ഭാഗം 9 എഴുത്ത് ടച്ച്സ്ക്രീൻ
ഭാഗം. 9എഴുത്ത് ടച്ച്സ്ക്രീൻ ആകുമ്പോൾ.പേനയോ, പെൻസിലോ ഉപയോഗിച്ച് എഴുതിയിരുന്നപ്പോൾ കൂടുതൽ ക്ഷമ വേണമായിരുന്നു. നിയന്ത്രിതമായ രീതിയിൽ വിരൽ ചലിക്കണമായിരുന്നു.ശ്രദ്ധ കുറയരുതായിരുന്നു. അതായത് തലച്ചോറും സുഷ്മ്നയും മോട്ടോർ നാഡിയും ബന്ധപ്പെട്ട പേശികളും സസൂക്ഷ്മം പ്രവർത്തിക്കണമായിരുന്നു.ഇപ്പോൾ ടച്ച് സ്ക്രീനിൽ ഒറ്റവിരൽകൊണ്ട് കുത്തിക്കുത്തി എഴുതുമ്പോൾ, നാലു വിരലുകൾ തലകുനിക്കുന്നു. എഴുത്തിന് ലാഘവം വന്നിരിക്കുന്നു. തിരിച്ചറിയാത്ത സത്യം അക്ഷരങ്ങൾക്ക് തന്റേതായ വടിവും ചെരിവും ഭംഗിയും നഷ്ടപ്പെട്ടു.അക്ഷരങ്ങൾ സ്വന്തമല്ലാതായതു പോലെ.സ്വത്വം നഷ്ടപ്പെട്ടതുപ