Aksharathalukal

☠️ഇതാണ് എന്റെ പ്രതികാരം ഭാഗം -2☠️

പിറ്റേ ദിവസം .....

അതുവഴി വന്ന പാൽക്കാരനാണ്  മരത്തിൽ  തൂങ്ങി കിടക്കുന്ന ബോഡി ആദ്യം കാണുന്നത്.

വേഗം അയ്യാൾ പോലീസിനെ വിവരം അറിയിക്കുന്നു .

അല്പസമയത്തിനുശേഷം നാട്ടുകാരും, പത്രക്കാരാരും, മീഡിയയും അവിടെ ഓടി എത്തി.

പ്രോസിജിയേഴ്സ് ഒക്കെ പൂർത്തിയാക്കി ബോഡി പോസ്റ്റുമാറ്റം ചെയ്യുന്നതിനുവേണ്ടി കൊണ്ട് പോയി.   

പ്രമുഖൻ അല്ലാത്തതുകൊണ്ട്  അന്നേ ദിവസത്തെ വാർത്തയിലും,
ഒരു തെളിവും ഇല്ലാത്തതിനാൽ കേസ് ഫയലിലും മാത്രം ഒതുങ്ങി....
അന്വേഷണം ഒരു രീതിയിലും മുന്നോട്ട് പോയില്ല.

അങ്ങനെ ദിവസങ്ങൾ
കഴിഞ്ഞു പോയി.


ഒരു മാസങ്ങൾക്ക് ശേഷം..... 

            
   {{ മുൻ മന്ത്രി  അബ്ദുൽ റസാഖിന്റെ  സഹോദരപുത്രൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് അന്വേഷിക്കുന്നതിനുവേണ്ടി അസിസ്റ്റന്റ് കമ്മീഷ്ണർ ജോയ് തോമസ് നെ ചുമതലപ്പെടുത്തി. 
 

   സൈറ്റ് എഞ്ചിനീയർ ആയിരുന്ന മനാഫിനെ രണ്ടു ദിവസം മുൻപാണ് വർക്ക്‌ സൈറ്റിൽ  കൊന്ന് തലകീഴായി കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്.  കയ്യ്  ഞരമ്പുകൾ ആറുത്ത്‌, കഴുത്തിൽ കത്തി കയറ്റിയ നിലയിൽ ആയിരുന്നു  ബോഡി ഉണ്ടായിരുന്നത്.

തെളിവായി ആകെ കിട്ടിയത് ഒരു സിസിടിവി ഫൂട്ടേജാണ്. }}......

വാർത്തകൾ ഇടവേളയ്ക്കു ശേഷം തുടരും....




കമ്മീഷണർ ഓഫീസ്.....

     \"ഗുഡ് മോർണിംഗ് സാർ \"

\" ഗുഡ് മോർണിംഗ്,  ഇരിക്കു.\"

\"സാർ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌  \"

ഫയൽ വാങ്ങി അദ്ദേഹം ഒന്ന് റീഡ് ചെയ്യുന്നു. 

\"സിസിടിവി യിൽ കണ്ട ആ സ്കൂട്ടർ നെ കുറിച്ച് അന്വേഷിച്ചോ \"  
     
\"യെസ് സാർ. അത് രമേശ് എന്ന ആളുടെ  പേരിലുള്ള വണ്ടിയാണത്. പക്ഷേ .... 
കുറച്ചു നാളുകൾക്കുമുൻപ് ഒരു 
കേസുമായി ബന്ധപ്പെട്ട് ഈ വണ്ടി  അവിടെ അടുത്തുള്ള സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
വണ്ടി ഇപ്പോഴും സ്റ്റേഷനിൽ തന്നെ
ഉണ്ട് സാർ 

\"അപ്പൊ വണ്ടി നമ്പർ ഫേക്ക് ആയിരുന്നു അല്ലെ \"

\"അതെ സാർ \"

\"പിന്നെ  മരണപ്പെടുന്നതിന് അരമണിക്കൂർ മുൻപ് അയ്യാളുടെ മൊബൈലിലേക്ക്  വന്ന ഫോൺ കാൾസ്,  ഡീറ്റെയിൽസ് എടിത്തിരുന്നു.

