കരി പുരണ്ട മനസ്സ് (ഭാഗം -1)
കൂരയിലിഴഞ്ഞു നടക്കുമ്പോളറിഞ്ഞില്ല
കുതിർന്നുപോണൊരാ തൊലിക്കുമിരുനിറമെന്ന്
കറുമ്പനെന്നു കുറുമ്പായി പറഞ്ഞതും
കരിമ്പു നുണഞ്ഞിറക്കു പോലെയാ
തഴഞ്ഞു തള്ളിയില്ലൊരു തോഴനും
തുറന്നൊരന്ന പാത്രത്തിൻ മുന്നിൽ
താഴ്ന്ന ജാതിയന്റെ അന്നം ഉണ്ണരുതെന്ന്
തമ്പുരാൻ ഇഷ്ടക്കേടിനാൽ ചൊല്ലുംവരെ
വിരുദ്ധരാക്കിയവർ തൻ കരം തൊട്ടു
വിളഞ്ഞു വന്നതനമ്മല്ല പൊന്നുതന്നെ
വേർതിരിച്ചധ്വാനിക്കാൻ മാറ്റിയില്ലാരും
വിയർത്തൊലിച്ചലിഞ്ഞില്ലാണ്ടാകും വരെ
അടിയാളനെ പ്രണയിക്കുവാൻ കൊതിച്ച
അരളിപൂവിൻ നിറമുള്ളവൾക്കില്ല ശിക്ഷ
അറിഞ്ഞിട്ടുപോലുമില്ലാത്തവന് മരണവും
ജന്മനാ കരിപുരണ്ട തൊലി നോക്കി
ജീർണ്ണിച്ച മനുഷ്യർ തൊഴിചെറിഞ്ഞും
ജൽപനം ചെയ്താക്ഷേപിക്കുമ്പോഴും
ജീവൻ ഭയന്നൂമയായി നിക്കനെ കഴിഞ്ഞൊള്ളു
ആശയം : വർഷങ്ങൾ മുന്നേ നിറത്തിന്റെയും മതത്തിന്റെയും പേരിൽ അടിച്ചമർത്തിയ ഒരു പറ്റം ജീവിതങ്ങളേയും അവരുടെ കഠിനാധ്യാണത്തിനും കഷ്ട്ടതകളെയും ചൂണ്ടികാണിക്കാനുള്ള ഒരു ശ്രമം മാത്രം.....