Aksharathalukal

seven queens60

Seven Queen\'s
Part 60
✍️jifni
______________________

ആഷിക്കാന്റെ മനസ്സിൽ ഇനി എനിക്ക് പകരം ആ ജിയ ആകുമോ....\'
ഇന്നെന്നെ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് ഇത്.

ഇന്നെത്ര അടിച്ചിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഉമ്മയോട് പറഞ്ഞു പെട്ടന്ന് എന്റെയും ആഷിക്കയുടേയും നിക്കാഹ് നടത്തിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു. ഒരു എത്തും പിടിയും കിട്ടുന്നില്ല. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു ഞാൻ വീണ്ടും ഫോൺ കയ്യിലെടുത്ത് വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു.പക്ഷേ അപ്പോഴെല്ലാം നിരാശ തന്നെയായിരുന്നു ഫലം. അങ്ങനെ രണ്ടും കെട്ട് ഞാൻ അനുവിന്റെ ഫോണിലേക്ക് അടിച്ചു.

ആദ്യത്തെ രണ്ട് മൂന്ന് റിങ്ങിൽ അവളും കാൾ എടുത്തില്ല. പിന്നെ അവൾ കാൾ അറ്റന്റ് ചെയ്ത്.

\"ഹലോ...എന്താ ഷാനു....\" എടുത്ത ഉടനെ ഞാൻ വിളിച്ചത് ഇഷ്ട്ടപെടാത്ത പോലെ ഒരു എടുത്ത് ചോദ്യം ആയിരുന്നു അനുവിൽ നിന്ന്. അവളുടെ മനസ്സ് നിറയെ സുലൈഖത്താക്ക് എന്തെന്ന ആവലാതി ആയിരുന്നു. അത് ഷാന അറിഞ്ഞില്ല.

\"അത്... ആഷിക്ക എവിടെ.. നിന്റെ അടുത്തുണ്ടോ..\"(ഞാൻ )

\"ഇല്ലല്ലോ.. എന്തെ...\"(അനു )

\"അത്.. ആഷിക്കാനെ കിട്ടേണ്ട ഒരു ആവിശ്യം ഉണ്ടായിരുന്നു. ഫോൺ അടിച്ചിട്ട് എടുക്കുന്നില്ല. എന്താ ഒരു വഴി ആഷിക്കയോട് സംസാരിക്കാന്. കുറച്ച് അത്യാവശ്യമാണ്. റാശിക്ക് വിളിച്ചാൽ ആഷിക്കയെ കിട്ടുമോ.\" കുറച്ചു അത്യാവിശ്യമുള്ള കാര്യം സംസാരിക്കുന്ന പോലെ തന്നെ ഞാൻ സംസാരിച്ചു. അങ്ങനെ എങ്കിലും ആശിയുമായി ഒന്ന് സംസാരിക്കണം. അല്ലെങ്കിൽ ഇന്നെനിക്ക് ഉറങ്ങാൻ പറ്റില്ല.


\"അത്.... റാഷിയെ വിളിച്ചാ അവനെ കിട്ടില്ല.നീ ഒരു കാര്യം ചെയ്യ് നിന്റെ ഫോണിൽ ജിയയുടെ നമ്പർ ഇല്ലേ.. ഞാൻ അന്ന് സേവ് ചെയ്തിരുന്നു. നിന്റെൽ ഇല്ലെങ്കിൽ എന്റെ ഉമ്മാന്റെ ഫോണിൽ ഉണ്ടാകും. അവളുടെ ഫോണിലേക്ക് ഒന്ന് അടിച്ചു നോക്ക്. \" 

അനു ജിയയുടെ ഫോണിലേക്ക് അടിച്ചാൽ ആശിയെ കിട്ടുമെന്ന് പറഞ്ഞതും എന്റെ ഉള്ളിൽ പല സംശയങ്ങളും മുളപൊട്ടാൻ തുടങ്ങി. അപ്പൊ ഞാൻ സംശയിച്ചതെല്ലാം സത്യമാണോ.. അല്ലാതെ ജിയയുടെ കൂടെ ആഷി.അതും അനും റാഷിയും ഒന്നും കൂടെ ഇല്ലാതെ..


\"No.... No... ആഷി എന്റെയാ എന്റെ മാത്രം.\"   
ചുറ്റുപാടും പരിസരവും മറന്ന് ഫോണിന്റെ മറുതലക്കെ അനു ഉണ്ടെന്ന ഓർമ പോലും ഇല്ലാതെ ഞാൻ അലറി വിളിച്ചു.

