Aksharathalukal

അഭിമന്യു - ഭാഗം 3



അപ്പു അപ്പോഴും ദേഷ്യത്തിലായിരുന്നു .
കഞ്ഞി കുടിച്ച് കഴിഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി അവിടെ മേശപുറത്തിരുന്ന കല്യാണ കത്ത് കണ്ടപ്പോഴാണ് നാളെ 10ത്തിൽ കൂടെ പഠിച്ച ദൃശ്യയുടെ കല്യാണമാണെന്ന് ഓർമ വന്നത്.
സമയം ഉച്ചയായപ്പോൾ മുറ്റത്തൊരു ബൈക്കിന്റെ ഹോണടി ശബ്ദം കേട്ടത്. നോക്കുമ്പോൾ മഹേഷായിരുന്നു.

\"ഡാ അഭി ..നമുക്ക് ഒന്ന് ബീച്ച് വരെ പോയാലോ കുറെ കാലം ആയില്ലേ എവിടേക്കെങ്കിലും പോയിട്ട് എപ്പോ പ്ലാൻ ഇട്ടാലും ഒന്നുകിൽ നീ ഉണ്ടാവില്ല അല്ലെങ്കിൽ ആ മരതലയൻ വിനോദ് ഉണ്ടാവില്ല ഇന്നെങ്കിലും ഒന്ന് വാടാ \"

\"ഹാ..ഞാൻ വരാം ഒന്ന് ഡ്രെസ്സ് മാറിയിട്ട് വരാഡാ \"

\"അച്ഛാ..സുഖമല്ലേ \"

\"അങ്ങനെ പോവുന്നു മോനെ \"

\"അല്ല അനികുട്ടനെ കാണുന്നില്ലല്ലോ \"

അപ്പോൾ അനിരുദ്ധ് കിച്ചനിൽ നിന്ന് പുറത്തേക്ക് വന്നു.

\"അനികുട്ടൻ ഇവിടെ തന്നെ ഉണ്ട് പിന്നെ ഇങ്ങനെ ഇടക്ക് ഇടക്ക് ഇങ്ങനെ വലിഞ്ഞു കയറി വരണം എന്നില്ല ഇവനെ കാണാനാണേൽ കവലയിൽ വച്ച് കണ്ടാൽ മതി \"

\"എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല പിന്നെ ഇവനെ കാണാൻ മാത്രമല്ല ഞാൻ ഇവിടെ വരുന്നത് അത് നീ മനസ്സിലാക്കിയാൽ കൊള്ളാം \"

അതും പറഞ്ഞു മഹേഷ് ദേഷ്യത്തിൽ റൂമിൽ നിന്ന് പുറത്തേക്ക് വന്ന അഭിയുടെ കയ്യും പിടിച്ചു വലിച്ചു പുറത്തേക്ക് ഇറങ്ങി.



അവർ ബീച്ച് റോഡിലേക്ക് പോയി.

\"എടാ നീ എന്തിനാ അവനോടു വഴക്കിട്ടത് \"

\"നിന്റെ അനിയനായത് കൊണ്ടാണ് ഞാൻ പലപ്പൊഴും പോട്ടെ പോട്ടെ എന്ന് വെക്കുന്നത്
ചുമലിൽ കയറിയിരുന്ന് ചെവി തിന്നാൻ നോക്കിയാൽ എന്റെ സ്വഭാവം മാറും \"

മഹേഷ് കലിപ്പിലായി.
അവർ ബീച്ചിലെത്തി.
അവിടെ ചൂട് നിലകടലായുടെ മണം മൂക്കിലടിച്ചപ്പോൾ മഹേഷ് ഒന്ന് കൂൾ ആയി.

\"എടാ വിനോദ് എവിടെ അവൻ വരില്ലേ \"

\"അവൻ അവന്റെ പെണ്ണുമായി ഇവിടെ വന്നിട്ടുണ്ടാവും ഇവിടെ പുതിയ ലൗവേഴ്‌സ് കോർണർ ഒക്കെ തുടങ്ങിയതല്ലേ. തേടിയ പാമ്പ് കാലിൽ ചുറ്റി ദേ വരുന്നു \"

\"അളിയാ.....ഞാൻ ലേറ്റ് ആയോ \" കൂളിംഗ് ഗ്ലാസ് ഊരികൊണ്ട് വിനോദ് ചോദിച്ചു.

