Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:16)

\"പിന്നെ വേണ്ടെ.. ഇന്നലെ ഇവളെ ഒന്ന് ശെരിക്ക് കാണാൻ കഴിഞ്ഞില്ല അതിന് മുൻപ് അവൻ എന്നെ ഇവിടുന്ന് തല്ലി ഇറക്കി പക്ഷെ ഇന്ന് അതിന് ഒരു അവസരം ഞാൻ ഉണ്ടാക്കില്ല\"സിദ്ധാർഥ് അതും പറഞ്ഞുകൊണ്ട് ആമിയുടെ കൈയിൽ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിച്ചു.

എടാ ആക്രാന്തം കാണിക്കാതെ എനിക്ക് കൂടെ ഇവളെ ഒന്ന് ശെരിക്ക് കാണണം അന്ന് ഇവള്ടെ കൈയിൽ ഒന്ന് കയറി പിടിച്ചതിനാ അവൻ എന്നെ റോഡിൽ ഇട്ട് തല്ലിയത് അത്‌ ഒന്നും ഈ ആദിത്യൻ മറന്നിട്ടില്ല.

അവളെ നോക്കി വശ്യമായി ആദിത്യൻ പറഞ്ഞുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു.

എന്തായാലും നിന്നെ ഞങ്ങടെ കൈയിൽ കിട്ടിയ സിദ്ധിക്ക്‌ നിന്നെ അങ്ങനെ വെറുതെ വിടാൻ ഞങ്ങൾക്ക് ഉദ്ദേശം ഇല്ല.അവൻ അതും പറഞ്ഞ് ആമിയുടെ കഴുത്തിൽ കിടന്ന ഷാൾ വലിച്ചൂരി.ആമി ഒരു ഞെട്ടലോടെ അവനെ നോക്കി.

അവൾ താൻ ഇനി എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു.ആമിക്ക് ആ സമയം ശിവ ഒന്ന് വേഗം വന്നിരുന്നെങ്കിൽ എന്ന് അവൾ ആത്മാർഥമായി ആഗ്രഹിച്ചു.

പെട്ടെന്ന് സിദ്ധാർഥ് ആമിയുടെ കൈരണ്ടും പിന്നിൽ നിന്നും ലോക്ക് ചെയ്തു.ആമി തന്റെ കൈ അവനിൽ നിന്നും മോജിപ്പിക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും അവൾക്ക് അതിന് കഴിയുന്നില്ലായിരുന്നു.

അപ്പോഴാണ് ആദിത്യൻ ആമിയുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് അവളുടെ തോളിൽ കൈ വെച്ചത്.ആമി അവനെ രൂക്ഷമായി ഒന്ന് നോക്കി.അവൾക്ക് അറിയാമായിരുന്നു തനിക്ക് ഇനി നഷ്ടപ്പെടാൻ തന്റെ മാനം മാത്രമേ ബാക്കി ഒള്ളുവെന്ന്.അതുകൊണ്ട് അവർക്ക് മുന്നിൽ തനിക്ക് ധൈര്യത്തോടെ നിന്നെ പറ്റു എന്ന് അവൾക്ക് അറിയാമായിരുന്നു.

ആമിയുടെ രൂക്ഷമായ നോട്ടം കണ്ടതും ആദിത്യൻ അവളെ പുച്ഛത്തോടെ നോക്കി.

\"എന്നെ എന്തെങ്കിലും ചെയ്താൽ നീ ഒക്കെ പിന്നെ ജീവനോടെ ഉണ്ടാകും എന്ന് നിനക്ക് ഒക്കെ തോന്നുന്നുണ്ടോ?\"അവൾ അതെ രൂക്ഷഭാവത്തോടെ തന്നെ ചോദിച്ചു.

\"എന്താടി *&₹#*മോളെ നീ എന്താ എന്നെ പേടിപ്പിക്കുവാണോ?\"അതും ചോദിച്ചുകൊണ്ട് ആദിത്യൻ അവളുടെ മുഖത്ത് ശക്തമായി അടിച്ചു.ആമിയുടെ മുഖം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയിരുന്നു. അവൾക്ക്‌ വേദന കാരണം കണ്ണിൽ നിന്നും എല്ലാം വെല്ലാം വരാൻ തുടങ്ങിയിരുന്നു.