\"ഷാനൂ.. ഷാനോ.. ന്താ നീ ഈ ശബ്ദം വെക്കുന്നെ.\"  അനുവിന്റെ ശബ്ദം വീണ്ടും ചെവിയിലേക്ക് വന്നപ്പോയാണ് ഞാൻ ഒന്ന് നോർമൽ ആയത്.

\"ഏയ് ഒന്നുമില്ല. സോറി അനൂ.. ഞാൻ ജിയയുടെ ഫോണിലേക്ക് വിളിച്ചോളാം.. എന്നാ ശെരി. നമുക്ക് പിന്നെ സംസാരിക്കാം..\"  

എന്നും പറഞ്ഞു കൊണ്ട് ഞാൻ ആ കോൾ ഡിസ്‌ക്കണക്ട് ആക്കി.

എന്നിട്ട് കുറച്ച് നേരം എന്റെ മൈൻഡ് ഒന്ന് റിലാക്സ് ആക്കാൻ ശ്രമിച്ചു. ഈ അവസ്ഥയിൽ എനിക്ക് ജിയയോടോ ആഷിയോടോ സംസാരിക്കാൻ പറ്റില്ല. എന്നേ തന്നെ കണ്ട്രോൾ ചെയ്യാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ട്.

_______________________________________________

നാല് കാറുകളും സിറ്റി ലക്ഷ്യം വെച്ച് പോകുമ്പോയാണ് അനുവിന്റെ ഫോണിലേക്ക് ഷാനയുടെ കോൾ വന്നത്. ആഷി ഡ്രൈവ് ചെയുന്ന വണ്ടിയിലാണ് ജിയ അത് കൊണ്ടാണ് ജിയയുടെ ഫോണിലേക്ക് വിളിക്കാൻ അനു പറഞ്ഞത്. പക്ഷേ ; അത് പറഞ്ഞു കഴിഞ്ഞ ശേഷമുള്ള  ഷാനയുടെ റിയാക്ഷൻ അനുവിനെ അമ്പരപ്പിച്ചു. 

ആഷിക് ചേർന്ന പെണ്ണ് ജിയ തന്നെയാണ്. പക്ഷെ ;ഷാനയെ ഒരിക്കലും അവന് വേണ്ടന്ന് വെക്കാൻ പറ്റില്ല. അങ്ങനെ ഒരു തീരുമാനം അവൻ എടുത്താൽ പിന്നെ കുടുംബത്തിൽ എന്തൊക്കെ നടക്കുകയെന്ന് ആർക്കും ഊഹിക്കാൻ പോലും പറ്റില്ല. ഷാനക്ക് ആഷി എന്നാൽ ഭ്രാന്താണ്. ജിയക്കും അങ്ങനെ തന്നെയാ.അവളത് പുറത്ത് കാണിക്കാതെ അവന്റെ അവഗണനയെ പോലും വകവെക്കാതെ ഉള്ളിലെ പ്രണയത്തെ ആരാധിച്ചു നടക്കുകയാണ്. എത്രയായിട്ടും പിടികിട്ടാത്തത് ആശ്ശിയുടെ മനസ്സാണ്. അവൻ രണ്ടാളീം പ്രണയിക്കുന്നില്ലേ.. ഷാനയെ അവൻ പ്രണയിക്കുന്നതായി തോന്നിയിട്ടില്ല. ആശിക്ക് ശാനയോടുള്ളത് വാത്സല്യമാണ്. എന്നോടുള്ള പോലെ. എന്നാൽ ജിയയോട് അവൻ അധികം മിണ്ടാതെ അവളെ അവഗണിക്കുന്നതിന്റെ കാരണം അവൻ അവളെ പ്രണയിക്കുമോ എന്ന് പേടിച്ചിട്ടാണോ...അറിയില്ല... ഈ കാര്യത്തിൽ അവനെ വായിച്ചെടുക്കാൻ റാശിക്ക് പോലും കഴിഞ്ഞിട്ടില്ല.

ഹോസ്പിറ്റൽ എത്തോളം  അനുവിന്റെ മനസ്സിൽ ജിയയും ആശിയും ഷാനയും മാറിമറഞ്ഞു. ഷാനയും ജിയയും ഒരു പോലെ പ്രിയപ്പെട്ടവർ. ആർക്കൊപ്പം നിൽക്കും.. അവളുടെ മനസ്സ് ആകെ അസ്വസ്ഥമായി.


___________

ജിയയുടെ ഫോണിലേക്ക് ഒരു കാൾ വന്നതും അവൾ വേഗം അറ്റന്റ് ചെയ്ത് ചെവിയിൽ വെച്ചു.