\"നിന്റെ 10 രൂപെടെ കൂളിംഗ് ഗ്ലാസ് വെറുപ്പിക്കൽ നിന്റെ അവളുടെ അടുത്ത് മതി...അവൻ വല്യ സായിപ്പ് \"

\" എടാ... അവളെ ഒന്ന് ഇമ്പ്രെസ് ആകാൻ വേണ്ടിയാ എന്താ കൂടി പോയോ \"

\"അല്ല കുറഞ്ഞു പോയി\"

\"എടാ എന്നിട്ട് നിന്റെ പെണ്ണെവിടെ \"

\"അവളെ ഞാൻ ബസ്സിൽ കയറ്റി വിട്ടു അഭി \"

\"അതെന്താടാ അങ്ങനെ \"

\"നീ ആ കറുത്ത ഷർട്ടിട്ട ആളെ കണ്ടോ അവളുടെ ചേട്ടനാ എന്നെയും അവളെയും ഇവിടെ വെച്ചങ്ങാനും കണ്ടാ പിന്നെ എന്നെ കൊണ്ട് പോവാൻ നിങ്ങൾ ആംബുലൻസ് വിളിക്കേണ്ടി വരും \"

ഇത് കേട്ട് മഹേഷിന് ചിരി വന്നു.
ഞാൻ ആഴകടലിലേക്ക് നോക്കി നിന്നു.
തിരമാലകൾ അലയടിക്കുന്നത് പോലെ എന്റെ മനസ്സിലെ ചിന്തകളും അലയടിച്ചുകൊണ്ടിരുന്നു.
അപ്പോൾ ഒരു കുട്ടി ആൾക്കൂട്ടത്തിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു.

\"മോനെ...എന്തിനാ കരയുന്നേ \"

\"അത്....എന്റെ ചേച്ചിയെ കാണുന്നില്ല \"

\"സാരമില്ല ചേച്ചി ഇപ്പോൾ വരും ഇവിടെ എവിടെയെങ്കിലും കാണും \"

\"നീ എന്താ പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫ കളിക്കാണോ അഭി \" മഹേഷ് അഭിയുടെ തലക്ക് തട്ടി ചോദിച്ചു.

\"അല്ലെടാ ഈ കൊച്ചിന്റെ ചേച്ചിയെ കാണുന്നില്ല \"

\"ദേ....ചേച്ചി...\"

ഞങ്ങൾ തിരിഞ്ഞു നോക്കി.

\"സെബാനെ നീ എവിടെയാ പോയത് ഞാൻ അവിടെ നിക്കാനല്ലേ നിന്നോട് പറഞ്ഞത് \"

അവൾ ഞങ്ങളെ കണ്ടു.

\"അഭി..താങ്ക്സ് നീ കണ്ടില്ലെങ്കിൽ ഇവൻ എവിടേക്കങ്കിലും പോയേനെ \"
അവൾ ആ കുട്ടിയുടെ കയ്യും പിടിച്ചു ദൂരേക്ക് പോയി.

\"ഡാ.... അത്......\" മഹേഷ് വിക്കി വിക്കി ചോദിച്ചു.

\"ബ..ബബ്ബ അല്ല അത് സെറീന ആണ് \" വിനോദ് പറഞ്ഞു.

