Aksharathalukal

നടിയും ട്രോളനും - A love story 6

\"ഇന്നലെ എന്തായിരുന്നു ഡി.. നിന്നോട് മധു മാറി താമസിക്കാൻ പോകുന്ന റൂംമെറ്റിനോട് എന്നപോലെയും പിരിഞ്ഞു പോകാൻ പോകുന്ന കോളേജ് ഫ്രണ്ട് എന്നൊക്കെ പോലെ ആയിരുന്നല്ലോ പെരുമാറ്റം.\"


\"അത് പിന്നെ നമ്മൾ ഇത് രണ്ടും ആണല്ലോ. റൂംമേറ്റ് അല്ലെങ്കിലും ഒരേ വീട്ടിൽ താമസിക്കുന്നു. പിന്നെ നമ്മൾ പരസ്പരം ഫ്രണ്ട്സ് ആണല്ലോ.\" അവൾ ഭാവവ്യത്യാസം ഇല്ലാതെ പറഞ്ഞു.


\"ങേ.. ഫ്രണ്ട്സോ 😲😲😲😲\" അവൻ ഞെട്ടി.


\"അഹ് അതെ.. സ്ഥാനം കൊണ്ട് മാനേജർ ആണെങ്കിലും മധുവിനു ഞാൻ നല്ല അടുപ്പമുള്ള കൂട്ടുകാരി തന്നെയാ.\"


\"മം. എന്നിട്ട് കണ്ടായിരുന്നു. കൂട്ടുകാരി ഇന്നലെ വിളിച്ചുണർത്തിയില്ല എന്നും പറഞ്ഞു നിന്നെ എടുത്തിട്ട് അലക്കുന്നത്.\" അവൻ പരിഹസിച്ചു.


\"മോനെ സാരങ്കെ.. ഇന്നലെ ഞാൻ അവളുടെ മാനേജർ എന്ന നിലക്ക് കാണിച്ചത് ചെറ്റത്തരം തന്നെയാ. ആ ഷൂട്ടിങ് ക്യാൻസൽ ആയില്ലായിരുന്നേൽ മധു എന്തായാലും ലേറ്റ് ആകുമായിരുന്നു. സമയത്തിന് അത്രയും പ്രാധാന്യം കൊടുക്കുന്നവളാ അത്. എന്നിട്ട് ലേറ്റ് ആയാലോ. അതുകൊണ്ട് ആ ചീത്ത കിട്ടേണ്ടത് തന്നെ ആയിരുന്നു. എന്നാലും അത്രക്ക് ഒന്നും അവൾ ചൂടായും ഇല്ല. പിന്നെ ഫ്രണ്ട്സ് തമ്മിൽ എന്തെ ചൂടാകുലേ.. നീ തന്നെ എന്നോട് എത്ര തവണ ചൂടായിരിക്കുന്നു. 😏😏\"


\"അത് പിന്നെ.. അല്ല എന്നിട്ട് നീ അവളെ ഇന്നലെ കുറ്റം പറയുന്നുണ്ടായിരുന്നല്ലോ.\"


\"ഞാനാ.. അതെപ്പോ 😲😲😲\"


\"നീ അല്ലേ ഇന്നലെ പറഞ്ഞെ മധുവിനു ഓരോ നേരത്ത് ഓരോ സ്വഭാവമാണ് എന്നൊക്കെ..\"


\"അതൊക്കെ ഒരു കുറ്റമാണോടോ... I was just stating a fact man...\" അവൾ ചിരിയോടെ പറഞ്ഞു.


\"എന്തരോ എന്തോ.. \" അവൻ കേട്ടത് വിശ്വസിക്കാൻ അകാതെ പറഞ്ഞുപോയി.


\"എടാ.. ഞാൻ അവളുടെ കൂടെ കൂടിയത് എപ്പോ ആണെന്ന് അറിയോ? അവൾ ഫിലിമിലേക്ക് നായികയായ് വന്നപ്പോ ജയൻ സാർ ( മധുവിന്റെ അച്ഛൻ ) ഒരു മേനേജറിനെ ആക്കിയായിരുന്നു. നല്ല എക്സ്പീരിയൻസ് ഒള്ള ഒരാൾ ആയിരുന്നു അത്. അങ്ങേരുടെ കീഴിൽ ഇത് പഠിക്കാൻ കേറിയതാ ഞാൻ. അവൾ സിനിമയിൽ പച്ച പിടിച്ചതും അയാളെ നൈസ് ആയിട്ട് ഒഴിവാക്കി എന്നെ മാനേജർ ആക്കി. അവൾക്ക് വിശ്വാസം തോന്നുന്ന ആൾക്കാരെ മാത്രമേ കൂടെ നിർത്താറുള്ളു. എനിക്ക് മുൻപ് ഉണ്ടായിരുന്ന മാനേജ്റിന്റെ അത്രയും എക്സ്പീരിയൻസ് ഇല്ലാലോ എന്ന് ചോദിച്ചപ്പോ മധു തന്നെ പറഞ്ഞതാ ഇത്. ഇപ്പൊ തന്നെ നിന്നെ ഇവിടെ നിർത്തുന്നത് എന്നോടുള്ള വിശ്വാസം കൊണ്ടാ. എനിക്ക് നിന്നോട് ഉള്ള വിശ്വാസം കൊണ്ടും.