\"എന്താടി നിന്റെ നാവിറങ്ങി പോയോ?\"സിദ്ധാർഥ് വശ്യമായി അവളുടെ കാതോരം വന്ന് ചോദിച്ചതും അവളിൽ അവനോട് വരുപ്പ് തോന്നി.

\"നീ ആ ശിവയെ കണ്ടിട്ട് അല്ലെ ഈ ധൈര്യത്തോടെ ഞങ്ങളുടെ മുന്നിൽ നില്കുന്നെ എന്നാ കേട്ടോ അവന് നിന്നെ വേണ്ട അത്‌ അവൻ അഭിയോട് പറയുന്നത് എന്റെ ചെവികൊണ്ട് ഞാൻ കെട്ടാത\"ആദിത്യൻ അവളെ വിഷമിപ്പിക്കാനായ് പറഞ്ഞു.എന്നാൽ അവളിൽ യാതൊരു ഭാവവ്യത്യാസവും ഇല്ല എന്ന് കണ്ടതും അവന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

അവൻ അവളുടെ തോളിൽ നിന്ന് ചുരിദാർ ടോപ് സൈഡിലേക്ക് താഴ്ത്തി അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു.ആമി അവനിൽ നിന്നും മാറാൻ ശ്രെമിക്കുന്നുണ്ടെങ്കിലും അവളുടെ കൈ സിദ്ധാർഥ് പിന്നിൽ നിന്നും ലോക്ക് ചെയ്ത് പിടിച്ചിരിക്കുന്നത് കൊണ്ട് അവൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

\"എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്....\"അവൾ കെഞ്ചികൊണ്ട് പറഞ്ഞു.

പെട്ടെന്ന് ആദിത്യൻ അവളുടെ കഴുത്തിൽ നിന്ന് മുഖം ഉയർത്തിയതും സിദ്ധാർഥ് അവളുടെ ചുരിദാറിന്റെ സിബ് പിടിച്ചു താഴ്ത്തി.ആമി ഞെട്ടികൊണ്ട് അവനെ തിരിഞ്ഞ് നോക്കിയതും ആദിത്യന്റെ കരച്ചിലുമാണ് അവിടെ കേട്ടത്.

അവൾ തിരിഞ്ഞ് നോക്കിയതും കാണുന്നത് അവരെ കൊല്ലാനുള്ള ദേഷ്യത്തോടെ നിൽക്കുന്ന ശിവയെ ആയിരുന്നു.പെട്ടെന്ന് സിദ്ധാർഥ് അവളുടെ കൈയിലെ പിടിവിട്ട് ശിവക്ക് നേരെ ചെന്നതും ശിവ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവുട്ടിയിരുന്നു

ആദിത്യൻ നിലത്ത് നിന്ന് ചാടി എഴുനേറ്റ് ശിവയെ പിന്നിൽ നിന്നും അടിക്കാൻ ഒരുങ്ങിയതും അഭി അവനെ പെട്ടെന്ന് തന്നെ സൈഡിലേക്ക് അടിച്ച് വിഴ്ത്തിയിരുന്നു.

നിക്കി ഇതേ സമയം സിദ്ധാത്തിനെ നല്ലത് പോലെ പെരുമാറുകയായിരുന്നു.

അപ്പോഴാണ് ശിവ ആമിയെ ശ്രെദ്ധിച്ചത്. അവളുടെ മുഖത്തെ അടികൊണ്ട പാടും കരഞ്ഞു വീർത്ത മുഖവും കണ്ടതും ശിവക്ക് തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ലായിരുന്നു.

അവൻ അതെ ദേഷ്യത്തോടെ തന്നെ ആദിത്യന്റെയും സിദ്ധാർത്തിന്റെയും അടുത്തേക്ക് പാഞ്ഞു.അഭിയും നിക്കിയും രണ്ടിനെയും നല്ലതുപോലെ പെരുമാറി ഒരു മൂലയിൽ കൂട്ടി ഇട്ടിരിക്കുവായിരുന്നു.

