Aksharathalukal

പേടിസ്വപ്നങ്ങൾ

പാതിരാനേരത്തു കണ്ട സ്വപ്നത്തിനാൽ
മാറത്തടിച്ചതാ കേഴുന്നു പൊൻമകൻ:
\" എന്നെ വിടേണ്ടച്ഛാ കേരള ദേശത്തു
ബിരുദങ്ങൾ നല്കുന്ന കോളേജിലൊന്നിലും;

 ശുദ്ധകൊലയാളികൾ റാഗിങ്ങിനായിട്ടു
മൂത്രം കുടിപ്പിക്കാൻ, കാത്തിരിപ്പുണ്ടച്ഛാ!
 അന്തക വിത്തുപോൽ മുറ്റിത്തഴയ്ക്കുന്നു
പാർട്ടികളടവെച്ച മുട്ട വിരിഞ്ഞവർ!
കണ്ഠം ഞെരിച്ചവർ കൊന്നിട്ടു തൂക്കിടും
ആത്മഹത്യക്കുറിപ്പെഴുതി വെപ്പിച്ചിടും\"

കട്ടിലിൽ നിന്നതാ താഴത്തു വീഴുന്നു
ചുഴലിദീനത്തിന്റെ ലക്ഷണം കാട്ടുന്നു.

വെള്ളം തളിച്ചങ്ങു ബോധം വരുത്തിയാ
അമ്മ മന്ത്രിക്കുന്നു, പുത്രന്റെ കാതതിൽ;

\" ഇല്ലില്ല മക്കളേ ഭൂമി പിളർന്നാലും
കേരളത്തിന്നുള്ളിൽ നേടേണ്ടയഡ്മിഷൻ!

ഒന്നും പഠിക്കാത്ത മണ്ടനാണെങ്കിലും
ജീവിച്ചിരിക്കുകിൽ അമ്മയ്ക്കതാഹ്ലാദം.
മക്കളെയക്രമം നേർവഴിയാക്കിയ
കശ്മലനേതാക്കൾ വാഴുന്നു മണ്ണിതിൽ!
കടലിന്റെയക്കരെ ചൈത്താന്റെ കോട്ടയിൽ
പോയിപ്പഠിച്ചാലും വേണ്ടില്ല കുട്ടികൾ.\"

അഞ്ചെട്ടു വർഷങ്ങൾ മുന്നോട്ടു ചെല്ലുമ്പോൾ,
നമ്മൾക്കു കണ്ടിടാം മിക്ക ക്യാമ്പസ്സിലും 
രക്തം രുചിക്കുന്ന നായ്ക്കളും മാനുഷ
രൂപംധരിച്ചുള്ള വേതാള വർഗവും!

പാമ്പിന്റെ കുഞ്ഞിനെ പാലൂട്ടി രക്ഷിക്കാൻ 
എന്തൊരു ദുർവിധി അമ്മ മലയാളമേ?
എന്തിനാണിങ്ങനെ സർവകൊലാശാല
കുട്ടിഭൂതങ്ങൾക്കു കൂത്താടി നില്ക്കുവാൻ?



ചൈനീസ് കൊഫിൻ

ചൈനീസ് കൊഫിൻ

5
306

ശവപ്പെട്ടി വിൽപ്പനക്കാരേ...ഫ്രീസറു വാടകക്കാരേ...മാർക്കറ്റിലെത്തിക്കഴിഞ്ഞുനൂറുരൂപയ്ക്കൊരു ചൈനീസ് കൊഫിൻ!ഏറെ മനോഹരംപരിസ്ഥിതി സൗഹൃദംനീളവും വീതിയും മാറ്റിമറിച്ചൊരുതീപ്പെട്ടി പോലെ ഒതുക്കി വെക്കാം.!ജൈവതന്മാത്രകൾ വിഘടിച്ചു പോകുന്നപോളിമറാക്കിപ്പണിതൊരു വിസ്മയം!പ്ലഗ്ഗിലോ കുത്തിയാൽ ഫ്രിസ്സറായ് മാറിടും.മറ്റൊരു സ്വിച്ചിട്ടാൽ ചിതയായി മാറിടും!നറുസുഗന്ധത്തിന്റെപുകതാന്നെയുയരുംപെട്ടിയിൽ വർണവിളക്കുമഴവില്ലു തീർക്കുംനേർത്ത സംഗീതത്തിൻവിലാപധ്വനികളാപെട്ടിക്കരികത്തുനിർത്താതെ കേട്ടിടും!ലാഭം! ഭൂലോകമിന്നേയ്ക്കു കാണാത്ത കൗതുകം!ചൈനലോകത്തിന്നു നല്കുന്ന സേ