Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -43

പുറത്തേക്ക് പോവാനായി എഴുന്നേറ്റ അവളുടെ കയ്യിൽ അവൻ പിടുത്തമിട്ടിരുന്നു...

\"എന്തായിരുന്നു ഇവിടെ പരുപാടി.... ഭർത്താവിന്റെ കൂടെ കിടക്കാൻ വന്നതാണോ.....\"

പെട്ടെന്ന് അവന്റെ ചോദ്യം കേട്ടതും എന്തുപറയണമെന്ന് അറിയാതെ അവൾ ശില കണക്കിന് നിന്നു... എന്താണ് അവനോട് പറയേണ്ടത് എന്ന് അവൾക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല....

അവളുടെ നിൽപ്പും ഭാവവും  കണ്ട് അവന് ചിരി അടക്കാൻ കഴിഞ്ഞില്ല..... പേടിത്തൊണ്ടി......അവൻ ഒരു ചിരി ചിരിച്ചു.... ജീവിതത്തിൽ ആദ്യമായിട്ട് കാണുകയാണ് അവൾ അവന്റെ അങ്ങനെയുള്ള ഒരു തുറന്ന ചിരി കാണുന്നത് .....

പേടിക്കല്ലേടോ ഇന്നലെ വൈകുന്നേരം വലിയമ്മച്ചി വിളിച്ചു പറഞ്ഞിരുന്നു മഴപെയ്യാൻ ചാൻസുണ്ട് തനിക്ക് ഇടിമിന്നൽ പേടിയാണെന്ന്.... ഞാൻ അക്കാര്യം മറന്നു.... തന്നോട് മേലെ വന്ന് കിടക്കാൻ പറയാൻ... അല്ലേൽ ഞാൻ താഴെ വന്ന് കിടന്നിട്ടുണ്ടാവും.... പക്ഷേ രാവിലെ എണീറ്റ് നോക്കിയപ്പോൾ നീ ഇവിടെ കിടക്കുന്ന കണ്ടപ്പോഴാ എനിക്ക് കാര്യം മനസ്സിലായത്....

\"ചമ്മുവൊന്നും വേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ.... അത് അങ്ങിനെ എടുത്താൽ മതി....പറ്റുവാണേൽ ഒരു ചായ കിട്ടിയാൽ നന്നായിരുന്നു.....\"

ഇപ്പൊ കൊണ്ടുവരാം എന്നും പറഞ്ഞ് തിരിഞ്ഞു നോക്കാതെ അവൾ ഒറ്റ ഓട്ടം ആയിരുന്നു......

ചായ ഉണ്ടാക്കി തിരിച്ചുവരുന്ന ഞാൻ കാണുന്നത്.... ജോഗ്ഗിങ്ങിന് പോവാനായി റെഡിയായി നിൽക്കുന്ന പുള്ളിയെയാണ് ..,. എങ്ങിനാ ഇപ്പൊ ഞാനും വരട്ടെ എന്ന് ചോദിക്ക്യാ..,പക്ഷേ പോവാൻ തോന്നുന്നുണ്ട് ....

ഞാൻ ചായ കുടിക്കുമ്പോഴേക്കും ഫ്രഷ് ആയിട്ട്  വാ നമുക്ക് ജോഗിങ്ങിന് പോയിട്ട് വരാം....

എന്റെ മനസ്സറിഞ്ഞപോലെ കേൾക്കാൻ കൊതിച്ച എന്തോ കേട്ടതുപോലെ ഞാൻ ചാടിത്തുള്ളി ബാത്റൂമിലേക്ക് കേറി.....

അങ്ങനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ജോഗിങ്ങിന്  എല്ലാം പോയി വന്നു... മുൻപത്തെ പോലെ ആയിരുന്നില്ല... പരസ്പരം വിശേഷങ്ങൾ പറഞ്ഞ് നല്ലൊരു അനുഭവം ആയിരുന്നു...

