Aksharathalukal

\"അനൂബിസ് \"

അച്ഛന്റെ മരണം എന്നെ ഏറെ തളർത്തി... 
വല്ലാത്ത ഒറ്റപ്പെടൽ 
 ഒന്നിനും വയ്യാതെ ആയി.. ഒരു മാസത്തെ ലീവും വാങ്ങി വീട്ടിൽ തനിയെ അങ്ങനെ പോയി 

അച്ഛന്റെ മുറിയും അച്ഛൻ സൂക്ഷിച്ചു വച്ചിരുന്ന പഴയ ഓർമ്മകളും മിനുക്കി കഴിഞ്ഞു പോകുന്ന ദിവസങ്ങൾ 

അച്ഛൻ പോയി പതിനാലാം നാൾ  
 
അച്ഛൻ കിടക്കുന്നതിനു മുകളിലായി ഒരു ചെറിയ മേശയുടെ ഇടയിൽ നിന്നും ഒരു ഡയറി എന്റെ ശ്രെദ്ധയിൽ പെട്ടു..
  ഞാൻ അതെടുത്തു..
അച്ഛന് ഡയറി എഴുതുന്ന സ്വഭാവം ഉണ്ടെന്ന് എനിക്ക് പണ്ടേ അറിയാം..
ഓരോരോ പേജുകൾ മറിക്കുമ്പോൾ അച്ഛന്റെ ഓരോ ദിവസങ്ങൾ വായിക്കുമ്പോൾ എന്റെ കണ്ണുകൾ ഞാൻ അറിയാതെ ഈറനണിഞ്ഞു...

പേജുകൾ മറിയവേ അച്ഛൻ സാധാരണ എഴുതുന്ന ഒരു പേജിലെ മൂന്നോ നാലോ വരികളിൽ നിന്നും നിറഞ്ഞ പേജു കളിലേക്കുള്ള മാറ്റം....Dr ബെഞ്ചമിൻ 
 
നാട്ടിലെ പ്രെഷസ്തനായ ഹൃദയ രോഗ വിധക്തൻ 
പണവും പ്രശസ്തിയെക്കാളും താൻ ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതി പുലർത്തുന്ന ആൾ 
പള്ളിയിലെ അനാഥാലയത്തിലെ കുട്ടികളുടെ രോഗ ശുസ്രൂക്ഷക്കായി യാതൊരു പ്രീതിഫലവും വാങ്ങാതെ ദിവസത്തിൽ കുറച്ചുനേരം അവർക്കുവേണ്ടിയും ചിലവഴിക്കുന്ന നന്മ മരം.. അതായിരുന്നു Dr ബെഞ്ചമിൻ 

അയാൾ ഒരു ഡോക്ടർ എന്നതിൽ ഉപരി അച്ഛന്റെ നല്ല സുഹൃത്തായി എന്ന് ഡയറിയുടെ ഓരോ പേജും പറയാതെ പറയുന്നു 

അയാൾ വരുന്ന ദിവസങ്ങൾ അച്ഛന്റെ ഡയറിയിലെ പേജിലെ വാക്കുകൾക്കു ദൈർക്യം കൂടി 

ഓരോ വട്ടം ബെഞ്ചമിൻ വന്നു പോകുമ്പോഴും അച്ഛനുമായി ഒരുപാടു സംസാരിക്കും..ഒട്ടേറെ കഥകളും മറ്റും അവർ സംസാരിച്ചിരുന്നു. അച്ഛൻ നേരം പോക്കെന്നോണം അതെല്ലാം ഡയറിയിൽ കുറിച്ചിരുന്നു..
 
അയാളുടെ പൊട്ടിച്ചിരി നിലക്കാതെ മുഴങ്ങുന്നു 

ഇനിയും സഹിക്കാൻ വയ്യ 
 
എന്റെ ദേഷ്യം നഷ്ടം എല്ലാം എന്റെ ഞരമ്പുകളെ വരിഞ്ഞു മുറുക്കി 
വാസുവേട്ടന്റെ തടി കസേര ചിന്നി ചിതറി...
നിലത്തുവീണ അയാൾ ഒന്ന് വേദന കൊണ്ട് പുളഞ്ഞു 
പിന്നെയും ക്രൂരമായ ചിരി 
വിവേക്കും വാസുവേട്ടനും എന്നെ വരിഞ്ഞു പിടിച്ചു...
എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാനും ശ്രമിക്കുന്നു 

വിവേക് : സർ എന്നിട്ട് എന്തായി

 അച്ഛൻ മരിക്കുന്നതിന്റെ തലേ ദിവസം പറഞ്ഞ കഥ 
ആ കഥയാണ് എന്നെ ഇവിടം വരെ എത്തിച്ചത് 

ജോൺ എന്ന ബാലന്റെ കഥ 
അവന് അവന്റെ മാതാ പിതാക്കളായ മറിയത്തെയും വിൻസെന്റിനെയും നഷ്ടമായിടത്താണ് കഥയുടെ തുടക്കം 
   തുടരും!!!!\"!!

\"അനൂബിസ് \"

\"അനൂബിസ് \"

4
429

      വിൻസെന്റും മാറിയവും ജോണും അടങ്ങുന്ന ചെറിയ          കുടുംബം.. അവർ വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന സമയം...അങ്ങനെ ഇരിക്കെ സ്വത്ത്‌ ഭാഗം വെച്ചപ്പോൾ ആരും നോക്കാനില്ലാതായ വിൻസെന്റിന്റെ പ്രായമായ അസുഖ ബാധിതയായ അമ്മയെയും കൂട്ടി വിൻസെന്റ് വീട്ടിലേക്കു വന്നു. അവിടെയാണ് പ്രേശ്നങ്ങളുടെ തുടക്കം. മറിയവും വിൻസെന്റും തമ്മിൽ തുടങ്ങിയ ചെറിയ ചെറിയ അഭിപ്രായ വെത്യാസങ്ങൾ വലുതാകാൻ തുടങ്ങി.. വീട്ടിലെ സന്തോഷം എന്നെന്നേക്കുമായി ഇല്ലാതായി. അച്ഛന്റെയും അമ്മയുടെയും അടിയും ബഹളവും കരച്ചിലും എല്ലാം മുറിവേൽപ്പിച്ചത് ജോൺ എന്നബാലന്റെ കുഞ്ഞു മനസ്സായിരുന്നു. അന്