Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -7☠️



അവന്റ നിർബന്ധത്തിന്‌വഴങ്ങി സമ്മതിച്ചു.  ഇനി എന്താവോ എന്ന് ദൈവത്തിനറിയാം. 

അല്പസമയതിനുശേഷം ക്ലാസ്സ്‌കഴിഞ്ഞു സാർ പുറത്തേക്കുപോയി.അപ്പോഴാണ് ഞങളുടെ നാട്ടുകാരിയായ ലക്ഷ്മി ഞങ്ങളുടെ അടുത്തേക്ക് വന്നു. 

\"പൊന്ന് മോനെ ഇത് എന്തൊരു വായിനോട്ടമാ, തനി മലയാളിയാന്ന് തെളിയിച്ചു \"

\"അതിവനു എക്സ്പീരിയൻസ് ഇല്ലാഞ്ഞിട്ടാ \"

\"പറയുന്ന ആളിന് അത് നന്നായിട്ടുണ്ടെന്ന് തോന്നുന്നു \"

\'ഇവന് ആകപ്പാടെ വ്യതിയായി ചെയ്യാൻ അറിയുന്ന  ഒരേ ഒരു കാര്യം അതാ \"

\"അതെ, അതിലെനിക്ക് ഒരു നാണക്കേടും ഇല്ല. 
ഇവനെ  ആ പ്രീതിയോട്  ചങ്കിൽകൊണ്ട 
പ്രേമാ \"

\" പ്രേമമോ.....
ശെരിക്കും \"

\"മം\"

\"അവന്റൊരു നാണം കണ്ടില്ലേ \"

\"എന്നിട്ട്   നീ ഇത്  അവളോട് പറഞ്ഞോ \"

\"ബെസ്റ്റ് ഞാൻ തന്നെ അറിയുന്നത് ഇപ്പഴാ \"

\"ഡീ നീ ഒന്ന് ഹെൽപ് ചെയ്യോ \"

\"സോറി...,
   എന്നെ വിട്ടേക്ക് മോനെ ഞാൻ ഇല്ലേ ...  ഒന്നാമത് ഇത് വേറെ നാടാ.
ഒന്ന് ഹെൽപ് ചെയ്യാൻ പോലും ആരും ഉണ്ടാവില്ല.\"

\"അവള് നൈസായിട് ഒഴിഞ്ഞു മാറി, ഡാ ആരും സഹായിക്കില്ല, നമുക്കിത് വിട്ടേക്കാം\" 

\"ആരുമില്ലെങ്കിൽ എന്താ എനിക്ക് നീ ഇല്ലേ \"

\"ഇവനെന്നെ കൊലക്കുകൊടുത്തേ അടങ്ങു \"

\"നീ എന്തേലും പറഞ്ഞായിരുന്നു \"

\"ഒന്നുമില്ലായെ \"...

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.......

അവളുമായി കൂടുതലായി അടുക്കാൻ അടവുകൾ പലതും പയറ്റി ഒന്നും നടന്നില്ല., ഫൈസിടെ വായ്നോട്ടം മാത്രം തകൃതിയായി നടന്നുകൊടിരുന്നു. 

  അങ്ങനെ ദിവസങ്ങൾ കടന്നുപോകുമ്പോഴായിരുന്നു  ഒരു ദിവസം രാത്രി ഏകദേശം പത്തു മണി കഴിഞ്ഞ് ഫൈസിടെ ഫോണിലോട്ട് ലക്ഷ്മിടെ കാൾ വന്നത്. 

ഇതെന്താ പതിവില്ലാതെ ലക്ഷ്മി ഈ നേരത്ത് 

\"ഹലോ \"

\"ഹലോ, ഞാൻ ലക്ഷ്മിയാ \"

\"മനസിലായി, പറയടി \"

\"നിന്റെ പ്രണയം ഏതുവരെയായി \"

\"നീ എന്താ രാത്രി  കളിയാക്കാൻ വിളിച്ചതാണോ\"

\"അല്ലടാ, സീരിയസ് ആയിട്ട് ചോദിച്ചതാ \"

\" നിനക്കെല്ലാം അറിയാവുന്നതല്ലേ, ഒന്നുമായില്ല.  ഒരു ഹെൽപ് ചോദിച്ചിട്ടുപോലും ചെയ്തു തരാത്ത ആളാ  ഈ ചോദിക്കുന്നെ \"

\"ഓഹ്..... ചുടാവല്ലേ  ഡാ.......... 
ഇനി ഇപ്പം  ഞാൻ ഹെൽപ് ചെയ്തുതന്നില്ല എന്നപരാതിവേണ്ട.