ജോഗിങ് കഴിഞ്ഞ് തിരിച്ചെത്തി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിലും പുള്ളി എന്നെ ഹെൽപ്പ് ചെയ്തു.... കഴിക്കാൻ ഇരിക്കുന്ന സമയത്താണ് ഇന്നത്തെ പ്ലാൻ എന്താണെന്ന്  ഇച്ചായൻ എന്നോട് ചോദിച്ചത്.... എങ്ങോട്ടാണേലും കുഴപ്പമില്ല എന്ന് പറയാനാണ് എനിക്ക് തോന്നിയത്....

അത് പുള്ളിയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിയിച്ച് അത് ഞാൻ കാണുകയും ചെയ്തു....

അങ്ങനെ ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് എല്ലാം കഴിഞ്ഞ് റെഡിയായി മാളിലേക്ക് വിട്ടു.... ഇച്ചായന് എവിടെപ്പോയി എന്തൊക്കെയോ കണക്കുകൾ ഒക്കെ ഒന്ന്  നോക്കാൻ ഉണ്ടായിരുന്നു ആ സമയത്ത് എനിക്ക് വേണ്ട സാധനങ്ങളെല്ലാം പർച്ചേസ് ചെയ്യാൻ പറഞ്ഞ് ഏൽപ്പിച്ച്  പുള്ളി ഓഫീസി റൂമിലേക്ക് പോയി.... എന്താണെങ്കിലും മാരേജിന് പോകാനുള്ള പ്ലാനാണ് അപ്പോ പിന്നെ നമ്മളായിട്ട് എന്തിനാ ഒരു കുറവ് വരുത്തുന്നത് എന്നും പറഞ്ഞ് കല്യാണത്തിന് ഇടാനുള്ള എല്ലാ സാധനങ്ങളും വാങ്ങുന്ന തിരക്കിലായിരുന്നു ഞാൻ... ആ കല്യാണം കഴിഞ്ഞ് ആദ്യമായ് ഒരു ഫംഗ്ഷനു പോവല്ലേ ഒട്ടും കുറയ്ക്കണ്ട എന്ന് വിചാരിച്ച് സാരി തന്നെ എടുത്തു.... ഇനിയിപ്പോ പുള്ളിയെ നോക്കിയിരുന്നിട്ട് കാര്യമില്ല എന്നും പറഞ്ഞ് ജെൻസ്  സെക്ഷനിലേക്ക് പോയി എന്റെ സാരിടെ കളർ ഉള്ള ഡ്രസ്സ് പുള്ളിക്കും വാങ്ങിച്ചു...

എല്ലാം പർച്ചേസ് ചെയ്തു കഴിഞ്ഞ് ഒരുവിധം നിൽക്കുമ്പോഴാണ് വിശപ്പിന്റെ വിളി എന്നെ തേടി എത്തിയത്.... ഓഫീസ് room അന്വേഷിച്ചു പോവാൻ നിന്ന ഞാൻ കാണുന്നത് എന്നെ നോക്കി വരുന്ന ഇച്ചായനെ ആണ്...... പുള്ളിയുടെ മുഖത്ത് ആരെയും മയക്കുന്ന ഒരു പുഞ്ചിരിയും ഉണ്ട്....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

എന്തുകൊണ്ടോ ഓഫീസിലിരുന്ന് കണക്ക് നോക്കുന്നതിന്റെ ഇടയിലും അവളെ  ഞാൻ മറന്നില്ല.... അവൾ ഓരോ ഡ്രസ്സ് എടുത്ത് വച്ച് നോക്കുമ്പോൾ ഇത് വേണ്ട ഇതു വേണ്ട എന്ന് പറയണമെന്ന് ഉണ്ടായിരുന്നു... അവസാന എനിക്കിഷ്ടപ്പെട്ട സാരി തന്നെ അവൾ എടുത്തപ്പോൾ മനസ്സിൽ എന്തോ ഒരു കുളിർമ്മ..... അവൾക്ക് അത് നന്നായി ചേരുന്നുണ്ടായിരുന്നു.... പിന്നെ അവൾ എനിക്ക് ഡ്രസ്സ് എടുക്കാൻ പോവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അവളുടെ സെയിം കളർ എനിക്ക് വേണ്ടി സെലക്ട് ചെയ്തപ്പോൾ  എന്താന്നറിയില്ല മനസ്സിൽ അത്രയും സന്തോഷം തോന്നി.....  വയറിന് കൈവച്ച് നിന്നപ്പോഴാണ് മനസ്സിലായി വിശപ്പിന്റെ വിളിവന്നെന്നു....

