Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -45

ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ ഓരോരുത്തരായി വന്ന്‌ ഞങ്ങളോട് വിശേഷം ചോദിക്കാൻ തുടങ്ങിയിരുന്നു ...

ഓരോരുത്തർ അടക്കം പറയുന്നുണ്ട്.... അത് കേൾക്കുമ്പോൾ പുള്ളിക്കാരൻ എന്നെ ചേർത്തുപിടിക്കും...അതെനിക്കൊരു ആശ്വാസമായിരുന്നു.... പിന്നെ ഈ രണ്ടു ദിവസം കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ നല്ല രീതിയിൽ ഉള്ള ഒരു ഫ്രണ്ട്ഷിപ്പ് ഉടലെടുത്തത് ഈ യാത്രയെ മനോഹരമാക്കി... അല്ലെങ്കിൽ ഈ നിമിഷത്തെ മനോഹരമാക്കി....

ഫ്രണ്ട്ഷിപ്പ്..... ഫ്രണ്ട്ഷിപ്പ് ആണോ...ആണെന്നാണ് അവർ വിശ്വസിച്ചിരിക്കുന്നത് ... ശരിക്കും അത് പ്രണയമാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ....രണ്ടുപേരും അത് തുറന്നു പറയാൻ തയ്യാറായിരുന്നില്ല... അവരുടെ പ്രണയം.... അവർ തന്നെ മനസ്സിലാക്കുന്നുണ്ടോ എന്ന് അറിയില്ല.... അതോ മനസ്സിലാക്കിയിട്ടും പറയാതിരിക്കുന്നതാണോ എന്ന് അറിയില്ല..... ചില പ്രണയങ്ങൾ ഒരു തുറന്നുപറച്ചിൽ ഇല്ലായ്മ കൊണ്ട് മാത്രം നഷ്ടപ്പെടുന്നവയാണ്.... ഇവരുടെ പ്രണയവും അങ്ങനെ ഒന്നായി തീരുമോ....?

ഇവർ വരുന്നത് കണ്ടതും മമ്മിയും വല്യമ്മച്ചിയും ഒരേപോലെ അതിശയത്തോടെ നോക്കി നിന്നു... അത്രയ്ക്ക് മനോഹരമായിരുന്നു അവരുടെ ആ വരവ് കാണാൻ തന്നെ..... മെയ്ഡ് ഫോർ ഈച്ച് അദർ എന്നൊക്കെ പറയുന്നത് ശരിക്കും ഇവരെ തന്നെയാണ്..... അത്രയ്ക്ക് മനോഹരം.... ❤️❤️❤️

എന്തുകൊണ്ട്, അറിയാതെ തന്നെ വല്യമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞു ഒരുപാട് കാണാനാഗ്രഹിച്ച ഒരു നിമിഷം.... അവർ വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല പക്ഷേ ഇപ്പോ ഒരുപാട് സന്തോഷം തോന്നുന്നു... അവർക്ക് പരസ്പരം ഇഷ്ടമാണെങ്കിലും എന്തുകൊണ്ടോ രണ്ടുപേരും ഒരുമിച്ച് ജീവിക്കുമെന്ന് ഇതുവരെ എനിക്കൊരു വിശ്വാസമുണ്ടായിരുന്നില്ല... പക്ഷേ ഇപ്പോൾ മനസ്സിലാകും അവർ രണ്ടുപേരും ഒരു കാരണവശാലും പിരിയാൻ പോകുന്നില്ല....

പിന്നെ മമ്മിയും വല്യമ്മച്ചിയും ചേർന്ന്  എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി കൊടുക്കുന്ന തിരക്കിലായിരുന്നു.... ആരുടെയും ഒരു കുത്തുവാക്കും കേൾക്കാൻ ഇടവരുത്തിക്കാതെ രണ്ടുപേരും എന്റെ കൂടെ തന്നെ നിന്നു..... ഇടയ്ക്ക് ഇച്ചായൻ എനിക്ക് എന്തെങ്കിലും വേണോ എന്ന് എന്റെ അടുത്ത് വന്ന് ചോദിക്കുന്നുണ്ടായിരുന്നു... എന്തേലും ബുദ്ധിമുട്ട് തോന്നുകയാണ് പറഞ്ഞോളൂ നമുക്ക് പോയേക്കാം എന്നും പുള്ളി പറഞ്ഞപ്പോൾ അത് വലിയൊരു ആശ്വാസമാണ് എനിക്ക് സമ്മാനിച്ചത്....