നിനക്ക് അവളുമായി  അടുക്കാൻ നല്ലൊരവസരം ഞാൻ ഉണ്ടാക്കിത്തരാം \"

\"സത്യായിട്ടും \"

\"അതേടാ,    കാര്യമൊക്കെ നാളെ നേരിട്ട് കണ്ട് പറയാം. \"

\"അതെന്താ ഇപ്പൊ പറയ് \"

\"അത് ശെരിയാവില്ല,  നേരിൽ കണ്ട് പറഞ്ഞാലേ ശെരിയാവു, 
എന്നാ പിന്നെ ഞാൻ ഫോൺ  വെക്കുവാണേ ,
ഗുഡ് നൈറ്റ് \"

\"ഓക്കേ ഡീ.....,
ഗുഡ് നൈറ്റ് \"

\"എന്താടാ.....,
എന്താ അവള് പറഞ്ഞേ \"

\"പ്രീതിയുമായി അടുക്കാൻ ഒരു അവസര ഒരുക്കിത്തരാമെന്ന് \"

\"ആര് ലക്ഷ്മിയോ \"

\"അതെന്ന്.. .. \"

\"അങ്ങനെ വരാൻ വഴിയില്ലല്ലോ, 
സംഭവം  എന്താണെന്നുവല്ലോം  
പറഞ്ഞോ \"

\"ഇല്ല. നാളെ പറയാമെന്നാ പറഞ്ഞേ, 
        എന്നാലും എന്തായിരിക്കും... \"

\"ഇനി ഇതും ആലോചിച്ചു  നീ  നിന്റെ ഉറക്കം കളയണ്ട, കിടക്കാൻ നോക്ക് 
നാളെ അറിയാമല്ലോ \"

പിറ്റേദിവസം രാവിലെ നേരത്തെ ഞങ്ങൾ കോളേജിൽ എത്തി. 

\"അവളെ കാണുന്നില്ലല്ലോടാ \"

\"സമയമാകുമ്പോൾ അവളുവരും,
നീ ഒന്ന് അടങ്
ആ......     തേ വരുന്നുണ്ട് \"

\"ആഹാ  നേരത്തെ എത്തിയോ \"

\"ആ  എത്തി, നീ കാര്യം പറ \"

\"ഓഹ് , നീ ധൃതി കുട്ടല്ലേ പറയാം, \"

\"എന്നാ പറയ് \"

\" ഈ കേൾക്കാനുള്ള ആവേശം കേട്ടു കഴിഞ്ഞും കാണണം \"

\"ഫസ്റ്റ് നീ കാര്യം എന്താണെന്നുവെച്ചാൽ  
പറയ് \"

\"പറയാം  നീ ഒന്ന് സമാധാനപ്പെട്.\"

\"പ്രീതിടെ ഫ്രണ്ട് ഒരു അനിത ഉണ്ട്. 
അവളും ഒരുപയ്യനുമായി  പ്രണയത്തിലാ.....

അവരുടെ വീട്ടുകാർ തമ്മിൽ നല്ല ശത്രുക്കൾ ആയതുകൊണ്ട് 
വിവാഹത്തിന് എന്തായാലും അവർ  സമ്മതിക്കില്ല .\"

\"അതുകൊണ്ട്..... \"

\"അതുകൊണ്ട് അവര് ഒളിച്ചോടാൻ പ്ലാൻ ചെയിതിരിക്കുകയാ \"

\"അതിന് ഞങ്ങൾ എന്ത് ചെയ്യാനാണ് , ഈ കാര്യം  അവരുടെ വീട്ടിൽ അറിയിക്കണോ \"

\"എന്നിട്ട്  എന്തിനാ അവരെ കൊലക്ക് കൊടുക്കാനോ,....\"


\"പിന്നെ ഞങ്ങൾ എന്ത് ചെയ്യാനാ \"

\"അവരെ  ഒന്ന് ഹെൽപ് ചെയ്യണം \"

\"എന്തിന് \"

\"ദൈവമേ.....,
ഈ മണ്ടന്മാരെ ഏങ്ങനെ ഒന്ന്  പറഞ്ഞു മനസിലാക്കും. എടാ പൊട്ടാ......... 

