Aksharathalukal

വേലി

പൂമാലകൊണ്ടെന്റെ തലതാഴ്ത്തി ആദ്യം

പൂമൊട്ടു പോലൊരു പെണ്ണൊരുത്തി


താലിമാലയിൽ കെട്ടിപടർത്തിയ

 പൊന്നാമ്പൽ പോലൊരു പെണ്ണൊരുത്തി 


ആറേഴുകൊല്ലം കൂടെനടന്നിട്ടും നല്കാത്ത

മണമാ.. ണിന്നവൾക്ക്


ആദ്യമായ്

കണ്ടപ്പോൾ നോക്കിച്ചിരിക്കാതോൾ

 ഇന്നെന്റെ മുന്നിൽ പൊട്ടിച്ചിരികണ്


കണ്ണുകൾ രണ്ടും എന്നിലലിയിച്ചവൾ

കൂടെപ്പിറപ്പിന്റെ കൂട്ടത്ത് നിക്കണ്


പത്തിലെ പാഠം പഠിക്കാതെ ഞാനന്ന്

പിന്നാലെ പോയതും ഓർമ്മയിൽ കേറണ്


കൈകൾ രണ്ടും കോർതുതന്നു പിന്നെ

മുറുകെപിടിച്ചെന്റെ കൂടെപോന്നു


ആറേഴുകൊല്ലം മുന്നിൽനടന്നവൾ

ഇന്നെനിക്കൊപ്പമായ് കൂട്ടുചേർന്നു.


തോന്യാസി.