Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -5☠️




ഇയ്യാള് തന്നാണോ ഇവിടെ വന്നു വാഹനം എടുത്തത് \"

\"അതറിയില്ല സാർ,...
ഞാൻ അങ്ങനെ ഇവിടത്തെ കാര്യങ്ങൾ ഒന്നും  നോക്കാറില്ല. ഒരു പയ്യനെ നിർത്തിട്ടുണ്ട്, അവനാ കാര്യങ്ങളൊക്കെ നോക്കുന്നെ.\"

\"എന്നിട്ട് അവനെവിടെ \"

\"അവൻ ശബരിമലയിലേക്ക് പോയിരിക്കുന്നത് കൊണ്ട് രണ്ടുദിവസത്തേക്ക് ലീവാ \"


\"അവൻ വന്നാലുടൻ സ്റ്റേഷനിൽ ഹാജരാവാൻ പറയണം \"

\"ശെരി സാർ \"

\"ഇവിടെ സിസിടിവി ക്യാമറ ഒന്നുമില്ലേ \"

\" ഇല്ല സാർ\"

\"മം...., ശെരി \"


\"ഫൈസൽ അബ്ദുൽ റസാഖ്..... 

എത്രയും വേഗം  ഇയ്യാളെ അറസ്റ്റ് ചെയ്യണം \"

\"ഒക്കെ സാർ \"

അഡ്ഡ്രസ് കണ്ടുപിടിച്ചു 
ഫൈസലിനെ അറസ്റ്റ്  ചെയ്യുന്നതിനുവേണ്ടി കമ്മീഷ്‌ണർ ഉം സംഘവും ഫൈസലിന്റെ വീട്ടിലേക്ക് പുറപ്പെടുന്നു.

വീടിനുഅടുത്ത് എത്തിയപ്പോഴാണ് മുൻ മന്ത്രി അബ്ദുൽ റസാഖിന്റെ വീടാണെന്ന് അവർക്ക് മനസ്സിലായത്. 

\"സാർ ഇത് റസാഖ് സാറിന്റെ വീടാണല്ലോ... അപ്പൊ ഫൈസൽ അദ്ദേഹത്തിന്റെ മകനാണോ \"

\"ആരായാലും  നമുക്ക് അറസ്റ്റ് ചെയ്തല്ലേ പറ്റു\"

കമ്മീഷ്ണർ ഉം സംഘവും ഗേറ്റിനുള്ളിലേക്ക് കടക്കുന്നു.
പുറത്ത് ജോലിക്കാരൻ ചെടികളിൽ  വെള്ളം തളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.

കമ്മീഷ്ണറും സംഘവും കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കണ്ട്  ജോലിക്കാരൻ ഇവരുടെ അടുത്തേക്ക് വരുന്നു. 

\"എന്താ സാറെ \"
\"താൻ ആരാ \"

\"ഞാൻ ഇവിടെത്തെ ജോലിക്കാരനാ. എന്താ സാർ എന്താ പ്രശ്നം \"

\"അത് പറയേണ്ടവരോട്  പറഞ്ഞോളാം \"

\"അത്... സാർ ഇവിടെ ആരുമില്ല \"

\"എവിടെ പോയി  \"

\"എല്ലാരും മരണം നടന്ന വീട്ടിലാ \"

\"ഓഹോ...  അപ്പൊ ഈ ഫൈസലും അവർക്കൊപ്പം പോയോ, അതോ അകത്തുണ്ടോ \"

\"സാറ്... ഏത് ഫൈസലിന്റെ കാര്യമാ ചോദിക്കുന്നെ. \"

\"തനിക്ക് ഏതൊക്കെ ഫൈസൽനെ അറിയാം \"

\"അത്... \"

\"ഫൈസൽ അബ്ദുൽ റസാഖ്......

അവനെ തനിക്കറിയാല്ലോ  അല്ലേ,  അവനെ  അറസ്റ്റ് ചെയ്യാനാ ഞങ്ങൾ വന്നേ.

അവൻ അകത്തുണ്ടോ, അതോ അവർക്കൊപ്പം പോയോ \"

\"സാറിന് ആള് മറിട്ടൊന്നുമില്ലല്ലോ \"

\"ഞങ്ങൾക്ക് ആള് മാറിയിട്ടൊന്നുമില്ല , താൻ അവൻ അകത്തുണ്ടെങ്കിൽ വിളിക്ക് \"

\"സാറ്.....
റസാഖ് സാറിന്റെ മകൻ ഫൈസൽ നെ കുറിച്ച്തന്നാണോസാറമ്മാര്
  പറയുന്നേ \"

കമ്മീഷ്ണർ ലൈസൻസിന്റെ കോപ്പി ആയ്യാൾക്ക് കാണിച്ചു കൊടുക്കുന്നു. 

\"ഇവൻ  തന്നാണോ ഇവിടത്തെ പുത്രൻ \"

\" അതെ,   സാർ ,
പക്ഷേ ഫൈസൽനെ അന്വേഷിച്ചാണ്  വന്നതെങ്കിൽ  നിങ്ങൾക്ക് അവനെ കാണാൻ പറ്റില്ല \"

\"അത് താനാണോ തീരുമാനിക്കുന്നെ. \"

\"ഞാനല്ല ആരു തീരുമാനിച്ചാലും അത് മാത്രം നടക്കില്ല  സാർ.

