Aksharathalukal

ഭാഗം 5 മരിയ പർവം

ഒരു ഞായറാഴ്ച പള്ളിയിലേക്ക് ഇറങ്ങാൻ മുറ്റത്തേക്ക് നിൽക്കുമ്പോൾ പെട്ടെന്നൊരു കാർ.. ആദ്യം ഒന്നു പരിഭ്രമിച്ചു .. എതോ ഉറക്കപ്പിച്ചിൽ എന്ന പോലെ മുന്നിൽ പഴയ മരിയ ആകെ പ്രസരിപ്പ് വാടി കുഴിഞ്ഞ കണ്ണിൽ പഴയ ചിരി പടർത്തി..
പെട്ടന്ന് ഒരു നിമിഷം സിറിൽ ഒന്ന് അന്താളിച്ചു..
സ്വപ്നം ആണോ സത്യം ആണോ?
ഇനി ഒരിക്കലും കാണില്ല എന്നു കരുതിയ മുഖം മുന്നിൽ.
മരിയ എന്തോ പറയാൻ തുനിഞ്ഞു സിറിൽ അവളെ അകത്തേക്ക് വിളിച്ചു.

\'മോളി കുട്ടി ചായ എടുത്തേടി.. \'

\'ആരാ അച്ചായാ പുറത്തു അവൾ മുടി കെട്ടി പുറത്തേക്ക് വന്നു..\'

\'ഇതാരാ അച്ചായാ..\'

മരിയ ഒന്നും മനസ്സിലാവാതെ നിഷ്കളങ്കമായി ചോദിച്ചു.

\'എന്റെ ഭാര്യ മോളികുട്ടി..
പെട്ടന്ന് അവളുടെ കണ്ണിൽ ഒരു ഞെട്ടൽ..
വാക്കുകൾ ഒക്കെ വിഴുങ്ങി..\'

\'എവിടെ നിന്റെ കെട്ടിയോൻ വന്നില്ലേ കൂടെ..
\'
\'ങേ.. എന്നതാ .. അവൾ ഏതോ ചിന്തയിൽ നിന്നും ഉണർന്നു

\'നിന്റെ കെട്ടിയോൻ എവിടെ എന്നു.\'


\'അങ്ങേര് വന്നില്ല. ഞാൻ പോട്ടെ അച്ചായാ.. \'

\'ഭക്ഷണം കഴിച്ചിട്ട്..\'

\'വേണ്ടാ.. \'

ഒന്നും നോക്കാതെ അവൾ കാറിൽ കയറി .
സിറിലിനും കാര്യം മനസിലായില്ല.

ഡിസംബർ 10 സിറിലിന്റെ ജന്മദിനം.. ഭക്ഷണം കഴിഞ്ഞു ടിവിയിൽ വാർത്ത കേട്ട് ഇരിക്കായിരുന്നു
അപ്പോൾ ആണ് ഷഫീക് വിളിക്കുന്നത് 

\'എടാ നീ ഒന്നു വീട്ടിലേക്ക് വാ..\'

\'എന്നതാ കാര്യം..\'

\'അതൊക്കെ പറയാം വേഗം വാ..\'

\'മോളികുട്ടി ഞാൻ ഒന്ന് പുറത്തേക്ക് പോയേച്ചും വരാ..\'

ഇനി ഇപ്പൊ അവിടെ ആർക്കേലും
ഷെഫീഖിന്റെ മുറ്റത്തേക്ക് വേഗം വണ്ടി കയറ്റി..
അവിടെ ജിമ്മിയും ഉണ്ടായിരുന്നു

\'വാ നീ ഇരിക്ക്\'

\'എന്നാ എന്നതാ കാര്യം ?\'

\'എടാ നമ്മളെ മരിയ ഇല്ലേ.. അവള് പോയെടാ..\'

\'എവിടെ പോയി ന്നു.\'

\'അവള് സുയിസൈഡ് ചെയ്തു.\'

\'കർത്താവേ .. എന്നാ നീ പറയുന്നേ ഷെഫീക്കെ..
അവളെ  കെട്ടിയോൻ വല്ലോം ചെയ്തോ?\'