കണക്ക് നോക്കി നിന്ന്‌ എന്റെ പെണ്ണിനെ പട്ടിണിക്കിടേണ്ടന്നും കരുതി ഞാൻ നേരെ അവളുടെ അടുത്തേക്ക് നടന്നു.... എന്നെ കണ്ടതും എന്തോ കളഞ്ഞുപോയ സാധനം വീണുകിട്ടിയ പോലെ ഒരു ചിരി അവളുടെ ചുണ്ടിൽ സ്ഥാനംപിടിച്ചു അത് എന്നിലേക്ക് വ്യാപിക്കാനായി അധികം സമയം വേണ്ടി വന്നില്ല.....

പിന്നീട് ഞങ്ങൾ നേരെ ഫുഡ് കോർട്ടിലേക്ക് പോയി വേണ്ട ഭക്ഷണം എല്ലാം കഴിച്ചു.... ഇനിയെങ്ങോട്ടാണ് എന്ന ഭാവത്തിൽ അവൾ എന്റെ മുഖത്തേക്ക് നോക്കി... ഞാനൊന്നും പറയാതെ വണ്ടി സ്റ്റാർട്ട് ചെയ്തു.... യാത്രയ്ക്ക് കുറച്ച് ദൂരം ഉണ്ട് എന്നാലും ചിലപ്പോൾ അതൊരു സന്തോഷം തരുന്ന യാത്രയയക്കാം ചിലപ്പോൾ ഏറെ ദുഖിപ്പിക്കുന്നതും... എന്താണേലും മനസ്സിനെ പാകപ്പെടുത്തി വക്കൂ......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                        തുടരും......


പ്ലീസ് വായിക്കുന്നവർ ഒരു റിവ്യൂ തന്നൂടെ.... 


കാർമേഘം പെയ്യ്തപ്പോൾ part -44

കാർമേഘം പെയ്യ്തപ്പോൾ part -44

4.7
932

പിന്നീട് അവൻ അവളെയും കൊണ്ട് പോയത് പാലക്കാട്ടേക്ക് ആയിരുന്നു അവളുടെ വീട്ടിലേക്ക്.... ഏത് പ്രശ്നത്തിനും പരിഹാരം സംസാരിച്ച് തീർക്കുന്നതു മാത്രമാണെന്ന് അവന് അറിയാവുന്നതുകൊണ്ട് അവരോട് എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അവൾക്ക് നഷ്ടപ്പെട്ട സ്നേഹവും അവളുടെ അച്ഛനെയും അമ്മയുടെയും  തിരിച്ചു കൊടുക്കാനും അവനൊരുപാട് ആഗ്രഹിച്ചിരുന്നു... അങ്ങനെ അവർ അവളുടെ വീട്ടിലെത്തി... അവിടെ ചെന്നപ്പോഴാണ് അറിയാൻ കഴിഞ്ഞത് അവളുടെ അച്ഛനും അമ്മയും അവിടെ ഇല്ലെന്ന്... ഏതോ ഒരു നാട്ടിലെ ആദിവാസി ഗോത്രവർഗ്ഗക്കാർക്കിടയിൽ ഒരു മെഡിക്കൽ ക്യാമ്പിന് നേരത്തെ പോയിരുന്നു.... ആ സ