തുടക്കം മുതൽ കൂടെ ഉണ്ടായിരുന്നതോണ്ട് തന്നെ മധുവിന്റെ struggles ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. അതിലൂടെ ഒക്കെ പോയപ്പോ നമ്മുടെ ബന്ധവും കൂടി. പക്ഷെ അവൾക്ക് അങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ ഒന്നും അറിയില്ല. ഒരു പരുക്കൻ സ്വഭാവം പോലെയാ. എന്നാൽ വേണ്ടാത്തതിന് ചുമ്മാ ദേഷ്യപ്പെട്ടു നടക്കും ഇല്ല. അധികം ആരോടും അടുക്കാത്ത ആരെയും പെട്ടന്ന് വുശ്വസിക്കാത്ത പ്രാകൃതമാണ്. എന്നാൽ അടുത്ത് കഴിഞ്ഞാൽ ഉള്ളിൽ അവൾക്ക് നല്ല സ്നേഹം ആണ്. \" റോഷ്‌നി പറഞ്ഞു നിർത്തി.


\"നീ എന്തായാലും ഒന്ന് മുറിയിൽ settle ആയിട്ട് താഴേക്ക് വാ.\" അതും പറഞ്ഞു റോഷ്‌നി പോയി.


അവൻ കട്ടിലിൽ പോയി ഇരുന്നു.



\" പിശാച്ചിനെ കണ്ടപ്പോ ഞാൻ കരുതിയിരുന്നത് തന്നെക്കാൾ താഴെ ഉള്ള എല്ലാവരോടും പുച്ഛം ആണെന്ന് ഒക്കെയാ.. ഇനി അങ്ങനെ അല്ലേ? 🤔 റോഷ്നിയെ മാനേജർ ആയിട്ട് കാണാതെ ഫ്രണ്ട് ആയി കാണുക എന്നൊക്കെ വെച്ചാൽ... ഇവളെ അങ്ങോട്ട് പിടി കിട്ടുന്നില്ലലോ. അല്ല അവളിപ്പോ റോഷ്‌നിയെ അങ്ങനെ കാണുന്നു എന്ന് തന്നെ ഇരിക്കട്ടെ.. എനിക്ക് എന്തിനു അവളോട് സോഫ്റ്റ്‌ കോർണർ തോന്നണം?! അവളെ വെറുക്കുന്നതിൽ ഒരു കാരണം മാത്രമല്ലെ ഇത്..


പിന്നേ.... Struggle... കുറേ struggle ഉണ്ടാകും... അച്ഛൻ ആക്ടർ... അമ്മ actress. സിനിമയിലേക്ക് അച്ഛൻ വഴി ഡയറക്റ്റ് എൻട്രി.. വല്ലാത്ത struggle ആണല്ലോ ഇതൊക്കെ..  ഇവിടെ ഞാൻ ഒരു തിരക്കഥയും പിടിച്ചു എത്ര കാലം നടന്നു നടന്നു മടുത്തതാ... എവിടെന്നും ഒരു അവസരവും കിട്ടിയില്ലല്ലോ.. ഇതേപോലെ വായിൽ വെള്ളിക്കരണ്ടിയും ആയി ജനിച്ചവർ എപ്പോഴും പറയുന്നതാ ഈ struggles... \" അവൻ പുച്ഛത്തോടെ ഓർത്തു.


\"അല്ല മോനുസേ.. അവളെ വെറുക്കുന്നതിനു ഒരു കാരണം മാത്രമാണെന്ന് പറയുമ്പോ കുറേ കാരണം ഉണ്ടോ അപ്പോ? 😲😲😲\"



\"എടി കഥാകാരി തെണ്ടി.. കുറേ കാര്യങ്ങൾ ഉണ്ട്... \"


\"എന്തൊക്കെയാ... പിന്നെ തെണ്ടി നിന്റെ കുഞ്ഞമ്മ.. എന്നെ അതും ഇതും ഒക്കെ പറഞ്ഞാൽ ഉണ്ടല്ലോ.. ആ പിശാച്ചിനെ കൊണ്ട് നിന്നെ അവസാനം കെട്ടിക്കും നോക്കിക്കോ.. 😏😏😏\" 


\"എന്റെ പൊന്നെ ചതിക്കല്ലേ...ഞാൻ എണ്ണമിട്ട് പറയാം..\"


(തുടരും )


❤️❤️❤️❤️❤️❤️


കാരണം നമ്മൾക്ക് അടുത്ത പാർട്ടിൽ അറിയാം.. അപ്പൊ ശരി. നിങ്ങൾക്ക് ആരെയാ ഇഷ്ടം ആയത്? സാരങ്കിനെ ആണോ അതോ നമ്മളുടെ പിശാച്ചിനെ ആണോ?



നടിയും ട്രോളനും - A love story 7

നടിയും ട്രോളനും - A love story 7

4.8
783

\"ഞാൻ എണ്ണമിട്ട് പറയാം..\" \"മധുമിതയുടെ അമ്മ... നേത്ര... എന്റെ കുട്ടിക്കാലത്തെ ഫേവറേറ്റ് actress ആയിരുന്നു. അല്ല ഇപ്പോഴും എന്റെ ഫേവറേറ്റ് ആണ്. എനിക്ക് ഇന്നേവരെ അത്രയും ആരാധന ഒരു നടിയോടും തോന്നിയിട്ടില്ല. ഒരുപക്ഷെ എന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട നടിയായത് കൊണ്ടാകാം അത്.എനിക്ക് 6 വയസ്സുള്ളപ്പോഴായിരുന്നു നേത്രയും നടൻ ജയദേവന്റെയും പ്രണയ വിവാഹം കഴിയുന്നത്. അതോടെ അവർ അഭിനയിക്കുന്നതും നിർത്തി. എനിക്ക് എന്ത് വിഷമമായെന്നോ അന്ന്. എനിക്ക് മാത്രമല്ല. അമ്മയ്ക്കും. ഇനി അവരെ സിനിമയിൽ കാണാൻ പറ്റില്ലാലോ എന്ന് വളരെ അധികം വിഷമമം ആയിരുന്നു. ഒരു വർഷം കഴിയും മുൻപ് തന്നെ മധുമി