Aksharathalukal

കൃതി part2

\"എടോ കാശ് അടച്ചിട്ടുണ്ട്..... \"
\" അത് തന്നെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി ഞാൻ തരാം.... \"
 അയാൾ കിടന്നു. അടുത്തതായി അവളും കിടന്നു. മുകളിലേക്ക് നോക്കി കിടന്നിരുന്ന അയാളുടെ നെഞ്ചിലേക്കായി കൃതി തല ചായ്ച്ചു.
\"എടോ.... എനിക്കൊരു കിടിലൻ പ്രേമം ഉണ്ടായിരുന്നു... പക്ഷേ എല്ലാവരെയും കഥയിലെ പോലെ... അവൻ എന്നെ ചതിച്ചു ഇവിടെ കൊണ്ടുവന്നിട്ടതൊന്നുമല്ല ഞാൻ സ്വയം വന്നതാ..... അവനെ എന്നെ ചതിക്കാൻ ആകുമായിരുന്നില്ല.....\"
 സാം കൃതിയുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി, അയാളുടെ മുഖത്തേക്ക് വലിച്ചു
\" അയാൾ തന്നെ ചതിക്കുമായിരുന്നില്ലെങ്കിൽ അയാളോട് തനിക്ക് എത്രയും സ്നേഹം ആയിരുന്നെങ്കിൽ താൻ എന്തിനാ ഈ ഒരു വഴി.... \"
 താൻ പറഞ്ഞു തീരും മുൻപേ തന്നെ കൃതി പറഞ്ഞു തുടങ്ങി
\" എന്റെ വീട് പാലക്കാട്.... അവിടുത്തെ ജന്മകുടുംബം എന്നൊക്കെ പറയാൻ പറ്റുന്ന വിധത്തിലുള്ള അത്യാവശ്യം പണവും പ്രതാപവും ഒക്കെ ഉള്ള വീട്. അരുൺ എന്റെ വീട്ടിൽ ജോലിക്ക് വരുന്ന കൃഷ്ണൻ ചേട്ടന്റെ മകനാണ്. ഞാനും മരണം സ്കൂൾ തൊട്ട് ഒരുമിച്ചാണ്... അതുകൊണ്ടുതന്നെ എനിക്ക് അരുണിനെ വലിയ ഇഷ്ടമായിരുന്നു.. അവന് തിരിച്ച് എന്നെയും.... വീട്ടിലെ ഒരു ജോലിക്കാരൻ റെ മകൻ, എന്റെ വീട്ടിലെ ജോലിക്കാരനായി മാറേണ്ടവനാണ് എന്നാണ് എന്റെ വീട്ടുകാരുടെ വാദം.... പക്ഷേ എനിക്ക് അവൻ സഹപാഠിയായിരുന്നു.. നന്നായി പഠിക്കുമായിരുന്നു ആരും എന്നെക്കാൾ ഏറെ നന്നായി... കൃഷ്ണൻ ചേട്ടന്റെ അവസ്ഥയും ആരോഗ്യനിലയും ഒക്കെ മോശമായി വന്നപ്പോൾ അരുൺ എന്റെ വീട്ടിൽ ജോലിക്ക് വരാൻ തുടങ്ങി.. വേറെ ഒരുപാട് നല്ല ജോലികൾ കിട്ടുമായിരുന്നിട്ടും അരുൺ കൃഷ്ണൻ ചേട്ടന്റെ പാത പിന്തുടർന്ന് എന്റെ വീട്ടിൽ ജോലിക്ക് വന്നത് മറ്റൊന്നും ഉണ്ടായിരുന്നില്ല. അവനെ എന്നെ കാണാനും സംസാരിക്കാനും ഉള്ള ഒരു അവസരം കൂടിയായിരുന്നു അത്... ഞങ്ങൾ ഒരുപാട് നല്ല അടുപ്പത്തിലായിരുന്നു വീട്ടിൽ ഒരിക്കലും സമ്മതിക്കില്ലെന്ന് പൂർണം ബോധത്തോടെ ഞങ്ങൾ ആഴത്തിൽ പ്രണയിച്ചു... ഒരു ദിവസം എന്റെ വീട്ടുകാർ പിടിച്ചു... അവനെ പുതിയ തല്ലുന്നത് കണ്ടു എനിക്ക് സഹിക്കാൻ ആയില്ല ഞാൻ എത്ര തടയാൻ ശ്രമിച്ചിട്ടും എന്റെ വീട്ടുകാർ അതിനു വഴങ്ങിയില്ല.. ഞാൻ ഓടിക്കയറി റൂമിന്റെ കഥകടച്ചു... ചുമ്മാ അവരെ ഭയപ്പെടുത്താൻ... അവർ അരുണിനെ വിട്ട് എന്റെ പിന്നാലെ കൂടി അകത്തേക്ക് കയറി ഒരുപാട് കഥകൾ പൊട്ടി ഞാൻ തുറന്നു കൊടുത്തില്ല.. അരുണിന് രക്ഷപ്പെടാനുള്ള അവസരം ഞാൻ ഒരുക്കി കൊടുത്തു... ഏറെ വൈകിയപ്പോൾ ഞാൻ കഥകൾ തുറന്നു പറഞ്ഞു, അതെ ഞാൻ എന്തായാലും ചാവാൻ ഒന്നും പോകുന്നില്ല എന്ന്... സത്യം പറഞ്ഞാൽ എന്റെ വീട്ടുകാർക്ക് എന്നോട് നല്ല ദേഷ്യം ആയിരുന്നു.. അന്ന് രാത്രി അരുൺ എന്നെ കാണാൻ വന്നു. കുല ചേച്ചിക്ക് അവൻ വഴിയിൽ കാത്തുനിൽക്കും എന്ന് പറഞ്ഞു ഞാൻ ഇറങ്ങിച്ചെല്ലണമെന്ന്. ഉറപ്പായും പോകുമെന്ന് വാക്കു കൊടുത്തു. ഞാൻ ഇറങ്ങുകയും ചെയ്തിരുന്നു.... പക്ഷേ എന്നെക്കാൾ മുന്നേ എന്റെ ചേട്ടനും അച്ഛനും ഇറങ്ങിയിരുന്നു.... അരുണിനെ അവർ വെട്ടിയ ആദ്യ മുറിപ്പാടുകളിൽ നിന്നും ചോര തെറിച്ചു വീണത് എന്റെ മുഖത്ത് ആയിരുന്നു. ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയിരുന്നെങ്കിൽ പോലും ഞാൻ അരുണിന്റെ അടുത്തേക്ക് ഓടി എന്റെ അച്ഛന്റെയുമായി ഏട്ടന്റെയും കാലുകളിൽ മാറിമാറി പിടിച്ച് കേണ അപേക്ഷിച്ചു... എന്റെ വാക്കിന് ഒരു വിലപോലും തരാതെ അവർ എന്റെ മുന്നിൽ അവനെ വെട്ടി വീഴ്ത്തി.... \"
 അത്രയേ പറയുമ്പോഴേക്കും കൃതിയുടെ കണ്ണിൽ നിന്നും കണ്ണുനീരു ഒളിച്ചിറങ്ങിത്തുടങ്ങി. അവൾ അതു മറച്ചു പിടിക്കാനായി. തലയണയിലേക്ക് മുഖം അമർത്തി കിടന്നു..
\"കൃതി.....\"
 കണ്ണുനീര് തുടച്ച് മുഖത്ത് കൃത്രിമ പുഞ്ചിരി, വിടർത്തി അവൾ സാമനോട് പറഞ്ഞു തുടങ്ങി.
\" വിഷമം ഇപ്പോൾ ആലോചിക്കുമ്പോൾ ഇല്ലെടോ..... ഞാൻ അന്ന് എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്.... വീട്ടിലെ ജോലിക്കാരന്റെ മകനെ അല്ലെങ്കിൽ ഒരു ജോലിക്കാരനെ സ്നേഹിച്ചതിന്റെ പേരിൽ എന്റെ വീട്ടുകാർക്ക് ഉണ്ടാവുന്ന നാണക്കേടിനേക്കാൾ വലിയ നാണക്കേടും ഞാൻ എന്റെ വീട്ടുകാർക്ക് ഉണ്ടാക്കി കൊടുക്കും എന്നുള്ള വാശിയിൽ.... ആ വാശി ഇന്ന് ഇവിടെ സാമിന്റെ മുൻപിൽ ഇരിക്കുന്നു.... \"

