Aksharathalukal

കാശിധ്രുവം 1

കിച്ചേട്ടാ....

നിക്ക് കുഞ്ഞി ഓടല്ലേ വീഴും

ഇല്ലല്ലോ

കൈ വരിയില്ലാത്ത പാലത്തിന് മുകളിലൂടെ ഓടുന്ന നാല് വയസുകാരിക്ക് ഒപ്പം എത്തുവാൻ പുറകെ ഓടുകയായിരുന്നു അവൻ

കിച്ചേട്ടാ.....

കുഞ്ഞി....

താൻ കണ്ട സ്വപ്നത്തിന്റെ ബാക്കിയെന്നോണം അവനിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നു

എന്താ എന്റെ കുഞ്ഞിക്ക് പറ്റിയത്
പെട്ടന്നെന്താ ഇങ്ങനെയൊരു സ്വപ്നം അവൾക്ക് ഇനി വെല്ലോ ആപത്തു സംഭവിച്ചിട്ടുണ്ടാവോ
കുഞ്ഞി....
എവിടെയാടി നീ

എന്റെ പോക്കറ്റിൽ

 ആാാാ എടി കുട്ടിപിശാശ്ശെ കടിക്കാതെടി

ഒന്ന് പോയെടാ ഏട്ടാ
എന്നും ഇത് പോലെ കുഞ്ഞി കുഞ്ഞി വിളിച്ചു ബാക്കിയുള്ളോൻറെ ഉറക്കം കളയാൻ ആയിട്ട്
ആ തൊഴുത്തിലെങ്ങാൻ പോയി കിടക്ക് മനുഷ്യ
ബാക്കി ഉള്ളൊന് മനസമാധാനത്തോടെ ഒന്ന് ഉറങ്ങണം

എന്താ ഇപ്പൊ ഇവിടെ നടക്കുന്നെയെന്നല്ലേ
പറഞ്ഞു തരാം ഇബിടെ കാമോൺ

തന്മിഴിയിലെ നമ്മുടെ തനു കൊച്ചിനേം കാശിയേം ഹരിയെയും ഒന്നും നിങ്ങൾ മറന്നിട്ടില്ലല്ലോ അല്ലെ

അപ്പൊ ദേ സ്വപ്നം കണ്ട് അലറി വിളിച്ചു കൊണ്ട് എഴുന്നേറ്റ സ്വപ്നത്തിലെ ബാലഭാസ്കരനാണ് നമ്മുടെ കഥനായകൻ

\\\" കാശിനാഥ്‌ ചന്ദ്രശേഖർ IPS\\\"

ആ പേരിൽ നിന്നും തന്നെ മനസിലായല്ലോ നമ്മടെ ചെക്കൻ ഒരു ഐപിഎസ് ഓഫീസർ ആണെന്ന്

കാശിയെ കടിച്ച പട്ടികുട്ടിയാണ് നമ്മുടെ തനു കൊച് അതായത് തന്മയി ചന്ദ്രശേഖർ

ഒരാളും കൂടെ ഉണ്ട് കേട്ടോ ഇപ്പോ വരും

ഓ ഈ കുഞ്ഞേട്ടൻ എന്ത് സുഖ ആന ചവിട്ടിയാലും എണീക്കില്ലേ കിടന്നുറങ്ങുന്ന കണ്ടിട്ട് കൊതിയാവുന്നു
അങ്ങനെയിപ്പോ പൊന്ന് മോൻ സുഖിച്ചു കിടന്ന് ഉറങ്ങണ്ടട്ടാ

തനു മുട്ടിലിഴഞ്ഞു പുതപ്പിനുള്ളിൽ മൂടി പുതച്ചു കിടക്കുന്നവന്റെ അടുത്തായി ചെന്ന് നിന്നു

ചോട്ടനെ ഞാൻ ഇപ്പൊ ഉറക്കാം കേട്ടോ

ഇച്ചായ....
എന്താ ഇച്ചായ ഇത് എണീക്കുന്നെ ഞാൻ ദേ കോഫി ആയിട്ട് എത്ര നേരായി നിക്കുന്നു
വേഗം എണീക്ക്