അങ്ങനെ തകൃതമായി കല്യാണം കഴിഞ്ഞു... നമ്മളെ ഫാമിലി ഫോട്ടോ ഒക്കെ എടുത്ത് അടിപൊളിയായി നിൽക്കുമ്പോഴാണ് ഞങ്ങളെ രണ്ടുപേരെയും കൂടെ കുറച്ച് ഫോട്ടോ എടുക്കാൻ ക്യാമറാമാൻ പോസ്റ്റ് ചെയ്യാൻ പറഞ്ഞത് അല്ല പറഞ്ഞത്  വല്യമ്മച്ചിയുടെ പണിയാണ്...  കല്യാണത്തിന് ഞങ്ങൾക്ക് ഫോട്ടോ ഒന്നും എടുക്കാൻ പറ്റാത്തതുകൊണ്ട് പുള്ളിക്കാരിക്ക് ഒരേ നിർബന്ധം... പിന്നെ അധികം തർക്കത്തിന് നിൽക്കാതെ തന്നെ ഞങ്ങൾ രണ്ടുപേരുംപോസ്സ് ചെയ്യ്തു ...

അവർ പറയുന്ന പോസ്റ്റുകളിൽ ഒക്കെ നിൽക്കാൻ ഞങ്ങൾക്ക് നല്ല ബുദ്ധിമുട്ട് തോന്നിയെങ്കിലും അഭിനയ സിംഹങ്ങളായ ഞങ്ങളെ രണ്ടുപേരും നല്ല രീതിയിൽ അഭിനയിച്ച തകർത്തു....

പിന്നെ ഞങ്ങൾ അധിക നേരം അവിടെ നിന്നില്ല....ഞങ്ങൾ ഇറങ്ങാൻ റെഡിയായ പ്പോഴാണ് ജുന്നുവും ഞങ്ങളോടൊപ്പം  വരാൻ നിന്നത്..... പക്ഷേ ജുന്നൂനെ വലിയമ്മച്ചി അവിടെ തന്നെ പിടിച്ചു നിർത്തി....

അങ്ങനെ ഞങ്ങൾ രണ്ടുപേരും മാത്രമാണ് വീട്ടിലേക്ക് പോയത്.... ഈ രണ്ടു ദിവസങ്ങളിലും ഇച്ചായന്റെ കൂടെ തന്നെയാണ്  ഞാൻ കിടന്നത്....

ഞങ്ങൾ രണ്ടുപേരും വീട്ടിലെതുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു... എന്തുകൊണ്ടോ  രണ്ടുപേരും നല്ല രീതിയിൽ ക്ഷീണിച്ചിരുന്നു.... രാത്രിക്ക് ഭക്ഷണം ഒന്നും ഉണ്ടാക്കണ്ടേതില്ല മമ്മി എല്ലാം പാഴ്സൽ ചെയ്തു തന്നു വിട്ടിട്ടുണ്ടായിരുന്നു... പോയി കുളിച്ച് ഫ്രഷ് ആയി വന്ന ഞങ്ങളുടെ രണ്ടുപേരും സിറ്റൗട്ടിൽ ഇരുന്ന്‌ മഴയെ ആസ്വദിച്ചു ...

