ഭാഗം 9
അവൻ സിനിമ സ്റ്റൈലിൽ അവർക്കിടയിലേക്ക് കയറി ചെന്നു.
\"ഈശ്വരാ.... ബാഹുബലി ഇന്ന് വാവുബലി ആവുമല്ലോ \"
\"ഡി.... \" കബീർ അവളുടെ നേരെ കയ്യോങ്ങി. അപ്പോൾ മഹേഷ് നടുക്ക് കയറി നിന്നു.
\"കബീറെ...വെറുതെ എന്റെ കയ്യ്ക്ക് പണി ഉണ്ടാക്കി വെക്കല്ലേ ...പോടാ...ക്ലാസ്സിൽ പോടാ...\"
അതും പറഞ്ഞു മഹേഷ് കബീറിനെ പിടിച്ചു പുറകിലേക്ക് തള്ളി.
\"നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് \"
മഹേഷിന് വാർണിങ്ങും കൊടുത്തു കബീറും ടീമും അവിടുന്ന് പോയി.
\"താങ്ക്സ്..ചേട്ടാ.... ചേട്ടൻ ഇല്ലെങ്കിൽ ഇവളുടെ കാര്യത്തിൽ ഇന്ന് തീരുമാനം ആയേനെ \"
കൂട്ടത്തിലുള്ള ഒരു കുട്ടി പറഞ്ഞു.
\"അല്ല...ഇതെല്ലാം ഒപ്പിച്ചയാൾ ഒരു താങ്ക്സ് പോലും പറയുന്നില്ലല്ലോ \"
\"വാടി.. ഓരോ വയ്യാവേലികൾ....\" ആ പെണ്ണ് ബാക്കി പെണ്പിള്ളേരെയും വിളിച്ചോണ്ട് പോയി.
പോകും വഴി ദേഷ്യത്തിൽ അവൾ മഹേഷിനെ തിരിഞ്ഞു നോക്കി.
\"ഇതെന്ത് മറുത ..രക്ഷപ്പെടുത്തിയപ്പോ നോക്കി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി \"
മഹേഷിന്റെ ലാലേട്ടൻ സ്റ്റൈൽ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ചിരിവന്നു.
\"ഡാ... അവൾ നിന്നെ കോഴിയാക്കി എന്നാ തോന്നുന്നെ \"
\"ഇല്ലടാ....ആ കാന്താരി...ഈ കലിപ്പനുള്ളതാ.. \"
\"അതേ കാന്താരിയും...മുളക് ചമ്മന്തിയും അവിടെ നിക്കട്ടെ കുടിച്ച ചായേടെ കാശ് താടാ പിള്ളേരെ \"
ഗോപാലേട്ടൻ ഇടക്ക് കയറി.
\"ചേട്ടാ അത് ഇവന്റെ പറ്റിൽ എഴുതിക്കോ \" മഹേഷ് പറഞ്ഞു.
\"ഡാ....\"
\"നീ ഒന്നും പറയേണ്ട ഈ കാശ് ഞാൻ തിരിച്ചു തരില്ല പോരേ...\" മഹേഷിന്റെ ആ ചിരിയിൽ തന്നെ ഉണ്ടായിരുന്നു...ഈ പറ്റും എന്റെ മണ്ടക്ക് തന്നെയാണെന്ന്..
ഞങ്ങൾ ക്ലാസ്സിൽ എത്തിയപ്പോൾ വിനോദ് മുഖത്ത് കയ്യ് വെച്ച് ബെഞ്ചിൽ കിടക്കുന്നു.
മഹേഷ് ഡെസ്കിൽ കയറി ഇരുന്നു. ഞാൻ അടുത്തുള്ള ഡെസ്കിലും.
അവൻ അവിടെ കിടന്ന വിനോദിന്റെ കാലിൽ ഒരു ചവിട്ട് വെച്ചു കൊടുത്തു.
\"ഡാ.... പന്നി \"
\"മഹേഷേ വിട്ടെ...\" വിനോദ് ദേഷ്യത്തിൽ പറഞ്ഞു.
