ഭാഗം 5
\"നീ....വരുന്നില്ലേ പൊട്ടാ എത്ര
നേരമായി വിളിക്കുന്നു \"
\"വരുന്നു \"
\"നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നത് \"
\"ഒന്നുമില്ല നീ ക്ലാസ്സിലേക്ക് പോയിക്കോ \"
\"എന്തോ ഉണ്ടല്ലോ പറയേണ്ട ഞാൻ കണ്ടു പിടിച്ചോളും \" അവൾ കുശുമ്പും പറഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് പോയി...
\"സർ...മേ ഐ കമ് ഇൻ \"മീനാക്ഷി ക്ലാസ്സിലേക്ക് കയറി.കൂടെ അഭിയും.
ക്ലാസ്സിലേ പിള്ളേർ എല്ലാം ഒന്ന് ചിരിച്ചു.
ഞാൻ അതൊന്നും കാര്യമാക്കാതെ മഹേഷിന്റെ അടുത്ത് പോയി ഇരുന്നു.
സാർ ക്ലാസ് പിന്നെയും തുടർന്നു.
\"ഡാ... നീയും അവളും തമ്മിലെന്താ \"
\"എന്ത്...\"
\"നീയും ആ മീനാക്ഷിയും തമ്മിൽ \"
\"ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ് അല്ലാതെ...\"
\"നീയും അവളും ഒരുമിച്ച് കയറി വന്നപ്പോൾ ആ കബീറും ടീമും നിങ്ങൾ തമ്മിൽ സെറ്റ് ആണെന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു \"
\"നീ എന്ത് തേങ്ങയാണ് ഈ പറയുന്നത് \"
ഉറക്കപ്പിച്ചിൽ നിന്ന് ഉണർന്ന വിനോദ് മഹേഷിനോട് ചോദിച്ചു.
\"ഞങ്ങൾ ഇവിടെ തേങ്ങ പറിക്കുന്ന കാര്യം പറയുന്നു എന്താ നീയും കൂടുന്നോ \"
ഒരു പുരികം പൊക്കി മഹേഷ് ചോദിച്ചു. അത് കണ്ട് പ്ലിങ് ആയ വിനോദ് പിന്നെയും ഉറക്കം തുടർന്നു.
അങ്ങനെ ക്ലാസ് കഴിഞ്ഞു.
പതിവ് പോലെ ഞങ്ങൾ മൂന്ന് പേരും ആൽമരത്തിന്റെ തണലിൽ പോയി ഇരുന്നു.
വിനോദ് കയ്യിലുണ്ടായിരുന്ന ചില്ലറ നുള്ളി പെറുക്കി ഐസ് വാങ്ങിച്ചു. അതിന്റെ പകുതി തനിക്കും വേണം എന്ന് പറഞ്ഞു മഹേഷ് തല്ല് പിടിക്കാൻ തുടങ്ങി. അപ്പോഴാണ് മീനാക്ഷി ഞങ്ങളുടെ അടുത്തേക്ക് വന്നത്. അവൾ വല്ലാത്ത ടെന്ഷനിൽ ആയിരുന്നു.
\"ഡാ... അഭി ഒന്ന് കരുതിയിരുന്നോ ഇവൾ നിന്നെയും കൊണ്ടേ പോവുന്നാ തോന്നുന്നെ \" മഹേഷ് പറഞ്ഞു.
\"അഭി....\"
\"എന്താ മീനാക്ഷി \"
\"ഡാ... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ഇനി നീ നിന്റെ ഇഷ്ടം എങ്ങനെ എന്നോട് പറയും ഇന്ന് ആലോചിച്ചു ടെൻഷൻ കൂട്ടേണ്ട \"
\"മീനാക്ഷി... ഞാൻ നിന്നെ \"
\"ഒന്നും പറയേണ്ട എനിക്ക് എല്ലാം മനസ്സിലായി \"
\"നിൽക്ക്....എനിക്ക് നിന്നെ ഇഷ്ടമല്ല....ഞാൻ നിന്നെ ഒരു നല്ല ഫ്രണ്ട് ആയിട്ട് മാത്രമേ കണ്ടിട്ടുള്ളു പിന്നെ എന്റെ മനസ്സിൽ ഒരു പെണ്കുട്ടി ഉണ്ട് അവളെ മാത്രമേ ഞാൻ കല്യാണം കഴിക്കു \"
\"അഭി... ഞാൻ കരുതി..നിനക്ക് എന്നെ ഇഷ്ടമായിരിക്കും എന്ന് സോറി ....\"
അവൾ എന്റെ കയ്യിൽ പിടിച്ചു.
ഞാൻ അത് തട്ടിമാറ്റി.
\"വേണ്ട....ഇനി നീയും ആയി എനിക്ക് ഒരു ബന്ധവും ഇല്ല ഫ്രണ്ട് ആയിട്ട് കണ്ടത് തന്നെ എനിക്ക് നിന്നെ ഇഷ്ടമായിട്ട് ഒന്നും അല്ല വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്. അല്ലെങ്കിലും നിന്നെ ഒക്കെ ആരെങ്കിലും ഇഷ്ടപ്പെടുമോ ചൈന കണ്ണും , കൊറിയൻ മൂക്കും മങ്ങിയ നിറവും പൊങ്ങിയ പല്ലും നീ പോയി ആ ശരത്തിനെ തന്നെ പ്രേമിക്ക് \"
ഇതൊക്കെ കേട്ട് മീനാക്ഷിയുടെ കണ്ണ് നിറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് പോയി.
ഇതെല്ലാം കണ്ട് അന്ധം വിട്ട് നിൽക്കുകയാണ്. മഹേഷും , വിനോദും . മീനാക്ഷി അഭിയെ പ്രൊപോസ് ചെയ്യും എന്ന് മഹേഷ് പ്രതീക്ഷിച്ചിരുന്നു പക്ഷേ അഭിയുടെ പ്രതികരണം ഇത് പോലെ ആവും എന്ന് കരുതിയില്ല.
\"അഭി.....നീ പറഞ്ഞത് ഇത്തിരി കൂടി പോയില്ലേ അവൾ പാവമല്ലേ \"
\"ഒന്ന്...വിട്ടേ മഹേഷേ അവൾ പോവട്ടെ എനിക്ക് ഒട്ടും ഇഷ്ടമല്ല അവളുടെ സംസാരം \"
\"എന്താടാ ഇങ്ങനെ ഒക്കെ പറയുന്നത് അവൾ നിന്നെ ഇഷ്ടമാണെന്നല്ലേ പറഞ്ഞത് അല്ലാതെ...\"
\"നിർത് മഹേഷേ മതി പറഞ്ഞത് \" വിനോദ് കൂട്ടിച്ചേർത്തു.
\"നിനക്ക് ആ സെറീനയോടുള്ള പ്രേമം മൂത്ത് വട്ടായി എന്നാ തോന്നുന്നെ എടാ അവൾ ഒരിക്കലെങ്കിലും
നിന്നോട് ഇഷ്ടമുള്ള പോലെ പെരുമാറിയിട്ടുണ്ടോ \"
അവന്റെ ചോദ്യത്തിനു മുൻപിൽ എനിക്ക് ഉത്തരമില്ലായിരുന്നു.
വീട്ടിലെത്തിയപ്പോഴും മീനാക്ഷിയുടെ കരയുന്ന
മുഖമായിരുന്നു മനസ്സിൽ.
(തുടരും...)