Aksharathalukal

നീലക്കുറുക്കൻ

          നീലക്കുറുക്കൻ
          -----------------

അന്നൊരബദ്ധത്തിൽ നീലക്ക-              ലത്തിലെ ചായത്തിൽ വീണു ഞാൻ
മുങ്ങി നിവർന്നൊന്നെണീറ്റപ്പോൾ;
നീലം പരന്നയെൻ രോമങ്ങൾ -
ക്കുള്ളിലെ ഞാനാണു ഞാനെന്ന-
തോർക്കാതിരുന്നുപോയ് കാൽക്ഷണം!

ഞാനല്ല നിങ്ങൾ, വിളംബരം
ചെയ്തൊരു നീലക്കുറുക്കനാം
രക്ഷകനെത്തിയ വാർത്തകൾ!
വാസ്തവമെന്തന്നറിയാത്ത
കാട്ടുജന്തുക്കളോ, വായ്മൂടി
നിന്നെന്റെ വാക്കുകൾ കേൾക്കുവാൻ!

പുത്തൻ നിറത്തിന്റെ കാന്തിയിൽ
സ്വത്വം മറക്കുന്ന കൂട്ടമായ്
മാറിയോ, നമ്മളും വിസ്മയം!


2) പ്രൊക്രൂസ്റ്റസ്സ് - 2

2) പ്രൊക്രൂസ്റ്റസ്സ് - 2

5
167

പ്രൊക്രൂസ്റ്റസ്സ് - 2കവിത @ രാജേന്ദ്രൻ ത്രിവേണിആമുഖം-----------ശ്രീ വയലാർ രാമവർമയുടെ പ്രൊക്രൂസ്റ്റസ്സ് എന്ന കവിത ഒന്നു പരിചയപ്പെടുത്തട്ടേ. യവന രാജകുമാരനായ ഥിയ്യൂസ് വനാന്തരങ്ങളിൽ ചുറ്റിക്കറങ്ങുമ്പോഴാണ് നില്ക്കവിടെ എന്ന ആജ്ഞ കേൾക്കുന്നത്. തിരിഞ്ഞു നോക്കുമ്പോൾ:\"വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലുംവലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍…\"ആ കാട്ടു മനുഷ്യനാണ് കുമാരനോട് നില്ക്കാൻ പറഞ്ഞത്. വാഴ യാത്രക്കാരെ അനുനയിപ്പിച്ച് തന്റെ ഗു