Aksharathalukal

ആദ്യപ്രണയം (part 3)

അങ്ങനെ ഒരു ദിവസം ഇൻ്റർവെല്ലിന് അജു അവളുടെ ക്ലാസിൽ വന്നു പക്ഷെ ഷാന അവിടെ ഉണ്ടായിരുന്നില്ല.അവൻ അവളോട് പറയാനായി അവളുടെ കൂട്ടുകാരി ഫിദയോട് പറഞ്ഞു:\"ഓളോട് ന്നെ നോക്കി നടക്കണ്ടാന്ന് പറഞ്ഞോണ്ടു,ല്ലെങ്കി ഓൾക്ക് മതിയാവും\".

ഷാനക്ക് പിന്നെ അവനെ കാണുമ്പോൾ ഒരു പേടി തോന്നി തുടങ്ങി.വണ്ടിയിൽ തല താഴ്ത്തി ഇരിക്കാൻ തുടങ്ങി.
ഇതുകൊണ്ടൊക്കെ തന്നെ അവൾക്ക് നാഫിയെ കാണാൻപോലും പറ്റിയിരുന്നില്ല.

അങ്ങനെയിരിക്കെ അജു കുറച്ചുദിവസം സ്കൂളിലേക്ക് വരാതായി.ആരൊക്കെയോ പറഞ്ഞ് അവൻ ഗൾഫിലേക്ക് പോയിയെന്ന് അവളറിഞ്ഞു.അവക്കന്ന് വളരെ സന്തോഷമായി.അന്ന് ഫെബ്രുവരി 14 ആയിരുന്നു, കുറേപേരുടെ പ്രണയമൊക്കി പൊക്കി.കൂട്ടത്തിൽ നാഫിയുടേതും ഉണ്ടായിരുന്നു.ഷാന ഇതറിഞ്ഞപ്പോൾ എന്തൊക്കെയോ നഷ്ട്ടമായവളെ പോലെ നടന്നു,ഒന്നും ആരോടും പറയാൻ കഴിയാതെ.

ആദ്യപ്രണയം(part 4)

ആദ്യപ്രണയം(part 4)

3.5
638

ആ ദിവസത്തിന് ശേഷം ഷാന അവനെ തനിക്ക് കിട്ടില്ല എന്ന് മനസ്സിലാക്കി,അവനെ മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു പക്ഷെ എന്നും കാണുന്നത് കൊണ്ടാവാം അവൾക്കതിന് കഴിഞ്ഞില്ല.സ്കൂൾ പൂട്ടാൻ ഒരു മാസം കൂടിയെ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു ആശ്വാസം.എന്നാൽ അതിന് രണ്ടാഴ്ച്ച മുമ്പ് ലോക്ക്ഡൗൺ കാരണം സ്കൂൾ പൂട്ടി.പിന്നീടവനെ കാണരുത് എന്നവൾ മനസ്സിനോട് പറയുമ്പോഴും അവനോടൊരിഷ്ട്ടം അവളിലുണ്ടായിരുന്നു.അങ്ങനെ അവർ ഓൺലൈൻ ക്ലാസിലൂടെ ഏഴാം ക്ലാസിലേക്ക് പ്രവേശിച്ചു.അപ്പോഴേക്കും നാഫിയെ അവൾ മറന്നുതുടങ്ങിയിരിക്കുന്നു.പതിയെ ഷാനയുടെ ജീവിതം ഫോണിലേക്ക് മാത്രമായി ഒതുങ്ങി തുടങ്ങി.അങ്ങന