തനു തന്റെ ശബ്ദം ഒന്ന് ചെറുതായി മോഡിഫൈക്കേഷൻ ഒക്കെ നടത്തി ഒരു കാച്ച് അങ്ങ് കാച്ചി

ഇതെല്ലാം കണ്ട് കൊണ്ട് കാശി അവിടെയുണ്ടായിരുന്നു
അവളുടെ പണികൾ കണ്ട അവന് ചിരി വരുന്നുണ്ടെങ്കിലും എങ്ങാനും ചിരിച്ചാൽ പെണ്ണിന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് അറിയാവുന്നത് കൊണ്ടും അവൻ വാ അടച്ചു തന്നെയിരിന്നു

മോളെ റോസി....
പുതപ്പിനുള്ളിൽ നിന്നും പാമ്പ് മാളത്തിൽ നിന്നും തല പുറത്തേക്കിടുന്ന പോലെ ഇട്ടു കൊണ്ടവൻ വിളിച്ചു

ശരിയാക്കി തരാം മോനെ കുഞ്ഞേട്ട

ഇച്ചായ.....

റോസി...
ഒരു ഉമ്മ താടി ഇച്ചായന്

ചുണ്ട് കൂർപ്പിച്ചു പൊങ്ങി വരുന്നവനെ നോക്കിയൊരു കുട്ടിച്ചാത്താൻ സ്റ്റൈൽ ചിരി ചിരിച്ചു കൊണ്ടവൾ ടേബിളിൽ ഭാരതിയമ്മ കൊണ്ട് വെച്ച ചൂട് പാറുന്ന കോഫി കപ്പ്‌ എടുത്തു പിടിച്ചു

ഞാൻ തരട്ടെ ഇച്ചായ...

താ എന്റെ റോസി കൊച്ചേ...
ഇച്ചായൻ എത്ര നേരായടി മോളെ ഇങ്ങനെ

തന്റെ പ്രണയിനിയിൽ നിന്നും ലഭിക്കുന്ന മധുരമായ ചുംബനത്തിന് വേണ്ടിയവൻ കാത്തിരുന്നു


ന്റെ ദേവ്യേ....

മധുരമായ ചുംബനം പ്രതീക്ഷിരുന്നവന് നല്ല ചൂട് ചുംബനം കോഫി കപ്പിൽ നിന്ന് കിട്ടിയതും
കിട്ടിയതിന്റെ ആഘാതത്തിൽ
ഒന്ന് അലറി വിളിച്ചു പോയി

ചുടു ചുംബനം കിട്ടി അലറി വിളിച്ചു കൊണ്ട് എണീറ്റ മഹാവ്യക്തിയാണ്

\\\" Dr.ഹരിന്ദ്ര ചന്ദ്രശേഖർ \\\"
തനുവിന്റെ കുഞ്ഞേട്ടൻ

അവിടെ അടുത്തുള്ള സഞ്ജീവനി ഹോസ്പിറ്റലിൽ കാർഡിയോ വിഭാഗത്തിൽ ജോലി ചെയ്യുന്നു

എടി മറുതെ...
നിക്കടി അവിടെ
കർത്താവെ എന്റെ റോസപ്പൂ പോലിരുന്ന ചുണ്ടിനെയാ നീ
കരിഞ്ഞ മത്തി ഫ്രൈ പോലെ ആക്കിയത്

അവരുടെ രണ്ടു പേരുടെയും ഓട്ടം കണ്ടതും കാശിക്ക് തന്റെ ചിരി പിടിച്ചു നിർത്താനായില്ല
അവിടെ ഇരുന്നും കിടന്നും ചിരിയോ ചിരി

തനുവും ഹരിയും പൊരിഞ്ഞ പോരാട്ടത്തിലായിരുന്നു

കളി കാര്യമാവാൻ തുടങ്ങിയിരുന്നു
അത് കണ്ടതും കാശി തന്റെ ചിരി ഒരു വിധം കണ്ട്രോൾ ചെയ്തു

