ആരവർ?
ആരവർ?
രാമനെ, ബുദ്ധനെ, ഗാന്ധിയെ;
നൂറുനൂറായിരം വീരരെ;
വിശ്വ ഗുരുക്കളെ;
ത്യാഗസന്നദ്ധരെ
ഗർഭം ധരിച്ചൊരു ഗർഭപാത്രങ്ങളേ...
ആരാണു നിങ്ങളെ
അപകർഷതയുടെ
ചായത്തിൽ മുക്കിയുണക്കിയെടുത്തവർ?
കവലപ്രസംഗത്തിൽ
നൂറിലെ മുപ്പത്
സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ
രണ്ടാക്കി മാറ്റുന്ന
കൂട്ടച്ചതിയുടെ കർമരാഹിത്യമോ,
നിങ്ങളെ, നിങ്ങടെ തുല്യസങ്കല്പത്തെ
വേരറ്റുവീഴ്ത്തും കുബുദ്ധികൾ?
വീടല്ല, നാടല്ല;
കൊമ്പത്തിരിക്കുന്ന നേതാക്കൾ തന്നെയീ
ദുർസ്ഥിതി സൃഷ്ടിച്ച
ആസുരശക്തികൾ!
വീണ്ടും കൊടിതന്നു \'കീജയ്\' വിളിപ്പിച്ചു
ആഴത്തിലേക്കങ്ങു-
യാഴ്ത്താൻ ശ്രമിപ്പവർ!
തുല്യതക്കായൊരു
നിയമം രചിക്കുവാൻ
നൂറ്റാണ്ടു മുക്കാലും
പോരെന്നു വന്നുവോ?
ക്ഷേമ പെൻഷൻ
ചത്തു മണ്ണിലലിഞ്ഞേ പോണോ,കൃപാവരത്തിനു വന്നണയാൻ?വരണ്ടനാവിലൊരിത്തിരിനീരിനു കനിവിനു കേഴുന്നവരാനൂറുകൾ പതിനാറൊത്തൊരുപെൻഷനു കാത്തു തപിക്കുന്നു?ഡൽഹിപ്പെട്ടി തുറക്കാഞ്ഞിട്ടോധൂർത്തു മുടിച്ചു കളഞ്ഞിട്ടോ;നേതാക്കന്മാർ വില കല്പിക്കാ-തിന്നാപ്പെൻഷൻ കാശു മുടങ്ങുന്നു?ക്ഷീണിച്ചിട്ടൊരു ചായകുടിക്കാൻവാതത്തിന്റെ കുഴമ്പു ലഭിക്കാൻ,പെൻഷൻ കിട്ടാതില്ലൊരു മാർഗം എന്നൊരു സത്യം വാസ്തവമല്ലേ?തർക്കിച്ചങ്ങു രസിപ്പൂ നിങ്ങൾവിഷമിച്ചിങ്ങു മരിപ്പൂ ഞങ്ങൾ!മോദി ജയിച്ചോ, വിജയൻ തോറ്റോഎന്നതിലില്ലാ ആർക്കും വിഷമം!ആരു ഞെളിഞ്ഞു ഭരിച്ചെന്നാലുംപാവങ്ങൾക്കൊരു തുണയില്ലെങ്കിൽ,\"ഭരണ