Aksharathalukal

\"അനൂബിസ് \"


      വിൻസെന്റും മാറിയവും ജോണും അടങ്ങുന്ന ചെറിയ          കുടുംബം..

 അവർ വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന സമയം..

.അങ്ങനെ ഇരിക്കെ സ്വത്ത്‌ ഭാഗം വെച്ചപ്പോൾ ആരും നോക്കാനില്ലാതായ വിൻസെന്റിന്റെ പ്രായമായ അസുഖ ബാധിതയായ അമ്മയെയും കൂട്ടി വിൻസെന്റ് വീട്ടിലേക്കു വന്നു

. അവിടെയാണ് പ്രേശ്നങ്ങളുടെ തുടക്കം. മറിയവും വിൻസെന്റും തമ്മിൽ തുടങ്ങിയ ചെറിയ ചെറിയ അഭിപ്രായ വെത്യാസങ്ങൾ വലുതാകാൻ തുടങ്ങി.. വീട്ടിലെ സന്തോഷം എന്നെന്നേക്കുമായി ഇല്ലാതായി. അച്ഛന്റെയും അമ്മയുടെയും അടിയും ബഹളവും കരച്ചിലും എല്ലാം മുറിവേൽപ്പിച്ചത് ജോൺ എന്നബാലന്റെ കുഞ്ഞു മനസ്സായിരുന്നു. 

അന്നൊരിക്കൽ 
നിരന്തരമായ തർക്കത്തിന് ഒടുവിലും മറിയത്തിന്റെ വാക്കുകേൾക്കാത്തത്തിൽ വെറുപ്പ്‌ തോന്നി മറിയം വീട് വിട്ടിറങ്ങി ഒരു ടാക്സി വിളിച്ച് എങ്ങോട്ടോ പോയി തൊട്ടു പിന്നാലെ കാറിൽ വിൻസെന്റും 

മുന്നിൽ പോകുന്ന മറിയത്തിന്റെ ടാക്സിയെ നിർത്താനായി ഓവർറ്റേക്ക് ചെയ്യുന്നതിനിടയിൽ എല്ലാം മാറി മറിഞ്ഞു... ആക്സിഡന്റ്...

വിൻസെന്റും മറിയവും അന്ന് ജോണിന് നഷ്ടപ്പെട്ടു 

കുടുംബവും സന്തോഷവും എല്ലാം നഷ്ടപ്പെടുത്തിയത് മുത്തശ്ശിയാണെന്ന ചിന്ത ജോണിന്റെ മനസ്സിനെ കാർന്നു തിന്നു.. വൈരാഗ്യവും പകയും വെറുപ്പും പൂർണമായും അവനെ കിഴ്പെടുത്തി....

. തീയാൽ ആളി കത്തുന്ന അവന്റെ വീടിനു പുറത്ത് നിന്നു ഒന്നും അറിയാത്ത പോലെ അവൻ നിലവിളിക്കുമ്പോൾ അകത്തു ആ വൃദ്ധ കത്തി അമരുകയായിയുന്നു

.. ഉറങ്ങി കിടന്ന മുത്തശ്ശിയുടെ കാൽ എന്തൊക്കെയോ കൊണ്ട് ബന്ധിച്ചു.. പാചകാവശ്യത്തിനും മറ്റും വെച്ചിരുന്ന എന്തൊക്കെയോ എണ്ണകൾ മുറിയിൽ വിതറി മരണ സാധ്യത ഉറപ്പിച്ചു ഒടുവിൽ വീടിനു തീകൊളുത്തി ആ പന്ത്രണ്ടു വയസ്സുകാരൻ അവന്റെ പ്രതികാരം വീട്ടി...

തീയിൽ കത്തി അമരുന്ന മുത്തശ്ശിയുടെ കരച്ചിലിൽ അവൻ ആഹ്ലാധം കണ്ടെത്തി....

അനാഥനായ ഉണ്ടായിരുന്ന വീടും നഷ്ടപ്പെട്ടു നിന്ന ജോണിനെ ഫാദർ ഗീവർഗീസ് പള്ളി അനാഥാലയത്തിൽ കൊണ്ടുവന്നു .
. അവൻ അവിടെ വളർന്നു...മറ്റുള്ള കുട്ടികളിൽ നിന്നു വ്യത്യസ്തനായിരുന്നു അവൻ. അനാഥാലയത്തിലെ പുസ്തക ശേഖരങ്ങളിലായിരുന്നു അവൻ കൂടുതൽ സമയവും ചിലവഴിച്ചത്...പഠനത്തിൽ മികവ് പുലർത്തിയതിനാൽ ഫാദർ ഗീവർഗീസിന് ജോൺ പ്രിയപെട്ടവനായി മാറി. 
കാലം പിന്നിട്ടപ്പോൾ ജോൺ Dr ജോൺ എന്ന പരിവേഷത്തിലേക്കെത്തി 
       തുടരും!!!!

\"അനൂബിസ് \"

\"അനൂബിസ് \"

4
375

ഒരിക്കൽ  പ്രയാധിക്യവും രോഗബാധിത കൊണ്ടും ദുഖിക്കുന്ന സിസ്റ്റർ മേരിയെ കണ്ടപ്പോൾ വർഷങ്ങൾക്കു ശേഷം തന്റെ മുത്തശ്ശിയെ ഓർത്തെന്നും.ബാല്യത്തിലേക്കു തിരികെ പോയെന്നും പറഞ്ഞു.പക്ഷെ ആ തിരിച്ചു പോക്കിൽ Dr ജോണിനും പന്ത്രണ്ടു വയസ്സുകാരൻ പയ്യനും ഇടയിൽ ഒരു പുതിയ അവതാരം ഉറവെടുത്തുആ അവതാരത്തിനു അയാൾ നൽകിയ പേരാണ് \"അനൂബിസ് \". പ്രായാധിക്യം നിറഞ്ഞ വാർദ്ധക്യത്തിലെത്തിയവർ അവർക്കു ചുറ്റുമുള്ളവരുടെ സമാധാനവും സന്തോഷവും നശിപ്പിക്കും എന്ന ബാല്യനുഭവത്തിൽ നിന്നുറവെടുത്ത കാഴ്ചപ്പാടായിരിക്കാം അതിന്റെ ഉറവിടം പക്ഷെ അയാൾ സ്വയമേ നൽകിയ വ്യാഖ്യാനം മറ്റൊന്നായിരുന്നു. \"ദ