Aksharathalukal

ബലിക്കാക്ക

ബലിക്കാക്ക
-------------- ഗദ്യകവിത 

ചാണകം മെഴുകിയ തറയിലേക്ക് പരേതാത്മാവിനെ ആവഹിച്ചു പറന്നെത്തുന്ന, നിനക്കു തിന്നാൻ പിതൃപിണ്ഡങ്ങൾ നിരത്തി വെച്ചിട്ടുണ്ട്.

നിനക്കതു കൊത്തി വിഴുങ്ങാം. ചികഞ്ഞു നിരത്താം, ചവിട്ടി മെതിക്കാം; പക്ഷേ, ആ കാവ്യശകലത്തിൽനിന്ന് ഒരുരുള കൊത്തിയെടുത്ത്, അവിടെ ചുടലയ്ക്കു കാവലിരിക്കുന്ന കാവതികാക്കയ്ക്കു കൊടുക്കരുത്.             
     
അവൻ പറയും ഈ ബലികാവ്യം വിഷമാണെന്ന്. 
അത് ശപിക്കപ്പെട്ടതാണെന്ന്!

അവന്റെ തലചരിച്ചുള്ള നോട്ടം കണ്ടില്ലേ,
ചുറ്റിലും ശത്രുക്കളാണെന്ന്
ഏതോ ജ്ഞാനി പറഞ്ഞുകൊടുത്ത്
ബുദ്ധി നശിച്ചവനാണവൻ!


നഷ്ടപഞ്ജരം

നഷ്ടപഞ്ജരം

0
144

     നഷ്ടപഞ്ജരം     --------------- (കവിത)@ രാജേന്ദ്രൻ ത്രിവേണി(\'സ്വർണച്ചാമരം വീശിയെത്തുന്ന\' എന്ന ഗാനത്തിന്റെ താളം)നിന്റെയാക്കൊച്ചു പഞ്ജരം തീർത്തരാത്രി വൃക്ഷത്തിൻ ചില്ലകൾ,വ്യർഥമായെന്നും തേടിനീങ്ങിടുംശാരികേ, കൊച്ചു ചന്ദ്രികേ,ചെന്നു ചേരില്ല നമ്മൾതൻ നഷ്ടപഞ്ജരങ്ങളിൽ വീണ്ടുമേ!സ്പ്നമായെന്നും നിന്നിലൂറുമാനഷ്ടസ്വപ്നത്തിന്നോർമകൾ!