Aksharathalukal

ഭാഗം 3 പുതിയ മാനം


അന്ന് കാലവർഷം കഴിഞ്ഞു 
പുതുനാമ്പ് ഇട്ടു കാത്തിരുന്ന ചെടികൾക്ക് പലവർണ്ണ പൂക്കൾ 
നിറച്ച ഡിസംബർ
വെള്ളികുന്നു 
കവലയിലൂടെ നടക്കുമ്പോൾ 
പെട്ടന്ന് മുന്നിൽ ജീപ്പ് നിർത്തിയത് .

\'നായിന്റെ മോനെ .....
നിനക്ക് കുരിശിങ്ങൾ തറവാട്ടിലെ കൊച്ചിനെ തന്നെ വേണം ലെ പ്രേമിക്കാൻ ..\'


പറഞ്ഞു തീരും മുമ്പ് നെഞ്ചത്ത് ചവിട്ട് വീണു.
മലന്നടിച്ചു പാടത്തു വീണു പിന്നെ വന്നതൊന്നും ഓർക്കാൻ സുഗമുള്ളതായിരുന്നില്ല.

\'എന്നാലും എന്റെ മോനെ 
ആ കാലമാടന്മാർ\'

 അമ്മച്ചിയുടെ നിലവിളി കേട്ട് ആണ് ബോധം വീണത്.
കൈ അനക്കാൻ പറ്റുന്നില്ല.
ആദ്യ പ്രണയസമ്മാനത്തിന് ഇത്രയും വേദനയോ?

\'മോനെ സിറിലെ എന്നാത്തിനാടാ ഇങ്ങനെ ഒക്കെ..
നമ്മൾക്ക് ആ കൊമ്പത്തെ കൊച്ചിനെ വേണ്ടടാ.. \'

\'അമ്മച്ചി അപ്പച്ചൻ ഇല്ലാതെ അമ്മച്ചിക്ക് ജീവിക്കാൻ പറ്റത്തില്ലല്ലോ അതേ പോലെ ആണ് എനിക് എന്റെ മരിയ..
അവളെ ഉടയതമ്പുരാൻ വന്നു പറനഞ്ഞാലും വിട്ടുകൊടുക്കാൻ മേല ഇപ്പൊ തന്നെ ചങ്കിൽ കുത്തുന്ന വേദന ഉണ്ട് എന്നാ ചെയ്യേണ്ടത് ന്നു ഒരു പിടിയും ഇല്ല.\'

\'എനിക്ക് എന്റെ ചെറുക്കനെ ജീവനോടെ കാണണം . ഇതൊന്നും വേണ്ട.. ഈ അമ്മച്ചി ആണ് പറയുന്നേ..\'

അമ്മച്ചിയുടെ കണ്ണിൽ നിന്നും തന്നോടുള്ള സ്നേഹം ധാര ധാര ആയി ഒഴുകി കൊണ്ടിരിക്കുന്നത് കണ്ടു..
കുഞ്ഞു നാൾ തൊട്ടു ഇന്നേ വരെ അമ്മച്ചി ഒന്നും തന്നോട് ആവിശ്യപ്പെട്ടിട്ടില്ല ഇഷ്ടത്തിന് എതിരും നിന്നിട്ടില്ല.
ഇത് എന്നാ പരീക്ഷണമാണ് എന്റെ കർത്താവേ.. 
എങ്കിലും എന്റെ മരിയ അവൾ എന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട് ഞാൻ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടി..

അവിടുന്നു ഇറങ്ങി നേരെ പോയത് പള്ളിമേടയിൽ ആയിരുന്നു ആ വെള്ളികുരിശിൽ ചോരവാർന്നു ഇരിക്കുന്ന ദൈവപുത്രന്റെ മുമ്പിൽ കണ്ണുകൾ അടച്ചു ഇരുന്നു.
മാലാഖ പോലെ ചിരിക്കുന്ന മരിയ പള്ളിയിൽ ചുറ്റും ആൾക്കാർ  എല്ലാവരും ഉച്ചത്തിൽ മംഗളഗീതം മുഴക്കി. 

\'മംഗളം മംഗളം മംഗളമേ 
ഇന്നു വിവാഹിതരാം സിറിലിനും മരിയയ്ക്കും
മംഗളം നേരുന്നു ഞങ്ങളീ നല്‍നേരം
ഭംഗമില്ലാതെ മോദാല്‍
ആശിഷം നല്കയെന്നും യേശു നാഥാ…
…\'

എന്തിനെന്നോ എന്തുകൊണ്ടെന്നോ അറിയില്ല എന്റെ കർത്താവേ ഞാൻ അവളെ എന്റെ മണവാട്ടി ആയി കണ്ടു പോയി..
എന്റെ സ്വപ്നം എന്റെ വിധിയായി വരേണമേ..


