❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട് :17)
ആമി വിശ്വാസം വരാത്തത് പോലെ അവനെ തന്നെ നോക്കി നിന്നു.\"എന്താടാ ഇങ്ങനെ നോക്കണേ?\"ശിവ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ചോദിച്ചു.\"എ...എന്നെ ഒറ്റക്കാക്കി പോവല്ലേ...\"അവൾ അപേക്ഷ പോലെ അവനോട് പറഞ്ഞു.\"ഇല്ലടാ ഇനി ഒരിക്കലും എന്റെ കുട്ടിയെ ഞാൻ ഒറ്റയ്ക്ക് ആകില്ല\"അത് പറഞ്ഞുകൊണ്ട് ശിവ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.കുറച്ച് കഴിഞ്ഞ് ആമി ഒന്ന് ഓക്കേ ആയെന്ന് തോന്നിയതും ശിവ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.\"നീ പോയി ഒന്ന് ഫ്രഷ് ആവ് ഞാൻ ഇപ്പോൾ വരാം\"ശിവ അവളുടെ കവിളിലായ് ഒന്ന് തട്ടികൊണ്ട് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആമി അവന്റെ കൈയിൽ പിടിച്ചിരുന്നു.\"എ...