അവരെ തമ്മിൽ ഒന്നിപ്പിക്കാൻ  നിങ്ങളുടെ  ചെറിയ ഒരു ഹെൽപ് 
വേണം  \"

\"എന്ത് ഹെൽപ് \"

\"അവരെ മൂന്നു നാലു ദിവസം നിങ്ങളുടെ ആരുടേങ്കിലും വീട്ടിൽ
താമസിപ്പിക്കണം \"

\" മൂന്നുനാല് ദിവസം.......
കൊള്ളാം, 
അപ്പൊ അതായിരുന്നു കാര്യം \"

\"അതെ \"

\"മോളൊന്ന് പോയെ,..... വഴിയേ പോകുന്ന അടി വണ്ടിപിടിച്ചു ചെന്നുവാങ്ങിക്കാൻ 
ഞങ്ങൾക്ക് വട്ടൊന്നുമില്ല.

രാവിലെ ഇറങ്ങിരിക്കുവാ   മനുഷ്യന് അടിവേടിച്ചു തരാൻ.
  വാടാ നമുക്ക് പോകാം \"

\"ഫൈസി നീ എന്തു പറയുന്നു \"

\"ഞാൻ പറഞ്ഞത് തന്നെയാ അവനും പറയാനുള്ളത്, 
അവളുമായി അടുക്കാൻ വഴിപറഞ്ഞു താരമെന്നുപറഞ്ഞു 
വിളിച്ചിട്ട് ,  മനുഷ്യനെ കൊലക്ക് കൊടുക്കാൻ നോക്കുവാ \"

\"ഫൈസി.....
ഇത് നല്ലൊരു ചാൻസാ,
നിന്നോട് ഹെൽപ് ചോദിക്കാൻ അവളാ എന്നോട് പറഞ്ഞേ.....

ഈ സഹായം നീ അവൾക്ക് ചെയ്തുകൊടുത്താൽ തീർച്ചയായും നിങ്ങൾ തമ്മിൽ അടുക്കാൻ പറ്റും.\"

\"നീ നിന്റെ പാട് നോക്കി 
പോകുന്നുണ്ടോ ലക്ഷ്മി \"

\"അല്ലടാ നമുക്കൊന്ന്..... \"

\"നമുക്കൊന്ന്..... 
ബാക്കികൂടി പറയടാ \"

\"ഒരു നാല് ദിവസത്തെ കാര്യാമല്ലേ ഉള്ളൂ ഒന്ന് അഡ്ജസ്റ്റ് ചെയ്യമെടാ.....
എന്തെങ്കിലും പറഞ്ഞ് എന്റെ വീട്ടിൽ താമസിപ്പിക്കാം \"

\"എന്താ നീ പറയാൻ പോകുന്നേ..... 
എടാ നീ പറയുന്നതിൽ എന്തേലും ഡൌട്ട് തോന്നിയാ പിന്നെ എല്ലാം കയ്യീന്ന് പോകും.      ഒന്നാമത് നിനക്ക് കള്ളം പറയാൻ പോലും നേരെചൊവ്വേ അറിയത്തില്ല \"

\" ലക്ഷ്മി ,നീ അവളോട്‌ പറഞ്ഞേക്ക് ഞങ്ങളെക്കൊണ്ട് പറ്റില്ലാന്ന് \"

അപ്പോഴേക്കും അവിടേക്ക് പ്രീതി വരുന്നു 

\"ദേ  പ്രീതി വരുന്നു, 
നിന്നോട് ഇതേപ്പറ്റി സംസാരിക്കാനാ....\"

