Aksharathalukal

കാവ്യ പ്രപഞ്ചം

കാവ്യ പ്രപഞ്ചം തുള്ളൽക്കവിത
---------------------------------
@ രാജേന്ദ്രൻ ത്രിവേണി 

(ഇന്ന് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നെങ്കിൽ നമ്മുടെ നവമാധ്യമക്കവിതകൾ കണ്ടിട്ട്
പുതിയൊരു തുള്ളൽ രൂപപ്പെടുത്തുമായിരുന്നു. അതിങ്ങനെയാവാം)


        കാവ്യ പ്രപഞ്ചം
        -----------------
ലക്ഷം കാവ്യം കേൾക്കുമ്പോളതിൽ
ലക്ഷണമൊത്തവ,യൊന്നോരണ്ടോ!

കവിതകൾ പലതും സുന്ദരമെന്നാൽ
അക്ഷരമെല്ലാം സർക്കസ് താരം!

വെട്ടിമുറിച്ചൊരു ചങ്ങലപോലെ
വാക്കുകൾ ചിതറിയ കാവ്യം സുലഭം!

രൂപമതുണ്ട്, ഭാവമതുണ്ട്,
ശീർഷകമെന്നാൽ കാണാനില്ല.

കുത്തുകളില്ല, കോമയതില്ല
ആദിയുമന്തവുമില്ലാക്കവിത!

താളം ഭദ്രം അർഥം വ്യക്തം
പക്ഷേ, മുതലൊരു മോഷണവസ്തു!

എന്തിട്ടാലും പേരതു നോക്കി
നല്ല കമന്റുകളേറെക്കിട്ടും!

പുസ്തകപഠനം കൂടാതുള്ളൊരു
\'എ\' പ്ലസ്സാകും കാരണമത്രേ!


ആരവർ?

ആരവർ?

5
467

ആരവർ?രാമനെ, ബുദ്ധനെ, ഗാന്ധിയെ;നൂറുനൂറായിരം വീരരെ;വിശ്വ ഗുരുക്കളെ;ത്യാഗസന്നദ്ധരെഗർഭം ധരിച്ചൊരു ഗർഭപാത്രങ്ങളേ...ആരാണു നിങ്ങളെഅപകർഷതയുടെചായത്തിൽ മുക്കിയുണക്കിയെടുത്തവർ?കവലപ്രസംഗത്തിൽനൂറിലെ മുപ്പത്സ്ഥാനാർത്ഥി നിർണയ ചർച്ചയിൽരണ്ടാക്കി മാറ്റുന്നകൂട്ടച്ചതിയുടെ കർമരാഹിത്യമോ,നിങ്ങളെ, നിങ്ങടെ തുല്യസങ്കല്പത്തെവേരറ്റുവീഴ്ത്തും കുബുദ്ധികൾ?വീടല്ല, നാടല്ല;കൊമ്പത്തിരിക്കുന്ന നേതാക്കൾ തന്നെയീദുർസ്ഥിതി സൃഷ്ടിച്ച ആസുരശക്തികൾ!വീണ്ടും കൊടിതന്നു \'കീജയ്\' വിളിപ്പിച്ചുആഴത്തിലേക്കങ്ങു-യാഴ്ത്താൻ ശ്രമിപ്പവർ!തുല്യതക്കായൊരുനിയമം രചിക്കുവാൻനൂറ്റാണ്ടു മുക്