\"എന്താടാ നിന്റെ അവളുമായിട്ട് നീ പിന്നെയും പിണങ്ങിയോ \" മഹേഷ് അവന്റെ കയ്യ് പിടിച്ചു വലിച്ചു.
\"അയ്യോ....വലിക്കല്ലേ ഫുൾ ഡാമേജ് ആ.. \"
\"എന്താടാ പറ്റിയത് \"
\"ആ കബീർ എനിക്കിട്ട് ഒന്ന് പണിതതാ അഭി..\"
\"എന്തിന് \"
\"എന്റെ തല തെറിച്ച അനിയത്തി ഇവിടെ ഉണ്ട് അവൾ അവനുമായൊന്ന് ക്യാന്റീനിൽ വെച്ച് കോർത്തു...ഞാൻ അവളോട് സംസാരിച്ചു നിൽക്കുന്നത് അവൻ കണ്ടു അവളുടെ ചേട്ടൻ ആണ് ഞാൻ എന്ന് പറഞ്ഞു അവൾ അവന്റെ മുന്നിൽ ഷോ ഇറക്കി അതും കഴിഞ്ഞു ക്ലാസ്സിലേക്ക് വന്ന എന്നെ അവൻ പഞ്ഞിക്കിട്ടു ഏതോ ഒരുത്തൻ അവനെ ക്യാന്റീനിലിട്ട് കൊടുത്തു എന്നാ അവള് പറഞ്ഞേ\"
\"ഓഹ്...അപ്പോ അത് നിന്റെ അനിയത്തി ആയിരുന്നല്ലേ \" മഹേഷ് ചിരിച്ചു.
\"എന്താടാ... ഒരു ചിരി \"
\"ആ ഒരുത്തൻ വേറെ ആരുമല്ല ഈ ഞാൻ തന്നെയാ..\"
\"പന്നി....ആ കബീർ എന്റെ എല്ല് വെള്ളമാക്കി നീയും അവളും കൂടി എന്നെ ചുടുകാട്ടിലേക്ക് എടുക്കുവോഡാ \"
\"ദേ.. ചുടുകാട് ...ഛേ കബീർ \"
\"എല്ലാം പടയായിട്ടാണല്ലോ വരുന്നത് \"
\"സൂക്ഷിച്ചു നോക്ക് പുറകിൽ ആ കോക്കാച്ചിയും ഉണ്ട്...\"
ഞങ്ങളുടെ കെമിസ്‌ട്രി പ്രൊഫസ്സറാണ് കമൽ...കോക്കാച്ചി എന്ന് പിള്ളേർ വിളിക്കും..
\"ഓഹ്...ഇയാൾക്ക് നേരത്തെ എടുത്ത്
മതിയായില്ലേ \" വിനോദ് എണീറ്റ് നേരെ ഇരുന്നു.
\"ഈ കെമിത്തിരി വല്ലാത്ത ബോറാ അഭി \"
\"ഓഹ്....എനിക്ക് പിന്നെ കെമിത്തിരിയോട് പ്രേമം മൂത്തിട്ടാണല്ലോ ഇവിടെ ഇരിക്കുന്നെ അല്ലാ എന്നിട്ട് നീ എന്തിനാ Bsc.കെമിത്തിരി തന്നെ എടുത്തേ \"
\"അഭി...\"
\"എന്ത്..കിടന്ന് ഉരുളുന്നെ \"
\"ഡാ... അങ്ങേര് ഇങ്ങോട്ട് വരുന്നു... ആ ബോഡിൽ
എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ട് അതിന്റെ ഉത്തരം അറിയുമോ \" അറ്റത്തിരുന്ന വിനോദ് വെപ്രാളം പിടിച്ചു പറഞ്ഞു.
വിനോദ് എന്റെ ബുക്ക് പിടിച്ചു വലിച്ചു.. എന്റെ ബുക്കിൽ ഒരു കുന്തവും ഉണ്ടായിരുന്നില്ല...അവൻ അത് വിട്ട് മഹേഷിന്റെ അടുത്തേക്ക് നോക്കി..