ശിവ രണ്ടുപേരെയും നിലത്തിട്ട് മാറി മാറി ചവുട്ടി.ശിവ എന്നിട്ടും ദേഷ്യം അടങ്ങാതേ അടുത്ത് കിടന്ന കസേര എടുത്ത് അവർക്ക് നേരെ അടിക്കാൻ വന്നതും അഭിയും നിക്കിയും കൂടെ അവനെ പിടിച്ച് മാറ്റി.

\"എടാ മതി ഇനി തല്ലിയാൽ അവന്മാര് ചത്തു പോവും\"നിക്കി അത്‌ പറഞ്ഞതും ശിവ അവനെ ദേഷ്യത്തോടെ നോക്കി.

\"ചാവട്ടെടാ ഈ %&₹*₹#മക്കൾ ഇവൻ ഒക്കെ എന്റെ പെണ്ണിനോട് ചെയ്തത് നിങ്ങളും കണ്ടതല്ലേ?\"ശിവ തന്റെ കൈയിൽ ഇരുന്ന കസേര വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു.

\"നിനക്ക് ഓക്കെ ദേഷ്യം എന്നോട് അല്ലെ അത്‌ എന്നോട് തീർക്കണം അല്ലാതെ അത്‌ എങ്ങാനും എന്റെ പെണ്ണിനോട് തീർക്കാൻ വന്നാൽ ഉണ്ടല്ലോ ജീവനോടെ ഉണ്ടാകില്ല നീ ഒന്നും\"ശിവ ദേഷ്യത്തോടെ അലറി.
എന്നാൽ ഇത് എല്ലാം കണ്ട് പേടിച്ച് നില്കുവായിരുന്നു ആമി.

\"ശിവ ഇനി ഇവന്മാരെ എന്താ ചെയ്യണ്ടേ ഈ കോലത്തിൽ രണ്ടും എന്തായാലും എഴുനേറ്റ് നിൽക്കില്ല.\"അഭി ശിവയെ നോക്കി ചോദിച്ചു.

\"രണ്ടിനെയും ആ വലിയ മനയിലേക്ക് കൊണ്ടുപോയ്ക്കോ ഇനി ഇവന്മാരുടെ കൈ ഒരിക്കലും ഒരു പെണ്ണിന്റെയും ദേഹത്ത് തൊടാൻ ഞാൻ സമ്മതിക്കില്ല\"ശിവ നിലത്ത് വേദന കൊണ്ട് ഞരങ്ങുന്ന ആദിത്യനെയും സിദ്ധാത്തിനെയും നോക്കി പറഞ്ഞു.

\"മ്മ് ശെരി ഞങ്ങൾ അവിടെ തന്നെ ഉണ്ടാകും നീ എന്തായാലും ഇന്ന് ഇനി എങ്ങും പോകണ്ട ആ കൊച്ച് ആകെ പേടിച് ഇരിക്കുവാ നീ അതിന്റെ കൂടെ തന്നെ ഉണ്ടാവണം\"നിക്കി അവന്റെ തോളിലായി പിടിച്ചുകൊണ്ട് പറഞ്ഞു.

അവർ രണ്ടു പേരും കൂടെ അവന്മാരെ രണ്ടിനെയും താങ്ങി പിടിച്ചുകൊണ്ട് പുറത്തേക്ക് പോയി.ശിവ അവർ പോകുന്നത് വരെ പുറത്ത് തന്നെ നിന്നു.അവർ പോയതും ശിവ വീടിന് അകത്തേക്ക് കയറി ഡോർ അടച്ചു.

എന്നാൽ ആമി അപ്പോഴും അതെ സ്ഥലത്ത് തന്നെ നില്കുവായിരുന്നു.ശിവ അവളുടെ അടുത്ത് വന്ന് നിന്നിട്ടും ആമി അതൊന്നും അറിഞ്ഞിരുന്നില്ല.അവൻ അവളുടെ തോളിലായി കൈവെച്ചതും ആമി ഞെട്ടികൊണ്ട് പിന്നോട്ട് മാറി.

