Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -3☠️

പിറ്റേ ദിവസം അസിസ്റ്റന്റ് കമ്മീഷൻ ജോയ് മാത്യു ന്റെ വീട് 

മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് അദ്ദേഹം ഫോൺ അറ്റന്റന്റ് ചെയ്യുന്നു 

\"ഹലോ... 
 എപ്പോ... ഒക്കെ ഞാൻ ഇപ്പൊത്തന്നെ എത്താം \"

അദ്ദേഹം വേഗം റെഡിയായി കാറുമായി പുറത്തേക്കു പോകുന്നു 


{{ ഇപ്പോൾ കിട്ടിയ വാർത്ത......
കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 

മുൻ മന്ത്രി അബുൽ റസാഖ് ന്റെ സഹോദരി പുത്രൻ അൻവറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ കത്തി കുത്തിയിറക്കിയ രീതിയിലായിരുന്നു ബോഡി.
ഒരാഴ്ചക്കു മുൻപ്, അദ്ദേഹത്തിന്റെ സഹോദരപുത്രനെയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. }}



അസിസ്റ്റന്റ് കമ്മീഷ്‌ണർ ഓഫീസ് 


\"ഇതിപ്പോ അവരുടെ കുടുംബത്തെ മാത്രം ലഷ്യം വെച്ചു ചെയ്യുന്നതാണ്. ആർക്കായിരിക്കും അവരോടു
ഇത്രയും പകയുള്ളത് \"

\"രാഷ്ട്രീയക്കാരല്ലേ, അപ്പൊ അതിലുള്ള ആരെങ്കിലും ആയിരിക്കില്ലേ സാർ \"

\"അങ്ങനെ ആണെങ്കിൽ മുരുഗനെ  എന്തിനുകൊല്ലണം.    \"

\"അത്‌ ശെരിയാണ്... \"

\"കൊല്ലപ്പെട്ട ദിവസത്തെ ഇയ്യാളുടെ  ഫോൺ കാൾസ് പരിശോധിച്ചോ \"

\"യെസ് സാർ,
പുതുതായി ഒരു നമ്പറിൽ നിന്നും കാൾ വന്നിട്ടില്ല. 

അന്ന് രാത്രി 7.30 pm ന്  ടെക്സ്റ്റയ്സിൽ  നിന്നും ഇറങ്ങിയ അൻവർ നേരെ ചെന്നത് ഫ്രണ്ട് കിരൺ ന്റെ ഫ്ളാറ്റിലേക്കാണ്.\"

\"അത് എന്തിനാ \"  

\" സാർ അന്ന് അവിടെ വെച്ച് കിരണിന്റെ ബർത്ത്ഡേ പാർട്ടി ഉണ്ടായിരുന്നു. അതിന് പങ്കെടുക്കാനായിട്ടാണ് അൻവർ 
പോയത്. \"

\" കിരണിനെ ചോദ്യം ചെയ്തിരുന്നോ \"

\"ഇല്ല സാർ, ഇങ്ങോട്ടേക്കു വിളിച്ചിട്ടുണ്ട് \"

അപ്പോഴേക്കും കിരൺ അവിടേക്ക് വരുന്നു 

\"എസ്ക്യൂസ്‌മി സാർ \"

\"യെസ് \"

\"സാർ എന്റെ പേര് കിരൺ, ഇവിടം വരെ വരണമെന്നുപറഞ്ഞിരുന്നു \"

\"യെസ്..
വരൂ, കിരൺ എന്തു ചെയ്യുന്നു \"

\"ബിസ്സിനെസ്സ് ആ സാർ  \"

\"കൊല്ലപ്പെട്ട അന്ന് രാത്രി അൻവർ അവസാനമായി വന്നത് നിങ്ങളുടെ ഫ്ലാറ്റിൽ അല്ലെ \"

\"അതെ സാർ, അന്ന് എന്റെ ബർത്ത് ഡേ ആയോണ്ട് ഒരു പാർട്ടി അറേഞ്ച്    ചെയ്തിരുന്നു \"

\"ആരൊക്കെ ഉണ്ടായിരുന്നു ആ പാർട്ടിക്ക് \"

\"ഞാനും, അൻവറും പിന്നെ നാലഞ്ചു ഫ്രണ്ട്‌സ് ഉം ഉണ്ടായിരുന്നു \"

\"പാർട്ടിന്ന് പറയുമ്പോൾ ഡ്രിങ്ക്സ് ഒക്കെ വെച്ച്....  മം \"

\"അതെ സാർ \"

\"അപ്പൊ അൻവർ മദ്യപിച്ചിരുന്നു 
അല്ലെ \"

\"ഇല്ല സാർ \"

\"അതെന്താ \"

\"  അവന്റെ ഫാമിലിയിൽ അറിഞ്ഞാൽ പ്രേശ്നമാവും അതുകൊണ്ട് അവൻ കുടിക്കാറില്ല. ഒരു
കമ്പനിക്ക്  വന്നു അത്ര തന്നെ \"

