Aksharathalukal

ഭാഗം.6 - കുപ്പത്തൊടി

ശാസ്ത്ര വീക്ഷണം ഭാഗം. 6

കുപ്പത്തൊടി
----------------
കുപ്പ (നാമം)
1.അടിച്ചുകൂട്ടിയ ചപ്പും ചവറും
2.ചാണകക്കൂമ്പാരം. 3. കുപ്പമണ്ണ് = വളംചേർന്ന മണ്ണ്

ഇന്ന് പരിഷ്കൃത വീടുകൾക്കു ചുറ്റും കുപ്പയില്ല. അത് അപരിഷ്കൃത ജീവിതത്തിന്റെ ശേഷിപ്പായി തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക് ചാക്കിലും തൊട്ടിയിലും കൂട്ടിവെച്ച് ചീഞ്ഞളിഞ്ഞ് പുഴുപിടിച്ച് നാറ്റിക്കുന്ന സംസ്കാരമായി മാറിക്കഴിഞ്ഞു.

പണ്ട് പച്ചക്കറിയരിഞ്ഞതിന്റെ ബാക്കിയും ഭക്ഷണത്തിന്റെ അവശിഷ്ടവും ചപ്പുചവറുകളും വലിച്ചറിഞ്ഞിരുന്നത് കുപ്പയിലേക്കാണ്. അത് അന്യജീവികൾക്ക് ഭക്ഷണമാവുകയോ, ജീർണിച്ച് പഞ്ചഭൂതങ്ങളിൽ ലയിക്കുകയോ ചെയ്തു. ആരോഗ്യരംഗത്ത് വളർന്നുവന്ന വിഗ്ദ്ധന്മാർ ഈ കുപ്പ, കൊതുകുകളും ഈച്ചകളും എലിയും വളരുന്ന കേന്ദ്രങ്ങളാണെന്നു വാദിച്ചു . പരിസരശുചീകരണം പല രോഗങ്ങളെ നിയന്ത്രിക്കാൻ ആവശ്യമാണെന്നു പഠിപ്പിച്ചപ്പോൾ, കുപ്പകൾ അപ്രത്യക്ഷമായി. ( ഏതാനും സെന്റ് സ്ഥലം വാങ്ങി വീടുവെച്ചവർക്ക് കുപ്പയ്ക്ക് ഇടമില്ല എന്നത് വാസ്തവം)

ഈ കുപ്പയുടെ പാരിസ്ഥിതിക പ്രാധാന്യത്തപ്പറ്റിയാവട്ടെ ഇന്നത്തെ വിശകലനം. പരിസ്ഥിതി ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ വീടിനടുത്തുള്ള ജൈവവൈവിധ്യ കേന്ദ്രമായിരുന്നു കുപ്പ. സമസ്ത ജീവജാലങ്ങൾക്കും സൗഖ്യം നല്കുന്ന ജീവിതചക്രങ്ങൾ പൂർത്തിയാകുന്നത് ഈ കുപ്പത്തൊടിയിലാണ്. മണ്ണിന് ഫലഭൂയിഷ്ടി നല്കാൻ പ്രകൃതിദത്ത കമ്പോസ്റ്റ് അവിടെ രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് കൃഷി ചെയ്യാതെ പച്ചക്കറി വർഗങ്ങൾ അവിടെ മുളച്ചുവളർന്ന് വീലപ്പെട്ട വിഭവങ്ങൾ നല്കിയിരുന്നു. ഉപകാരികളായ പല ജീവി സമൂഹങ്ങളും കുപ്പയിൽ ജീലിച്ചിരുന്നു. അത് ജലം സംഭരിച്ചുവെക്കാൻ സഹായിച്ചിരുന്നു. കുപ്പ ഒരു സന്തുലിത പരിസ്ഥിതി വ്യൂഹമായിരുന്നു.

കുപ്പയിൽ വളർന്ന കൊതുകും ഈച്ചകളും സാംക്രമിക രോഗങ്ങൾ പരത്തിയിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ, അവരെ നിന്ത്രിക്കുന്ന ജൈവനിയന്ത്രണോപാധികളും പ്രകൃതി ഒരുക്കിയിരുന്നു. കുപ്പയുടെ വിസ്തൃതി കറഞ്ഞപ്പോഴാണ് അതിന്റെ സന്തുലനം നഷ്ടപ്പെട്ടത്. 

വീട്ടിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ ഒരു കുപ്പത്തൊടിയുണ്ടാവുന്നത് വീടിന് ശ്രേയസ്കരമായിരിക്കും എന്നാണ് എന്റെ അഭിപ്രായം. മനുഷ്യൻ എന്ന ഏകകത്തെ മാത്രം കണക്കിലെടുത്താവരുത് നമ്മുടെ ശൈലികൾ.

കുപ്പയുടെ ഗുണങ്ങൾ:
-----------------------------
1.ജൈവവൈവിധ്യ സംരക്ഷണം
2. പ്രകൃതിചക്രങ്ങളെ സഹായിക്കുന്നു
3. പച്ചക്കറി, ഇലക്കറി, പഴങ്ങൾ 4. എന്നിവയുടെ ലഭ്യത.
5. ജലം ശേഖരിച്ചു വെക്കുന്നു.
6. മണ്ണിന്റെ ഗുണം വർധിപ്പിക്കുന്നു.

ദോഷങ്ങൾ
------------------

1. ക്ഷുദ്രജീവികളുടെ പ്രജനനത്തെ സഹായിക്കുന്നു. 
2. വിസ്തീർണ്ണം കുറഞ്ഞ സ്ഥലമാണെങ്കിൽ ശരിക്ക് അഴുകാതെ ദുർഗന്ധം പരത്തുന്ന കേന്ദ്രമാകാം.

എതായാലും കുപ്പത്തൊടിയെ ഗ്രമീണജീവിതത്തിന്റെ ഭാഗമായി പരിരക്ഷിച്ചാൽ നേട്ടങ്ങൾ കൂടുതലായിരിക്കും.


ശാസ്ത്ര വീക്ഷണം 7

ശാസ്ത്ര വീക്ഷണം 7

0
103

ശാസ്ത്ര വീക്ഷണം ഭാഗം 7.                                                                                                 ഭൂമിയുടെ അക്ഷയപാത്രം ----------------------------------ഇതിഹാസത്തിലും പുരാണങ്ങളിലുമാണ് അക്ഷയപാത്രത്തെപ്പറ്റി കേൾക്കുന്നത്. എപ്പോഴും നിറച്ചു ഭക്ഷണം നിർമിച്ചു നല്കുന്ന അദ്ഭുതപാത്രം. ശരിക്കും അത്തര. ഒരനുഗ്രഹം ഭൂമിയിലുണ്ടെങ്കിൽ അത് പച്ചിലകളാണ്. പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം പാകം ചെയ്യുന്ന പച്ചിലകൾ. ഭൂമിയിൽ നിലനില്ക്കാൻ കഴിയുന്നിടത്തോളം ജന്തുക്കൾക്ക് ഭക്ഷണം ഉണ്ടാക്കാൻ പച്ചിലകൾക്കു കഴിയും.നമുക്കിനി നമ്മുടെതായ ചില ന