Aksharathalukal

kutty love life stories

           †◎к℮η η◎ 6




എത്ര ദിവസായി മെസ്സേജ് ഇട്ടിട്ട് അല്ലെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ തിരക്കാണെന്ന്...
ഞാൻ വിളിച്ചിട്ട് കൂടെ എടുത്തില്ല

ഫോൺ നോക്കി പരാതി പറയുകയായിരുന്നു അവൾ 

ഹലോ....
ഇതെവിടെ പോയതാ...
എത്ര ദിവസായി മെസ്സേജ് ഇല്ല..ഒന്ന് വിളിച്ചു പറയായിരുന്നില്ലേ തിരക്കായിരുന്നേൽ
ഫോൺ അറ്റൻഡ് ചെയ്തതും അവിടെ നിന്നൊന്നും പറയാൻ സമ്മതിക്കാതെ തന്റെ പരിഭവം മുഴുവൻ അവൾ പറഞ്ഞു കൊണ്ടിരുന്നു

മോളെ ഡാ....
അവൻ പോയി മോളെ

അത് കേട്ടതും ഫോൺ അവളുടെ കൈകളിൽ നിന്നും നിലത്തേക്ക് വീണതുമൊരുമിച്ചായിരുന്നു

*****-***-*****-****--

കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവൾ ഉറക്കത്തിൽ നിന്നുമുണർന്നിരുന്നു
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള പോലെയവൾക്ക് തോന്നി

ബെഡിലേക്ക് തിരിഞ്ഞു നോക്കിയതും അവനെ അവിടെ കാണാത്തതും അവൾ റൂമിൽ നിന്നും ധൃതിയിൽ പുറത്തേക്കിറങ്ങി

ഗസ്റ്റ് റൂമിലുള്ള ലൈറ്റ് കണ്ടതും അവൾ അങ്ങോട്ടേക്ക് ചെന്നു

അവിടെ തന്റെ ലാപ്ടോപ്പിൽ ഓഫീസ് വർക്കുകൾ കംപ്ലീറ്റ് ചെയ്യുകയായിരുന്നു അവൻ

ഒട്ടും പ്രതീക്ഷിക്കാതെ അവൾ അവന്റെ മടിയിലേക്ക് തല വെച്ച് അവന്റെ വയറിൽ തന്റെ കൈകൾ ചുറ്റിപിണഞ്ഞു മുഖമാമർത്തി കിടന്നു

എന്താടാ....
എന്ത് പറ്റി

ഞാനൊരു സ്വപ്നം കണ്ടു

ആഹാ....
കുറെ നാളായിട്ട് ഇല്ലായിരുന്നല്ലോ
ഇന്ന് എന്താ കണ്ടേ പറ കേൾക്കട്ടെ

അവളുടെ സ്വപ്നം കേട്ടതും അവൻ അവളെ നോക്കി ചിരിച്ചു

എന്റെ കുഞ്ഞേ...
നിനക്കെവിടുന്നാ ഇതിനും മാത്രം സ്വപ്നം കാണാൻ പറ്റുന്നെ

അത് പറഞ്ഞു കൊണ്ടവൻ അവളുടെ നെറ്റിയിൽ പതിയെ അവന്റെ അധരങ്ങൾ ചേർത്തു

കുഞ്ഞി ഉറങ്ങിക്കോ...
ഞാൻ നിന്നെ വിട്ട് എവിടേം പോവില്ല
കേട്ടോ

അവൻ പതിയെ അവളുടെ നെറുകിൽ തലോടി കൊടുത്തു കൊണ്ട് തന്റെ വർക്കുകൾ ചെയ്ത് തീർത്ത് കൊണ്ടിരുന്നു

💕💕💕💕💕💕💕💕

ഹൃദയത്തിൽ കൂട് കൂട്ടിയ വ്യക്തി ഒരു ദിവസം ഒന്നും പറയാതെ അങ്ങ് പോയാൽ
ആ സ്‌ഥാനത് ഒരു പക്ഷെ മറ്റൊരു കൂട് കെട്ടുവാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല

❤️❤️❤️❤️❤️❤️❤️

ഇത് വായിക്കുന്ന ആർക്കും kutty love life stories ഇല്ലേ🤔

ഓയ്...
ഇത് വായിക്കുന്ന ആളോടാ ഈ പറേണെ
ഒന്ന് ഷെയർ ചെയ്യ് മാഷേ നിങ്ങളുടെ ഒരു ചിന്ന കുട്ടി ലവ് ലൈഫ് സ്റ്റോറി

I\'m waiting for your kutty love life stories 😌

By രുദ്