

\"ഇങ്ങനെ നോക്കി നില്കാതെ അത്‌ ഇങ്ങ് തരാൻ\"ശിവ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ ഇരുന്ന ബാഗ് വാങ്ങി തന്റെ മുന്നിലായി വെച്ചു. എന്നിട്ട് ആമിയെ തിരിഞ്ഞ് നോക്കിയതും അവൾ വേഗം തന്നെ അവന് പിന്നിലായി കയറി.

ശിവ ആമിയെയും കൂട്ടി നേരെ പോയത് അവിടെ അടുത്ത് തന്നെയുള്ള ഒരു ശിവ ഷേത്രത്തിലേക്ക് ആയിരുന്നു.അവൻ ബൈക്ക് നിർത്തിയതും ആമി അവനെ ഒന്ന് നോക്കിയിട്ട് ബൈക്കിൽ നിന്നും ഇറങ്ങി.

\"വാ\"ശിവ അത്‌ പറഞ്ഞ് മുന്നിൽ നടന്നെങ്കിലും ആമി അവനൊപ്പം ചെല്ലാതെ ബൈക്കിൽ ഇരിക്കുന്ന തന്റെ ബഗിലേക്ക് നോക്കി.ശിവ കുറച്ച് മുന്നോട്ട് പോയതും ആമി തനിക്കൊപ്പമില്ല എന്ന് തോന്നി തിരിഞ്ഞ് നോക്കിയതും കാണുന്നത് തന്റെ ബാഗിലെക്ക്‌ നോക്കി നിക്കുന്ന ആമിയെയാണ്.

\"നീ വരുന്നില്ലേ?\"ശിവ അവളെ നോക്കി ചോദിച്ചതും ആമി അവനെ തിരിഞ്ഞ് നോക്കി.

\"അല്ല എന്റെ ബാഗ്\"ആമി അത്‌ പറഞ്ഞതും ശിവ അവളെ ഗൗരവത്തോടെ ഒന്ന് നോക്കി.

\"അത്‌ അവിടെ ഇരുന്നോളും ആരേലും എടുത്തോണ്ട് പോവാൻ അതിൽ നിധി ഒന്നും ഇല്ലാലോ.നീ വരാൻ നോക്ക്‌ സമയം ഇല്ല\"ശിവ അത്‌ പറഞ്ഞ് തിരിഞ്ഞ് നടന്നതും ആമി പിന്നെ ഒന്നും ആലോചിക്കാതെ അവനൊപ്പം അമ്പലത്തിലേക്ക് നടന്നു.

രണ്ടുപേരും പുറത്ത് ചെരുപ്പ് ഉരിയിട്ടിട്ട് അമ്പത്തിന് അകത്തേക്ക് കയറി.ശിവ നേരെ പോയത് അമ്പലകുളത്തിലേക്ക് ആയിരുന്നു അവൻ പോവുന്നത് കണ്ട് ആമിയും അവനൊപ്പം ചെന്നു.

ശിവ കുളത്തിന്റെ അവസാന പടിയിൽ ഇറങ്ങി നിന്നുകൊണ്ട് കുറച്ച് വെള്ളം തന്റെ ഉള്ളം കൈയിൽ എടുത്ത് ദേഹത്തുകൂടെ തളിച്ചു. എന്നിട്ട് ആമിയെ ഒന്ന് നോക്കിയിട്ട് അവൻ തിരിഞ്ഞ് സ്റ്റെപ്പുകൾ കയറി. പെട്ടെന്ന് എന്തോ ഓർത്തതുപോലെ ശിവ നിന്നുകൊണ്ട് ആമിക്ക് നേരെ തിരിഞ്ഞു.

\"നല്ല വഴുക്കൽ ഉണ്ട് സൂക്ഷിച്ച് ഇറങ്ങാൻ നോക്ക്‌.\"അതും പറഞ്ഞ് അവൻ കയറി പോയി.

ആമി അവസാന പടിയിലേക്ക് ഇറങ്ങിയതും അവളുടെ ദേഹം ആകെ കുളിരുന്നതുപോലെ തോന്നി അവൾക്ക്.ആ സമയം ആമിയുടെ മനസ്സിലൂടെ ഒത്തിരി കാര്യങ്ങൾ കടന്നു പോയി.

ആമിയുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു ഈ അമ്പലം എന്ന് വേണെങ്കിൽ പറയാം.ആമി ആദ്യമായി ഈ അമ്പലത്തിലേക്ക് വന്നത് അവളുടെ അച്ഛന്റെ ഒപ്പം ആയിരുന്നു.അന്ന് അച്ഛൻ അവൾക്ക് കുളത്തിൽ നിന്നും ഒരുപാട് താമര പൂക്കൾ പറിച്ചു കൊടുത്തിരുന്നു അത്‌ ആലോജിച്ചപ്പോൾ ആമിയുടെ കണ്ണുകൾ നിറഞ്ഞു.പിന്നീട് ആമി വലുതായപ്പോൾ ഈ അമ്പലത്തിലെ മഹാദേവന്റെ സ്ഥിരം ഭക്തയായി മാറിയിരുന്നു അവൾ.എന്നാൽ അച്ഛന്റെ മരണശേഷം ആമി അമ്പലത്തിൽ വരുന്നത് വളരെ ചുരുങ്ങിരുന്നു അതിന് കാരണം അംബികതന്നെയാണ്.എങ്കിലും വീട്ടിലെ പണികൾ എല്ലാം നേരത്തെ കഴിഞ്ഞ് കോളേജിലേക്ക് പോവാൻ നേരത്തെ ഇറങ്ങുന്ന ദിവസങ്ങളിൽ ഓടിക്കിതച്ചാണെങ്കിലും ആമി തന്റെ മഹാദേവനെ കാണാൻ എത്തുമായിരുന്നു.

ആമിയെ ഒത്തിരി സമയം ആയിട്ടും കാണത്തതുകൊണ്ട് കുളത്തിന്റെ അവിടേക്ക് വീണ്ടും അവളെ അന്നോഷിച്ച് വന്നതായിരുന്നു ശിവ അപ്പോൾ അവൻ കാണുന്നത് കുളത്തിന്റെ അവസാന പടിയിൽ ഇറങ്ങി എന്തോ ആലോചിച്ചുകൊണ്ട് നിൽക്കുന്ന ആമിയെയായിരുന്നു.

\"ഡീ..\" ശിവയുടെ ദേഷ്യത്തോടെയുള്ള ശബ്‌ദം തന്റെ കാതുകളിൽ എത്തിയതും ആമി ഞെട്ടികൊണ്ട് തിരിഞ്ഞ് നോക്കി.

\"നീ അവിടെ എന്ത് ആലോജിച്ചുകൊണ്ട് നിൽകുവാ ഇങ്ങ് കയറി വരാൻ നോക്ക്‌\"ശിവ അതും പറഞ്ഞ് അവൾ വരുന്നതും നോക്കി അവിടെ തന്നെ നിന്നു. ഇനിയും ആമിയെ തനിച്ച് വിട്ടിട്ട് പോയാൽ അവൾ വീണ്ടും എന്തെങ്കിലും ഒക്കെ ആലോജിച് നില്കും എന്നവന് തോന്നി കാണണം.

ആമിയെയും കൂട്ടി ശിവ അമ്പലനടയിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് ആരോ ആമിയെ പിന്നിൽ നിന്നും വിളിച്ചത്.നല്ല കേട്ടു പരിചയമുള്ള ശബ്ദതമായതുകൊണ്ട് ആമി തിരിഞ്ഞ് നോക്കിയതും തന്റെ മുന്നിൽ ചിരിച്ചുകൊണ്ട് വെള്ള ഷർട്ടും മുണ്ടും ധരിച്ചു നിൽക്കുന്ന കിരണിനെ കണ്ടതും ആമി തിരിഞ്ഞ് ശിവയെ നോക്കി. എന്നാൽ അവന്റെ മുഖത്ത് സ്ഥിരമുള്ള ഗൗരവം തന്നെയായിരുന്നു.

അപ്പോഴാണ് അഭി അവിടേക്ക് വന്നത്.ശിവയെ കണ്ടതും എന്തായി എന്നുള്ള ഭാവത്തിൽ അഭി അവനെ പുരികം പൊക്കി കാണിച്ചു.എന്നാൽ ശിവ ഒന്നും മിണ്ടാതെ നിന്നതും അഭി വേഗം തന്നെ അവന്റെ അടുത്തായി ചെന്ന് നിന്നു.

\"ശിവ എന്തായടാ? ഇതാണോ ആ കൊച്ച്? നീ അതിനോട് കാര്യം പറഞ്ഞോ?\"അഭി ആകാംഷയോടെ ചോദിച്ചു.

\"എന്റെ പൊന്നഭി നീ ഒന്ന് പതുക്കെ ചോദിക്ക്. ഇത് തന്നെയാ ആള് പക്ഷെ ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല ദേ ഇനി അവൻ തന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞോളും\"ശിവ അത്‌ പറഞ്ഞപ്പോഴാണ് കിരൺ ആമിയുടെ അടുത്തേക്ക് ചെന്നത്.

\"കിരൺ എന്താ ഇവിടെ?\"ആമി സംശത്തോടെ ചോദിച്ചു.

