ആദ്യപ്രണയം(part 1)
ഒരു ആറാം ക്ലാസ്സുകാരിയുടെ പ്രണയത്തെ തമാശയായി മാത്രമേ നാം കാണുകയുള്ളു,പക്ഷേ അതും അവളുടെ ജീവിതത്തിൽ കടന്നുപോയ നിമിഷങ്ങളാണ് ഈ കഥയിലെ നായികയും ഒരു ആറാം ക്ലാസ്സുകാരിയാണ്. അവളുടെ പേരാണ് ഷാന.ആരോടുമങ്ങനെ മിണ്ടാത്ത ആളാണെങ്കിലും ഒരു ഏഴുപേരടങ്ങുന്ന സംഗമുണ്ടായിരുന്നു അവൾക്ക്.എന്നാൽ അവരൊന്നും ഇതുവരെയും ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. വിശ്വാസക്കുറവുകൊണ്ടല്ല (അവൻ) ഇതിനെ കുറിച്ച് അറിയരുത് എന്നുള്ളത് കൊണ്ട്. ഇനി അവളുടെ ആ പ്രണയത്തെ കുറിച്ച് പറയാം.