ഗോപാലകൃഷ്ണൻ
ഗോപാലകൃഷ്ണൻ. (അനുഭവം)
-----------------------
ഞാൻ രണ്ട്, മൂന്ന് ക്ലാസ്സുകളിൽ പഠിക്കുന്ന കാലം. അയൽപക്കത്തെ ശാരദചേച്ചിയെ കല്യാണം കഴിച്ചത് ഗോപാലകൃഷ്ണനാണ്.
ഞാനാദ്യമായി ഗോപാലകൃഷ്ണൻ ചേട്ടനെ കാണുന്നതും അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കുന്നതും നാട്ടിലെ ചായക്കടയിൽനിന്നാണ്. എത്ര ചടുലമായ സംസാരം! ഇടയ്ക്കിടയ്ക്ക് \'ഇന്ററസ്റ്റിംങ്ങ്\', \'അഡ്ജസ്റ്റ്മെന്റ്\' \'ഇമ്പോർട്ടന്റ്\'തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളും! ഇംഗ്ലീഷ് വാക്കുകളുടെ അർഥം ആർക്കും മനസ്സിലായില്ലെന്നാണ് എന്റെ ധാരണ. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ മംഗ്ലീഷേ ഇല്ല. ശുദ്ധ നാടൻ എഴുത്തുഭാഷയിലുള്ള മലയാളമാണ്. ഈ ഇംഗ്ലീഷ് പറയുന്ന ചേട്ടൻ വലിയ വിവരമുള്ള ആളാണെന്നാ ധരിച്ചത്.
ശാരദചേച്ചിയുടെ കസിനാണ് എന്റെ കൂട്ടുകാരൻ വേണു. ഗോപാലകൃഷ്ണൻ ചേട്ടന്റെ വീരകഥകൾ വേണു എന്നും പറയും. അതിനിടയിലാണ് വേണു പറയുന്നത് ഗോപാലകൃഷ്ണൻ ചേട്ടൻ മൂന്നാം ക്ലാസ്സിൽ തോറ്റ ആളാണെന്ന്.
ഇത്തരത്തിൽ മുറി ഇംഗ്ലീഷും അർഥമറിയാത്ത ആദർശം പറച്ചിലും വിനോദോപാധികളാക്കിയ എത്രയോ ആളുകളെ കണ്ടുമുട്ടിയിരിക്കുന്നു. അവരൊക്കെ ജീവിതവിജയം കൈവരിച്ചവരുമാണ്.
സമൂഹത്തിൽ മാന്യമായി ഇടപെടാൻ വലിയ വിദ്യാഭ്യാസ യോഗ്യതയും ജാതിപ്പെരുമയും ഒന്നും വേണ്ട. കമ്മ്യൂണിക്കേഷൻ സ്കിൽ തന്നെയാണ് പ്രധാനം. ഈ കമ്മ്യൂണിക്കേഷനെ ഞാൻ മലയാളീകരിച്ചാൽ എന്തോ ഒരഭംഗി വരുന്നതുകൊണ്ട് കമ്മ്യൂണിക്കേഷൻ സ്കിൽ, ആശയപ്രകടനപാടവം എന്ന് മൊഴിമാറ്റം വരുത്താതെ കിടക്കട്ട.
ഗ്രൂപ്പിലെ ഉപഗ്രൂപ്പുകൾ
ഗ്രൂപ്പുകളിലെ ഉപഗ്രൂപ്പുകൾ----------------------------------ഓരോ ഗ്രൂപ്പും അവരുടെതായ ലക്ഷ്യപൂർത്തീകരണത്തിനുവേണ്ടി രൂപംകൊണ്ടവയാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് വിഷയത്തിലേക്കു കടക്കാം.മനുഷ്യന്റെ സഹജവാസനയാണ് നേതൃത്വം കൈയാളുക എന്നത്. അതിനുവേണ്ടി നിരന്തരം നടക്കുന്ന ശ്രമങ്ങളാണ്, നമ്മുടെ ജീവിതം ദുരന്തപൂർണമാകാനുള്ള ഒരു കാരണം. അതുപോലെതന്നെ \'നീയാരെടാഎന്നെ നിയന്ത്രിക്കാൻ\' എന്ന പ്രതികരണവും എല്ലാവരിലുമുണ്ട്.ഗ്രൂപ്പിലെ ഒരംഗത്തിനുണ്ടാവുന്ന അസംതൃപ്തിയാണ്, മറ്റൊരു ഗ്രൂപ്പിന്റെ പിറവിക്ക് കളമൊരുക്കുന്നത്. പല ഗ്രൂപ്പ് മേധാവികൾക്കും അധികാര കേന്ദ്രത്തിലൊരു സ്ഥാനം കിട്ടി