\"ആമി ഞാൻ പറയുന്നത് താൻ ഒന്ന് കേൾക്ക്.ഞാൻ പറഞ്ഞു തീരുന്നത് വരെ താൻ ഇങ്ങോട്ട് ഒന്നും പറയണ്ട.\"കിരൺ ആമിയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

\"എന്താ പറ\"ആമി വെല്യ താല്പര്യം ഇല്ലാതെ പറഞ്ഞുകൊണ്ട് കിരണിന്റെ കൈയിൽ നിന്നും തന്റെ കൈയ് എടുത്തു മാറ്റി.

\"ആമി അയാൾ എന്തിനാ തന്നെ ഇവിടേക്ക് കൂട്ടികൊണ്ട് വന്നതെന്ന് തനിക്ക് അറിയുമോ\"കിരൺ ചോദിച്ചതും ആമി ഇല്ല എന്നാ രീതിയിൽ തലയാട്ടി.

\"വേറെ ഒന്നിനും അല്ല ഇത്രയും നാളും ഞാൻ നിന്റെ പുറകെ നടന്നിട്ട് നീ എന്നെ ഇത് വരെ ഒന്ന് പരിഗണിച്ചിട്ടില്ല എന്നാലും നിന്നോടുള്ള എന്റെ ഇഷ്ടം അങ്ങനെ ഒന്നും ഇല്ലാതെ ആകുന്നതും അല്ല. അതുകൊണ്ട് ഞാൻ എല്ലാ കാര്യങ്ങളും ഇന്നലെ അയാളെ വിളിച്ച് പറഞ്ഞിരുന്നു അപ്പോൾ അയാൾ എന്നോട് പറഞ്ഞു ഇന്ന് നിന്നെ എനിക്ക് വിവാഹം ചെയ്ത് തരാമെന്ന്.\"കിരൺ പറഞ്ഞത് കേട്ടയും ആമി ഞെട്ടികൊണ്ട് തിരിഞ്ഞ് ശിവയെ നോക്കി എന്നാൽ തിരിഞ്ഞ് നിന്ന് അഭിയോട് സംസാരിക്കുകയായിരുന്ന ശിവ അത്‌ കണ്ടിരുന്നില്ല.

പെട്ടെന്ന് തന്നെ ആമിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

\"ഞാൻ ആരോടും പറഞ്ഞിട്ടില്ല എനിക്ക് തന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് മാത്രവുമല്ല മംഗലത് ദാ ഗ്രേറ്റ്‌ ബിസിനെസ്സ് മാൻ ആയ രഘുനാതിന്റെ മകൻ കിരൺ രഘുനാതിന്റെ ഭാര്യ സ്ഥാനം ഒന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല മാത്രവുമല്ല അവിടെ ആരും എന്നെ അംഗീകരിക്കാനും പോവുന്നില്ല കിരൺ അതുകൊണ്ട് താൻ എന്നെ മറന്നേക്ക് തനിക്ക് തന്റെ സ്റ്റാറ്റസിന് ചേരുന്ന ഏതേലും പെൺകുട്ടിയെ നോക്കുന്നതാവും നല്ലത്\"ആമി ഒരു ദീർക്കാനിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

\"ആമി നീ അങ്ങനെ ഒന്നും വിചാരിക്കണ്ട എന്റെ വീട്ടിൽ എല്ലാവരും നിന്നെ അംഗീകരിക്കും നിനക്ക് അവിടെ ഒരു കുറവും വരാതെ ഞാൻ നോക്കിക്കൊള്ളാം\"കിരൺ പറഞ്ഞതും ആമി അതിന് ഒരു പുഞ്ചിരി നൽകി അവന്.

\"എന്നിട്ട് എന്താണ് കിരൺ ഇന്ന് തന്റെ വറ്ക് നിന്നും ആരും വരാഞ്ഞത്? എന്തായാലും താൻ പറഞ്ഞുകാണുമല്ലോ വീട്ടിൽ ഇന്ന് എന്നെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് എന്നിട്ട് എന്തെ താൻ തന്റെ ഫ്രണ്ട്സിനെ മാത്രം കൂട്ടി വന്നു ഇങ്ങോട്ട്?വീട്ടിൽ നിന്ന് ആരും വന്നിട്ടും ഇല്ല എന്നെ അംഗീക്കാൻ പറ്റുന്നവർ ആയിരുന്നെങ്കിൽ ഇന്ന് അവരുടെ മകൻ ഒരു പെണ്ണിനെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് അറിയുമ്പോൾ അവർ തനിക്കൊപ്പം ഇവിടെ  ഉണ്ടാകുമായിരുന്നു\" ആമി പറഞ്ഞു നിർത്തി കിരണിനെ നോക്കി.

