ഭാഗം 2
Unit pole doesn\'t exist
------------------------
(ശാസ്ത്ര വീക്ഷണം ഭാഗം 2)
ഏകധ്വംരു നിലനില്ക്കുന്നില്ല. കാന്തങ്ങൾക്ക് ഉത്തരധൃവമുണ്ടെങ്കിൽ ദക്ഷിണ ധ്രുവവുമുണ്ട് .ആറ്റങ്ങളിൽ പോസിറ്റീവ് ചാർജിനുതുല്യമായ നെഗറ്റീവ് ചാർജുകളുമുണ്ട്. ഈ പ്രഞ്ചസത്യത്തിനു
മുകളിലല്ല മനുഷ്യൻ കണ്ടെടുത്ത സത്യങ്ങൾ.
സ്നേഹമുണ്ടെങ്കിൽ വെറുപ്പുമുണ്ട്, ഇരുട്ടിനു തുല്യമായി വെളിച്ചമുണ്ട്, ഉയർച്ചയ്ക്കു തുല്യമായ താഴ്ചയും സുഖത്തിനു തുല്യമായ പരാജയവും ജീവിതത്തിലുണ്ട്. വൃദ്ധിക്ഷയങ്ങളിലൂടെയാണ് കാലചക്രം ഉരുളുന്നത്.
ഇതു മനസ്സിലാക്കാതെ ഏതെങ്കിലും ഒരു ഘടകത്തിന്റെ ഉന്മൂലനാശം വരുത്താൻ കായികമായോ, ബുദ്ധിപരമായോ ശ്രമിക്കുന്നവർ പ്രകൃതി നിയമത്തെ വെല്ലുവിളിക്കുകയാണ്.
രസതന്ത്രത്തിൽ ഒരു തത്വമുണ്ട്. \'ലീ ഷാറ്റലിയർ തത്വം \' എന്നാണ് പേര്. സന്തുലിതാവസ്ഥയിലുള്ള ഒരു സംഹൃത
വ്യൂഹത്തിൽ ഒരു ഘടകത്തിന് മാറ്റമുണ്ടായാൽ, ആ വ്യൂഹം സംഭവിച്ച മാറ്റത്തെ ഇല്ലാതാക്കാൻ പുനർക്രമീകരണം നടത്തിക്കൊണ്ടിരിക്കും. എന്റെ ചിന്തയെ ഇളക്കി മറിച്ചതാണ് ഈ തത്വം.
അതുകൊണ്ട് ഈ പ്രകൃതിഗുണങ്ങളെ തന്റെ ഇച്ഛാനുസരണം രൂപപ്പെടുത്തി പുതിയ സമൂഹസൃഷ്ടി നടത്താം എന്നത് വ്യാമോഹമാണ്.
പ്രകൃതിയെ വെല്ലുവിളിക്കാതിരിക്കുക. അതുമായി ഇണങ്ങി സമരസപ്പെട്ട് ജീവിക്കുക. സുഖദു:ഖ സമ്മിശ്രമാണ് ജീവിതം എന്നു തിരിച്ചറിയുക.
ശുഭദിനാശംസകൾ🙏
3. മരിക്കാത്ത ജീനുകൾ
ശാസ്ത്രവീക്ഷണം ഭാഗം 3മരിക്കാത്ത ജീനുകൾ------------------------ആധുനിക നിഗമനങ്ങൾ അനുസരിച്ച് ഏതാണ്ട് 370 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പൊതു പൂർവികജീവിയിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഉടലെടുത്തത് എന്ന്, വിക്കിപീഡികയിൽ കാണാം.ഈ പൊതു പൂർവികജീവിയുടെ ജീനുകൾ(പാരമ്പര്യ ഘടകങ്ങൾ) അതിന്റെ അടുത്ത തലമുറയിലേക്ക് കൈമാറപ്പെട്ടു. അങ്ങനെ തലമുറതലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഇന്നത്തെ ജീവികളിലെത്തി. അപ്പോൾ ജീൻ മരിച്ചിട്ടുണ്ടോ? എന്നാൽ കോശവിഭജനത്തിലൂടെ, ജീനുകൾ പെരുകുകയും കോശമരണത്തിലൂടെ ധാരാളം ജീനുകൾ ഇല്ലാതാവകയും ചെയ്യുണ്ട്. എങ്കിലും പുതിയ തലമുറയിലേക്ക