അത്  മൂന്ന് നമ്പറിൽനിന്നുമാണ് വന്നിട്ടുള്ളത്. ഒന്ന് അൻവർ, അത്‌ മരണപെട്ട മനാഫിന്റ കസിനാണ്.

പിന്നെ വന്ന രണ്ടു കാൾസ് അത്‌ ഒരേ നമ്പറിൽ നിന്നും ആയിരുന്നു \"

\"അതിനെ കുറിച്ച് അന്വേഷിച്ചില്ലേ \"

\"യെസ് സാർ. ആ നമ്പർ അത്‌ ചെന്നൈയിൽ ഉള്ള  മുരുകൻ  എന്ന ആളുടേതാണ്.\"

\"ഈ മുരുകനെ കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് എത്രയും വേഗം എനിക്ക് കിട്ടണം. \"

\"സാർ \"

\" പിന്നെ ഈ മുരുകനും, മനാഫ് തമ്മിൽ എന്താണ് ബന്ധം അങ്ങനെ എല്ലാം അന്വേഷിക്കണം \"

\"ഒക്കെ സാർ \"


അന്നേ ദിവസം വൈകുന്നേരം 

\" സാർ \"

\"യെസ് \"

\"മുരുകനെ ക്കുറിച്ച് അന്വേഷിച്ചു സാർ. ഏകദേശം ഒരു മാസം മുൻപ് ഇതേ സെയിം രീതിയിൽ അയ്യാൾ കൊല്ലപ്പെട്ടു\" 

\"ഇതേ സെയിം രീതിയിലോ \"

\"അതെ സാർ \"

\"ആ കേസിൽ ആരേലും അറസ്റ്റ് ചെയ്തിരുന്നോ \"

\"ഇല്ല സാർ, ഈ മുരുകൻ എന്ന് പറയുന്നവൻ  ഒരു തല്ലിപൊളി ആയിരുന്നു.

അവനോട് വിരോധമുള്ള ഒരുപാട് പേരുണ്ട്, അവരിൽ ആരെങ്കിലും ആവാം അത് ചെയ്തത് എന്നാ പറയുന്നേ.

പിന്നെ ആ കേസിന്റെ പിറകെ ആരും നടക്കാൻ ഇല്ലാത്തതുകൊണ്ട് അന്വേഷണമൊന്നും കാര്യമായി  നടന്നില്ല.

പിന്നെ കൊല്ലപ്പെട്ട മനാഫും, മുരുകനുമായി ഒരു രീതിയിൽ ഉള്ള ബന്ധവും ഇല്ലെന്നാണ് അന്വേഷണത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞത്. \"

\"ഉം \"

\"ഒരു തെളിവും ഇല്ലാണ്ട് എങ്ങനാ സാർ കേസ് മുന്നോട്ടുപോകുന്നെ \"

\"അറിയില്ലടോ....,.
എന്നാലും ഇത്ര ബ്രില്യൻഡായി  ഒരു എവിഡൻസും ഇല്ലാണ്ട്...

   ആരായിരിക്കും അവൻ \"

                                                തുടരും..... 
                       
    



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -3☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -3☠️

4
774

പിറ്റേ ദിവസം അസിസ്റ്റന്റ് കമ്മീഷൻ ജോയ് മാത്യു ന്റെ വീട് മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് അദ്ദേഹം ഫോൺ അറ്റന്റന്റ് ചെയ്യുന്നു \"ഹലോ...  എപ്പോ... ഒക്കെ ഞാൻ ഇപ്പൊത്തന്നെ എത്താം \"അദ്ദേഹം വേഗം റെഡിയായി കാറുമായി പുറത്തേക്കു പോകുന്നു {{ ഇപ്പോൾ കിട്ടിയ വാർത്ത......കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ മന്ത്രി അബുൽ റസാഖ് ന്റെ സഹോദരി പുത്രൻ അൻവറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ കത്തി കുത്തിയിറക്കിയ രീതിയിലായിരുന്നു ബോഡി.ഒരാഴ്ചക്കു മുൻപ്, അദ്ദേഹത്തിന്റെ സഹോദരപുത്രനെയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. }}അസിസ്റ്റ