\'എടാ..
 നീ ഇങ്ങനെ പൊട്ടനെ പോലെ നടന്നോ 
ആ പൊലയാടി മോൾ അപ്പന്റെ കൂടെ ഇംഗ്ളണ്ട് ലേക്ക് പോയി അവിടെ വച്ചു അവളെ കല്യാണം ആണ്.അല്ലേലും ഈ കാശ് കാരത്തി പെങ്കൊച്ചിങ്ങളെ വിശ്വസിക്കാൻ കൊള്ളത്തില്ല .\'

ജിമ്മി പിന്നീട് പറഞ്ഞതൊന്നും സിറിലിന്റെ കാതിൽ കേട്ടില്ല..
ചെവി രണ്ടും ആരോ പൊത്തിപിടിക്കും പോലെ നെഞ്ചിൽ വലിയ കനം വെച്ച പോലെ കണ്ണുകൾ മറയും പോലെ..
അവൻ വാ പൊത്തി വെറും മണ്ണിൽ ഇരുന്നു..

എന്റെ മരിയ..

നിശ്ചലമായ വാക്കുകൾ..

\'ഇച്ചായ എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം ഏതാണ് എന്നു അറിയോ?\'

\'നീ പണ്ട് കളിച്ചു വളർന്ന ബെക്കിങ്ഹാം സിറ്റി ആവും\'


\'അല്ല.\'

\'പിന്നെ\'
 മരിയ ഒന്നു കുറുമ്പിൽ ചിരിച്ചു സിറിലിന്റെ മൂക്കിൽ നുള്ളി.

\'പിന്നെ ഉണ്ടല്ലോ.. ഈ ലോകത്തിൽ എന്നെ ഏറ്റവും കൊതിപ്പിച്ചതും.. ഓരോ നിമിഷവും എന്റെ എന്റെ മനസ് മിടിക്കുന്നതും ഒരേ ഒരു ഇടമേ ഉള്ളു..
അത് ഇച്ഛായന്റെ ഈ മടി തട്ട് ആണ്.
ഇവിടെ കിടന്നു ആ കണ്ണിലേക്ക് നോക്കി ഇരുന്നാൽ എനിക്ക് എന്റെ സന്തോഷങ്ങൾ കാണാം എന്റെ സ്വപ്നങ്ങൾ കാണാം..
എന്നെ ഇത്രയും ഉന്മാദത്തിൽ ആക്കാൻ ഈ ലോകത്തിൽ മറ്റൊന്നിനും കഴിയില്ല.
ഇച്ഛായാ.. എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് നിങ്ങൾ..
എന്റെ ഇച്ഛായന്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോവുന്നു.
ഒരിക്കലും വേർതിരിക്കാൻ പറ്റാത്ത രീതിയിൽ അലിയാൻ കഴിഞ്ഞിരുന്നെങ്കിൽ..
എന്താ എന്നെ ഇങ്ങനെ നോക്കുന്നെ..
എന്തു മനുഷ്യനാണ്.  \'

അന്ന് അവൾ എന്റെ മുഖത്തു കുറെ അടിച്ചു ജീവിതത്തിൽ ആദ്യമായി ഇഷ്ടത്തോടെ കൊണ്ട അടി ആ അടിച്ച ഭാഗത്തു ഒക്കെ തുരു തുരെ ഉമ്മകൾ തന്നു..
അവളുടെ സ്നേഹത്തിന്റെ പ്രാന്ത് ഏറ്റവും അറിഞ്ഞ നിമിഷം.

ഭാഗം 4 മോളികുട്ടി പർവ്വം

ഭാഗം 4 മോളികുട്ടി പർവ്വം

5
605

അവൻ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു..തലയിൽ പിടിച്ചു കുമ്പിട്ടു കരഞ്ഞു കൊണ്ടിരുന്നു.അന്ന് നാണുവേട്ടന്റെ ഷാപ്പിൽ പോയി ബോധം മറിയും വരെ കുടിച്ചു.എവിടെയോ കിടന്നു.പിന്നീട് ഉള്ള ദിവസങ്ങൾ കുപ്പികൾ കാലി ആയി കൊണ്ടിരുന്നു. ഉള്ളിൽ ഉള്ള സങ്കടങ്ങൾ മാത്രം മായാതെ കിടന്നു.അബോധാവസ്ഥയിൽ എപ്പോഴോ അമ്മച്ചിയോട് പറഞ്ഞു..\'നിങ്ങൾക്ക് സന്തോഷം ആയില്ലേ.. അവള് അവൾ പോയി..എന്നെ വിട്ടു പോയി..എല്ലാം നിങ്ങള് ആശിച്ച പോലെ നടന്നില്ലേ..എന്റെ പ്രാർത്ഥന കർത്താവ് കേട്ടില്ല അമ്മച്ചിയുടെ കേട്ടു..അല്ലേലും എന്നും പള്ളിയിൽ പോകുന്ന അമ്മച്ചിയെകാൾ വലുത് അല്ലല്ലോ കർത്താവിനു എന്നെ..\'\'എന്റെ പൊന