\" അനുഭവ പാരമ്പര്യം കൊണ്ടു..പറയുവാ...
ശങ്കറിന്റെ കഥയിലെ ക്ലൈമാക്സും പ്രതീക്ഷിച്ചു പോയാ ലാസ്റ്റ് പ്രിയദർശൻ കഥ ആയിരിക്കും അവസ്ഥ \"
വിനോദ് മുന്നറിയിപ്പ് കൊടുത്തു.
\"നീ എന്തായാലും അവളോട് അത് തുറന്ന് പറ ഇത് ഇങ്ങനെ നീട്ടി കൊണ്ട് പോയാൽ അവളെ ഏതെങ്കിലും ഒരുത്തൻ കേറി പ്രൊപോസ് ചെയ്യും \"
\"എടാ....ഞാൻ എങ്ങനെ \"
\"നീ ഒന്നും പറയണ്ട സിറ്റുവേഷൻ ഒക്കെ ഞങ്ങൾ ഉണ്ടാക്കിക്കോളും നീ അവളെ പ്രൊപോസ് ചെയ്താ മാത്രം മതി \"
\"ശെരി \"
സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. രാത്രി ഒരുപാടായിരുന്നു.
വാതിൽ തുറന്നത് അനികുട്ടനായിരുന്നു.
അവന്റെ മുഖത്ത് പതിവ് പുച്ഛഭാവം ആയിരുന്നു ഞാൻ അകത്തേക്ക് കയറിയതും വാതിൽ അടച്ചിട്ട് അവൻ റൂമിലേക്ക് പോയി മേശപ്പുറത്ത് എല്ലാവരും കഴിച്ച പ്ലേറ്റുകൾ...
ഞാൻ അടുക്കളയിൽ പോയി ഒരു പ്ലേറ്റിൽ ചോറും കറിയും എടുത്തു കൊണ്ട് വന്ന് കഴിച്ചു...പിറ്റേന്ന് നേരം പുലർന്നു.
ഇന്നാണ് കല്യാണത്തിന് പോവേണ്ടത്.
ഞാൻ രാവിലെ തന്നെ അവിടെ എത്തി.
പക്ഷേ അവിടെ പരിചയമുള്ള ഒരു മുഖം ഞാൻ കണ്ടു...
സെറീന....
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
കസവ് കരയുള്ള കേരള സ്റ്റൈൽ ധാവണിയായിരുന്നു അവളുടെ വേഷം.
\"അഭി...എന്താ ഇവിടെ \"
\"കല്യാണ പെണ്ണ് എന്റെ കൂടെ പഠിച്ചതാണ് \"
\"ഓക്കെ....ഒറ്റക്കെ ഉള്ളു \"
\"അതേ...\"
പെട്ടെന്ന് പുറകിൽ നിന്ന് ഒരു കയ്യ് എന്റെ ചുമലിൽ പതിച്ചു.
\"ഒറ്റയ്ക്കല്ല ഞാനും ഉണ്ട് \"
\"മഹേഷേ \"
\"എന്താടാ ..ഇവിടെ \"
\"ഒന്നുമില്ല ഞങ്ങൾ വെറുതെ \"
\"ഓക്കെ എന്നാ ഞാൻ പോട്ടെ അഭി ഇത്തിരി തിരക്കുണ്ട് \"
\"ശോ... അവൾ പോയി നീ എന്തിനാ ഇപ്പോ ഇടക്ക് കേറി വന്നേ \"
\"അപ്പോ ഞാൻ വന്നതാണോ ഇപ്പോ കുഴപ്പം ആയത് ചെക്കൻ കൊള്ളാലോ \" മഹേഷ് കയ്യും കെട്ടി നിന്ന് ചോദിച്ചു.