ഡാ...
നിർത്തുന്നുണ്ടോ രണ്ടും കൂടെ

കാശിയുടെ അലറൽ കേട്ടതും രണ്ടും നല്ല കുട്ടികളായി കെട്ടിപ്പിടിച്ചു നിന്നു

നിനക്ക് ഇത്രേം പ്രയായില്ലേ ഹരി എന്നിട്ട നീയിവൾടെ കൂടെ കൂടി കുഞ്ഞിപ്പിള്ളേരെ പോലെ
കുഞ്ഞിപ്പിള്ളേർ ഇതിലും ബേധം ആണ്

ഞങ്ങൾ ആങ്ങളേം പെങ്ങളും തമ്മിൽ ഇത് പോലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും
അത് ചോദിക്കാൻ who are you mr 🧐

ഹരിയുടെ പറച്ചിൽ കേട്ടതും ഇവര് തന്നെയാണോ ഇപ്പൊ രണ്ടാം ലോകമഹായുദ്ധം നടത്താൻ ഒരുങ്ങിയെതെന്ന് ആലോചിച്ചു പോയി

ബാ അളിയാ നമ്മുക്ക് കളിക്കാം പോവാം

ഹരിയുടെ തോളിൽ കൈ ഇട്ടു കൊണ്ട് ചാടി തുള്ളി രണ്ടും പുറത്തേക്ക് പോയിരുന്നു

ഡാ ആ പല്ലെങ്കിലും ഒന്ന് തേച്ചിട്ട് പോടാ രണ്ടും

സോറി mr ips
അത് ഞങ്ങൾക്ക് അലർജി ആണെന്ന് തങ്കൾക്ക് അറിഞുടെ

ഇതും പറഞ്ഞു രണ്ടും താഴേക്ക് പോയിരുന്നു

അവരെ നോക്കിയോന്ന് ചിരിച്ചതിനു ശേഷം ഫ്രഷാവനായി കാശി വാഷ്റൂമിലേക്ക് പോയി

തുടരും...

ഇഷ്ടം ആയോ ഇല്ലയൊന്ന് ഒന്ന് പറയണേ

ഇതിന്റെ ആദ്യ ഭാഗമായ തന്മിഴി വായിച്ചിട്ടേ ഇത് വായിക്കാവു ഇല്ലെങ്കിൽ character\\\'s ആരൊക്കെയാണെന്ന് സംശയം ഉണ്ടാവും
അതാട്ടോ
പിന്നെ അടുത്ത പാർട്സ് കുറച്ചു lag ആവും കേട്ടോ ഒന്ന് ക്ഷമിച്ചേക്കണേ 😌

By രുദ്

കാശിധ്രുവം  2

കാശിധ്രുവം 2

4.8
698

മോളെ തനു...താഴെ നിന്നും ഭാരതിയമ്മയുടെ ഉറക്കെയുള്ള വിളിയായിരുന്നുഓഫീസിലേക്ക് പോകുവാൻ ഒരുങ്ങി കൊണ്ടിരുന്ന കാശി കേട്ടത്താഴെയുള്ള ബഹളം കേട്ടതും കാശി ഓടി താഴെക്കതിയിരുന്നുനിലത്തു ബോധം മറഞ്ഞു കിടക്കുന്ന തനുവിന് അരുകിലേക്ക് പോകാതെ മാറി നിന്ന് വിളിക്കുന്നവരെ നോക്കി കാശി അവൾക്കടുത്തേക്ക് പാഞ്ഞിരുന്നുഎന്നാൽ അവൾക്കടുത്തേക്ക് എത്തും മുന്പേ ഒരു ശക്തി അവനെ പുറകിലേക്ക് വലിച്ചിരുന്നുകാശിയുടെ സാമീപ്യം അറിഞ്ഞതും തനു കണ്ണുകൾ തുറന്നതും ഒരുമിച്ചായിരുന്നുകാറ്റ് വീശിയടിച്ചു കൊണ്ടിരുന്നുകാർമേഘങ്ങൾ ഇരുണ്ടു മൂടിയിരുന്നുവീര...തങ്കൾക്ക് മുന്നിലിരിക്കുന്നത് ത