കാറ്റിൽ ഇളകുന്ന മരച്ചില്ലകൾ അവരുടെ സംഗീതം പൊഴിച്ചപ്പോഴും  പൂ മൊട്ടുകൾ വിരിയൻ കാത്തുനിൽക്കുന്നതും   മണ്ണിലേക്ക് അറിയാൻ പ്രണയാർദ്രമായി ഭൂമിയിൽ പതിക്കുന്ന ഓരോ തുള്ളി മഴയുടെ സംഗീതവും ആസ്വദിച്ച് ഞങ്ങൾ സിറ്റൗട്ടിൽ ഇരുന്നു.... ആദ്യമൊന്നും ഇടിമിന്നൽ ഉണ്ടായിരുന്നില്ല എങ്കിലും പതിയെ നല്ല രീതിയിൽ മിന്നൽ ഉണ്ടാവാൻ തുടങ്ങി.... സിറ്റൗട്ടിൽ കുറച്ചു മാറി മാറി ഇരുന്ന ഞങ്ങൾ രണ്ടുപേരുടെയും ഇടയിലെ ഗ്യാപ്പ് തനിയെ കുറഞ്ഞുവന്നു.... ഞാൻ പതിയെ പുള്ളിയുടെ അടുത്തോട്ട് ചേർന്നിരുന്നു... ഒന്നുകൂടി ഇടി ശക്തിയായി ഞാൻ പുള്ളിയുടെ കയ്യിൽ  കൈകോർത്തു പിടിച്ചു.... എന്റെ പേടി മനസ്സിലാക്കി എന്നോണം പുള്ളിയും എന്നെ ചേർത്തുപിടിച്ചു....

വീണ്ടും ഒരുപാട് നേരം ഞങ്ങൾ അവിടെ സംസാരിച്ചിരുന്നു...എന്റെ വീടിനെക്കുറിച്ചും കൂട്ടുകാരെ കുറിച്ചും പഴയ കഥകളും ഇച്ചായന്റെ കഥകളും കോളേജ് ലൈഫ്.. ദുഃഖം നിറയ്ക്കുന്നതും സന്തോഷം നിറയ്ക്കുന്നതുമായ ഒരുപാട് കഥകൾ പറഞ്ഞ് ആ രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.... പക്ഷേ ആ ഒറ്റ രാത്രി കൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു എന്തും പരസ്പരം എന്തും പങ്കുവയ്ക്കാൻ കഴിയുന്ന... ആർക്കും ലഭിക്കാത്ത അമൂല്യമായ സൗഹൃദം ഞങ്ങളിൽ ഉടലെടുത്തു........

സംസാരത്തിനെല്ലാം ഒടുവിൽ രാത്രിയുടെ ഏതോയാമത്തിൽ രണ്ടുപേരും ഉറങ്ങിപ്പോയി.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                തുടരും.........


കാർമേഘം പെയ്യ്‌തപ്പോൾ part -46

കാർമേഘം പെയ്യ്‌തപ്പോൾ part -46

5
862

ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ ഓരോരുത്തരായി വന്ന്‌ ഞങ്ങളോട് വിശേഷം ചോദിക്കാൻ തുടങ്ങിയിരുന്നു ...ഓരോരുത്തർ അടക്കം പറയുന്നുണ്ട്.... അത് കേൾക്കുമ്പോൾ പുള്ളിക്കാരൻ എന്നെ ചേർത്തുപിടിക്കും...അതെനിക്കൊരു ആശ്വാസമായിരുന്നു.... പിന്നെ ഈ രണ്ടു ദിവസം കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ നല്ല രീതിയിൽ ഉള്ള ഒരു ഫ്രണ്ട്ഷിപ്പ് ഉടലെടുത്തത് ഈ യാത്രയെ മനോഹരമാക്കി... അല്ലെങ്കിൽ ഈ നിമിഷത്തെ മനോഹരമാക്കി....ഫ്രണ്ട്ഷിപ്പ്..... ഫ്രണ്ട്ഷിപ്പ് ആണോ...ആണെന്നാണ് അവർ വിശ്വസിച്ചിരിക്കുന്നത് ... ശരിക്കും അത് പ്രണയമാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ....രണ്ടുപേരും അത് തുറന്നു പറയാൻ തയ്യാറായിരുന്നില്ല...