\"ഞാൻ അവളോട് ഒന്ന് സംസാരിക്കാൻ നോക്കിയതാ \"
\"അതെയോ...പറയാൻ പറ്റിയ നല്ല സിറ്റുവേഷൻ \"
\"എന്താ...\"
\"എടാ...മരപൊട്ടാ ഇവിടെ വെച്ച് അവളെ പ്രൊപോസ് ചെയ്‌താ നാട്ടുകാർ വളഞ്ഞിട്ട് തല്ലും \"
\"എന്തിന് \"
\"എന്തിനെന്നോ നീ ഇവിടെ എന്തിനാ വന്നത് \"
\"കല്യാണം കൂടാൻ \"
\"അത് ഓർമയുണ്ടായാൽ മതി \"
\"അല്ലാ...നീ എന്താ ഇവിടെ \"
\"ചെക്കൻ എന്റെ വല്യമ്മയുടെ അനിയന്റെ മോനായിട്ട് വരും \"
\"ഓഹ്....\"
കല്യാണം ഒക്കെ കഴിഞ്ഞു. എന്നാലും സെറീനയോട് ഒരു വാക്ക് പോലും മിണ്ടാൻ പറ്റാത്ത വിഷമം ഉണ്ടായിരുന്നു മനസ്സിൽ.
പിറ്റേന്ന് രാവിലെ കോളേജിൽ എത്തിയപ്പോഴും അവളെ ഒന്ന് കാണാൻ തോന്നി... ക്ലാസിൽ പോയില്ല അവിടെയുള്ള ആൽമരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു..
എന്തോ...മഹേഷ് അങ്ങനെ ചോദിച്ചപ്പോൾ അവൾക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടോ എന്ന് എനിക്കും സംശയം തുടങ്ങി...
അവളുടേത് സൗഹൃദമാണോ...പ്രണയമാണോ എന്ന് എനിക്ക് മനസ്സിലായില്ല...
പക്ഷേ....
\"ഡാ....അഭി നീ എന്ത് ആലോചിച്ചു ഇരിക്കുവാ ക്ലാസ്സിൽ കയറുന്നില്ലേ ഇനി കുറച്ച് ദിവസമേ ക്ലാസ് ഉണ്ടാവൂ നിനക്ക് അല്ലേ തന്നെ ഏറ്റെൻഡൻസ് കുറവാ....\"
അത് മീനാക്ഷി ആയിരുന്നു. എന്റെ ഫ്രണ്ട്.....
അവൾക്ക് അങ്ങനെ ഫ്രണ്ട്‌സ് ആയിട്ട് ക്ലാസ്സിൽ ആരുമില്ല..എപ്പോഴും എന്നോടാ സംസാരം മൊത്തം എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല എല്ലാം ഇങ്ങനെ കേട്ട് നിൽക്കുന്നെ...ഇവൾ ഇങ്ങനെ ആൾക്കാരുടെ മുന്നിൽ വെച്ച് എന്നോട് സംസാരിച്ചാൽ അവൻ എന്നെ സൂപ്പ് ആകും ആരാ \" അവൻ \" എന്നായിരിക്കും.....ബികോമിലെ ശരത്...ഒരിക്കൽ അവൻ അവളെ പ്രൊപോസ് ചെയ്യ്തു..അവൾ ആണേൽ അവന്റെ മുഖത്തടിച്ചപോലെ വേണ്ടെന്ന് മറുപടി പറഞ്ഞു...
ഇപ്പോൾ അവളുടെ എന്നോടുള്ള ഈ ഓവർ സംസാരം കാരണം അവന്റെ അടി മുഴുവൻ ഞാനാ കൊള്ളുന്നെ...അതൊക്കെ പോട്ടെ..
\"നീ....വരുന്നില്ലേ പൊട്ടാ എത്ര
നേരമായി വിളിക്കുന്നു \"
\"വരുന്നു \"
\"നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നത് \"
\"ഒന്നുമില്ല നീ ക്ലാസ്സിലേക്ക് പോയിക്കോ \"
\"എന്തോ ഉണ്ടല്ലോ പറയേണ്ട ഞാൻ കണ്ടു പിടിച്ചോളും \" അവൾ കുശുമ്പും പറഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് പോയി...
(തുടരും....)