\"നിനക്കും അറിയുമോ അവളെ \"

\"അവൾ കോളജിലെ ബ്യൂട്ടി ക്യൂൻ അല്ലെ ഇപ്പോ സെക്കന്റ് ഇയറിൽ പഠിക്കുന്നു \"

\"നീ തനി കോഴി ആണല്ലോ വിനോദേ ....അത് പോട്ടേ അവക്കെങ്ങനെ ഇവനെ അറിയുക \"

\"ഇവൻ ആർട്‌സ് ക്ലബ്ബ് സെക്രട്ടറി അല്ലെ ഇവൻ ആയിരുന്നു അവളെ ആ ബ്യൂട്ടി കോൻടെസ്റ്റിൽ ഫൈനൽ റൗണ്ടിൽ ജയിപ്പിച്ചു വിട്ടത് എന്നിട്ട് അത് അവളുടെ കഴിവാണെന്ന് കരുതി വല്യ ഷോ ആ ഇപ്പോ \"

\"അല്ല ഇവന് എന്തിന്റെ കേടാ ഇവളെ ഒക്കെ ജയിപ്പിച്ചു വിടാൻ \"

\"പ്യാർ....ഹേ \"

\"എന്തോന്ന് .....\"

\"കാതൽ....\"

\"അല്ല ഇതെപ്പോ തൊടങ്ങി \"

\"അവൾ കോളേജിലേക്ക് വന്നത് തൊട്ട് \"

\"എന്നിട്ട് ഇവൻ എന്നോട്‌ പറഞ്ഞില്ലലോ \"

\"നിന്റെ അടി പേടിച്ചായിരിക്കും \"

\"അഭി......\" മഹേഷിന്റെ നോട്ടത്തിൽ അഭി തല താഴ്ത്തി.

\"എടാ...എനിക്ക് അവളെ ഇഷ്ടാ...പക്ഷേ അത് എങ്ങനെയാ ഒന്ന് പറയാ \"

\"വാ...കൊണ്ട് പറ \" വിനോദ് പറഞ്ഞു.

\"ചളി വണ്ടി...അങ്ങട് മാറി നിൽ ഞാൻ ചോദിക്കട്ടെ \"മഹേഷ് കൗണ്ടർ അടിച്ചു.

\"എടാ...അവൾക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടാവുമോ \"

\"നിനക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ \"

\"ഇല്ല.... പക്ഷെ...എല്ലാവരും അങ്ങനെ ഇഷ്ടമാണെന്ന് ഒറ്റയടിക്ക് പറയില്ലല്ലോ \"

\"അനുഭവ പാരമ്പര്യം കൊണ്ടു...പറയുവാ...ശങ്കറിന്റെ കഥയിലെ ക്ലൈമാക്സും പ്രതീക്ഷിച്ചു പോയാ ലാസ്റ്റ് പ്രിയദർശൻ കഥ ആയിരിക്കും അവസ്ഥ \"

വിനോദ് മുന്നറിയിപ്പ് കൊടുത്തു.





(തുടരും.....) 


അഭിമന്യു - ഭാഗം 4

അഭിമന്യു - ഭാഗം 4

4.5
579

\" അനുഭവ പാരമ്പര്യം കൊണ്ടു..പറയുവാ...ശങ്കറിന്റെ കഥയിലെ ക്ലൈമാക്സും പ്രതീക്ഷിച്ചു പോയാ ലാസ്റ്റ് പ്രിയദർശൻ കഥ ആയിരിക്കും അവസ്ഥ \"വിനോദ് മുന്നറിയിപ്പ് കൊടുത്തു.\"നീ എന്തായാലും അവളോട്‌ അത് തുറന്ന് പറ ഇത് ഇങ്ങനെ നീട്ടി കൊണ്ട് പോയാൽ അവളെ ഏതെങ്കിലും ഒരുത്തൻ കേറി പ്രൊപോസ് ചെയ്യും \"\"എടാ....ഞാൻ എങ്ങനെ \"\"നീ ഒന്നും പറയണ്ട സിറ്റുവേഷൻ ഒക്കെ ഞങ്ങൾ ഉണ്ടാക്കിക്കോളും നീ അവളെ പ്രൊപോസ് ചെയ്താ മാത്രം മതി \"\"ശെരി \"സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. രാത്രി ഒരുപാടായിരുന്നു.വാതിൽ തുറന്നത് അനികുട്ടനായിരുന്നു.അവന്റെ മുഖത്ത് പതിവ് പുച്ഛഭാവം ആയിരുന്നു ഞാൻ