കാരണം ഫൈസൽ മരിച്ചിട്ട്  രണ്ടു മാസം കഴിഞ്ഞു \"

\"വാട്ട്‌ \"

\"അതെ സാർ, അതിന്റെ ഷോക്കിൽ നിന്നും എല്ലാപേരും ഒന്ന് മാറി വരുവായിരുന്നു  അപ്പോഴാ തുടരെ ഉണ്ടായ ഈ രണ്ടു മരണം, \"

ഫൈസൽ മരിച്ചു എന്ന വാർത്ത കമ്മീഷ്ണറെയും സംഘത്തെയും വീണ്ടും ആശങ്കയിലാക്കി.

\"ഈ ഫൈസൽ എങ്ങനാ മരിച്ചേ \"

\"ആത്മഹത്യാ ആയിരുന്നു സാർ \"

\"എന്തിനാ  അയ്യാൾ ആത്മഹത്യ ചെയ്തെ \"

\"അത്.....,
ഒരു പെൺകുട്ടിയുമായി ഫൈസൽ പ്രണയത്തിലായിരുന്നു,  വീട്ടുകാർ സമ്മതിക്കാത്തതെ വന്നപ്പോൾ ......\"  

\" ആ പെൺകുട്ടിയും  സുസൈഡ്    ചെയ്തോ  അതോ \"

\"ഉവ്വ്‌ \"

\"മം .... ശെരി....,
ഞങ്ങൾ വന്നതൊന്നും താൻ ആരോടും പറയണ്ട , കേട്ടോ... \"

\"ശെരി സാർ \"

കമ്മീഷ്ണറും സംഘവും അവിടെ നിന്നും പുറപ്പെടാൻ തുടങ്ങുന്നു. 

\"ഇനി അങ്ങേര് എങ്ങാനും പോയി പറയോ സാർ \"

\" ദൈവത്തിനറിയാം,   താൻ വണ്ടിയെടുക്ക് \"

അവർ അവിടെ നിന്നും പുറപ്പെട്ടു 
കുറച്ചു സമയം കഴിഞ്ഞു. 
കമ്മീഷ്ണർ ഓഫീസിൽ. 

\"സാർ,... \"

\"യെസ് \"

\"സാർ..,
ഞാൻ ഫൈസൽ നെ കുറിച്ച് കൂടുതൽ  അന്വേഷിച്ചു. അയ്യാള് പറഞ്ഞതൊക്കെ സത്യം ആയിരുന്നു.   
ചെന്നൈയിൽ മെഡിസിനു പഠിക്കുവായിരുന്ന ഫൈസലും, അവിടെ തന്നുള്ള ഒരു പെൺകുട്ടിയുമായി
പ്രണയത്തിലായിരുന്നു .

രണ്ടു പേരുടെയും വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നത് കാരണം    രണ്ടു പേരും അവിടെ അടുത്തുള്ള കൊക്ക യിൽ ചാടി ആത്മഹത്യ ചെയ്തു എന്നാ അറിയാൻ കഴിഞ്ഞേ.


ഫൈസൽ ന്റെ ബോഡി കിട്ടിയായിരുന്നു, പക്ഷേ ആ പെൺകുട്ടിയുടെ ബോഡി  കിട്ടിയില്ല. അത് ആഴത്തിലേക്ക് പോയിന്നൊക്കെ  പറയുന്നേ.
 
സംഭവം വലിയ ന്യൂസ്‌ആയിട്ടൊന്നും വന്നില്ല.   ഇവരുടെ ഫാമിലിക്ക് ചീത്ത പേര് വരാതിരിക്കാൻ  അവർ വേണ്ടത് ചെയ്തു എന്നുവേണം കരുതാൻ. 

സാർ  എന്താ ആലോചിക്കുന്നേ \"


                                     തുടരും....... 



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -6☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -6☠️

4.5
747

\"ഇത്രയും ദിവസം നമ്മൾ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു  ചോദ്യമില്ലേ  അതിന്    ഉത്തരം കിട്ടി . \"\"സാർ എന്താ ഉദ്ദേശിച്ചത് \"\"ചെന്നൈയിൽ ഉള്ള മുരുകനും, കൊല്ലപ്പെട്ടവരും  തമ്മിൽ എന്താ ബന്ധം.എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയില്ലേ.  അൻവറും  മനാഫും, ചെന്നൈയിലുള്ള മുരുകനും   എല്ലാം  ഇപ്പൊ കണക്ട് ആയില്ലേ. \"\"അത് ശെരിയാ സാർ \"\"ഈ കൊലപാതകത്തിനു പിന്നിൽ ആരാണ് എന്ന് അറിയണമെങ്കിൽ  ആദ്യം നമ്മൾ അറിയേണ്ടത്  ഫൈസൽ നെ കുറിച്ചാണ്. അയ്യാൾ എന്തിനാണ് സുസൈഡ് ചെയ്തത് എന്നറിയണം. \"\" അത് നമുക്ക് അറിയാല്ലോ  സാർ \"\"അത് ഇവര്  പറയുന്നതല്ലേ. സത്യം എന്തെന്ന് നമുക്ക് അറിയില