Aksharathalukal

ക്ഷേമ പെൻഷൻ

ചത്തു മണ്ണിലലിഞ്ഞേ പോണോ,
കൃപാവരത്തിനു വന്നണയാൻ?

വരണ്ടനാവിലൊരിത്തിരി
നീരിനു കനിവിനു കേഴുന്നവരാ

നൂറുകൾ പതിനാറൊത്തൊരു
പെൻഷനു കാത്തു തപിക്കുന്നു?

ഡൽഹിപ്പെട്ടി തുറക്കാഞ്ഞിട്ടോ
ധൂർത്തു മുടിച്ചു കളഞ്ഞിട്ടോ;

നേതാക്കന്മാർ വില കല്പിക്കാ-
തിന്നാപ്പെൻഷൻ കാശു മുടങ്ങുന്നു?

ക്ഷീണിച്ചിട്ടൊരു ചായകുടിക്കാൻ
വാതത്തിന്റെ കുഴമ്പു ലഭിക്കാൻ,

പെൻഷൻ കിട്ടാതില്ലൊരു മാർഗം 
എന്നൊരു സത്യം വാസ്തവമല്ലേ?

തർക്കിച്ചങ്ങു രസിപ്പൂ നിങ്ങൾ
വിഷമിച്ചിങ്ങു മരിപ്പൂ ഞങ്ങൾ!

മോദി ജയിച്ചോ, വിജയൻ തോറ്റോ
എന്നതിലില്ലാ ആർക്കും വിഷമം!

ആരു ഞെളിഞ്ഞു ഭരിച്ചെന്നാലും
പാവങ്ങൾക്കൊരു തുണയില്ലെങ്കിൽ,

\"ഭരണം മോശം മോശമതെന്നെ
ഞങ്ങളു പറയൂ\" ഓർക്കുക നിങ്ങൾ!

ശാപം കണ്ണീരായി നനച്ചൊരു
ഭരണം കാക്കുവതെന്തിനു വേണ്ടി?

ലക്ഷം കണ്ടു മടുത്തു നടപ്പോർ
പെൻഷൻ കാശിൻ വിലയറിയില്ല!















ചാട്ട

ചാട്ട

5
301

 ചാട്ട ------------ (ഗദ്യകവിത)നീ വിളിച്ചു.അവർ വിളി കേട്ടില്ല.പ്രവാചകർ അവരോടു പറഞ്ഞിട്ടുണ്ട്:നീ വെറും കഴുതയാണെന്ന്!അതുകൊണ്ടവർക്ക് അവർക്ക് നിന്നോടു പുച്ഛമാണ്!നീ ശിക്ഷയർഹിക്കുന്നുനിന്റെ ശബ്ദം അനവസരത്തിലുയർന്നുനിന്റെ മനസ്സ് ശാന്തമാകാൻനീ നീന്നെത്തന്നെ ശിക്ഷിക്കുക.അതിന് പുതിയൊരു ചാട്ട നിർമിക്കണം!ആഞ്ഞടിക്കുമ്പോൾനിന്നെ വളഞ്ഞ് തൊലിയുരിക്കുന്ന ചാട്ട!രക്തം കൊതിക്കുന്ന ചാട്ട.ആസക്തികളെയും അവിവേകങ്ങളെയുംഅടിച്ചമർത്തുന്ന ചാട്ട!                                  കഴുതേ...നിന്നോടു പറഞ്ഞതല്ലേമിന്നുന്നതെല്ലാം പൊന്നല്ലെന്ന്.എന്നിട്ടുംനീ മിന്നലിന