കൃതി part3

കൃതി part3

0
596

\" താൻ ഈ ചെയ്തത് തെറ്റായിപ്പോയി എന്ന് തനിക്ക് തോന്നിയിട്ടില്ലേ.. \"\"ഒരിക്കൽപോലും തോന്നിയിട്ടില്ല..\"\" അപ്പോൾ ഈ ചെയ്യുന്നത് അരുണിനോട് കാണിക്കുന്ന നീതികേട് അല്ലേ? താൻ ആരുടേത് ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ താനേ ചെയ്യുന്ന തെറ്റാണെന്ന് ഞാൻ പറയൂ... \"\" ഞാൻ അരുണിനെ സ്നേഹിച്ചിരുന്നു എന്നത് സത്യമാണ്.... ഇതെനിക്ക് എന്റെ വീട്ടുകാരോടുള്ള വാശിയാണ്... അവരുടെ വീട്ടിൽ ഇപ്പം എന്തൊരു വേശ്യയായി ജീവിക്കുന്നു എന്ന് നാട്ടുകാർ അറിയുമ്പോൾ അവർക്കുണ്ടാകുന്ന അപമാനം... അവർക്ക് കൊടുക്കാവുന്നതിലേക്ക് വെച്ച് ഏറ്റവും നല്ലതിരിച്ചടി അതാണ്.. എന്നെ സ്പർശിക്കുന്ന ഓരോ പുരുഷനും ഞാൻ കാ