  \"  മം..... 
അൻവർ എപ്പഴാ അവിടെന്ന്
പുറപ്പെട്ടത് \"

\"ഏട്ടു മണി കഴിഞ്ഞാണ് അവൻ വന്നത്  ഒരു ഒൻപതാരയൊക്കെ   കഴിഞ്ഞു അവൻ പോയി \"

\"വേറെ എവിടെ എങ്കിലും പോകുമെന്നു പറഞ്ഞിരുന്നോ \"

\"ഇല്ലാ, വീട്ടിലേക്ക് പോകുന്നു എന്നാ പറഞ്ഞേ \"

\"പിന്നെ താൻ അവനെ കണ്ടതേയില്ലേ.\"

\"ഇല്ല സാർ \"

\"മം....,
ശെരി താൻ പൊയ്ക്കോ\"

കിരൺ അവിടെ നിന്നും പോകുന്നു 


\"താൻ ആ ഫ്ലാറ്റ് വരെ ഒന്ന് പോണം \"

\"സാർ \"

\"അവിടത്തെ സിസിടിവി വിഷ്വൽസ്  ഒക്കെ ഒന്ന് പരിശോധിക്കണം,
എന്തെങ്കിലും ഒരു ക്ലൂ കിട്ടാതിരിക്കില്ല \"

\"ഒക്കെ  സാർ \"

കുറച്ചു മണിക്കൂറിനുശേഷം 

\"സാർ അൻവറിന്റെ പോസ്റ്റുമോട്ടം റിപ്പോർട്ട്‌ \"

\"മം\"

\"സാർ  ബോഡിയിൽ ക്ലോറോഫോം ന്റെ അംശം കണ്ടത്തിയിട്ടുണ്ട്. ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തിയതിനു ശേഷമാവാം കൊലപ്പെടുത്തിയിട്ടുണ്ടാവുക   \"

അദ്ദേഹം  പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വായിക്കുന്നു 

\"താൻ ആ  ഫ്ലാറ്റിൽ പോയി ഫുട്ടേജ് എടുത്തില്ലേ \"

\"യെസ് സാർ,
സാർ സിസിടിവി ഫൂട്ടേജിൽ അൻവർ കാറുമായി പോകുന്നതും, തൊട്ടു പിന്നാലെ ഒരു നീല  നിറത്തിലുള്ള ആൾട്ടോ കാർ അയ്യാളെ ഫോളോ ചെയ്യുന്നതായും കാണാം.\"

\"ഒക്കെ.... \"

\" ഇയ്യാള് ഫ്ലാറ്റിലേക്ക് വന്നപ്പോഴും 
പിന്നാലെ ഈ കാർ ഉണ്ടായിരുന്നു.

ഏകദേശം ഒരു  ഒന്നര മണിക്കൂർ വരെ ആ കാർ പുറത്തു വെയിറ്റ് ചെയ്തു കിടപ്പുണ്ടായിരുന്നു. \"

\"അപ്പോൾ ആ കാറിലുണ്ടായിരുന്ന വ്യക്തി യാണ്  നമ്മൾ തിരയുന്ന ആൾ. \"

\"അതെ സാർ, പിന്നെ 
കാറിന്റെ നമ്പർ ഞാൻ പരിശോധിച്ചു സാർ, അത് ഫേക്ക് നമ്പർ ആണ്   \"


                                    തുടരും..... 



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -4☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -4☠️

4.4
787

കമ്മീഷണർ ആ വീഡിയോ വീണ്ടും വ്യക്തമായി പരിശോധിക്കുന്നു. കാറിന്റെ ഫോട്ടോസ് നല്ലതുപോലെ നോക്കിയപ്പോഴാണ് കാറിന്റെ കണ്ണാടിയിൽ ഒരു സ്റ്റിക്കർ  ഒട്ടിച്ചിരുന്നത് അദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത് .അദ്ദേഹത്തിന്റെ മൈൻഡിൽ ഈ പിക്ചർ മറ്റെവിടെയോ കണ്ടതായി ഓർക്കുന്നു. പെട്ടെന്ന് അദ്ദേഹം മനാഫിന്റ കേസ് ഫയൽ  എടുക്കുന്നു അതിൽ കൊലയാളി ഉപയോഗിച്ച സ്കൂട്ടർന്റെ  പിക്ചർസ് പരിശോധിക്കുന്നു.അതെ സ്കൂട്ടറിലും ആ പിക്ചർ കാണുന്നു. അദ്ദേഹം si യോട് അതേപറ്റി സംസാരിക്കുന്നു. \"സീ....., ഈ സിമ്പിൾ കണ്ടോ,  ഈ ഹനുമാന്റെ പിക്ചർ.കൊലയാളി ഉപയോഗിച്ച രണ്ടു വാഹനങ്ങളിലും  ഈ സ്റ്റിക്ക