\"ഹലോ... ജിയ അല്ലെ ഇത്.\" 
മറുതലകന്നുള്ള ചോദ്യം ,ആ ശബ്ദം വളരെ പരിചിതമായി തോന്നിയെങ്കിലും ആളെ ജിയക്ക് മനസിലായില്ല.

\"അതേ.. ജിയയാണ്..\" 
ജിയയുടെ മറുപടി കേട്ട് വണ്ടിയിൽ ഉള്ള എല്ലാവരും എന്താ സംഭവം എന്നറിയാൻ അവളെ നോക്കി.

\"ആരാ...\" മുന്നിൽ ഇരിക്കുന്ന സഫു പിറകിലേക്ക് തല ചെരിച്ചു കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു.

രണ്ടും ചുമലും പൊക്കി അറിയില്ലാന്നു കാണിച്ചു കൊടുത്തു ജിയ.

\"ആഷി അടുത്തുണ്ടോ.. ഒന്ന് ഫോൺ കൊടുക്കോ.\"   മറുതലക്കന്ന് വീണ്ടും സംസാരം വന്നു.

\"ആഷി കൂടെ ഉണ്ടല്ലോ.. ഇതാരാ...\" (ജിയ)

അത് കേട്ടതോടെ ആശ്ശിയുടെ ശ്രദ്ധയും ജിയയിലേക്കായി.

\"ഞാൻ ഷാനയാണ് മനസിലായോ... ആശി സ്നേഹിക്കുന്ന പെൺകുട്ടി ഇല്ലേ ഷാന അവൾ.. ഞാൻ വിളിച്ചിട്ട് ആഷിയുടെ ഫോണിൽ കിട്ടുന്നില്ല. അതാ നിന്റെ ഫോണിലേക്ക് വിളിച്ചത്.\"  വലിയ അധികാരത്തോട് കൂടി ആഷി തന്റെമാത്രമാണ് എന്ന രീതിയിലായിരുന്നു ഷാനയുടെ സംസാരം. അത് ജിയയെ മനഃപൂർവ്വം വേദനിപ്പിക്കാൻ വേണ്ടിയാണ് അവൾ അങ്ങനെ പറഞ്ഞതും. അവളുടെ ഉദ്ദേശ്യം പോലെ തന്നെ അത് ജിയയെ നന്നായി വേദനിപ്പിച്ചു.

\"ആഷി... അവൻ ഡ്രൈവ് ചെയ്യു...കയാണ്..\" (ജിയക്ക് തന്റെ വാക്കുകൾ പൂർണമാക്കാൻ കഴിയാത്ത പോലെ.. ഷാനയുടെ വാക്കുകൾ *ആഷി സ്നേഹിക്കുന്ന പെണ്ണാ ഷാന.* അത് വീണ്ടും വീണ്ടും ഹൃദയത്തിൽ വന്നു മുട്ടുന്ന പോലെ. 

\"ഹോ... അവനോട് എന്റെ ഫോൺ ഒന്ന് എടുക്കാൻ പറ. എനിക്കാണെങ്കിൽ ഓരോ അഞ്ചു മിനിറ്റിലും അവനോട് സംസാരിച്ചില്ലെങ്കിൽ ഭയങ്കര മിസ്സിങ്ങാണ്. അത് കൊണ്ട വിളിച്ചേ.. എന്നാ ഡ്രൈവിംഗ് കഴിഞ്ഞാൽ എന്നേ വിളിക്കാൻ പറഞ്ഞെന്ന് പറഞ്ഞേക്ക്. അപ്പൊ ബൈ.\"  

ഒരു വിജയിയുടെ ഭാവത്തോടെ അതും പറഞ്ഞു കൊണ്ട് ജിയ മറുപടി പറയും മുമ്പ് ഷാന ഫോൺ വെച്ചിരുന്നു.

\"ആരാ ജിയാ.. എന്നേ ചോദിച്ചു അതും നിന്റെ ഫോണിലേക്ക്.\" ആഷി തല പിറകിലേക്ക് തിരിച്ചു കൊണ്ട് ചോദിച്ചു.

\"അത്... അത് ഷാനയാണ്. നിന്നോട് അവൾക്ക് ഒന്ന് വിളിക്കാൻ. നിന്നെ വിളിച്ചിട്ട് കിട്ടാതായപ്പോ എന്നേ വിളിച്ചതാന്ന് പറഞ്ഞു.\" 

ഉള്ളിൽ അണപ്പൊട്ടിയൊഴുകുന്ന നീർച്ചാലുകളെ നിയന്ത്രിച്ചു കൊണ്ട് മനസ്സിനെ കരിങ്കലാക്കി കൊണ്ട് ജിയ മറുപടി പറഞ്ഞു. ഇപ്പൊ ഷാനയിൽ നിന്ന് കേട്ടത് ഒന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നായിരുന്നു അവളുടെ ഭാവം.

