Aksharathalukal

ഭാഗം 2 മരിയ

ഓർമകൾ എത്ര ദൂരെ ഒളിച്ചാലും നമ്മെ വേട്ടയാടി കൊണ്ടിരിക്കും ,

അല്ലേങ്കിലും സെന്റ് ജോസഫ് കോളേജിന്റെ മുറ്റത്തെ പഴയ ആനിപ്ലാവ് മരത്തിന്റെ തടിയിൽ ഇപ്പോഴും മായാതെ കിടക്കുന്ന ഒരു പേര് ഉണ്ട്\'
 മരിയ \' 

അന്ന് കൊമ്പിലും മനസ്സിലും ഒരേപോലെ കൊത്തിവച്ച പേര് ..

\'മരിയ ജോർജ് കുരിശിങ്ങൾ\'

 ഒരു നിലാമഴ പോലെ എന്റെ മനസിലേക്ക് പെയ്തിറങ്ങിയ പേര്
എന്റെ സ്വപ്നങ്ങളിലും പ്രതീക്ഷകളും രാപ്പകളിലും ഓരോ നിമിഷങ്ങളിലും എന്നെ ഞാൻ ആക്കിയ പെണ്ണ്
സിറിലിന്റെ പെണ്ണ്
 
അന്ന് പെയ്ത തുലാം മഴയും ഗുൽമോഹർ പൂക്കളെ അരിച്ചെത്തുന്ന അർക്കകിരണവും മരകൊമ്പിലെ പക്ഷിപ്പാട്ടും കാമ്പസിന്റെ ഇടനാഴികളും ഞങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതായിരുന്നു.
മനസ് കൊണ്ട് ഞങ്ങളുടെ മിന്നുകെട്ടു അന്നേ കഴിഞ്ഞിരുന്നു. 
ആർക്കും തടുക്കാൻ കഴിയാത്ത അത്രയും മൂർധന്യവസ്ഥ പ്രാപിച്ചിരുന്നു ഞങ്ങളുടെ പ്രണയം
എത്ര എത്ര സുന്ദരനിമിഷങ്ങൾ എത്ര ഓർമകൾ
അന്ന് എന്റെ മടിയിൽ തലവെച്ചു ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവൾ തമാശ പറഞ്ഞു

\'ഇച്ചായ.... ആ അടുത്തടുത്ത നക്ഷത്രങ്ങൾ കണ്ടോ അവരും നമ്മെ പോലെ പ്രണയിച്ചു മണ്ണിൽ ജീവിച്ചവർ ആവും.
എന്നെങ്കിലും ഞാൻ ഇല്ലാതെ ആയാൽ ഇച്ഛായൻ എന്നെ ഓർത്തു വിഷമിച്ചിരിക്കരുത്.
എന്റെ വിയർപ്പ് പറ്റിയ ഈ മാറിൽ മറ്റൊരു പെണ്ണ് എനിക്ക് സഹിക്കില്ല എന്നിരുന്നാലും ലോകം എന്നെ ശപിക്കുന്നത് കാണാൻ വയ്യ മറ്റൊരുവൾക്ക് ജീവിതം കൊടുക്കണം . \'

അന്ന് കുറെ ദേഷ്യപ്പെട്ടു . ഇനി മേലാൽ ഈ സംസാരവും കൊണ്ട് ഈ വഴി കണ്ടു പോകരുത് എന്നു പറഞ്ഞു. 
മരിയയ്ക് പകരം മറ്റൊരു പെണ്ണോ?

\'മരിയാ.. നീ ഇല്ലേൽ ഈ സിറിൽ ഇല്ലെടീ..\'
എന്താ ഇച്ഛായാ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നെ.. 


\"എന്താ ഇച്ഛായാ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നെ.. \"

മോളികുട്ടി അടുത്തു വന്നു ഇരുന്നു.

\'ഒന്നുല്ല ഞാൻ ഒന്ന് കിടക്കട്ടെ 
ആനി മോൾ എന്തിയേ.. ?\'

\'അവൾ അപ്പുറം കളിച്ചു കൊണ്ടിരിക്കുകയാണ്..\'

വൈകുന്നേരം പള്ളിയിൽ നിന്നും മടങ്ങിമ്പോൾ ജിമ്മിയുടെ കാൾ 
 
\'എടാ നമ്മളെ ഷഫീക് പോയെടാ..\'

എന്നതാ നീ ഇ പറയുന്നേ എന്നാ ഉണ്ടായത്

നമ്മളെ ജനത ജങ്ഷൻ വളവിൽ വെച്ചു ഏതോ വണ്ടി തട്ടിയതാന്ന പറഞ്ഞു കേട്ടത്.


കേട്ടതും ഒരു ഞെട്ടൽ ആയിരുന്നു. 

ഷഫീക് ഞാൻ ജിമ്മി ആയിരുന്നു കോളേജിൽ അന്നത്തെ  കൂട്ട്.
എല്ലാത്തിനും കൂടെ നിൽക്കുന്നവർ.
ആകെ അസ്വസ്ഥത യുടെ വാർത്തകൾ മാത്രം

\'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും താൻ വച്ച കെണിയിൽ താൻ തന്നെ വീഴും താൻ ചെയ്ത തിന്മകൾ തന്റെ മേൽ തന്നെ വന്നു പതിക്കും അത് എവിടെ നിന്നും വന്നു എന്ന് അവനു അറിയില്ല\'

കുർബാനക്കിടയിൽ അച്ഛന്റെ വാക്കുകൾ തന്റെ നേർക്ക് തിരിതാളും പോലെ.
പാപങ്ങൾ ബുമാറാങ് പോലെ ആണ് അത് എത്ര ദൂരെ എറിഞ്ഞാലും കയ്യിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കും.

\' കർത്താവേ നീ ഏറ്റവും ദയവുള്ളവൻ ആണല്ലോ ഈ പാപിയെ കാത്തു കൊള്ളേണമേ\'

ഭാഗം 3 പുതിയ മാനം

ഭാഗം 3 പുതിയ മാനം

4.5
572

അന്ന് കാലവർഷം കഴിഞ്ഞു പുതുനാമ്പ് ഇട്ടു കാത്തിരുന്ന ചെടികൾക്ക് പലവർണ്ണ പൂക്കൾ നിറച്ച ഡിസംബർവെള്ളികുന്നു കവലയിലൂടെ നടക്കുമ്പോൾ പെട്ടന്ന് മുന്നിൽ ജീപ്പ് നിർത്തിയത് .\'നായിന്റെ മോനെ .....നിനക്ക് കുരിശിങ്ങൾ തറവാട്ടിലെ കൊച്ചിനെ തന്നെ വേണം ലെ പ്രേമിക്കാൻ ..\'പറഞ്ഞു തീരും മുമ്പ് നെഞ്ചത്ത് ചവിട്ട് വീണു.മലന്നടിച്ചു പാടത്തു വീണു പിന്നെ വന്നതൊന്നും ഓർക്കാൻ സുഗമുള്ളതായിരുന്നില്ല.\'എന്നാലും എന്റെ മോനെ ആ കാലമാടന്മാർ\' അമ്മച്ചിയുടെ നിലവിളി കേട്ട് ആണ് ബോധം വീണത്.കൈ അനക്കാൻ പറ്റുന്നില്ല.ആദ്യ പ്രണയസമ്മാനത്തിന് ഇത്രയും വേദനയോ?\'മോനെ സിറിലെ എന്നാത്തിനാടാ ഇങ