\"ഡാ...
ഇനി അവള് വന്ന് ഇളിച്ചു കാണിക്കുന്നതും  \'ഓക്കെ\' എന്നെങ്ങാനും പറഞ്ഞാലുണ്ടല്ലോ  തന്നത്താൻ അങ്ങ് ആയിക്കോണം, ഞാൻ കാണില്ല \"

\"ഇല്ല......,
നീ ഒന്ന് അടങ് \"

\"ഹായ് ഫൈസൽ \"

\"ഹായ് \"

\"ലക്ഷ്മി ..... ,
ഉങ്കക്കിട്ടെ എല്ലാത്തെയും സൊല്ലിട്ടിയ ......

\"മം...\"

\"നീങ്ക ഹെൽപ് പണ്ണിടിങ്കണ്ണാ......... ഈസിയാ  മാറ്റർ മുടിച്ചിടലാം \"

\"ഓഫ്‌കോഴ്സ്,  എന്റെ ഭാഗത്തുനിന്നും എന്ത് ഹെൽപ് വേണമെങ്കിലും പ്രേതീഷിക്കാം \"

\"താങ്ക്സ് \"

സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പറയുമ്പോലെ, അവളെ കണ്ടതും ഞാൻ പറഞ്ഞതെല്ലാം അവൻ മറന്നു 


\"ഉങ്കൾക്ക്  എന്താ പ്രെചനയും വരാത്. .  നാൻ പാത്തിക്കിറേ \"

\"ഓഹ് അതൊന്നും സാരമില്ല ഞങ്ങൾ ഇതൊക്കെ എത്ര കണ്ടതാ \"

\"മതി, മതി.....  കൂടുതൽ  തള്ളണ്ട...          
അപ്പൊ എല്ലാം ഒക്കെ ആണല്ലോ,

\"മം \"

\"അയ്യോ  ക്ലാസ്സിൽ  കയറാൻ ടൈം ആയി, വാ നമുക്ക് പോകാം... നിങ്ങൾ വരുന്നില്ലേ \"
\"വരാം  നിങ്ങൾ പോക്കോ \"


ലക്ഷ്മിയും, പ്രീതിയും ക്ലാസ്സിലേക്ക് പോകുന്നു.

അവർ രണ്ടുപേരും ക്ലാസ്സിലേക്ക് പോയതിനുശേഷം  ഫൈസലും, ദീപുവും  തമ്മിൽസംസാരിക്കുന്നു.

                                                 തുടരും.... 



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -8 ☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -8 ☠️

4
655

\"നീ എന്തിനാ അവൾക്ക് വാക്കുകൊടുത്തെ \"\"അതുപിന്നെ അവള് വന്നുപറഞ്ഞപ്പോൾ \"\"പറഞ്ഞപ്പോൾ .... ദൈവമേ.....,ഇവൻ  ഇതെന്തിനുള്ള പുറപ്പാടാ ആണോ എന്തോ....അതൊക്ക പോട്ടെ നീ അവരെ എവിടെയാ താമസിപ്പിക്കാൻ പോകുന്നെ \"\"നിന്റെ വീട്ടിൽ \"\"എന്റെ വീട്ടിലോ.... \"\"ഓഹ്..., ഒന്ന് പതുക്കെ പറയടാ, \"\"എന്റെ വീട്ടിലോ\" \"അതെ,  നിന്റെ വീടാകുമ്പോൾ സേഫ് ആയിരിക്കും \"\"അങ്ങനെ ഇപ്പൊ സേഫ് ആകണ്ട \"\"  പ്ലീസ് ഡാ നിന്നോടല്ലാതെ ഞാൻ ആരോടാഡാ ഹെൽപ്  ചോദിക്കുന്നെ പ്ലീസ്.... \"ഫൈസൽ  ദീപുവിനെകൊണ്ട് സമ്മതിപ്പിക്കുന്നു. കാര്യങ്ങൾ എല്ലാം അവർ പ്ലാൻ ചെയ്തതുപോലെ തന്നെ നടന്നു . ആ സംഭവത്തോടെ ഫൈസലും, പ്രീതിയും, തമ്മിൽ നല