Aksharathalukal

പ്രേമസംഗീതം ഭാഗം.2

പ്രേമസംഗീതം ഭാഗം 2
------------------------

മലയാളത്തിലെ ഏറ്റവും നല്ല കവിതകളിലൊന്നായ പ്രേമസംഗീതത്തിന്റെ രണ്ടാം ഖണ്ഡത്തിലേക്കു കടക്കാം.

\"ഭക്ത്യനുരാഗദയാദിവപുസ്സ
പ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും
പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ
ദ്വേഷം;ലോകത്തി
ന്നഹോ! തമസ്സാമതിലടിപെട്ടാ
ലകാലമൃത്യു ഫലം.\"

പ്രേമം/ സ്നേഹം എന്ന പ്രപഞ്ച ചൈതന്യം 
ഭക്തി, അനുരാഗം, ദയവ്, തുടങ്ങിയ വികാരങ്ങളുടെ ശ്രോതസ്സായി പലഫല രീതികളിൽ പാരിനെ പ്രകാശിപ്പിക്കുന്നു.
ഈ സാത്വിക വികാരത്തിന്റെ ശത്രുവാണ് പരമാത്മ ചൈതന്യത്തെ ഭർസിക്കുന്ന നാസ്തിക്യം. നാസ്തിക്യം ( പ്രേമ ബന്ധത്തെ അംഗീകരിക്കാത്ത നിലപാട്)
ഇരുട്ടാണ്. ആ ഇരുട്ടിൽ പതിച്ചാൽ സർവനാശമാണ് ഫലം.

ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹച്ചരട് എന്ന ഈശ്വരീയതെ അംഗീകരിക്കാത്തവരാണ് നാസ്തികന്മാർ. അത് വെറു അന്ധതയാണ്. കണ്ണുണ്ടായിട്ടും കാണാത്ത ഇരുട്ടാണ്. ഈ അലൗകിക ശക്തിവിശേഷത്തെ അംഗീകരിക്കലാവും നല്ല ജീവിതത്തിനുള്ള മാർഗം.

പ്രപഞ്ചത്തിന് ഒരു നിയന്ത്രണവും ഇല്ല. ഇവിടെ എല്ലാം സ്വയം സംഭവിക്കുന്നതാണ് .




മാധുരി വൃത്തം

മാധുരി വൃത്തം

5
542

മാധുരി--------- പ്രേമസംഗിതം എന്ന കവിത മാധുരി വൃത്തത്തിലാണ്.ലക്ഷണം:\"മാത്രകൾ നന്നാലു ഗണവും നന്നാലുമൊന്നാം പാദത്തിൽരണ്ടാം പാദേ രണ്ടര ഗണവുംമാധുരി വൃത്തത്തിൽ.\"നാല് മാത്രകൾ വീഥമുള്ള നാലു ഗണങ്ങൾ ഒന്നാം വരിയിൽ. രണ്ടാം വരിയിൽ രണ്ടര ഗണങ്ങൾ. അതായത് ഒന്നാം വരിയിൽ 16 മാത്രകൾ, രണ്ടാം വരിയിൽ 10 മാത്രകൾ.(തകതക,തകതക,തകതക,തകതകതകതക,തകതക,തക!)ഉള്ളൂർ:\"ഒരൊറ്റ/ മതമു/ണ്ടുലകി/ന്നുയിരാംപ്രേമമ/തൊന്ന/ല്ലോ\"എന്റെ ഉദാഹരണയെഴുത്ത്:1.വരട്ടെ /ഞാനാ/പ്പുഴയുടെ/യരുകിൽകവിതകൾ/ പാടീ/ടാൻ2. പരീക്ഷ/ വന്നാൽ/ പാഠമ/തൊക്കെപഠിച്ചു/ വെക്കേ/ണം.3. ഉറക്ക/മില്ലേൽ /രാത്രിയി/ലൊരുകുളിഉറക്ക/മുണ്ടാ/ക്കാം.അഞ