അവനാണെകിൽ മുന്നിലെ ബെഞ്ചിലെ ചഞ്ചലിനോട് കത്തിയടിച്ചിരിക്കുകയായിരുന്നു..
\"ഡാ.. കോഴി മഹേഷേ വല്ലതും എഴുതിയോ...\"
\"കോഴി നിന്റെ അമ്മായിയപ്പൻ \"
\"പന്നി...നീ അവളുമായി സോള്ളിക്കോ ഒന്നും എഴുതേണ്ട...\"
\"ഇവിടെ നോക്ക് മിഷ്ട്ടർ എല്ലാം ഉണ്ട് \" മഹേഷ് ബുക്ക് ഞങ്ങളുടെ മുന്നിലേക്കിട്ടു.
\"ഇതെങ്ങനെ...\"
\"ചഞ്ചൽ എഴുതി തന്നതാ \"
\"ഞഞ്ഞായി....നീ നന്നായെന്ന് കരുതി ഞാൻ വെറുതെ ടെൻഷൻ അടിച്ചു \"
ഞങ്ങൾ അത് കോപ്പി അടിച്ച്..എഴുതി...
അപ്പോഴേക്കും സാർ ഞങ്ങളുടെ അടുത്തെത്തി..
അയാൾ വിനോദിന്റെ ബുക്കിലേക്ക് നോക്കി...
\"വിനോദേ... ഇതെന്താ...\"
\"എന്താ...സർ....\"
\"കെമിസ്‌ട്രിയിൽ എവിടെയാടാ...അമീർഖാൻ അമീർഖാന്റെ ഫോട്ടോ ആയിരിക്കും അല്ലേ മോൻ വരച്ചത് അത് അമൈൻസാണ്....കറക്ട് ഇറ്റ് കിട്ടുന്ന സമയത്ത് അമീർഖാന്റെ പടവും കണ്ടു നടന്നാൽ ഇങ്ങനെയൊക്കെ നടക്കും \"
\"ഡാ...പൊട്ടാ നിന്റെ കണ്ണിൽ എന്താ തിമിരം ആണോ അമൈൻ കണ്ടാ തിരിയുന്നില്ലേ \"
ഞാൻ അവന് കണക്കിന് കൊടുത്തു.
വിനോദ് നോക്കുമ്പോൾ മഹേഷ് എന്തോ തിരുത്തുന്നു...
\"ടാ....കള്ളപന്നി നീയും....\"
\"പുരുഷു എന്നെ അനുഗ്രഹിക്കണം \"
മഹേഷ് കള്ളചിരി ചിരിച്ചു..
മീനാക്ഷി വല്യ കാര്യത്തിൽ സാറിനോട് സംശയം ചോദിക്കുന്ന തിരക്കിലായിരുന്നു....അവൾ ഇന്നെങ്കിലും വന്നല്ലോ ഞാൻ കാരണം അവളുടെ പഠിപ്പ് മുടങ്ങരുത്....
അങ്ങനെ ക്ലാസ്സോക്കെ കഴിഞ്ഞു ഞാൻ വീട്ടിലെത്തി.അച്ഛൻ ടീവിയും കണ്ട് ഇരിക്കുന്നു...
\"അച്ഛൻ എപ്പോ എത്തി \"
\"ഞാൻ ഉച്ചയ്ക്ക് തന്നെ എത്തി മോനെ നിന്റെ അമ്മാവന്റെ മോൻ സത്യ കുറച്ചു പണം കടം തന്നു അത് കൊണ്ട് പോയി ബാങ്കിൽ അടച്ചു \"
\"സത്യ നാട്ടിലെത്തിയോ....\"
\"അവൻ അവിടെ യൂ.കെയിലുള്ള ജോലി മതിയാക്കി ഇനി നാട്ടിൽ തന്നെ കൂടാനാ അവന്റെ ഉദ്ദേശം നാളെ ഇങ്ങോട്ട് വരുന്നുണ്ട്...കൂടെ നിന്റെ മുറപെണ്ണും \"
(തുടരും.....)