Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ☠️





നല്ല ഇടിയും, മിന്നലും ഉള്ള രാത്രി സമയം പതിനൊന്നു മണി കഴിഞ്ഞു കാണും.
മൂക്ക് മുട്ടം ചാരായവും അകത്താക്കിക്കൊണ്ടാണ് മുരുഗന്റെ
യാത്ര .

കൂട്ടുകാരുമൊത്തുള്ള വെള്ളമടി സൽക്കാരം കഴിഞ്ഞപ്പോൾ നേരം വൈകി.

വേഗം വീട്ടിലേക്കു പോകാനായി യാത്ര തിരിച്ചു. പകുതി വഴിക്ക് എത്തിയപ്പോഴേക്കും  നല്ല ശക്തമായ മഴ പെയ്യാൻ തുടങ്ങി.

വെള്ളത്തിന്റെ പുറത്തായത് കൊണ്ട് മഴയത്ത് അടുത്തെവിടേയും ഒതുങ്ങാതെ മുരുഗൻ യാത്ര തുടർന്നു... 


ബൈക്കിൽ പോകുവായിരുന്ന മുരുഗനു നേരെ   പെട്ടെന്നാണ് ആക്രമണം ഉണ്ടാകുന്നത്.

ആരോ കയർ ഉപയോഗിച്ച് അയ്യാളെ തള്ളി താഴെ വീഴ്ത്തുന്നു. 
വീഴ്ച്ചയിൽ മുരുഗന്റെ കയ്യും, മുഖവും അല്പം മുറിയുന്നു. ചെറിയ പരിക്ക് ആയതിനാൽ പതിയെ അയ്യാൾ എഴുന്നേൽക്കുന്നു. ചുറ്റും നോക്കുമ്പോൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. 

\"യാർഡാ അത്‌ \"

ആയ്യാളുടെ ആ ചോദ്യത്തിനും ഉത്തരം ഉണ്ടായിരുന്നില്ല. മുരുഗൻ  വീണ്ടും ചുറ്റും നോക്കിയതിനുശേഷം നിലത്തു  കിടന്ന ബൈക്ക് എടുക്കാൻ ശ്രമിക്കുന്നു.

അപ്പോഴേക്കും  പിന്നിൽ നിന്നും ആരോ അയ്യാളുടെ തലയിൽ അടിക്കുന്നു.
ആ അടിയിൽ മുരുഗൻ താഴെ വീഴുകയും, അയ്യാളുടെ ബോധം പോകുകയും ചെയ്യുന്നു.

താഴെ വീണ മുരുകനെ വലിച്ചിഴച്ചു കുറച്ചു ദുരെ ഉള്ള മരത്തിനടുത്തേക്ക് കൊണ്ടു പോകുന്നു . 

രണ്ടു കൈകളും, വായും സെലോടേപ്പ് ഉപയോഗിച്ച്  ഒട്ടിക്കുന്നു. ഒരു കാലിന്റെ അറ്റം കയർ കൊണ്ട് കുരുക്കിട്ട് മരത്തിന്റെ ഒരു ശിഖരത്തിൽ എറിഞ്ഞു അയ്യാളെ തല കീഴായി കെട്ടിത്തൂക്കുന്നു.

അതിനുശേഷം ആ 
അജ്ഞാതൻ തന്റെ പോക്കറ്റിൽ നിന്നും കത്തി എടുത്ത്‌ അയ്യാളുടെ കയ്യ് ഞരമ്പുകൾ മുറിക്കുകയും, കഴുത്തിൽ കത്തി കൊണ്ട് കുത്തിയിറക്കുകയും  ചെയ്യുന്നു.

അയ്യാൾ മരണപെട്ടു എന്നു ഉറപ്പു വരുത്തിയതിനുശേഷം  മുരുകന്റെ പോക്കറ്റിൽ നിന്നും അയ്യാളുടെ മൊബൈൽ ഫോൺ എടുത്തുകൊണ്ട് ആ അജ്ഞാതൻ  ഇരുട്ടിലേക്ക് മറയുന്നു. 

                                                         തുടരും.... 


ഞാൻ ഒരു ഏഴു വർഷം മുൻപ് ആദ്യമായി ഒരു സ്റ്റോറി ട്രൈ ചെയ്തതാണ്, അതിന്റ ഒരുപാട് പാളിച്ചകൾ ഈ കഥക്കുണ്ട്, അതെനിക്കറിയാം.  അതുകൊണ്ട് വായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നു. 

☠️ഇതാണ് എന്റെ പ്രതികാരം ഭാഗം -2☠️

☠️ഇതാണ് എന്റെ പ്രതികാരം ഭാഗം -2☠️

4.4
940

പിറ്റേ ദിവസം .....അതുവഴി വന്ന പാൽക്കാരനാണ്  മരത്തിൽ  തൂങ്ങി കിടക്കുന്ന ബോഡി ആദ്യം കാണുന്നത്.വേഗം അയ്യാൾ പോലീസിനെ വിവരം അറിയിക്കുന്നു .അല്പസമയത്തിനുശേഷം നാട്ടുകാരും, പത്രക്കാരാരും, മീഡിയയും അവിടെ ഓടി എത്തി.പ്രോസിജിയേഴ്സ് ഒക്കെ പൂർത്തിയാക്കി ബോഡി പോസ്റ്റുമാറ്റം ചെയ്യുന്നതിനുവേണ്ടി കൊണ്ട് പോയി.   പ്രമുഖൻ അല്ലാത്തതുകൊണ്ട്  അന്നേ ദിവസത്തെ വാർത്തയിലും, ഒരു തെളിവും ഇല്ലാത്തതിനാൽ കേസ് ഫയലിലും മാത്രം ഒതുങ്ങി....അന്വേഷണം ഒരു രീതിയിലും മുന്നോട്ട് പോയില്ല. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.ഒരു മാസങ്ങൾക്ക് ശേഷം.....                {{ മുൻ മന്ത്രി  അബ്