\"എന്താടോ എന്ത് പറ്റി?\"ശിവ ചോദിച്ചതും ആമി നിറക്കണ്ണലെ അവനെ നോക്കി. അത്‌ കാണും തോന്നും അവളെ വീട്ടിൽ തനിച്ചാക്കി പോയതിൽ ശിവ നല്ല കുറ്റബോധം തോന്നി.

അവൻ അവൾക്ക് അരികിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവളുടെ മുഖം തന്റെ രണ്ട് കൈകൾക്കുള്ളിലാക്കി അവളുടെ കണ്ണിലേക്ക് തന്നെ നോക്കി. അപ്പോഴും ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു.

\"ശെരിക്കും പേടിച് പോയോ?\"ശിവ അത്‌ ചോദിച്ചതും ആമി ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു.അത്‌ കൂടെ ആയതും ശിവയുടെ ഹൃദയം പൊട്ടി പോവും പോലെ തോന്നി അവന്. അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു ഇനി ഒരിക്കലും അവളെ ഒറ്റക്കാകില്ല എന്ന പോലെ.

അപ്പോഴാണ് ശിവ അവളുടെ ചുരിദാറിന്റെ സിബ് താഴ്ന്നാണ് കിടക്കുന്നതെന്ന് ശ്രദ്ധിച്ചത്.അവൻ അവളെ ഒന്ന് നോക്കി അപ്പോഴും അവൾ അവന്റെ നെഞ്ചിൽ ഒതുങ്ങി നിൽക്കുകയായിരുന്നു.

അവൻ തന്റെ കണ്ണുകൾ അടച്ചുകൊണ്ട് അവളുടെ ചുരിദാർ സിബ് കയറ്റിയിട്ട് കൊടുത്തു. അത്‌ അറിഞ്ഞതും ആമി പെട്ടെന്ന് അവനിൽ നിന്നും അടർന്നു മാറി. അത്‌ മനസ്സിലാക്കി എന്നവണ്ണം ശിവ അവളെ വീണ്ടും തന്നിലേക്ക് തന്നെ ചേർത്ത് നിർത്തി. അവളുടെ നെറ്റിയിലായി അവന്റെ ആദ്യ ചുംബനം നൽകി.

ആമി വിശ്വാസം വരാത്തത് പോലെ അവനെ തന്നെ നോക്കി നിന്നു.

\"എന്താടാ ഇങ്ങനെ നോക്കണേ?\"ശിവ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ചോദിച്ചു.

\"എ... എന്നെ ഒറ്റക്കാക്കി പോവല്ലേ...\"അവൾ അപേക്ഷ പോലെ അവനോട് പറഞ്ഞു.

\"ഇല്ലടാ ഇനി ഒരിക്കലും എന്റെ കുഞ്ഞനെ ഞാൻ ഒറ്റയ്ക്ക് ആകില്ല\"അത് പറഞ്ഞുകൊണ്ട് ശിവ അവളെ കെട്ടിപിടിച്ചു.

തുടരും....

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌ :17)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌ :17)

4.5
1010

ആമി വിശ്വാസം വരാത്തത് പോലെ അവനെ തന്നെ നോക്കി നിന്നു.\"എന്താടാ ഇങ്ങനെ നോക്കണേ?\"ശിവ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ചോദിച്ചു.\"എ...എന്നെ ഒറ്റക്കാക്കി പോവല്ലേ...\"അവൾ അപേക്ഷ പോലെ അവനോട് പറഞ്ഞു.\"ഇല്ലടാ ഇനി ഒരിക്കലും എന്റെ കുട്ടിയെ ഞാൻ ഒറ്റയ്ക്ക് ആകില്ല\"അത് പറഞ്ഞുകൊണ്ട് ശിവ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.കുറച്ച് കഴിഞ്ഞ് ആമി ഒന്ന് ഓക്കേ ആയെന്ന് തോന്നിയതും ശിവ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.\"നീ പോയി ഒന്ന് ഫ്രഷ് ആവ് ഞാൻ ഇപ്പോൾ വരാം\"ശിവ അവളുടെ കവിളിലായ് ഒന്ന് തട്ടികൊണ്ട് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആമി അവന്റെ കൈയിൽ പിടിച്ചിരുന്നു.\"എ...