\"ആ.. ഞാൻ  വിളിച്ചോണ്ട്.\" എന്ന് പറഞ്ഞു കൊണ്ട് അവൻ വീണ്ടും ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ കൊടുത്ത്.
അപ്പൊ ഷാന പറഞ്ഞതെല്ലാം ശെരിയാണ്. ഓരോ അഞ്ചു മിനിറ്റിലും ഇവർ പരസ്പരം സംസാരിക്കുന്നുണ്ടാകും... ജിയാ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി.


കറുകൾക്ക് സ്പീഡ് കൂടി. ഹോസ്പിറ്റലിൽ എത്തിയതും എല്ലാവരും icu വിന്റെ മുന്നിലേക്ക് ഓടുകയായിരുന്നു. രാത്രിയായത് കൊണ്ട് ആളുകൾ കുറവാണ്. എന്നാലും നല്ല ബഹളവും ആളുകളും തിരക്കും ആവിശ്യത്തിലേറെ ഉണ്ട്. മരുന്നിന്റെ ഗന്ധം നാസികയിലേക്ക് തുളച്ചു കേറും വിധം. ഹോസ്പിറ്റൽ വായുവിന് പോലും ഒരു പാട് കണ്ണുനീരിന്റെ കഥകൾ പറയാൻ ഉണ്ടായിരുന്നു.

Icu വിന്റെ മുന്നിൽ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന ആന്റിയെ കണ്ടതും എല്ലാവരും ആന്റിയുടെ അടുത്തേക്ക് ഓടി.

\"ആന്റി... ഉമ്മാക്ക്.... എന്താ ഉമ്മാക്ക് പറ്റിയെ.. Icu വിൽ ആകണമെങ്കിൽ...അതിനു മാത്രം...എന്താ പെട്ടന്ന്... ആന്റി എന്തെങ്കിലും ഒന്ന് പറ.... വലിയ പ്രോബ്ലം ഒന്നും ഇല്ലല്ലോ... ആന്റി ഇല്ലാന്ന് ഒന്ന് പറ...\"  

അവന്റെ വാക്കുകൾ ഇടറി. കണ്ണുകളിൽ കണ്ണുനീർ  തളം കെട്ടി. ബാക്കിയെല്ലാവരും അവന്റെ വാക്കുകൾ ഓരോന്ന് സുസൂക്ഷ്മം കേൾക്കുകയായിരുന്നു. ആന്റി വിളിച്ചത് മുതൽ ഇവിടെ എത്തുന്നത് വരെ അവൻ ആരോടും മിണ്ടിയിട്ടില്ല.ഇത് വരെ അവനിൽ കാണാത്ത ഒരു ടെൻഷനും ഭയവും അവന്റെ പ്രവർത്തിയിലും സംസാരത്തിലും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അവന്റെ ഓരോ വാക്കിലും പ്രവർത്തിയിലും എല്ലാവരും അവനെ തന്നെ ശ്രദ്ധിച്ചു.


തുടരും... ❤️

seven queens 61

seven queens 61

5
596

Seven Queen\'sPart 61✍️jifni______________________ഇത് വരെ അവനിൽ കാണാത്ത ഒരു ടെൻഷനും ഭയവും അവന്റെ പ്രവർത്തിയിലും സംസാരത്തിലും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.  അവന്റെ ഓരോ വാക്കിലും പ്രവർത്തിയിലും  എല്ലാവരും അവനെ തന്നെ ശ്രദ്ധിച്ചു.\"സുലൈഖ....\"  Icu വിന്റെ വാതിൽ തുറന്ന് സിസ്റ്റർ എന്തോ  ചോദിക്കാൻ തുടങ്ങിയതും എല്ലാവരും കൂടി അങ്ങോട്ട് പോയി.\"സിസ്റ്റർ... സുലൈകത്താക്ക്  ഇപ്പോ ..\"   (റാഷി )\"ഡോക്ടറുടെ റൂമിലേക്ക് ഒന്ന് വരാൻ പറഞ്ഞു. Pleas രോഗിയുടെ അടുത്ത ആരെങ്കിലും ഒന്ന് ഡോക്ടറെ പോയി കാണൂ.\" എന്ന് പറഞ്ഞു കൊണ്ട് ആ മാലാഖ അകത്തേക്ക് തന്നെ പോയി.\"ഞാൻ പോയിട്ട് വരാം. നിങ്ങൾ എല്ലാവരും ഇവിടെ നിൽക്കി.\