\"ആമി അതൊക്കെ കല്യാണം കഴിഞ്ഞ് തീരും ഒത്തിരി നാൾ ഒന്നും അവർക്ക് തന്നെ അംഗീകരിക്കാതെ ഇരിക്കാൻ പറ്റില്ലാലോ\"കിരൺ പറഞ്ഞത് കേട്ടയും അതിനും ആമിയൊന്ന് പുഞ്ചിരിച്ചു.

\"കിരൺ താൻ മറ്റൊന്ന് കൂടെ മനസ്സിലാക്കണം സ്നേഹം അത്‌ ഒരിക്കലും പിടിച്ച് വാങ്ങാൻ കഴിയുന്നതല്ല.താൻ എന്നെ പ്രണയിച്ചു എന്നത് സത്യമാവാം പക്ഷെ എനിക്ക് തന്നോട് ഇത് വരെ അങ്ങനെ ഒരു ഫീലിങ്‌സും തോന്നിയിട്ടില്ല.നമ്മുക്ക് വേണ്ടപ്പെട്ടവരാകാൻ പോകുന്നവരെ കാണുമ്പോൾ തന്നെ നമ്മുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചുകൊണ്ട് അത്‌ നമ്മുക്ക് മനസ്സിലാക്കി തരും.\"അത്‌ പറഞ്ഞത് ആമി ശിവയെ നോക്കിയായിരുന്നു അതെ സമയം തന്നെ അവനും അവളെ നോക്കി.എന്നാൽ ഇത് കണ്ടതും കിരണിന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് മനസ്സിൽ വന്ന് നിറയുന്നത് പോലെ തോന്നി അവന്.

\"കഴിഞ്ഞില്ലേ രണ്ടാളുടെയും സംസാരം\"അവരുടെ അടുത്തേക്ക് വരുന്നതിന് ഇടയിൽ ശിവ ചോദിച്ചു.
എന്നാൽ അതിന് രൂക്ഷമായ ഒരു നോട്ടമായിരുന്നു ആമിയിൽ നിന്ന് ശിവക്ക് ലഭിച്ചത്.

\"ഇയാളോട് ഞാൻ പറഞ്ഞോ എനിക്ക് കിരണിനെ കല്യാണം കഴിച്ച് തന്നില്ലേ ഞാൻ പോയി ചാകും എന്ന്\"ആമിയുടെ സംസാരം കേട്ട് ശിവ മനസിലാവാതെ കിരണിനെ നോക്കി.എന്നാൽ അവന്റെ മുഖത്തെ തെളിച്ചക്കുറവ് ശിവക്ക് കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി കൊടുത്തു.

തുടരും...

എല്ലാവരും ശിവ ആമിയെ വിവാഹം കഴിക്കും എന്ന് വിചാരിച്ചുവല്ലേ😆
അതാണ് ഞാൻ അങ്ങനെ പെട്ടെന്ന് ഒന്നും അവരെ ഒന്നിപ്പിക്കില്ല😁
ആരും ചീത്ത വിളിക്കരുത് എന്റെ അപേക്ഷയാണ്😬

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:13)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:13)

4.4
838

\"കഴിഞ്ഞില്ലേ രണ്ടാളുടെയും സംസാരം\"അവരുടെ അടുത്തേക്ക് വരുന്നതിന് ഇടയിൽ ശിവ ചോദിച്ചു.എന്നാൽ അതിന് രൂക്ഷമായ ഒരു നോട്ടമായിരുന്നു ആമിയിൽ നിന്ന് ശിവക്ക് ലഭിച്ചത്.\"ഇയാളോട് ഞാൻ പറഞ്ഞോ എനിക്ക് കിരണിനെ കല്യാണം കഴിച്ച് തന്നില്ലേ ഞാൻ പോയി ചാകും എന്ന്\"ആമിയുടെ സംസാരം കേട്ട് ശിവ മനസിലാവാതെ കിരണിനെ നോക്കി.എന്നാൽ അവന്റെ മുഖത്തെ തെളിച്ചക്കുറവ് ശിവക്ക് കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി കൊടുത്തു.\"എടൊ ഞാൻ ചോദിച്ചത് ഇയാളോടാ ഞാൻ പറഞ്ഞോന്ന് എനിക്ക് ഈ നിൽക്കുന്ന കിരണിനെ വിവാഹം കഴിക്കാൻ സമ്മതം ആണെന്ന്\"ആമി ദേഷ്യത്തോടെ ചോദിച്ചു ആ സമയം അവൾ അമ്പലത്തിൽ ആണെന്ന കാര്യം പോലും മറന്