\'എടാ അവൾ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല..\'

\'എന്താ നീ ഈ പറയുന്നേ.. മരിയ...
 അപ്പൊ..
അവള്...
എനിക്ക് വേണ്ടി കാത്തിരിക്കായിരുന്നോ എന്നിട്ടാണോ ഞാൻ ഈ ക്രൂരത ചെയ്തേ..
അന്ന് ഞാൻ അവളെ വല്ലാതെ വേദനിപ്പിച്ചു കാണും..
ഞാൻ 
ഞാൻ ആണ് എന്റെ മരിയയെ കൊന്നത്..
എനിക്ക് ഇനി ജീവിക്കേണ്ട.\'

\'എടാ നീ അടങ്ങു.. 
നിന്നേം കാത്തു  ഒരു പെണ്ണ് ഉണ്ട്..\'

\'എനിക്ക് അവളെ ഒന്നു കാണണമെടാ..\'

\'നീ ഇപ്പൊ അങ്ങോട്ട് പോകേണ്ട..\'

\'വീട്ടിൽ ചെല്ലു.
നീ വണ്ടി ഓടിക്കണ്ടാ.. ഞാൻ എത്തിച്ചു തരാ നിന്നെ..\'

അവിടെ ചെന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല..
ചെന്നപാടെ കട്ടിലിൽ കിടന്നു..
വൈകുന്നേരം ഉണ്ട് മോളികുട്ടി വരുന്നു..
പെട്ടന്ന് കണ്ണുതുടച്ചു അവൾ അടുത്തു വന്നു ഇരുന്നു..

ഞാൻ ഇന്ന് ഒന്നു തലചുറ്റി വീണു.. 

ന്നിട്ടു?

അതേ..  പിന്നെ ഒരു കാര്യം ഉണ്ട്?

നീ ഇപ്പോ ഒന്നു അപ്പുറം പോവോ?
എനിക്ക് നല്ല തലവേദന ഉണ്ട്..
ഒന്ന് കിടക്കട്ടെ.

എന്നാ ഇച്ഛായൻ കിടന്നോ.

അവൾ നിരാശയോടെ അകത്തേക്ക് പോയി..
കണ്ണടച്ചു കണ്ണിൽ മരിയ അങ്ങനെ നിറഞ്ഞു നിൽക്കുകയാണ്..
കൊന്നു.. ഞാൻ ആണ് അവളെ കൊന്നത്..
ഉള്ളിൽ വാക്കുകൾ അലയടിച്ചു കൊണ്ടിരുന്നു..
രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും എഴുന്നേൽക്കാതെ കിടന്നു..

\'ഇച്ഛായാ വയ്യെൽ ഡോക്ടറെ കാണിക്കാം..\'

\'വേണ്ട.. ഒന്ന് മനസമാധാനം തന്നാൽ മതി.\'

\'തിരിഞ്ഞും മറിഞ്ഞും ഉള്ള കിടത്തം എപ്പോഴോ ഉറങ്ങി പോയി ..\'

രാവിലെ ഉണ്ട് മോളികുട്ടി ശർധിക്കുന്നു.. 

\'എന്നതാ പറ്റിയെ അമ്മച്ചി അവളെ ഡ്രസ് മാറിക്ക് ഹോസ്പിറ്റലിൽ പോകാ.. \'

\'എടാ ചക്കപോത്തെ ഇതൊക്കെ പെണ്ണുങ്ങൾക്ക് വരുന്നതാണ്.  അമ്മച്ചി അവളെ നോക്കി പറഞ്ഞു
\'നീ അവനോട് ഒന്നും പറഞ്ഞില്ലയോടി.. \'

\'അതിന് ഇന്നലെ മുതൽ ഒരേ കിടത്തം അല്ലെ..\'

കണ്ണു കൊണ്ടു വയറ്റിൽ നോക്കി അവളെ മുഖത്തു നോക്കി.. 

\'അതെയോ?\'

അതേ.. അവൾ തലയാട്ടി ചിരിച്ചു..
ഒരു സങ്കടം അതിനു മീതെ അത്രതന്നെ വലിയ സന്തോഷം ..